Wednesday, April 22, 2009
ബ്ലോഗ് തുറപ്പാട്ട്
മട്ട് : എത്രയും ബഹുമാനപ്പെട്ട...
എത്രയും ബഹുമാനപ്പെട്ടയെന്റെ പ്രിയ ബീഡര് വായിക്കുവാന്‍
സ്വന്തം കെട്ട്യോന്‍
ഏറെപ്പിരിശത്തില്‍ പോസ്റ്റുന്നതെന്തെന്നാല്‍ ചൊല്ലീടുന്നു വസ്സലാം
നിര്‍ത്തിയ ബ്ലോഗിംഗ് വീണ്ടും തുടങ്ങീന്ന് തന്നെ എഴുതീടട്ടെ,
ഞമ്മടെവീട്ടില്‍ എല്ലാരും അത് വായിച്ച് രസിക്കുമെന്ന് കരുതി സന്തോഷിയ്ക്കട്ടെ...
എഴുതി അറിയിയ്ക്കാന്‍ കാര്യങ്ങള്‍ നൂറുണ്ട്...
പോസ്റ്റുകയല്ലാതെ വേറെന്തു വഴിയുണ്ട്..
എന്‍ മിഴികള്‍ തൂകും കണ്ണുനീരതുകണ്ട്..
എന്‍ കരള്‍ വേദന കാണുവാനാരുണ്ട്....
എങ്ങിനെ ഞാന്‍ പറയും?
എല്ലാമോര്‍ത്തു എന്നെന്നും ഞാന്‍ കരയും...
ഈ പോസ്റ്റിനു ഉടനടി കമന്റിട്ടു തന്നു സങ്കടം തീര്‍ത്തീടണേ...
ഇടയ്ക്കിടെ എന്നെയും ഓര്‍ത്തീടണേ.....
ബ്ലോഗിംഗ് വീണ്ടും തുടങ്ങിയ കാരിയം
വീട്ടിലെല്ലാരെയും അറിയിക്കീ സ്വകാരിയം
എല്ലാരും വായിച്ച് കമന്റേണം ഭാര്യയും
ഗോമ്പി കളിക്കുവാന്‍ പോരേണം നാരിയും
എങ്ങനേം ഞാനെഴുതാം
അനോണികളെ കേസില്‍കുടുക്കിയിടാം
മല്ലൂസിനെ മരിയാദ പഠിപ്പിച്ചിട്ട് അശ്ശരത്തെറ്റില്ലാതെ എഴുതീടാം
ബ്ലോഗിലേക്ക് ഇന്‍വിറ്റേഷന്‍ അയക്കാം...
ബ്ലോഗിംഗു തുടങ്ങിയ കാലത്തെ നമ്മുടെ
ബ്ലോഗ്‌വിധു നാളുകള്‍ മനസ്സില്‍ കഴിയുന്നു
മല്ലുഫോട്ടോ പോസ്റ്റുകള്‍ മാറോടണക്കുന്നു
പോഡ്‌കാസ്റ്റു പോസ്റ്റുകള്‍ മഞ്ഞില്‍ കുളിക്കുന്നു
മറുമൊഴി ഗ്രൂപ്പതാ മാടി വിളിക്കുന്നു
എങ്ങിനെ ഞാന്‍ കിടക്കും
കിടന്നാലും എങ്ങിനെ ഉറക്കം വരും ഉറങ്ങ്യാലും ഭയം പകര്‍ന്നിടും
പുതു മുറികവിതകള്‍ വായിച്ച് ഞെട്ടി ഉണരും
തലയിണ കൊണ്ടെന്റെ തലയിലമര്‍ത്തും!
പോട്ടം പിടിക്കണ കാമറേം പോട്ടം ബ്ലോഗും
പോരെങ്കില്‍ തലനിറയെ മുടിയുള്ള പത്രാസും
നാല് പേര്‍ കാണെ നടിക്കുന്ന നാമൂസും
ദുഫായിലെ വലിയൊരു വീടിന്റെ അന്തസ്സും
ഉണ്ടെനിക്ക് സകലം എല്ലാമെല്ലാം ഉണ്ടായിട്ടെന്തു ഫലം
അനാഥനായ് ഇനി ബ്ലോഗട്ടെ
ഗുണമണമുള്ള മല്ലു ബ്ലോഗ് വിരിയുമ്പോള്‍,
കമന്റിനായ് കണ്ണീരോടെ ഞാന്‍ കേണിടും
ഒന്നോ രണ്ടോ വര്ഷം മുമ്പ് നിങ്ങള്‍ വന്നു...
ബൂലോഗത്ത് ഞാന്‍ വന്നിട്ട് കൊല്ലമിത് പതിനാറ്...
എട്ടോ പത്തോ പോസ്റ്റുകള്‍ മാത്രമങ്ങ് പോസ്റ്റീട്ട്
കിട്ടിയ ആകെമൊത്തം ടോട്ടല്‍ 30 കമന്റുകള്‍ കണ്ടിട്ട്
ബ്ലോഗറ് നെഗളിച്ചീടും ഇവിടെക്കിടന്ന്
ബ്ലോഗാകെ ഓടി ചാടി ആര്‍മ്മാദിയ്ക്കും
അനോണികള്‍ മറ്റുള്ളോര്‍ഡെ ബാപ്പാനെ മാടി വിളിക്കും
അത് കാണുമ്പോള്‍ ഉടഞ്ഞിടും ഇട നെഞ്ച് പിടഞ്ഞിടും
എങ്കിലും പടച്ചോനേ.. നുമ്മള് പണ്ട് വന്നോരു ബ്ലോഗറല്ലേ...
ആ അനോണിമുഖം കാണാന്‍ പൂതിയുണ്ടാവില്ലേ
എന്‍ ബീവീ ഞാനെവിടെ മാറാനീ ബൂലോഗത്തില്‍
തേങ്ങിക്കരഞ്ഞു തുടിക്കും ഞാന്‍ ഇക്കരെ
ഇടയിലെന്‍ ഖല്‍ബ് പോല്‍ അലറും കടല്‍ത്തിര
ഈ ജീവിതം വെറും നരഗാഗ്നി താഴ്വര
എന്തിനു ബ്ലോഗിക്കുന്നുനിങ്ങളീ തീയില്‍ ഇട്ടെന്നെ വേവിക്കുന്നു
കല്ല് കൊണ്ട് ചിറകൊടിഞ്ഞൊരു ചെറു കുരുവിയായ്
മണ്ണില്‍ വീണു പതിച്ചേ
പാവം ബ്ലോഗര്‍ എന്നെയനോണി ചതിച്ചേ
അന്ന് നാം മധുരം നുകര്‍ന്നോരീ ബ്ലോഗറാ
ഇന്ന് ഞാന്‍ പാര്‍ക്കും തടങ്കല്‍ തടവറ
പുതുബ്ലോഗറായ് വന്നു കയറിയോരീ പുര
മനമോഹങ്ങള്‍ കൊന്നു കുഴിച്ചിട്ട കല്ലറ
കണ്ണീരിന്‍ പൂ വിരിഞ്ഞേ കദന കടലില്‍ ഖല്‍ബ് കത്തിക്കരിഞ്ഞേ
കര കാണാതെ കുടുങ്ങിടും നാട് കടലിടുക്കില്‍ ഞാന്‍ നീന്തി നീന്തി തുടിക്കും
അങ്ങിനെ ഞാന്‍ നീറി നീറി മരിക്കും
എലിവിഷം നിറച്ചോരീ മാംസ പൂവന്‍ പഴം
മറ്റാര്‍ക്കും തിന്നാന്‍ കൊടുക്കൂലോരിക്കലും
മരിക്കോളം ഈ നിധി കാക്കും ഞാന്‍ എങ്കിലും,
ആ അനോണിയെ കണ്ടാലന്നവന്റെ തൊള്ളയില്‍ തിരുകികേറ്റും
ബ്ലോഗിയില്ല ഞാന്‍ ഇന്നാളുമെന്നോര്‍ക്കേണം നിങ്ങളും...
ബൂലോഗത്തില്‍ കണ്ടെടുത്ത പൊന്നിങ്കുടം
ഒടുവില്‍ ഞാന്‍ കാഴ്ചപ്പണ്ടം മാത്രമേ
ഉഴിഞ്ഞിട്ട നേര്‍ച്ചക്കോഴി പോലെയേ
അറബിപ്പൊന്‍ വിളയും അറബീടെ നാട്ടില്
അകലെ അബുദാബി ഗള്‍ഫിന്റെ നാട്ടില്
അധ്വാനിക്കും നിങ്ങള്‍ സൂര്യന്റെ ചോട്ടില്
ഇത്തിസാലാത്തിന്റെ പബ്ലിക് ടെലഫോണ്‍ ബൂത്തില്...
അന്നുപറഞ്ഞത് കേള്‍ക്കുവാന്‍ ബീവിയും കുട്ടിയുമീ വീട്ടില്
ഞാന്‍ ഒന്ന് ചോദിക്കുന്നു
ഈ കോലത്തിനു എന്തിനു ബ്ലോഗീടുന്നു
ഒന്നുമില്ലെങ്കിലും നമ്മള്‍ രണ്ടും ഒരേ പ്രൊവൈഡറില്‍ ബ്ലോഗിയോരല്ലേ
ഒരേ മറുമൊഴിയില്‍ കമന്റിനെ വിട്ടവരല്ലേ....
കത്ത് വായിച്ചുടന്‍ കണ്ണുനീര്‍ വാര്‍ക്കണ്ട
കഴിഞ്ഞു പോയതിനി ഒന്നുമേ ഓര്‍ക്കേണ്ട
ഖല്‍ബില് കദനപ്പൂമാല്യങ്ങള്‍ കൊര്‍ക്കണ്ട
കഴിവുള്ള കാലം കളഞ്ഞിനി തീര്‍ക്കേണ്ട
ബ്ലോഗു തുറന്നാല്‍ നീ വായിക്കുമല്ലോ
എനിക്കാ കമന്റു കണ്ടു മരിക്കാമല്ലോ
നിങ്ങള്‍ക്കായി തട്ടി കൂട്ടിയ മുറി കവിതയൊരെണ്ണം പോസ്റ്റീടട്ടെ....
തല്‍ക്കാലം ഞാന്‍ കത്ത് ചുരുക്കീടട്ടെ
Monday, March 9, 2009
ആരാണ് വര്മ്മ?
ഈ സ്നേഹത്തിന് മുന്നില്‍ സാഹോദര്യത്തിന് മുന്നില്‍ ഞങ്ങള്‍ വര്‍മ്മമാര്‍ക്ക് ഏഐജിയുടെ ഷെയറ് വാങ്ങിയവരെ പോലെ അന്ധാളിച്ച് നില്‍ക്കാനെ കഴിയുന്നുള്ളൂ. അധികം സംസാരിച്ച് നിന്നാല്‍ വര്‍മ്മാലയം ഞങ്ങള്‍ കരുതിയതിലും വലിയ സംഭവമാണല്ലോ എന്ന് നിങ്ങള്‍ക്ക് തോന്നും എന്നുള്ളത് കൊണ്ടും സദാചാരക്കമ്മറ്റിക്കാര് ശീമക്കൊന്നയുടെ കൊമ്പ് വെട്ടി വനനശീകരണം വരുത്തി വെയ്ക്കും എന്നുള്ളത് കൊണ്ടും സര്‍വ്വോപരി ബീവറേജസ് അടയ്ക്കും എന്നുള്ളത് കൊണ്ടും ഞാന്‍ എന്റെ വാക്കുകള്‍ ഉപസംഹരിക്കുന്നു.
2009ലെ മെമ്പര്‍ഷിപ്പ് പുതുക്കാന്‍ ഈ വേള ഉപയോഗിക്കാന്‍ എല്ലാ വര്‍മ്മകളേയും സാദരം ക്ഷണിച്ച് കൊള്ളുന്നു. ജയ് ഹിന്ദ്!
അനുരഞ്ജവര്‍മ്മ
പ്രസിഡന്റ്
വര്‍മ്മ അസോസിയേഷന്‍
Saturday, February 14, 2009
Sunday, December 14, 2008
ചാന്ദ്രയാനും ബോള്‍ പേനയും
അതെന്തരോ ആകട്ടെ. പണ്ടൊരു അമേരിക്കക്കാരനും റഷ്യക്കാരനും പൊങ്ങച്ചം പറഞ്ഞ കഥയാണ് ഓര്‍ക്കുന്നത്. അമേരിക്കക്കാരന്‍ പറഞ്ഞു : “ഞങ്ങള് ബഹിരാകാശത്ത് വെച്ചും എഴുതാവുന്ന ഒരു പ്രത്യേകതരം ബോള്‍ പേന കണ്ടു പിടിച്ചു. ഗുരുത്വാകര്‍ഷണമില്ലാത്തിടത്തും മഷിയൊഴുകിയിറങ്ങുന്ന ഈ പേന കണ്ടുപിടിക്കാന്‍ വര്‍ഷങ്ങളുടെ ഗവേഷണം തന്നെ വേണ്ടി വന്നു. കോടിക്കണക്കിന് ഡോളറും ചെലവായി. എന്നാലെന്താ ബഹിരാകാശത്ത് പോകുന്നവര്‍ക്ക് ഇനി ബോള്‍ പേന കൊണ്ടെഴുതാം”.
റഷ്യക്കാരന്‍ പൊട്ടിച്ചിരിച്ചു. “ഹഹഹ! ബഹിരാകാശത്ത് എഴുതാന്‍ പേനായൊ? അതിനൊരു പെന്‍സില്‍ പൊരേ? ഞങ്ങളുടെ സഞ്ചാരികളൊക്കെ പെന്‍സിലു കൊണ്ടാ എഴുതുന്നത് ”
അമേരിക്കക്കാരനും റഷ്യക്കാരനും ജപ്പാന്‍കാരനുമൊക്കെ പെന്‍സിലു കൊണ്ടെഴുതുന്നിടത്ത് നമ്മടെ ചാന്ദ്രയാന്‍ ബോള്‍ പേന ഒരസാധ്യ സംഭവം തന്നെ!
Sunday, November 16, 2008
ബ്ലെന്റി20. ബ്ലോഗ് നാടകം.

സഹൃദയരേ, കലാസ്നേഹികളേ...
ബൂലോഗത്തിന്റെ സാമൂഹികപശ്‌ചാത്തലത്തില്‍ നിന്ന് ഇതള്‍വിരിയുന്ന ഒരു നാടകവുമായി വര്‍മ്മാലയ കലാകേന്ദ്രം നിങ്ങളുടെ മുന്നിലെത്തുകയാണ്.........ബ്ലെന്റി20.
നിങ്ങളുടെ പ്രീയപ്പെട്ട ബൂലോഗപുലികള്‍ ഒന്നടങ്കം അണിനിരക്കുന്ന ഈ നാടകത്തെക്കുറിച്ച് രണ്ട് വാക്ക് :-
കാലങ്ങളായി നിങ്ങളുടെ ചിരിയിലും ചിന്തയിലും അടിച്ചമര്‍ത്താനാവാത്ത സാന്നിദ്ധ്യമായി നിലകൊള്ളുന്ന വര്‍മ്മകളുടെ കഥയാണ് ഈ നാടകത്തിന്റെ ഇതിവൃത്തം. ചിരിയുടെയും വരയുടെയും എഴുത്തിന്റെയും ചിന്തയുടെയും തമ്പുരാക്കന്മാരായി ബൂലോഗത്ത് വിലസുന്ന പുപ്പുലികള്‍ മുതല്‍ നവാഗതകര്‍ വരെയും ഐഡിയുള്ളതും ഇല്ലാത്തതുമായ അനോണികളും ഈ നാടകത്തില്‍ വര്‍മ്മക്കഥാപാത്രങ്ങളുടെ വേഷമണിയുന്നു. ബ്ലെന്റി20.
അവശതയനുഭവിക്കുന്ന വര്‍മ്മകളുടെ ക്ഷേമനിധിയിലേക്ക് ഫണ്ട് സ്വരൂപിക്കുന്നതിനായി വര്‍മ്മ അസോസിയേറ്റ്‌സിന്റെ ബാനറില്‍ ദില്‍ബ വര്‍മ്മ നിര്‍മ്മിക്കുന്ന ഈ നാടകം സംവിധാനം ചെയ്യുന്നത് ദോഷിവര്‍മ്മയാണ്.
ഈ നാടകത്തിന്റെ വന്‍വിജയത്തിനായി ഇതിന്റെ പരസ്യപ്രചരണങ്ങള്‍ക്ക് ചുക്കാന്‍ പിടിക്കുന്നത് ശ്രീ ബെര്‍ളിവര്‍മ്മയാണെന്ന വിവരവും അറിയിച്ചു കൊള്ളുന്നു.
കാത്തിരിക്കുക, ഉടന്‍ വരുന്നു...
മലയാളബ്ലോഗിലെ പുലികള്‍ ഒന്നടങ്കമഭിനയിക്കുന്ന ബ്ലെന്റി20.
അടുത്ത ബെല്ലിന് നാടകം ആരംഭിക്കുന്നതായിരിക്കും.
Tuesday, October 21, 2008
ആത്മസംതൃപ്തിയുടെ മായികമന്ത്രങ്ങള്‍ അഥവാ സഗീര്‍ കവിതകളിലെ സൌന്ദര്യ ദര്‍ശനം
നിന്‍സ്‌ത്രൈണ ഭാവങ്ങളെത്ര!
പഞ്‌ചമുഖ ഗണപതിനൃത്ത ഗണപതി,
ബാലഗണപതി, ഉണ്ണി ഗണപതി, വരസിദ്ധി
ഗണപതിനിന്‍ പൂജാരൂപങ്ങളെത്ര!
(കവിത-വിനായകാ നിനക്കായ് ഒരു ഋഗ്വേദവാക്യം. മുഹമ്മദ് സഗീര്‍ പണ്ടാരത്തില്‍).
കവിത മന്ത്രമായി മാറുന്ന ഒരവസ്ഥ മഹര്‍ഷിതുല്യരായ വിമര്‍ശകര്‍കര്‍ക്ക് വിഭാവനം ചെയ്യാമെങ്കിലും മന്ത്രത്തിന്റെ മാനദണ്ഡം നിശ്ചയിക്കാന്‍ വിമര്‍ശകസൂരികള്‍ക്ക് അധികാരമില്ല എന്നുള്ളതാണ് ഈയുള്ളവന്റെ വിനീതാഭിപ്രായം. കവിതയുടെ മാനദണ്ഡം എന്നു കരുതാവുന്ന സൌന്ദര്യം എന്ന സങ്കല്പം തന്നെ ഒട്ടും സരളമല്ലാത്തതാവുമ്പോള്‍ തന്നെ സാമാന്യവ്യവഹാരത്തിലെ വിവക്ഷയില്‍ നിന്ന് വ്യത്യസ്തമായി സാഹിത്യശാസ്ത്രത്തില്‍ സൌന്ദര്യം വിശേഷ വിതാനങ്ങളിലേക്ക് വികസിക്കുന്നു. സൌന്ദര്യം എന്ന സങ്കല്‍പ്പം കവിതയുടെ മുഗ്ധസൌന്ദര്യത്തിന്റെ പലതലങ്ങളിലായി വലിച്ചിഴക്കപ്പെടുമ്പോള്‍ മന്ത്രവും അക്കൂട്ടത്തില്‍ ഗണിക്കാമോ എന്ന ചോദ്യം സ്വാഭാവികമായി ഉയരാം. ഇവിടെ മന്ത്രം തന്നെ കവിതയും കവിത മന്ത്രപ്രായവുമാകുമ്പോള്‍ സഗീറിന്റെ കവിതകളെ നിര്‍ധരിക്കുക അങ്ങേയറ്റം ഞെരുക്കമുള്ള പ്രവൃത്തിയായിത്തീരുന്നു. അതിനു തുനിയുമ്പോള്‍ അദ്ദേഹത്തിന്റെ തന്നെ വരികള്‍ കടമെടുത്ത് തുടക്കത്തിലേ തോല്‍വി സമ്മതിക്കുന്നതാണ് ഉചിതം.
“ജീവിതം വാറ്റിയെടുക്കുമ്പോള്‍
തുള്ളികളായി തണുക്കുന്ന ഉന്മാദവും,
മട്ടായി ഉറഞ്ഞു കൂടുന്ന മടുപ്പും
എന്നിലെ കവി അന്വേഷിക്കുന്നുണ്ട്.
......................................................
മറുപുറങ്ങളും,മറുപടികളും,
മറുമൊഴിയായ്,മാറ്റിതീര്‍ക്കുന്ന വേദന!
നിങ്ങളുടെ മറവികളായി തീരുന്ന
എന്നിലെ കവിയുടെ ഓര്‍മ്മകള്‍!
അതാണ് ഞാന്‍ എന്ന കവി. “
(-ഞാന്‍ എന്ന കവി)
മൂന്ന് സംവത്സരങ്ങളായി ഏതാണ്ട് അക്ഷമമായിത്തന്നെ ആത്മാവിഷ്‌കാരത്തില്‍ ഏര്‍പ്പെട്ടു പോരുന്ന കവിയുടെ ശ്രേഷ്‌ട രചനകളെ വെറും വ്യാപ്തിവെച്ചു നോക്കിയാല്‍പ്പോലും ഇത്തരമൊരു കുറിപ്പിന്റെ നിയുക്തപരിധിയില്‍ കൊള്ളിക്കുക എന്നത് എളുപ്പമല്ല. അങ്ങനെ വ്യാമോഹം എനിക്കില്ല താനും. ആകപ്പാടെ ഒരവലോകനം. എവിടെ ഏതു ബിന്ദുവില്‍ നിന്നാരംഭിക്കണം എന്നതാകുന്ന എന്റെ പ്രാഥമികമായ പാരവശ്യം.
പക്ഷേ ഒന്നുണ്ട്; മന്ത്രത്തിലേക്കുള്ള സഗീറിന്റെ പരിണതി മൌലികമായ സൌന്ദര്യബോധത്തിന്റെ മറ്റൊരു പടവ് മാത്രമാകുന്നു എന്ന് ഉപദര്‍ശിക്കാവുന്നതാണ്. മുഗ്‌ധം, മൃദുലം, മധുരം, മായികം ഇങ്ങനെ പറഞ്ഞു പരിചിതമായ സൌന്ദര്യബോധത്തിന്റെ സരളതകള്‍ മാത്രമല്ല, പൂവിന്റെ താരള്യത്തോടൊപ്പം മുള്ളിന്റെ കാര്‍ക്കശ്യവും അനുഭവിപ്പിക്കുന്ന, തരളതയുടെ വിപരീതങ്ങളെക്കൂടി സന്നിവേശിപ്പിക്കുന്ന, ഏറെക്കുറെ ഏകമുഖമായി സമൂഹത്തോട് മുഖം തിരിഞ്ഞു നില്‍ക്കുന്ന സമഗ്രവും സന്തുലിതവുമായ അഭിവീക്ഷണമാണ് സഗീറിന്റെ കവിതകള്‍ എന്ന് പൊതുവില്‍ വിവക്ഷിക്കാവുന്നതാണ്.
സൌന്ദര്യം സത്യവും തമ്മില്‍ പടലപ്പിണക്കമുണ്ട് എന്നതല്ലേ പൊതുധാരണ? എന്നാല്‍ പരക്കേയുള്ള ഈ ധാരണ ദൃഢപ്പെടുത്തിയ ചങ്ങമ്പുഴയെപ്പോലെ ആ ധാരണ ഒന്നുകൂടി അരക്കിട്ടുറപ്പിക്കുന്നതാണ് സഗീറിന്റെ കവിതകള്‍. സൌന്ദര്യത്തിനു വേണ്ടി സത്യത്തെയോ സത്യത്തിനു വേണ്ടി സൌന്ദര്യത്തെയോ ബലി കഴിക്കുന്ന എത്രയോ സന്ദര്‍ഭങ്ങള്‍ ഈ കവിതകളില്‍ കാണാം.
“നീ ചിരിക്കരുത്,
നീ കരയരുത്,
നീ ഉണ്ണരുത്, നീ ഉറങ്ങരുത്.
നീ പണയപ്പെടുത്തു;
നിന്റെ നെല്‍പ്പാടം!.
നിനക്കും കിട്ടും വായ്പ്പ!.
വിദ്യാഭ്യാസ വായ്പ്പ!.
ഭവന വായ്പ്പ!.
സ്വയം തൊഴില്‍ വായ്പ്പ!.
നിനക്കും വാങ്ങാം;
കാറും,ബസ്സും!.“ (നിനക്കും കിട്ടും വായ്പ)
ഒരു കവിയുടേതാണല്ലോ ഈ വിളംബരം, വെറും ദാര്‍ശനികന്റേത് അല്ല. സത്യത്തിലുള്ള നിഷ്‌ഠ പോലെ ശില്പത്തിലുള്ള നിഷ്‌കര്‍ഷയും ഇവിടെ കവിതയെ പ്രവചനരൂപത്തിലേക്ക് ഉയര്‍ത്തുന്നു. ഇന്ന് നാം കാണുന്ന സത്യം കവി ഇന്നലെപ്പറഞ്ഞു. ആശാനും ഇതുതന്നെയല്ലേ പറഞ്ഞു വെച്ചത്?
മന്ത്രം, കവിത, സത്യം, സൌന്ദര്യം ഇവയെല്ലാം സഗീര്‍കവിതകളുടെ മുകള്‍പ്പര്‍പ്പ് മാത്രമാകുന്നു. അടിയൊഴുക്കില്‍ എല്ലാം ഒന്നുതന്നെ എന്നതാവില്ലേ സഗീറിന്റെ ആന്തരം? ലൌകികം-ആത്മീയം ഇത്യാദി ദ്വന്ദങ്ങളെ ഏതോ വിതാനത്തില്‍ ഐക്യപ്പെടുത്തുകയാണ് സഗീര്‍.
“ഒന്നാമനിവന്‍ ഏമ്പക്കം
രണ്ടാമനിവനോ അധോവായുവല്ലോ
മൂന്നാമനിവന്‍ മലവും
നാലാമനിവന്‍ മൂത്രവും ...” (14 വേഗങ്ങള്‍)
വേഗങ്ങളുടെ അടിയൊഴുക്കില്‍ കവി അന്തിമമായ സാഫല്യമാണ് വായനക്കാര്‍ക്ക് നിവേദിക്കുന്നത് എന്നതിന് ഇതില്‍പ്പരം ഒരു തെളിവു വേണ്ടതില്ല. ഒരു കവി ഇത്രയും സാധിച്ചാല്‍ മതി.നിര്‍ഭാഗ്യവാനായ വിമര്‍ശകനാവട്ടെ, ഇതിനു നിദര്‍ശനങ്ങള്‍ കണ്ടെത്തുക എന്ന നിയോഗം ശേഷിക്കുന്നു.
വ്യാഖ്യാനത്തിന്റെ ഉപ്പ് അധികം വാരിവിതറി ആഹരിക്കാന്‍ യോഗ്യമല്ലാത്തവിധം കൈപ്പിക്കുക എന്നത് ഈ കുറിപ്പുകാരന്റെ ലക്ഷ്യമല്ലാത്തതിനാല്‍ വ്യാഖ്യാനമൊന്നും ആവശ്യമില്ലാത്ത പച്ചയായ ഉദാഹരണം ഉദ്ധരിച്ചു കൊണ്ട് ഈ കുറിപ്പ് അവസാനിപ്പിക്കുന്നു.
“ഞാനും നീയുംസ്നേഹമാണ്!.
ഞാനും നീയും സ്നേഹവും കല്ല്യാണമാണോ?
ഞാനും നീയും സ്നേഹവും കല്ല്യാണവും മക്കളാണോ ?
ഞാനും നീയും സ്നേഹവും കല്ല്യാണവും മക്കളുംകുടുംബമാണോ ? “ (ഞാനും നീയും)
വരിഷ്ഠമായ ഈ പ്രതിഭയില്‍ കവിതയുടെ താമര വാടുന്നില്ല. വാടാത്തതിനു കാരണമാകട്ടെ, സവിശേഷമായ സൌന്ദര്യ ദര്‍ശനത്തിന്റെ സൂര്യന്‍ കെടുന്നില്ല എന്നതു തന്നെ. പെരുമാറാവുന്ന പ്രമേയം എന്തോ ആവട്ടെ, ആര്‍ജ്ജവം കൊണ്ടാണ്, ആത്മാര്‍ത്ഥത് കൊണ്ടാണ് സഗീര്‍ കൈയൊപ്പ് ചാര്‍ത്തുന്നത്.
Saturday, August 9, 2008
ബെസ്റ്റ് ഓഫ് വര്‍മ്മ കമന്റ്സ്
ദേവന്‍ said...
വര്‍മ്മമാരുടെ ക്ലബ്ബ് ആണോ? എന്നാല്‍ അതിനു “സംയുക്ത വര്‍മ്മ” എന്നല്ലേ ശരിയായ പേര്‍ :)
ദില്‍ബാസുരന്‍ said...
ഈ സൈസ് മലയാള ബ്ലോഗ് വായിച്ചിട്ടാണെന്ന് തോന്നുന്നു പണ്ട് വിവേകാനന്ദ് എന്നൊരാള്‍ കേരളം ഒരു വര്‍മ്മാലയം എന്ന് പറഞ്ഞത്. ആള് വര്‍മ്മയാണോന്നറിയില്ലാ... :-)
ഗാനഭൂഷണം സുഗുണ വര്‍മ്മ said...
സമൂഹ ഗാനം.
(ആണ്) ബ്ലോഗിനൊന്നു ഭൂഷണമായ്
(പെണ്ണ്) വര്‍മ്മ..വര്‍മ്മാ
(ആണ്)വര്‍മ്മകള്‍ക്കൊരു ആശ്രയമായ്
(പെണ്ണ്) വര്‍മ്മാലയം ല ല ല
(ആണ്) ല ല ല ല വര്‍മ്മാലയം
(പെണ്ണ്) സ്നേഹം നിറയും...
(ആണ്)സരി സരി ഗരി
(പെണ്ണ്)ഫലിതം പകരും...
(ആണ്)പധനി സരിസ ഗാ
(പെണ്ണ്) ബൂലോഗത്തിന്‍ വര്‍മ്മാലയം
(ആണ്) ഞങ്ങടെ പ്രിയമാം വര്‍മ്മാലയം
(ആണും പെണ്ണും)സ നി സ നി പ നി
മ പ മ ഗ സാ പാാാാാാാാ
ഞങ്ങടെ പ്രിയമാം വര്‍മ്മാലയം
ഞങ്ങടെ പ്രിയമാം വര്‍മ്മാലയം
നടന്‍ ബിജുമേനോന്‍ said...
ടീ... സംയുക്താവര്‍മ്മേ....വീട്ടില്‍ പോടീ......
എന്റെ കണ്ണൊന്നു തെറ്റിയാല്‍ എറങ്ങിക്കോണം.....
മോണിക്ക വര്‍മ്മ said...
ക്ലിന്റന്‍ വര്‍മ്മേട്ടാ.....ചക്കരേ..... ഞാന്‍ എവിടെയൊക്കെ തപ്പി. ഹിലാരി ചേച്ചി പ്രസിഡന്റാവുന്ന് കണ്ടപ്പോ, എന്നെയൊന്നും ഒരു മൈന്റുമില്ലാല്ലെ അണ്ണന്. ഞാന്‍ മിണ്ടൂല്ല. പഴയതൊന്നൂം അങ്ങിനെ മറക്കരുതണ്ണാ.
അഹിംസ വര്‍മ്മ said...
തല്ലി എല്ലൊടിക്കെടാ എല്ലാറ്റിന്റേം....
അശോക് കര്‍ത്ത said...
ഷവര്‍മ്മ(ഒരു പ്ലേറ്റിനു 65 രൂപ) എന്തു തരം വര്‍മ്മയാണു?
മൈതീന്‍ കുട്ടി വര്‍മ്മ said...
ഒപ്പന വര്‍മ്മപ്പാട്ട്
വമ്പുറ്റ മൊഞ്ച് പെരുത്തുള്ള വര്‍മ്മ
വര്‍മ്മാബീ സഖിയെത്താന്‍ കാണുവാന്‍ - അല്ലാ
വമ്പുള്ളോരാശ പെരുത്തിട്ടീ വര്‍മ്മ
വര്‍മ്മാബീ വീട്ടിലണയുന്നേ
വര്‍മ്മാബീ തന്നുടെ കയ്യിലെ മയിലാഞ്ചി
സുന്ദര മാറില്‍ വിളങ്ങുന്ന പൂത്താലി
മുടിയിലു ചൂടിയ മണമുള്ള പൂവള്ളി
കണ്ടാനേ വര്‍മ്മ കൊതിച്ചാനേ
വെള്ളമിറക്യാനേ......
പോസ്റ്റ് : സമസ്യാ പൂരണം
പ്രശ്‌നം:
.........................................................
.........................................................
.........................................................
വര്‍മ്മേം കൂടീട്ട് ബ്ലോഗുന്നു.
ഉമേഷല്ലാത്ത വര്‍മ്മ said...
ആന പിണ്ടമിടുന്ന കണ്ടിട്ട-
ണ്ണാനുമപ്പിയിടുന്നപോല്‍
വര്‍മ്മ തന്‍ കൃതി കണ്ടനുരഞ്ജ-
വര്‍മ്മേം കൂടീട്ടു ബ്ലോഗുന്നു.
പോസ്റ്റ് : വര്‍മ്മകള്‍ എന്ത് പിഴച്ചു?
ഞങ്ങ വര്‍മ്മകള്‍ എന്ത് പിഴച്ചു?
എന്തോക്ക്യാര്‍ന്നു...തോക്ക് (ഇല്ല തോക്കുല്ല) മലപ്പുറം കത്തി (എന്ന് കത്തി?), അമ്പ് വില്ല്, ഒലക്കേടേ മൂഡ് അങ്ങനെ പവനായി വര്‍മ്മ ശവര്‍മ്മയായി :(
അര്‍ജ്ജുന വര്‍മ്മ said...
ഞാന്‍ വീണ്ടും വന്നു. എവിടെ കുരു കുലോത്തമന്മാര്‍?
എവിടെ പാഞ്ചാലി വര്‍മ്മ?
ഫീമ വര്‍മ്മ അളിയന്‍സ് ഭീമവര്‍മ്മ said...
പാഞ്ചാലി ഉഴുന്നരയ്ക്കുകയാണ് അര്‍ജ്ജുനാ, നാളെ ഇഡലി ആണ് പ്രാതലിന് എന്ന് അറിയില്ലാന്നുണ്ടോ. നീ എന്തിനാ ഇപ്പം അവളെ അന്വേഷിക്കുന്നേ? വല്ല കിളിയേയോ പൂച്ചിയേയൊ ഒക്കെ അമ്പെയ്ത് കളി അനിയാ
ഉധിഷ്ഠിര വര്‍മ്മ said...
നാളെ ഇഡലിയോ, ഫീമാ അതങ്ങ് ഭരണങ്ങാനം പള്ളീല് പറഞ്ഞാല്‍ മതി. നാളെ പുട്ട് ഉണ്ടാക്കാന്‍ ഞാനല്ലെ അവള്‍ക്ക് അരി ഇടിച്ച് കൊടുത്തത്. അതെന്ത് ചെയ്തു? പുട്ടില്ലെങ്കില്‍ തട്ടിക്കളയും. അനിയാ നഹുലാ മ്വാനേ സകദേവാ മാന്തിപ്പിച്ചികടിച്ചു കൂട്ടെടാ ഫീമേട്ടനെ.
ഫീകര വര്‍മ്മ said...
ആരാടാ അവിടെ അമ്പ് വിട്ടത്? പിന്നില്‍ കൊതൂ കടിച്ചതാണെന്നാ കരുതിയെ.
എടാ അര്‍ജ്ജുനപ്പയലേ, നിന്റെ അമ്പും വില്ലും കൊണ്ട് വല്ല കരിമത്തിയേയോ ചാളയോ പോയി പിടിച്ചോണ്ട് വാടാ. കുപ്പി പൊട്ടിക്കുമ്പം ടച്ചിംഗ്സിന് വറക്കാം.
ഡോക്ടര്‍ വര്‍മ്മയെ കണ്ടില്ലല്ലോ?
മടിയില്‍ ടെക്സ്റ്റ് ബുക്ക് മലര്‍ത്തി വെച്ച് അടുത്ത പോസ്റ്റെഴുതുവാരിക്കും.
ഏകവല്യന്‍ എല്യവകന്‍ ഏക..ശോ എന്തോ ഒരു മാരണം said...
ഹെന്റെ തള്ളവിരലെടുത്ത കാര്‍ന്നോരെ ഞാന്‍ ഉണ്ടാക്കിയ തന്റെ പ്രതിമയില്‍ ഇപ്പോള്‍ കാക്കകള്‍ അപ്പിയിട്ട് കളിക്കുന്നു. ഇനിയും തീര്‍ന്നില്ലേ തന്റെ പാണ്ധവ കൌരവ മാമൂല്‍ ജാഡകള്‍?
താനൊന്നും ഒരു കാലത്തും ഗുണം പിടിക്കത്തില്ലെടോ കിളവാ. തള്ളവിരലില്ലാതെ എസ്.എം.എസ് അയക്കാന്‍ ബുദ്ധിമുട്ടുന്ന എന്റെ ഒക്കെ ശാപം താനേത് കോത്താഴത്ത് പോയി കൊണ്ട് വെയ്ക്കുമെഡൊ?
ജടായു വര്‍മ്മ said...
നിന്റെ തള്ളവിരലല്ലേ പോയുള്ളൂ ഏകമല്യാ..എന്റെ കൈ രണ്ടും കഷ്ണിച്ചു ആ ദുഷ്ടന്‍ രാവണവര്‍മ്മ.
അതിനെന്താ ച്ചാ നോം കല്യാണം പോലും കഴിച്ചിട്ടില്ലേയ്...കൈയ്യും ഇല്ല.
ദ്രോണ വര്‍മ്മ said...
ഏകവല്യ.. ഏലകവ്യ.. ശ്ശെ ഡാ മോനേ,
തള്ളവിരല്‍ പോയത് കൊണ്ട് എസ് എം എസ് അയയ്ക്കാന്‍ പറ്റിയില്ല എന്ന് പറയുന്ന ഇതോ അങ്കം? ടച്ച് പാഡ് ഉള്ള ഫോണ്‍ വാങ്ങീരെഡാ ഹസ്തിനപുരി മാള്‍ (ഫുള്ളി ഏസി) അവിടെ കിട്ടും. ഞാനിപ്പൊ അതാ യൂസ് ചെയ്യുന്നേ.
അശു ഏലിയാസ് അശ്വഥാമാ വര്‍മ്മ said...
ഹാരാഡാ ഹച്ചനെ തെറി വിളിച്ചേ?
അച്ചേ ഞാന്‍ അവനെ സ്റ്റാച്ച്യൂ പറയട്ടെ?
അല്ലെങ്കില്‍ സൂചി കുടുക്കോണ്ട് അവന്റെ കവിളത്ത് കുത്തട്ടെ? അല്ലെങ്കില്‍ ഹച്ചന്‍ പടിപ്പിച്ച ഫ്രമ്മാസ്ത്രം പ്രഗോയിക്കട്ടെ?
പോസ്റ്റ് : കവി
സുഭാഷ് ചന്ദ്ര വര്‍മ്മ said...
എനിക്ക് (കവികളുടെ) രക്തം തരൂ ഞാന്‍ നിങ്ങള്‍ക്ക് (ഈ ശല്ല്യത്തില്‍ നിന്നും)സ്വാതന്ത്ര്യം തരാം.
ജവഹര്‍ലാല്‍ വര്‍മ്മ said...
പഞ്ചശീല ആണ് നമ്മള്‍ ഇവിടെ പ്രയോഗിയ്ക്കേണ്ടത് സുഭാഷ് ചന്ദ്രാ, മോഹന്‍ ചേട്ടാ.
1)പോളീസ്റ്റര്‍ ശീല
2)കോട്ടണ്‍ ശീല
3)നൈലോണ്‍ ശീല
5)കമ്പിളി ശീല
6)പണ്ട് റേഷന്‍ ഷോപ്പ് വഴി വിതരണം ചെയ്തിരുന്ന ആ വൃത്തികെട്ട ശീല
എന്നാലെ ഇവമ്മാരൊക്കെ ‘ഒരു പാഠം പഠിയ്ക്കൂ‘ എന്ന് ചൌവെന്‍ ലായ് വര്‍മ്മ എന്നോട് മിനിയാന്നും പറഞ്ഞു.
സെബാസ്റ്റ്യന്‍ വര്‍മ്മ said...
കുട്ടി പറഞു
എനിക്ക് കവിയാവണം മാഷേ.
എന്തിനു?
ജാട കാട്ടി പൊട്ടി തെറിയ്ക്കണം
എന്തിനു?
ബ്ലോഗ്ഗ് എഴുതുവാന്‍ നാളേയ്ക്ക്
എന്തിനു
എന്നാലെ എണ്ണം പറഞ ആളുകളുടെ മുമ്പിലു ഞെളിയാന്‍ പറ്റു
അതിനു കവിത വൃത്തം ആശയം ഒക്കെ വേണ്ടേ?
വേണ്ട, ചാറ്റില്‍ പറഞ വാക്കുകള്‍ പേസ്റ്റാക്കിയാല്‍ മതി മാഷേ.. പിന്നെ ഉറങ്ങുമ്പോഴ് തല വഴി പുതപ്പ് വീഴുമ്പോള്‍ ഞാന്‍ ചെയ്യുന്നതൊക്കേനും കവിത ആക്കാം മാഷേ.
അപ്പോ പോസ്റ്റില്‍ ആരു വരും കമന്റിടാന്‍?
അതിനു മാഷെ, ചില ഒന്നും തലേല്‍ കേറാത്ത പൊട്ടന്‍ ബുന്ദ്ധി ജീവികളുണ്ട്, അവരു വന്ന് ഗംഭീരം കലക്കന്‍, നല്ല ക്രാഫ്റ്റ് എന്ന് പറഞോളും. അവരെ മാത്രം ഞാന്‍ ഇടക്ക് ഇടക്ക് വിളിയ്ക്കും. മറുപടീ പറയുമ്പോഴ് കമന്റില്‍ വന്ന് പോയതിനും, കമന്റിനും നമോ വാകം, നിങ്ങളോക്കെ എഴുതാത്തതഅണു ബ്ലോഗിന്റെ നഷ്ടം എന്നും പറയും.
പിന്നെ
മീറ്റ് കൂടുമ്പോഴ് പോവരുത്. അവരു വിളിയ്ക്കും. എന്നാലും പോവരുത്. ബലം പിടിച്ചിരുന്നോളണം.
കേട്ടിരുന്ന മലയാളം മാഷ് ചെരിഞു വീണു. അന്ന് മുതല്‍ കുട്ടി കവിയുമായി.
തറവാടി said...
നല്ല കവിത ഇത് മറ്റു വല്ല പേരിലും പോസ്റ്റായിരുന്നില്ലേ അനുരഞ്ചന വര്‍മ്മേ അങ്ങിനേര്‍ന്നെങ്കി കുറച്ച് 'കവി'കളെങ്കിലും ഇതൊരാഘോഷമക്കുമായിരുന്നു ഇനീപ്പോ! :)
(എന്താ ഇപേരു പിടിച്ചില്ലേന്നൊന്നും ചോതിക്കല്ലെ :) )
പോസ്റ്റ്: പാരിസ്ഥിതികം
ശിവ said...
എന്തു നല്ല വരികള്‍...എന്തു നല്ല ഭാവന....
കുഞ്ചു ഡബ്ലിയൂ . വര്മ്മ said...
ഹൊ, യെന്ന കവിത അനുവേട്ട.. ഞാന്‍ അങ്ങ് അലിഞ്ഞില്ലാതെയായി പോയി
"ദേവദാരുക്കളും ഇലക്‍ട്രോണുകളും നിറഞ്ഞ
സൈബര്‍ കാടുകളെക്കുറിച്ച്
പൂവായ് വിടരുന്ന പഴയ കമ്പ്യൂട്ടറുകള്‍ക്ക്"..
ഉമ്മ കൊടുക്കുന്ന കരടികള്‍"
കവിത ഞാന്‍ അങ്ങേക്കു സമര്പ്പിക്കുന്നു അനുവേട്ടാ
================= =================
ഈന്തപ്പനയില്‍ ഡയബറ്റിക്കുകള്‍ (കവിത)
പൊട്ടന്‍ഷ്യല്‍ ഡിഫറന്സുകളിലെ മുഷ്ടിമൈധുനങ്ങളില്‍
ശീല്ക്കാരമുയര്ത്തുന്ന അല്ട്രസൌണ്ടുകളില്‍
ഒരു ബോംബിന്റെ ശാന്തതയില്‍ പുലര്‍കാല വേളകളില്‍
തുള്ളിക്കളിക്കുന്ന വികലാംഗന്റെ പട്ടികള്‍
അവരെന്തരിയുന്നു പ്രോട്ടോനുകളിലെ ഭാവന്തരം
മഴ്മെഖജാലങ്ങള്‍ കനിഞ്ഞര്‍ലും ഈ ടാറിട്ട റോട്ടില്‍
ചന്തമേഴും ഈ ചന്തികളുരയുന്ന ഘര്‍ഷണ സുഖങ്ങളില്‍
എരിയുന്ന വെല്‍ഡിങ്ങ് റാഡീന്റെ അതി ശൈത്യത്തില്
പുളഞ്ഞ ഗിയറുപോലെ
തിരിയുന്ന പല്ചക്രങ്ങളില്
അടികിട്ടി കൊഴിഞ്ഞ പല്ലുകള്
ഡെന്റിസ്റ്റിന്റെ മനസ്സില്‍ വിഹല്വതകള്‍ സ്ര്^ഷ്ടിച്ച
തമോബാഷ്പങ്ങളായ്
പാറ്റകള്‍ ചേക്കേറുന്ന വനാന്തരങ്ങളില്‍
പട്ടിണിക്കോലങ്ങളായ പുലികള്‍
മെറ്റല്‍ ഡിറ്റക്റ്ററിന്റെ സത്യം പോലെ
ഇരുണ്ട ഗുഹകളില്‍ ദീന രോദനങ്ങള്
പോസ്റ്റ് : ഓള്‍ കേരളാ വര്‍മ്മ അക്കാദമി
ഫാ.മാര്‍ എത്തിപ്പിടിയോസ് വര്‍മ്മ said...
ബ്ലുഞ്ഞാടുകളേ, ഞാനും എന്നൊടൊപ്പം മറ്റു ചിലവര്‍മ്മമാരും അഖാധമിയുഠെ സംസ്‌ദാന കോര്‍ഡിനേറ്റര്‍മാരായി നിയമിക്കപ്പെട്ടിരിക്കുന്ന ഈ വേളയില്‍ അല്ലെങ്കിലീ അവസരത്തില് ഒന്നു മാത്രമേ എനിക്ക് പറയാനുള്ളൂ. അധികം ഉയരമില്ലാത്ത വര്‍മ്മിണിമാര്‍ ശില്പശാലക്ക് വരികയാണെങ്കില് എന്റെ അധ്വാനം ഇത്തിരി കൊറഞ്ഞിരിക്കും. എത്തി എത്തി എന്റെ നട്ടെല്ലിന്റെ അടപ്പൂരിയിരിക്കയാണ്.
സക്കര്‍ വര്‍മ്മ പണ്ടാരക്കലത്തില്‍ said...
വര്‍മ്മ അക്കദമിയുടെ ഉല്‍ക്കാടനത്തിനു ചൊല്ലാന്‍ ഒരു കവിത ഞാന്‍ എഴുതീട്ടുണ്ട്.
കവിത :- അക്കാദമിക്കും കിട്ടും വായ്‌പ
രചന:- സക്കര്‍ വര്‍മ്മ പണ്ടാരക്കലത്തില്‍
ഫോട്ടോ(എടുക്കാന്‍ ഫോട്ടോഗ്രാഫറെ വിളിക്കാന്‍ പോകുന്നത്) :- സക്കര്‍ വര്‍മ്മ പണ്ടാരക്കലത്തില്‍
അക്കാദമീ നീ കുടിക്കരുത്
അക്കാദമീ നീ വലിക്കരുത്
അക്കാദമീ നീ പ സോറി ഉണ്ണരുത്
അക്കാദമീ നീ ഉറങ്ങരുത്
അക്കാദമീ നീ കളിക്കരുത്
അക്കാദമീ നീ പണയപ്പെടുത്തു
അക്കാദമീ നിനക്ക് ഓഫീസ് കെട്ടിടം പണിയണ്ടേ
പക്ഷേ പണയപ്പെടുത്താന്‍ എന്തുണ്ട് നിന്റെ കയ്യില്‍
രണ്ട് ടണ്‍ തെറിയല്ലാതെ
അത് കൊണ്ട്
അക്കാദമീ നിനക്ക് കിട്ടില്ല വായ്‌പ
അക്കാദമീ നിനക്കും വാങ്ങാം
കാറും,ബസ്സും, മൊബൈല്‍ ഫോണും
ഒരു ബാങ്ക് കൊള്ളയടിച്ചാല്‍ മതി
വെള്ളെഴുത്ത്‌വര്‍മ്മ said...
ചരിത്രാതീതകാലത്ത് ഭൂമിയുടെ ഭഗ്നരേതസ്സില്‍ ആകാശമാകെ ചെന്നിറം പുലികിയ ഒരു സന്ധ്യയില്‍ ഇതു പോലെ ഒരു കൂട്ടം വര്‍മ്മമാര്‍ കൂട് വിട്ട് കൂട് തേടി അലഞ്ഞു
ഞാന്‍ പറയുന്നത് നിങ്ങള്‍ക്കൊന്നും മനസ്സിലാകില്ല.അത് ജിന്‍ജര്‍ ലഡ്ക്കിക്കും കണക്കുപ്പിള്ളഗുപ്തനും മാത്രെ പിടി കിട്ടു
മിന്നാത്തമിനുങ്ങ് ഷാജി said...
വര്‍മ്മകളെ, ഞാന്‍ കോപ്പിയടിക്കാതെ എഴുതിയ ഈ പുതിയ കവിത നമ്മുടെ സുവനീറില്‍ പ്രസിദ്ധീകരിക്കണം. കവിത താഴെ..
പതിമൂന്നു മക്കളെ പെറ്റൊരമ്മെ..
നിന്റെ സന്താനങ്ങളില്‍ ഞാനാണ് വര്‍മ്മ..
പതിമൂന്നു കാലവും നീറ്റുമമ്മെ..
നിന്റെ സന്താനങ്ങളിന്‍ ഞാനാണ് വര്‍മ്മ..
നിന്റെ തലയില്‍ അരിക്കും പേനുകളില്ലെ?
കണ്ണിലിരവിന്റെ പാശാസ്ത്യ കരിമഷിയല്ലെ..
ഉള്ളില്‍ തീക്കോണില്‍ തീ ചികഞ്ഞാടും നഗ്നരാം സ്വര്‍ഗവാസികളാം വര്‍മ്മകളല്ലെ...
മിന്നാത്തമിനുങ്ങ് ഷാജി.
ധിക്കാരിമഷ്ടാ വര്‍മ്മ said...
വര്‍മ്മകള്‍ പെരുകേണ്ടത് ചരിത്രത്തിന്റെ ആവശ്യമാകുന്നു. ജപ്പാനില്‍ കുമൊ കവ ബാത്ത എന്ന ഒരു പണ്ഡിതന്‍ പണ്ട് വര്‍മ്മാലയം തുടങ്ങിയതായി ഇവിടെ പറയുന്നു
www.kava_varmma.com/varmmainjapan
പിന്നെ സുസുക്കി കുവാനി എന്ന ബുദ്ധ ബിക്ഷു ആ വര്‍മ്മ സംഘത്തെ സെന്‍ ബുദ്ധമതവുമായി ബന്ധപ്പെടുത്തുകയും ഫക്കിയോനി യുവാന്‍ എന്ന യുവസന്യാസി അതിനെ രണ്ടാം ലോക മഹാ യുദ്ധത്തില്‍ അമേരിക്കയ്ക്കെതിരെ അണി നിരത്തുകയും ചെയ്തു
സഞ്ചിപ്പെണ്ണ് said...
എന്റെ നാല് കെട്ടിയോനും ബോട്ടും ..എന്ന ബ്ലോഗില്‍ നിന്ന് ചില വാക്കുകള്‍ മോഷണം പോയിരിക്കുന്നു.. ഞാന്‍ ബ്ലൊഗില്‍ ഉപയോഗിച്ച വാക്കുകളായ ‘ഒരിക്കല്‍’, ‘പെട്ടന്ന് ’, ‘ഇവിടുത്തെ’, ‘മാത്രമല്ല’, ‘വന്നു കേട്ടോ’, ‘ചെന്നാൽ ’... എന്നീ വാക്കുകള്‍ മിന്നാത്തമിനുങ്ങ് ഷാജീ എന്ന് ബ്ലോഗര്‍ മോഷ്ടിച്ചിരിക്കുന്നു... അതു കൊണ്ട് എല്ലാ വര്‍മ്മകളും മുഖത്ത് കരിവാരി തേക്കണമെന്ന് അപേക്ഷിക്കുന്നു...
തക്കോലിക്കാ ഭൂരിപക്ഷവര്‍മ്മ said...
എം എ ബേബിയെ അക്കാദമിയില്‍ എടുക്കരുത്..ഏഴാം ക്ലാസ് പുസ്തകം പിന്‍വലിക്കണം..അറ്റ്ലീസ്റ്റ് വര്‍മ്മമാറ്റ്രെ പഠിപ്പിക്കരുത്. വര്‍മ്മമാരുടെ മക്കളെ വര്‍മ്മമാരുടെ ഉസ്കൂളില്‍ തന്നെ പഠിപ്പിക്കണം..വര്‍മജനസംഖ്യ കുറയ്ക്കാനുള്ള നീക്കം നിര്‍ത്തണം. വര്‍മാസൂത്രണം അറബിക്കടലില്‍..ദൈവമായിട്ടു തരുന്ന വര്‍മ്മക്കുഞ്ഞുങ്ങളെ സര്‍ക്കാരായിട്ട് വേണ്ടെന്ന് പറയരുത്..വര്‍മ്മസ്വര്‍വകലാശാലകള്‍ തുടങ്ങാന്‍ സമയമായി..സീരിയലുകളില്‍ വര്‍മമാരെ അപമാനിക്കുന്നത് നിര്‍ത്തണം..വിമോചനസമരത്തില്‍ പങ്കെടുത്ത വര്‍മ്മമാരെ സര്‍ക്കാര്‍ ചിലവില്‍ ആദരിക്കണം..
വര്‍മ്മ ഹാജി. said...
വര്‍മ്മ ക്വിസ്.
1) കെ.പി കുമാരന്‍ _____________ കണ്ടി.
a. അഞ്ചര b. ആറര c. ഏഴര.
2) മസാല വിനശ്കന്‍ ജബലെലിയില്‍ ______തവണ പോയി വരും.
a. ഡെയ്ലി b. വീക്കിലി. c. മന്തിലി.
3) തേങ്ങയടി യാണ് ______ന്റെ പ്രധാന ഹോബി ?
a.സുല്ല് b. പുല്ല് c. കല്ല്
First Prize : ഒരു കിലോ ഇഞ്ചി.
Second Prize : ഒരു ഷീറ്റ് ഡബ്ബര്‍.
third Prize : രാജ് നീട്ടയത് ഒരു കഷ്ണം..
മിന്നാത്ത മിനുങ്ങ് ഷാജി. said...
ഞാന്‍ മലയാളം കവിത എഴുത്ത് നിര്‍ത്തി....ഇനി കോപ്പി അടിക്കാതെ സ്വന്തമായി ഇംഗ്ലീഷ് കവിത (പോയം) എഴുതുകയാണ് എന്ന വിവരം എല്ല വര്‍മ്മകളെയും അറിയിച്ചു കൊള്ളുന്നു..
എന്റെ ആദ്യ ഇംഗ്ലീഷ് കവിത.
Different Haircutter Peter,
Nobody Identified , yes Never..
Shaving Peoples Leader,
Not Only a Peter, But also a Killer
Different Haircutter Peter,
Nobody Identified , yes Never..
Peter a Killer,
a Hair Cutter,
is a Lover,
Face Shaver,
Our Peter, peter peter peter...
Different Haircutter Peter,
Nobody Identified , yes Never..
എന്റെ പേരും മാറ്റി..
ഷൈനിങ്ങ് ഷാജി.


