Wednesday, November 4, 2009

വര്‍മ്മാലയം സോം‌ഗ്സ് ക്വിസ്



പ്രിയരേ, വര്‍മ്മാലയത്തിന്റെ പ്രശസ്തിക്കുവേണ്ടി അനോണി കമന്റുകളിട്ടവരേ,
ആന്റപ്പന്‍ വര്‍മ്മയുടെ ബര്‍ത്ത്ഡേ ആയ ഇന്നു (നവമ്പര്‍ 4) ആ വര്‍മ്മയെ അനുസ്മരിച്ചു കൊണ്ട് വിനോദവും വിജ്ഞാനവും കൊമ്പ് കോർക്കുന്ന VSQ കോമ്പറ്റീഷന്‍ ഇവിടെ ആരംഭിക്കട്ടെ.



ക്വിസിന് പൊതുവിലുള്ള നിർദ്ദേശങ്ങൾ :-

1.വര്‍മ്മാലയം സോംഗ്‌സ് ക്വിസ് എന്നാണ് ഈ മത്സരത്തിന്റെ പേരെങ്കിലും സംഗീതം/സിനിമ/അഭ്യൂഹം/പരദൂഷണം/ഗോസിപ്പ്/കൊട്ടേഷന് തുടങ്ങി സൂര്യന്റെ ചോട്ടിലെ സകലമേഖലകളില്‍ നിന്നും ചോദ്യങ്ങള്‍ ഞങ്ങള്‍ക്ക് സൌകര്യപ്പെടുമ്പോഴൊക്കെ ചോദിക്കുന്നതാണ്.
2. ആര്‍ക്കും പങ്കെടുക്കാം. വര്‍മ്മമാര്‍ ആയിരിക്കണമെന്നില്ല. ഈ ബ്ലോഗില്‍ അനോണിമസ് കമന്റ് ഓപ്‌ഷന്‍ ഉണ്ട് എന്നറിയുക. പക്ഷേ തെറി വിളിക്കുന്നവന്റെ ഐപിയും വള്ളിനിക്കറും അടക്കം സ്ഥാവര ജംഗമങ്ങൾ പൊക്കാനുള്ള സൌകര്യവും ഉണ്ട് എന്നറിയുക.
3. ചോദ്യങ്ങള്‍ ഇട്ടു കഴിഞ്ഞാല്‍ രാഹുകാലത്തിനു മുമ്പേ ഉത്തരമെഴുതേണ്ടതാണ്. ഓരോ ദിവസത്തെയും രാഹുകാലം കാണിപ്പയ്യൂര്‍ കേശവന്‍ വര്‍മ്മതിരിപ്പാട് അപ്പപ്പോള്‍ അറിയിക്കുന്നതാണ്.
4. ഓരോ ചോദ്യത്തിനും ഒന്നര ഡസന്‍ ക്ലൂകളുമായി സൂപ്പര്‍ ക്ലൂ വര്‍മ്മമാര്‍ തയ്യാറായി നില്‍ക്കുകയാണെന്ന് അറിയുക. നിങ്ങളാവശ്യപ്പെടാതെ തന്നെ അവര്‍ ക്ലൂകള്‍ തരുന്നതായിരിക്കും.
5. ക്ല്ലൂവിനു മുമ്പ് ഉത്തരം പറയുന്നവര്‍ക്ക് പത്ത് മാര്‍ക്ക്. ക്ലൂവിന് ശേഷമാണ് ഉത്തരമെങ്കില്‍ പതിനഞ്ച് മാര്‍ക്ക് ലഭിക്കുന്നതാണ്.
6. ഉത്തരങ്ങള്‍ മാറ്റി മാറ്റി എഴുതുന്നവര്‍ക്ക് നാട്ടുകാരുടെ വക പ്രോത്സാഹന സമ്മാനം ഉണ്ടായിരിക്കുന്നതാണ്.
7. ഓരോ നൂറു കമന്റ് നിറയുമ്പോഴും ഓരോ ഉത്തരം വീതം പ്രസിദ്ധീകരിക്കുന്നതാണ്. മുഴുവന്‍ ശരിയുത്തരവും അറിയണമെങ്കില്‍ ആയിരം കമന്റ് നിറയ്‌ക്കണമെന്ന് അറിയുക.
8. സമനില വരികയാണെങ്കില്‍ ഒരു മല്ലയുദ്ധത്തിലൂടെ വിജയിയെ നിശ്‌ചയിക്കാന്‍ വര്‍മ്മാലയമുറ്റത്ത് ഒരു ഗോദാ ഒരുക്കുന്നതാണ്. ചോദ്യങ്ങൾ വായിച്ച് ആർക്കെങ്കിലും സമനില തെറ്റുകയാണെങ്കിൽ വർമ്മാലയം ഉത്തരവാദിയല്ല.
9. ഈ വ്യവസ്ഥകള്‍ എപ്പോഴും ഒരുപോലെ ആയിരിക്കണമെന്നില്ല. ഞങ്ങക്ക് തോന്നുമ്പ തോന്നുമ്പ മാറ്റും. ഓരോ തവണ മാറ്റുമ്പോഴും ഞങ്ങൾക്ക് പത്തുമാർക്കുവീതം ലഭിക്കും
10. വര്‍മ്മകളുടെ തീരുമാനം ഡിസ്‌ട്രിക്റ്റ് സെഷന്‍സ് കോര്‍ട്ടില്‍ ചോദ്യം ചെയ്യാവുന്നതാണ്.






ചോദ്യങ്ങള്‍ താഴെപ്പറയുന്നു.




1. ഈ ചിത്രത്തിൽ കാണുന്ന ഗായകൻ ആരാണ്? ഇദ്ദേഹം പാടിയ മുന്നൂറ്റി നാല്‍പ്പത്തി രണ്ടാമത്തെ ഗാനത്തിന്റെ ചരണത്തിലെ ആറാമത്തെ അക്ഷരം എന്തായിരുന്നു? (രണ്ടുത്തരവും ശരിയായി പറയുന്നവർക്കു മാത്രം മാർക്ക്.)

2. അന്നക്കിളീ നീ എന്നുടെ വർണ്ണക്കനവേറി വന്നു എന്ന ഗാനത്തിൽ “ജില്ലേലേ ജില്ലേലേ ധുംതനക്കട ജില്ലേലേ” എന്നു പ്രതിപാദിക്കുന്ന ജില്ല കേരളത്തിൽ എവിടെയാണ്?


3. "പൂവമ്പനുറങ്ങാത്ത രാത്രിയിൽ നിനക്കായ്
പൂവണിത്തളിർമെത്ത വിരിച്ചു ഞാൻ വിരിച്ചു"
-പൂവമ്പനുറങ്ങാതിരിക്കാന്‍ കാരണമെന്ത്?
എ. കൊതുക് കടി
ബി.മൂട്ട കടി
സി.ഭാര്യയുടെ കൂര്‍ക്കം വലി

4. ശരിയോ തെറ്റോ? എന്തുകൊണ്ട്? ( ഒരോന്നിനും ഒരോ മാർക്കാണ് )

1.വര്‍മ്മകളുടെ ഉപജ്ഞാതാവ് കേരളവര്‍മ്മ പഴശ്ശിരാജയാണ്.

2.ഷവര്‍മ്മ 2008 ഇല്‍ വര്‍മ്മാലയത്തില്‍ നിന്നും വോളണ്ടറി റിട്ടയര്‍മെന്റ് എടുത്തു.

3.വര്‍മ്മകളില്‍ ഭീരുവില്ല എന്നു പറഞ്ഞത് മണ്ണുണ്ണി വര്‍മ്മയാണ്

4.വര്‍മ്മാലയത്തിന്റെ മേല്‍ക്കൂര പണിതത് ചെല്ലപ്പനാശാരിയാണ്

5.വിലാസിനി അമ്മാളും മഞ്ഞ ഒതളങ്ങവര്‍മ്മയും തമ്മില്‍ പ്രേമമാണ്.

5. “കാശ്മീര സന്ധ്യകളെ കൊണ്ടുപോകൂ എന്റെ പ്രാണസുന്ദരിക്കൊരു...?”

എ) മഞ്ഞ ചുരീദാർ ബി) പിങ്ക് ചഡ്ഡി സി) നീലസാരി ഡി) വള്ളിനിക്കർ



6. വെള്ളെഴുത്തിന്റെ പോസ്റ്റുകള്‍ മനസ്സിലാവുന്ന ഏക വര്‍മ്മ എത് ?

എ) ബ്ലൈന്‍ഡ് വര്‍മ്മ. ബി) ഡെഫ് വര്‍മ്മ സി) ഡെഡ് വര്‍മ്മ

7. ഗംഗേ.. ഗംഗേ എന്ന പാട്ടു പാടുമ്പോള്‍ ചുമ വരാതിരിക്കാന്‍ ദാസേട്ടന്‍ കുടിച്ച ടോണിക്കിന്റെ പേരു പറയുക.

8. കാര്‍കൂന്തല്‍ കെട്ടിലെന്തിനു വാസനതൈലം എന്നെഴുതി , സ്വന്തം പ്രണയിനിയെ “നീയൊക്കെ ഇനി വാസന തൈലം പുരട്ടേണ്ട കുറവേയുള്ളൂ“ എന്നു ദ്വയാര്‍ത്ഥത്തില്‍ അപഹസിച്ച കവി ഏത് ?

9. അമ്പിളിയമ്മാവാ താമരക്കുമ്പിളിലെന്തുണ്ട് എന്നു പിച്ച യാചിച്ച ഗായിക ആരു?

10. “സൂര്യകിരീടം വീണുടഞ്ഞൂ...” വീണുടഞ്ഞ സ്ഥലം ഏത്? വീണുടഞ്ഞ ശബ്ദം എങ്ങനെയുണ്ടായിരുന്നു?
എ) റോഡിലെ ഗട്ടറില്‍ ബി) രാവിന്‍ തിരുവരങ്ങില്‍ സി) ബ്ലോക്കാപ്പീസിന്റെ മുന്നില്‍
ഡി) കെയെസ്സാര്‍ട്ടീസി ബസ്സില്‍. (ഒരുത്തരത്തിന് അരമാര്‍ക്ക്).

11. കാനനക്കുയിലിനു കാതിലിടാന്‍ വെറും കാല്‍പ്പവന്‍ പൊന്നു കൊണ്ടു മോതിരം പണിത തട്ടാന്റെ പേരു പറയുക?

12. “പലവട്ടം കാത്തിരുന്നു ഞാന്‍ കോളേജിന്‍ മൈതാനത്ത്, ഒരു വാക്കും മിണ്ടാതെ നീ പോയില്ലേ“
കാത്തിരുന്നത് ആര്? പോയത് ആര്? മൈന്‍ഡ് ചെയ്യാതെ പോകാന്‍ കാരണമെന്ത്? ഈ ഗാനം ചിട്ടപ്പെടുത്തിയ ഹാര്‍മോണിയത്തില്‍ എത്ര കട്ടകള്‍ ലൂസ് ആയിരുന്നു? അതോ സംഗീത സംവിധായകന്റെ തലക്കാണോ ലൂസ്? (മുഴുവന്‍ ചോദ്യങ്ങള്‍ക്കും ഉത്തരം പറഞ്ഞാല്‍ മാത്രം മാര്‍ക്ക്).

13. ചില വര്‍മ്മ കമന്റുകളുടെ പല്ലവികൾ അതേ പടിയോ അതിനു വളരെ സമാനമായോ ചിട്ടപ്പെടുത്തിയിട്ടുണ്ട്. താഴെപ്പറയുന്ന കമന്റുകള്‍ ആരെഴുതി, ഏതൊക്കെ പോസ്റ്റിലാണെന്നു വിവരിക്കുക? ( ഒരോന്നിനും ഒരോ മാർക്കാണ് )

എ) പെരിങ്ങോടന്റെ ഒരു നീണ്ട കഥ വായിച്ചത് പോലെ.

നട്ടെല്ലില്‍ ഒരു കളിര്. ഇനി വെള്ളെഴുത്തിന്റെവ്യാഖാനം കൂടെ വന്നാല്‍ തൃപ്തിയായി.

ബി) കാമസൂത്രയില്‍ ശീഖ്രസ്ഖലനം തടയാന്‍ ഇണചേരുമ്പോള്‍ വര്‍മ്മക്കമന്റുകള്‍ ഓര്‍ത്താല്‍ മതിയെന്നും ശ്രീ ചരകന്‍ ഗൂഡമായി പറഞ്ഞിട്ടുണ്ട്.

സി) വെസ്റ്റേണ്‍ യൂറ്റിലാറ്റേറിയനിസത്തില്‍ നിന്നും എക്‌സ്റ്റ്റാപൊളേറ്റ് ചെയ്തെടുക്കാവുന്ന വെര്‍ബല്‍ ഇന്റലിജന്‍സിനെ, ഈസ്റ്റേണ്‍ കള്‍ച്ചര്‍ ആയ റ്റോറ്റാലിറ്റേറിയനിസവുമായി അനുയോജിപ്പിച്ചാല്‍ വര്‍മ്മമാര്‍ പ്രകടമാക്കുന്ന തരം ഒരു പ്ലൂറലിസ്റ്റിക് ഇന്‍ഡിപ്പെന്‍ഡന്‍സി അഥവാ വൈദ്യശാസ്ത്രത്തില്‍..ചേ..സാമൂഹിക ശാസ്തത്തില്‍ പറയപ്പെടുന്നതരം ഒരു ഫിലാന്ത്രോപ്പിക് ഡോഗ്മാറ്റിക് ലിബറലിസമാണ് വെളിവാകുന്നത്.

ഡി) ഭൂതകാലത്തിന്റെ പുരാവൃത്തങ്ങള്‍ക്ക് മേല്‍ അഗ്നിവര്‍ഷിച്ച കാലത്ത് വര്‍മ്മമാര്‍ജന്മമെടുത്തു. വര്‍മ്മാ‍ജനനത്തോടെ ഭൂമിയില്‍ പാല്‍നിലാവു നിറഞ്ഞു.പടിഞ്ഞാറ് ശുക്രനക്ഷത്രം ഉദിച്ചു.

14. ബോണസ് ചോദ്യം.



ഇത് ഏത് ഹോളിവുഡ് ചിത്രത്തിലെ രംഗമാണ്?
ജയന്‍ ഡയലോഗു തുടങ്ങുമ്പോള് പുറകില് നില്ക്കുന്ന സുകുമാരന്റെ കണ്ണുകള് എത്ര ഡിഗ്രി തള്ളിയിട്ടുണ്ട്?
ഐ വില്‍ പുള്ളൌട്ട് യുവര് ബ്ലഡി ട്ട‌ങ്‌ങ് ങ്ക്ങ്ക്ങ്ക്- എന്നു ജയന് പറഞ്ഞ ശേഷം കാണിക്കുന്ന സീനില് രാഘവന് എത്ര തവണ കണ്ണു ചിമ്മുന്നുണ്ട്?
സീമയുടെ വണ്ടിയുടെ നമ്പര് എത്ര?

15. കാണാകണ്മണിയിലെ “ആദമല്ലെ ആദ്യം ഉണ്ടായത്“ എന്ന ഗാനത്തിലെ സ്ത്രീവിരുദ്ധയെക്കുറിച്ച് ചുരുങ്ങിയ വാക്കുകളില്‍ പ്രദിപാദിക്കുക. ഇത് എഴുതിയ ചേട്ടനു പിങ്ക് ചഡ്ഡി അയക്കുന്ന കാര്യത്തില്‍ നിങ്ങളുടെ അഭിപ്രായം രേഖപ്പെടുത്തുക.

16. ചേരുമ്പടി ചേര്‍ക്കുക.

ചേരാത്ത പടി ചേർത്താൽ നാട്ടുകാരു നെഞ്ചിൽ കയറി ഇരുന്നു തിത്തൈ കളിക്കും. അങ്ങിനെ വല്ലതും സംഭവിച്ചാൽ വർമ്മകൾ ഉത്തരവാദികളല്ല.

1. നമത് - അവാർഡു സിനിമ

2. എം കെ ഹരികുമാർ - വലിച്ചാൽ നീളുന്നത്

3. വിശാലമനസ്കൻ - ലൈഫ് ബോയ് സോപ്പ്

4. ഇഞ്ചി - വക്ഷസാംബുരങ്ങൾ

5. ഏറനാടന്‍ - ചിത്രവധം.

6. സഗീർ - എയര്‍

7. കേരളാഫാർമർ - സവര്‍ണ്ണക്കൂത്തിച്ചി

8. ലതീഷ് - പ്രശസ്ത ഫോട്ടോഗ്രാഫർ

9. കൈപ്പള്ളി -കൂതറ തിരുമേനി

10.ഹരീ - പിങ്ക് ചഡ്ഡി

11.കാപ്പിലാന്‍ - തറവാടി

12.ചാളമണം - വലിക്കാതെ നീളുന്നത്

13. പോലീസ് - ബ്ലഡി മല്ലൂസ്

14- ചിത്രകാരന്‍ - ഔട്ട് ഓഫ് സ്റ്റോക്ക്

15. സുല്‍ - ഹിന്ദു


17. രണ്ടാമത്തെ ബോണസ് ചോദ്യം.



ചോദ്യംശ്രീനിവാസന്‍ ചോദിക്കുന്നുണ്ട്. നിങ്ങള്‍ ചെയ്യേണ്ടത് മോഹന്‍‌ലാല്‍ ഗ്രാമറില്ലാതെ പറയുന്ന ഉത്തരം ഇംഗ്ലീഷിലെഴുതി മലയാളത്തിലേക്ക് വിവര്‍ത്തനം ചെയ്യുക എന്നുള്ളതാണ്. ഏറ്റവും നല്ല വിവര്‍ത്തകനെ വര്‍മ്മാലയം സ്പെഷല്‍ കറസ്‌പോണ്ടന്റ് ആയി നിയമിക്കുന്നതാണ്.

18.“മുല്ലപ്പൂ പല്ലിലോ മുക്കൂറ്റി കവിളിലോ“ എന്ന ഗാനത്തിൽ ഏതു കാട്ടിൽ ‘മലം കുറവാണ്’ എന്നാണ് പറയുന്നത്?

19. മലകളോട് ഒന്നിച്ചിരിക്കാൻ അപേക്ഷിച്ച പാട്ടെഴുത്തുകാരനു സ്വന്തമായി എത്ര വയൽ ഉണ്ടായിരുന്നു?

20. മലയത്തിപ്പെണ്ണ് എന്നചിത്രത്തിൽ അഭിനയിക്കാനായി തയ്യാറായ നായികയുടെ ശരിയായ പേരെന്ത്? പ്രസ്തുത ചിത്രത്തിൽ അവളുടെ എത്ര “സീൻ” ഉണ്ട്? രണ്ടാമത്തെ ബലാത്സംഗത്തിനിടയിൽ വില്ലൻ “അര“യിൽ കൈവയ്ക്കുമ്പോൾ അവൾ എന്താണൂ പറഞ്ഞത്? ഓരോന്നിനും “അര” മാർക്കുവീതം