Friday, April 6, 2007

കളത്തിനു പുറത്തായ വര്‍മ്മ ‘ആശാന്റെ’ നെഞ്ചത്ത് !

കാത്വം ബാലാ?
കാഷ്ഠം ബാലന്‍
കസ്യാ പുത്ര:?
! ! ! ! !
കിം മേ ഹസ്‌തം ?
ബ്ലോഗ്ഗ്

യാരാണ്ടാ ഇവന്‍? ബഹു ബാലശശാങ്കകാഷ്‌ഠന്‍

ചാകാനായി ബുദ്ധന്‍ തിന്നത് എലിവെഷം ‌വെച്ച ഇറച്ചിക്കഷ്ണം ആയിരുന്നൂത്രേ. ഇനി ഒടുക്കാന്‍ എന്തൊക്കെ വേണാവോ?
പി.കുഞ്ഞിരാമനെ കൊന്ന്, പുലകുളിച്ച്, പിണ്ഡടിയന്തിരം നടത്തി. നിപ്പോള്‍ ആരാ ബാക്കി?
ദേയ് നിക്കണ്, "ആശാന്‍ ആശയഗംഭീരന്‍".യെന്നാലേയ് യെവന്‍ തെന്നെയാവാം ന്ന്

പേന കളഞ്ഞ്, ഇപ്പോള്‍ പിണ്ഡടിയന്തിരത്തിന് ദര്‍ഭമോതിരവുമായി ഇറങ്ങിയിരിക്കുന്നു.
ഫലേ.,. ഫേഷ്.

ഇട്ട കമെന്റൊക്കെ സ്വാഹ :
ചോയ്‌ച്ച ചോദ്യൊക്കെ ആഹ:

ഒഴിവുളളപ്പോള്‍ സ്വന്തം കൃതികള്‍ തന്നെ പഴേത് വായിക്കണത് നല്ലതാണോ?കിം, കിം?

വര്‍മ്മക്കുറി:- കാഷ്‌ഠം എന്നാല്‍ 'വിസര്‍ജ്ജ്യം, ഉണങ്ങിയ ചെറിയ വിറക് കഷ്ണങ്ങള്‍, ചുള്ളിക്കമ്പ് എന്നെല്ലാം താരാവലി വര്‍മ്മ.