Wednesday, November 4, 2009

വര്‍മ്മാലയം സോം‌ഗ്സ് ക്വിസ്പ്രിയരേ, വര്‍മ്മാലയത്തിന്റെ പ്രശസ്തിക്കുവേണ്ടി അനോണി കമന്റുകളിട്ടവരേ,
ആന്റപ്പന്‍ വര്‍മ്മയുടെ ബര്‍ത്ത്ഡേ ആയ ഇന്നു (നവമ്പര്‍ 4) ആ വര്‍മ്മയെ അനുസ്മരിച്ചു കൊണ്ട് വിനോദവും വിജ്ഞാനവും കൊമ്പ് കോർക്കുന്ന VSQ കോമ്പറ്റീഷന്‍ ഇവിടെ ആരംഭിക്കട്ടെ.ക്വിസിന് പൊതുവിലുള്ള നിർദ്ദേശങ്ങൾ :-

1.വര്‍മ്മാലയം സോംഗ്‌സ് ക്വിസ് എന്നാണ് ഈ മത്സരത്തിന്റെ പേരെങ്കിലും സംഗീതം/സിനിമ/അഭ്യൂഹം/പരദൂഷണം/ഗോസിപ്പ്/കൊട്ടേഷന് തുടങ്ങി സൂര്യന്റെ ചോട്ടിലെ സകലമേഖലകളില്‍ നിന്നും ചോദ്യങ്ങള്‍ ഞങ്ങള്‍ക്ക് സൌകര്യപ്പെടുമ്പോഴൊക്കെ ചോദിക്കുന്നതാണ്.
2. ആര്‍ക്കും പങ്കെടുക്കാം. വര്‍മ്മമാര്‍ ആയിരിക്കണമെന്നില്ല. ഈ ബ്ലോഗില്‍ അനോണിമസ് കമന്റ് ഓപ്‌ഷന്‍ ഉണ്ട് എന്നറിയുക. പക്ഷേ തെറി വിളിക്കുന്നവന്റെ ഐപിയും വള്ളിനിക്കറും അടക്കം സ്ഥാവര ജംഗമങ്ങൾ പൊക്കാനുള്ള സൌകര്യവും ഉണ്ട് എന്നറിയുക.
3. ചോദ്യങ്ങള്‍ ഇട്ടു കഴിഞ്ഞാല്‍ രാഹുകാലത്തിനു മുമ്പേ ഉത്തരമെഴുതേണ്ടതാണ്. ഓരോ ദിവസത്തെയും രാഹുകാലം കാണിപ്പയ്യൂര്‍ കേശവന്‍ വര്‍മ്മതിരിപ്പാട് അപ്പപ്പോള്‍ അറിയിക്കുന്നതാണ്.
4. ഓരോ ചോദ്യത്തിനും ഒന്നര ഡസന്‍ ക്ലൂകളുമായി സൂപ്പര്‍ ക്ലൂ വര്‍മ്മമാര്‍ തയ്യാറായി നില്‍ക്കുകയാണെന്ന് അറിയുക. നിങ്ങളാവശ്യപ്പെടാതെ തന്നെ അവര്‍ ക്ലൂകള്‍ തരുന്നതായിരിക്കും.
5. ക്ല്ലൂവിനു മുമ്പ് ഉത്തരം പറയുന്നവര്‍ക്ക് പത്ത് മാര്‍ക്ക്. ക്ലൂവിന് ശേഷമാണ് ഉത്തരമെങ്കില്‍ പതിനഞ്ച് മാര്‍ക്ക് ലഭിക്കുന്നതാണ്.
6. ഉത്തരങ്ങള്‍ മാറ്റി മാറ്റി എഴുതുന്നവര്‍ക്ക് നാട്ടുകാരുടെ വക പ്രോത്സാഹന സമ്മാനം ഉണ്ടായിരിക്കുന്നതാണ്.
7. ഓരോ നൂറു കമന്റ് നിറയുമ്പോഴും ഓരോ ഉത്തരം വീതം പ്രസിദ്ധീകരിക്കുന്നതാണ്. മുഴുവന്‍ ശരിയുത്തരവും അറിയണമെങ്കില്‍ ആയിരം കമന്റ് നിറയ്‌ക്കണമെന്ന് അറിയുക.
8. സമനില വരികയാണെങ്കില്‍ ഒരു മല്ലയുദ്ധത്തിലൂടെ വിജയിയെ നിശ്‌ചയിക്കാന്‍ വര്‍മ്മാലയമുറ്റത്ത് ഒരു ഗോദാ ഒരുക്കുന്നതാണ്. ചോദ്യങ്ങൾ വായിച്ച് ആർക്കെങ്കിലും സമനില തെറ്റുകയാണെങ്കിൽ വർമ്മാലയം ഉത്തരവാദിയല്ല.
9. ഈ വ്യവസ്ഥകള്‍ എപ്പോഴും ഒരുപോലെ ആയിരിക്കണമെന്നില്ല. ഞങ്ങക്ക് തോന്നുമ്പ തോന്നുമ്പ മാറ്റും. ഓരോ തവണ മാറ്റുമ്പോഴും ഞങ്ങൾക്ക് പത്തുമാർക്കുവീതം ലഭിക്കും
10. വര്‍മ്മകളുടെ തീരുമാനം ഡിസ്‌ട്രിക്റ്റ് സെഷന്‍സ് കോര്‍ട്ടില്‍ ചോദ്യം ചെയ്യാവുന്നതാണ്.


ചോദ്യങ്ങള്‍ താഴെപ്പറയുന്നു.
1. ഈ ചിത്രത്തിൽ കാണുന്ന ഗായകൻ ആരാണ്? ഇദ്ദേഹം പാടിയ മുന്നൂറ്റി നാല്‍പ്പത്തി രണ്ടാമത്തെ ഗാനത്തിന്റെ ചരണത്തിലെ ആറാമത്തെ അക്ഷരം എന്തായിരുന്നു? (രണ്ടുത്തരവും ശരിയായി പറയുന്നവർക്കു മാത്രം മാർക്ക്.)

2. അന്നക്കിളീ നീ എന്നുടെ വർണ്ണക്കനവേറി വന്നു എന്ന ഗാനത്തിൽ “ജില്ലേലേ ജില്ലേലേ ധുംതനക്കട ജില്ലേലേ” എന്നു പ്രതിപാദിക്കുന്ന ജില്ല കേരളത്തിൽ എവിടെയാണ്?


3. "പൂവമ്പനുറങ്ങാത്ത രാത്രിയിൽ നിനക്കായ്
പൂവണിത്തളിർമെത്ത വിരിച്ചു ഞാൻ വിരിച്ചു"
-പൂവമ്പനുറങ്ങാതിരിക്കാന്‍ കാരണമെന്ത്?
എ. കൊതുക് കടി
ബി.മൂട്ട കടി
സി.ഭാര്യയുടെ കൂര്‍ക്കം വലി

4. ശരിയോ തെറ്റോ? എന്തുകൊണ്ട്? ( ഒരോന്നിനും ഒരോ മാർക്കാണ് )

1.വര്‍മ്മകളുടെ ഉപജ്ഞാതാവ് കേരളവര്‍മ്മ പഴശ്ശിരാജയാണ്.

2.ഷവര്‍മ്മ 2008 ഇല്‍ വര്‍മ്മാലയത്തില്‍ നിന്നും വോളണ്ടറി റിട്ടയര്‍മെന്റ് എടുത്തു.

3.വര്‍മ്മകളില്‍ ഭീരുവില്ല എന്നു പറഞ്ഞത് മണ്ണുണ്ണി വര്‍മ്മയാണ്

4.വര്‍മ്മാലയത്തിന്റെ മേല്‍ക്കൂര പണിതത് ചെല്ലപ്പനാശാരിയാണ്

5.വിലാസിനി അമ്മാളും മഞ്ഞ ഒതളങ്ങവര്‍മ്മയും തമ്മില്‍ പ്രേമമാണ്.

5. “കാശ്മീര സന്ധ്യകളെ കൊണ്ടുപോകൂ എന്റെ പ്രാണസുന്ദരിക്കൊരു...?”

എ) മഞ്ഞ ചുരീദാർ ബി) പിങ്ക് ചഡ്ഡി സി) നീലസാരി ഡി) വള്ളിനിക്കർ6. വെള്ളെഴുത്തിന്റെ പോസ്റ്റുകള്‍ മനസ്സിലാവുന്ന ഏക വര്‍മ്മ എത് ?

എ) ബ്ലൈന്‍ഡ് വര്‍മ്മ. ബി) ഡെഫ് വര്‍മ്മ സി) ഡെഡ് വര്‍മ്മ

7. ഗംഗേ.. ഗംഗേ എന്ന പാട്ടു പാടുമ്പോള്‍ ചുമ വരാതിരിക്കാന്‍ ദാസേട്ടന്‍ കുടിച്ച ടോണിക്കിന്റെ പേരു പറയുക.

8. കാര്‍കൂന്തല്‍ കെട്ടിലെന്തിനു വാസനതൈലം എന്നെഴുതി , സ്വന്തം പ്രണയിനിയെ “നീയൊക്കെ ഇനി വാസന തൈലം പുരട്ടേണ്ട കുറവേയുള്ളൂ“ എന്നു ദ്വയാര്‍ത്ഥത്തില്‍ അപഹസിച്ച കവി ഏത് ?

9. അമ്പിളിയമ്മാവാ താമരക്കുമ്പിളിലെന്തുണ്ട് എന്നു പിച്ച യാചിച്ച ഗായിക ആരു?

10. “സൂര്യകിരീടം വീണുടഞ്ഞൂ...” വീണുടഞ്ഞ സ്ഥലം ഏത്? വീണുടഞ്ഞ ശബ്ദം എങ്ങനെയുണ്ടായിരുന്നു?
എ) റോഡിലെ ഗട്ടറില്‍ ബി) രാവിന്‍ തിരുവരങ്ങില്‍ സി) ബ്ലോക്കാപ്പീസിന്റെ മുന്നില്‍
ഡി) കെയെസ്സാര്‍ട്ടീസി ബസ്സില്‍. (ഒരുത്തരത്തിന് അരമാര്‍ക്ക്).

11. കാനനക്കുയിലിനു കാതിലിടാന്‍ വെറും കാല്‍പ്പവന്‍ പൊന്നു കൊണ്ടു മോതിരം പണിത തട്ടാന്റെ പേരു പറയുക?

12. “പലവട്ടം കാത്തിരുന്നു ഞാന്‍ കോളേജിന്‍ മൈതാനത്ത്, ഒരു വാക്കും മിണ്ടാതെ നീ പോയില്ലേ“
കാത്തിരുന്നത് ആര്? പോയത് ആര്? മൈന്‍ഡ് ചെയ്യാതെ പോകാന്‍ കാരണമെന്ത്? ഈ ഗാനം ചിട്ടപ്പെടുത്തിയ ഹാര്‍മോണിയത്തില്‍ എത്ര കട്ടകള്‍ ലൂസ് ആയിരുന്നു? അതോ സംഗീത സംവിധായകന്റെ തലക്കാണോ ലൂസ്? (മുഴുവന്‍ ചോദ്യങ്ങള്‍ക്കും ഉത്തരം പറഞ്ഞാല്‍ മാത്രം മാര്‍ക്ക്).

13. ചില വര്‍മ്മ കമന്റുകളുടെ പല്ലവികൾ അതേ പടിയോ അതിനു വളരെ സമാനമായോ ചിട്ടപ്പെടുത്തിയിട്ടുണ്ട്. താഴെപ്പറയുന്ന കമന്റുകള്‍ ആരെഴുതി, ഏതൊക്കെ പോസ്റ്റിലാണെന്നു വിവരിക്കുക? ( ഒരോന്നിനും ഒരോ മാർക്കാണ് )

എ) പെരിങ്ങോടന്റെ ഒരു നീണ്ട കഥ വായിച്ചത് പോലെ.

നട്ടെല്ലില്‍ ഒരു കളിര്. ഇനി വെള്ളെഴുത്തിന്റെവ്യാഖാനം കൂടെ വന്നാല്‍ തൃപ്തിയായി.

ബി) കാമസൂത്രയില്‍ ശീഖ്രസ്ഖലനം തടയാന്‍ ഇണചേരുമ്പോള്‍ വര്‍മ്മക്കമന്റുകള്‍ ഓര്‍ത്താല്‍ മതിയെന്നും ശ്രീ ചരകന്‍ ഗൂഡമായി പറഞ്ഞിട്ടുണ്ട്.

സി) വെസ്റ്റേണ്‍ യൂറ്റിലാറ്റേറിയനിസത്തില്‍ നിന്നും എക്‌സ്റ്റ്റാപൊളേറ്റ് ചെയ്തെടുക്കാവുന്ന വെര്‍ബല്‍ ഇന്റലിജന്‍സിനെ, ഈസ്റ്റേണ്‍ കള്‍ച്ചര്‍ ആയ റ്റോറ്റാലിറ്റേറിയനിസവുമായി അനുയോജിപ്പിച്ചാല്‍ വര്‍മ്മമാര്‍ പ്രകടമാക്കുന്ന തരം ഒരു പ്ലൂറലിസ്റ്റിക് ഇന്‍ഡിപ്പെന്‍ഡന്‍സി അഥവാ വൈദ്യശാസ്ത്രത്തില്‍..ചേ..സാമൂഹിക ശാസ്തത്തില്‍ പറയപ്പെടുന്നതരം ഒരു ഫിലാന്ത്രോപ്പിക് ഡോഗ്മാറ്റിക് ലിബറലിസമാണ് വെളിവാകുന്നത്.

ഡി) ഭൂതകാലത്തിന്റെ പുരാവൃത്തങ്ങള്‍ക്ക് മേല്‍ അഗ്നിവര്‍ഷിച്ച കാലത്ത് വര്‍മ്മമാര്‍ജന്മമെടുത്തു. വര്‍മ്മാ‍ജനനത്തോടെ ഭൂമിയില്‍ പാല്‍നിലാവു നിറഞ്ഞു.പടിഞ്ഞാറ് ശുക്രനക്ഷത്രം ഉദിച്ചു.

14. ബോണസ് ചോദ്യം.ഇത് ഏത് ഹോളിവുഡ് ചിത്രത്തിലെ രംഗമാണ്?
ജയന്‍ ഡയലോഗു തുടങ്ങുമ്പോള് പുറകില് നില്ക്കുന്ന സുകുമാരന്റെ കണ്ണുകള് എത്ര ഡിഗ്രി തള്ളിയിട്ടുണ്ട്?
ഐ വില്‍ പുള്ളൌട്ട് യുവര് ബ്ലഡി ട്ട‌ങ്‌ങ് ങ്ക്ങ്ക്ങ്ക്- എന്നു ജയന് പറഞ്ഞ ശേഷം കാണിക്കുന്ന സീനില് രാഘവന് എത്ര തവണ കണ്ണു ചിമ്മുന്നുണ്ട്?
സീമയുടെ വണ്ടിയുടെ നമ്പര് എത്ര?

15. കാണാകണ്മണിയിലെ “ആദമല്ലെ ആദ്യം ഉണ്ടായത്“ എന്ന ഗാനത്തിലെ സ്ത്രീവിരുദ്ധയെക്കുറിച്ച് ചുരുങ്ങിയ വാക്കുകളില്‍ പ്രദിപാദിക്കുക. ഇത് എഴുതിയ ചേട്ടനു പിങ്ക് ചഡ്ഡി അയക്കുന്ന കാര്യത്തില്‍ നിങ്ങളുടെ അഭിപ്രായം രേഖപ്പെടുത്തുക.

16. ചേരുമ്പടി ചേര്‍ക്കുക.

ചേരാത്ത പടി ചേർത്താൽ നാട്ടുകാരു നെഞ്ചിൽ കയറി ഇരുന്നു തിത്തൈ കളിക്കും. അങ്ങിനെ വല്ലതും സംഭവിച്ചാൽ വർമ്മകൾ ഉത്തരവാദികളല്ല.

1. നമത് - അവാർഡു സിനിമ

2. എം കെ ഹരികുമാർ - വലിച്ചാൽ നീളുന്നത്

3. വിശാലമനസ്കൻ - ലൈഫ് ബോയ് സോപ്പ്

4. ഇഞ്ചി - വക്ഷസാംബുരങ്ങൾ

5. ഏറനാടന്‍ - ചിത്രവധം.

6. സഗീർ - എയര്‍

7. കേരളാഫാർമർ - സവര്‍ണ്ണക്കൂത്തിച്ചി

8. ലതീഷ് - പ്രശസ്ത ഫോട്ടോഗ്രാഫർ

9. കൈപ്പള്ളി -കൂതറ തിരുമേനി

10.ഹരീ - പിങ്ക് ചഡ്ഡി

11.കാപ്പിലാന്‍ - തറവാടി

12.ചാളമണം - വലിക്കാതെ നീളുന്നത്

13. പോലീസ് - ബ്ലഡി മല്ലൂസ്

14- ചിത്രകാരന്‍ - ഔട്ട് ഓഫ് സ്റ്റോക്ക്

15. സുല്‍ - ഹിന്ദു


17. രണ്ടാമത്തെ ബോണസ് ചോദ്യം.ചോദ്യംശ്രീനിവാസന്‍ ചോദിക്കുന്നുണ്ട്. നിങ്ങള്‍ ചെയ്യേണ്ടത് മോഹന്‍‌ലാല്‍ ഗ്രാമറില്ലാതെ പറയുന്ന ഉത്തരം ഇംഗ്ലീഷിലെഴുതി മലയാളത്തിലേക്ക് വിവര്‍ത്തനം ചെയ്യുക എന്നുള്ളതാണ്. ഏറ്റവും നല്ല വിവര്‍ത്തകനെ വര്‍മ്മാലയം സ്പെഷല്‍ കറസ്‌പോണ്ടന്റ് ആയി നിയമിക്കുന്നതാണ്.

18.“മുല്ലപ്പൂ പല്ലിലോ മുക്കൂറ്റി കവിളിലോ“ എന്ന ഗാനത്തിൽ ഏതു കാട്ടിൽ ‘മലം കുറവാണ്’ എന്നാണ് പറയുന്നത്?

19. മലകളോട് ഒന്നിച്ചിരിക്കാൻ അപേക്ഷിച്ച പാട്ടെഴുത്തുകാരനു സ്വന്തമായി എത്ര വയൽ ഉണ്ടായിരുന്നു?

20. മലയത്തിപ്പെണ്ണ് എന്നചിത്രത്തിൽ അഭിനയിക്കാനായി തയ്യാറായ നായികയുടെ ശരിയായ പേരെന്ത്? പ്രസ്തുത ചിത്രത്തിൽ അവളുടെ എത്ര “സീൻ” ഉണ്ട്? രണ്ടാമത്തെ ബലാത്സംഗത്തിനിടയിൽ വില്ലൻ “അര“യിൽ കൈവയ്ക്കുമ്പോൾ അവൾ എന്താണൂ പറഞ്ഞത്? ഓരോന്നിനും “അര” മാർക്കുവീതം

Thursday, September 17, 2009

അനോണിമാഷിനെ അനുരഞ്ജവര്‍മ്മ അഭിമുഖിക്കുന്നു


അ.വ: അനോണിമാഷേ നമസ്കാരം. ബ്ലോഗ് ജീവിതത്തിലേക്ക് ചവിട്ടുന്നതിനു മുന്നായി താങ്കളുടെ വീട്ടില്‍ എത്ര പട്ടികളുണ്ട്, പൂച്ചകളുണ്ട്, പൂച്ചയുടെ കളറെന്താ, ഏതു സ്കൂളിലാ പഠിച്ചെ, ഏതാ ഫേവരിറ്റ് കളര്‍, ബോബനും മോളിയും വായിക്കാറുണ്ടോ എന്നൊക്കെ അറിയാന്‍ ഞങ്ങളുടെ വായനക്കാര്‍ ആകാംഷപൂര്‍വ്വം കാത്തിരിക്കുകയാണ്. അതിനെക്കുറിച്ചെല്ലാം ഒന്നു വിശദീകരിക്കാമോ?

അ.മാ: ഒരു അസാധാരണ കുടുംബമാണ് എന്റേത്. വായില്‍ വെള്ളിക്കരണ്ടിയുമായാണ് ഞാന്‍ ജനിച്ചത്. മഹാപണ്ഡിതനും ദാര്‍ശനികനും സൈദ്ധാന്തികവേദാന്തിയും ആയിരുന്ന അച്ഛനാണ് മര്‍മ്മാണി വൈദ്യത്തിന്റെ ആദ്യപാഠങ്ങള്‍ പറഞ്ഞു തന്നത് . യൂനാനി പഠിക്കാനുള്ള ത്വര നിമിത്തം ഞാന്‍ നാട് വിട്ടു. യാദൃച്ഛികമായി നാട്ടില്‍ തിരിച്ചെത്തി മയിലെണ്ണ വില്‍ക്കുന്ന തൊഴില്‍ സ്വയം കണ്ടെത്തി. അങ്ങനെയാണ് കമ്പ്യൂട്ടര്‍ വാങ്ങുന്നതും ബ്ലോഗിങ് തുടങ്ങുന്നതും.


അ.വ:
നിങ്ങൾ ഒരധ്യാപകനായിരുന്നുവൊ ? മാഷ് എന്ന പേര് അച്ഛൻ, അമ്മ, അയലത്തെ അദ്ദേഹം ഇത്യാതി ആരെങ്കിലും ഇട്ടതാണൊ ?

കൈപ്പള്ളിക്ക് മലയാളവും വിശ്വപ്രഭയെപ്പോലുള്ളവര്‍ക്ക് ബ്ലോഗിങ്ങിന്റെ ബാലപാഠങ്ങളും പറഞ്ഞുകൊടുത്തതു കൊണ്ടായിരിക്കും ഒരു പക്ഷേ ബൂലോകര്‍ എന്നെ മാഷ് എന്ന് വിളിക്കുന്നത്. ചില കര്‍ഷകബ്ലോഗര്‍മാര്‍രെ ഓണ്‍ലൈന്‍ കൃഷി ചെയ്യാന്‍ പഠിപ്പിച്ചതും ഞാനാണ്.

അ.വ: അനോണിയേയും സനോണിയേയും ബന്ധിപ്പിക്കുന്ന ഒരു കണ്ണി എന്നു വേണമെങ്കില്‍ താങ്കളെ വിശേഷിപ്പിക്കാം. അതുകൊണ്ടാണല്ലോ പേരു കേട്ട സനോണികളായ കൈപ്പള്ളിയേയും വിശ്വപ്രഭയെയുമൊക്കെ താങ്കള്‍ ബ്ലോഗാക്ഷരി പഠിപ്പിച്ചു വിട്ടത്? യഥാര്‍ത്ഥത്തില്‍ സനോണികളെക്കുറിച്ച് താങ്കളുടെ സങ്കല്‍പ്പമെന്താണ്? ഈ അനോണികള്‍ എന്നെങ്കിലും നന്നാകുമോ?

അ.മാ: ഏയ്, അങ്ങനെയൊന്നുമില്ല. ഇതൊക്കെ ചരിത്രപരമായ ചില നിയോഗങ്ങള്‍ മാത്രം.
പിന്നെ, അനോണിയാവുന്നതില്‍ തെറ്റൊന്നുമില്ല. അത് ബ്ലോഗര്‍ നല്‍കുന്ന ഒരു സ്വാതന്ത്ര്യമാണ്.
ഞാന്‍ ഇതിനു തൊട്ടുമുമ്പ് പറഞ്ഞ വാക്കുകള്‍ ഡിലീറ്റ് ചെയ്യാമോ പ്ലീസ്? വാര്‍ദ്ധക്യസഹജമായ മുന്‍കോപം കൊണ്ടു പറഞ്ഞു പോയതാണ്. അനോണിമസ് ബ്ലോഗിങ് ശുദ്ധ തോന്ന്യവാസമാണ്. അനോണികള്‍ ഒക്കെ ഏതെങ്കിലും ഒരു ദിവസം നന്നാവും എന്നു തന്നെയാണ് വിശ്വാസം. കഴിഞ്ഞയാഴ്ച ഇഞ്ചിപ്പെണ്ണ് നന്നായതു കണ്ടില്ലേ? മരമാക്രിയും ഡിങ്കനും ഒക്കെ ഒരു ദിവസം ഇതുപോലെ നന്നാവും.

അ.വ:ബൂലോകത്തെ അറിയപ്പെടുന്ന ഒരു ബുദ്ധിജീവിയല്ലേ താങ്കള്‍?

അ.മാ: ഹേയ് അങ്ങനെയൊന്നുമില്ല. വായിക്കും, ചിന്തിച്ചു നോക്കാതെ വിഡ്ഡിത്തങ്ങള്‍ പറഞ്ഞുകൊണ്ടേയിരിക്കും പിന്നെ അതൊക്കെ ഡിലീറ്റും. ചിലപ്പോ ബ്ലോഗു പൂട്ടും, വീണ്ടും തുറക്കും കമന്റു മോഡറേഷന്‍ വെയ്ക്കും. അല്ലാതെ നിങ്ങള്‍ വിചാരിക്കുന്നത്ര ബുദ്ധിയൊന്നും എനിക്കില്ല.

അ.വ:എന്തുകൊണ്ട് നിങ്ങൾ പട്ടാളത്തിൽ ചേർന്ന് വെടിവയ്ക്കാൻ പോയില്ല ?

ഞാന്‍ പറഞ്ഞല്ലോ സ്വതന്ത്രസോഫ്റ്റ് വേയര്‍ ആയിരുന്നു എന്റെ സ്വപ്നം. അതു സാക്ഷാത്കരിക്കാനാണ് ഗാന്ധിജിയുമായിച്ചേര്‍ന്ന് ഉപ്പു സത്യാഗ്രഹത്തിനുപോയത്. ഫ്രഞ്ചു വിപ്ലവത്തില്‍ പങ്കെടുത്തിട്ടുണ്ടെങ്കിലും പാനിപ്പത്ത് യുദ്ധത്തോടെ രാഷ്ട്രീയം ഉപേക്ഷിച്ചു. ഇപ്പോള്‍ കൃഷി, കവിതയെഴുത്ത്, യുക്തിവാദം,യോഗ,അമ്പലക്കമ്മിറ്റി, ബ്ലോഗ് അക്കാദമി ഇതൊക്കെയായി കഴിഞ്ഞുകൂടുന്നു.അ.വ: ബ്ലോഗിങിനായി ലാപ്ടോപ്പ് വാങ്ങുകയാണെങ്കിൽ, എങ്ങനെ വാങ്ങുകയാണ് നല്ലത് ?
വാങ്ങുന്നതിനു മുൻപ് സിംഗപ്പൂരിലെ കൊച്ചാട്ടൻ, അങ്കമാലിയിലെ അമ്മാവൻ, സൊമാലിയായിലെ പ്രസിഡന്റ് എന്നിവരെ വിളിച്ച് അഭിപ്രായം ചോദിക്കണോ ?

അ.മാ: ക്രെഡിറ്റ് കാര്‍ഡില്‍ ലാപ്ടോപ്പ് വാങ്ങുന്നതാണ് എന്തുകൊണ്ടും ലാഭം. പിന്നെ കിടന്നുകൊണ്ട് ഉപയോഗിക്കാന്‍ പറ്റുന്ന ലാപ് ടോപ്പാണോ എന്ന് ഉറപ്പുവരുത്തണം. കക്കൂസില്‍ പോകുമ്പോഴും തെങ്ങില്‍ കേറുമ്പോഴും, പശുവിനെ കറക്കുമ്പോഴും,റബ്ബർ ടാപ്പ് ചെയ്യുമ്പോഴും ഒക്കെ ബ്ലോഗു ചെയ്യാന്‍ പറ്റും എന്നുള്ളതുകൊണ്ട് പഴയ ഹാര്‍മോണിയത്തിന്റെ വള്ളിയില്‍ തൂക്കിയിട്ടാണ് ഞാനിപ്പോള്‍ എന്റെ ലാപ്ടോപ് കൊണ്ടുനടക്കുന്നത്.

അ.വ:ഹോട്ടലിൽ സാമ്പാർ വിളമ്പിയിട്ടുണ്ടൊ ? എച്ചിലില എടുത്തിട്ടുണ്ടൊ ? ഓണത്തിന്റന്ന് പട്ടിണി കിടന്നിട്ടുണ്ടോ?

അ.മാ: ഞാന്‍ ഒരു ബ്ലോഗുതൊഴിലാളി ആണെന്നറിയാമല്ലോ? അതിന്റെ പേരില്‍ പലരും എന്നെ ഫോണ്‍ വിളിച്ചു ശല്യപ്പെടുത്തുന്നുണ്ട്. ഞാനൊരു പാവമായതുകൊണ്ടല്ലേ എല്ലാവരും എന്റെ തന്തക്കു വിളിക്കുന്നത്? ഒന്നു രണ്ടു മഹത്തായ പോസ്റ്റുകള്‍ എഴുതി എന്നല്ലാതെ എന്തു തെറ്റാണ് ഞാന്‍ ഇവരോടൊക്കെ ചെയ്തത്? ഇന്നലെ തന്നെ നൂറ്റിപ്പത്ത് ഭീഷണി,പരിഹാസ കോളുകള്‍ എനിക്കു കിട്ടി എല്ലാവരോടും റോങ് നമ്പര്‍ എന്നു പറഞ്ഞ് ഒഴിവായി. എന്തിനാണ് ഈ കോളുകള്‍ അറ്റെന്റു ചെയ്യുന്നത് എന്ന് ചിലരൊക്കെ ചോദിക്കുമ്പോള്‍ ചിരിയാണു വരിക. ഇന്‍കമിങ് കോള്‍ ഫ്രീയാണ് എന്ന സാമാന്യവിവരം വരെ ഇവനൊന്നും ഇല്ലേ?

പട്ടിണി കിടന്നിട്ടില്ല എങ്കിലും പട്ടിണിയെക്കുറിച്ചും ദാരിദ്ര്യത്തെക്കുറിച്ചും ഒക്കെ ഒരുപാട് സിനിമകള്‍ കാണുകയും കവിതയെഴുതുകയും ചെയ്തിട്ടുണ്ട്. ഒറ്റ പെഗ്ഗുപോലും അടിക്കാതെ അനേകം ഓണവും റിപ്പബ്ളിക് ദിനവും ആഘോഷിച്ചിട്ടുണ്ട്.


അ.വ:യുജിസി ഉണ്ടായിരുന്നെങ്കിൽ പീച്ഛ്ഡി എടുക്കുമായിരുന്നോ?

അ.മാ: ലുക്ക്, യൂജീസി, പീഎച് ഡി എന്നൊക്കെയുള്ളത് വരേണ്യന്മാരായ ചിലര്‍ കയ്യടക്കിവെച്ചിരിക്കുന്ന ചില സ്ഥാനമാനങ്ങളാണ്. കോളേജ് അധ്യാപകനാവാന്‍ അപേക്ഷ കൊടുത്തപ്പോള്‍ മിനിമം പ്രീഡിഗ്രിയെങ്കിലും പാസ്സാവണമെന്ന് പറഞ്ഞ് എനിക്കു ജോലി നിഷേധിച്ചിട്ടുണ്ട്. അഭിനയത്തിലൂടെ മോഹന്‍ലാലിന് ലെഫ്റ്റ്നന്റ് പദവി കിട്ടിയത് ഇവരൊന്നും അറിഞ്ഞില്ല എന്നു തോന്നുന്നു. സീരിയല്‍ അഭിനയത്തിലൂടെ ഒരു ബ്രിഗേഡിയര്‍ എങ്കിലും ആയിത്തീരണമെന്നുണ്ട്.

അ.വ:റിച്ചാഡ് സ്റ്റാള്‍മാനെ ഉബുണ്ടു പഠിപ്പിച്ചത് അങ്ങാണെന്ന് ഒരു ശ്രുതിയുണ്ടല്ലോ? അതേക്കുറിച്ച്?

അ.മാ: ഉണ്ട! സ്റ്റാള്‍മാനെ സ്റ്റണ്ടു പടിപ്പിച്ചത് ഞാനാണെന്നും ശ്രുതിയുണ്ട്. ഇതൊക്കെ വല്ല ചിത്രകാരന്മാരുടേയും ഭാവനയായിരിക്കും. പക്ഷേ ശശി തരൂരിനെ ട്വിറ്റര്‍ ഉപയോഗിക്കാന്‍ പഠിപ്പിച്ചത് ഞാനാണ്.
അ.വ:
ഒരുപാട് കാലം മുൻപ് നാടുവിട്ട മലയാളികൾക്കും പിന്നെ താല്പര്യമുള്ള സായിപ്പ് മദാമ്മമാർക്കും കഞ്ഞി അനത്തുന്ന അതിസങ്കീർണ്ണമായ വിദ്യ പഠിപ്പിച്ചുകൊടുത്തത് മാഷാണെന്ന് കേൾക്കുന്നത് ശരിയാണൊ ? ദേഹണ്ണം പണ്ടുതൊട്ടെ താല്പര്യമുള്ള വിഷയമാണോ ?
അ.മാ:
കഠിനാദ്ധ്വാനം കൊണ്ട് പഠിച്ചെടുത്ത വിദ്യയാണിത്. ഇപ്പോള്‍ ഞാന്‍ കഞ്ഞി പ്രൊഫഷണല്‍ അല്ല എന്ന് അപരിചിതരെ വിശ്വസിപ്പിക്കാന്‍ പ്രയാസം.

Wednesday, September 16, 2009

ഇപ്പോ തോന്നിയ തമാശകള്‍

റംസാന്‍ ഒഴിവിന് വര്‍മ്മാലയത്തറവാട്ടില്‍ ആര്‍മ്മാദത്തിനൊത്തു കൂടിയതാണ് വര്‍മ്മക്കുഞ്ഞുങ്ങള്‍. അന്നേരം മൂത്തവര്‍മ്മ ഒരു കോമഡി പറഞ്ഞു:
“ഹോട്ടലാണെന്ന് കരുതി ബാര്ബര് ഷോപ്പില് കയറിയ വൃദ്ധന്... എന്തുണ്ട് കഴിക്കാന്. അപ്പോള് ബാര്ബര്: കട്ടിംങ്ങും ഷേവിംങ്ങും. വൃദ്ധന്: രണ്ടും ഓരോ പ്ലേറ്റ് പോരട്ടെ”
കരഞ്ഞുപോയ വര്‍മ്മക്കുഞ്ഞുങ്ങള്‍ വളരെപരിഷ്‌കൃതവുംവിറ്റ്രസ പ്രദാനവുമായ കോമഡികള്‍തിരിച്ചു പറഞ്ഞു കൊണ്ട് മൂത്തവര്‍മ്മയെ കമ്പിയില്‍ കോര്‍ത്തു.

കട്ടിംഗ് ഷേവിംഗ് മോഡല്‍ വിറ്റുകളില്‍ നിന്ന് തെരഞ്ഞെടുത്ത ഏതാനും മൊഴിമുത്തുകള്‍ നിങ്ങള്‍ക്ക് സമര്‍പ്പിച്ചു കൊണ്ട് ഞങ്ങള്‍ ഒരു മുന്‍‌കൂര്‍ ജാമ്യപേക്ഷക്കായി ശ്രീ ഓമ്പ്രകാശിനെ സമീപിക്കുന്നു.
******************************************************
എറണാകുളം റൂട്ടിലോടുന്ന ബസ്സാണെന്നു കരുതി ഒരു പെണ്‍‌വാണിഭ കേന്ദ്രത്തിലേക്കു കയറിയ വൃദ്ധന്‍: ഒരു “മേനക"
പീഡനശാലയിലെ ആള്‍: മേനക ഇന്നു ലീവാണു സാര്‍, രേവതിയെ വിളിക്കട്ടെ?
******************
റെയില്‍‌വേ സ്റ്റേഷനാണെന്ന് വിചാരിച്ച് ഐ റ്റി കമ്പനിയില്‍ കയറിയ ഒരാള്‍ ഒരു എഞ്ചിനീയറോട്: ജയന്തി ഏത് പ്ലാറ്റ്ഫോമിലാ? അപ്പോള്‍ എഞ്ചിനീയര്‍ : ഇപ്പോള്‍ അവള്‍ ജാവയിലാ.
******************
ബാറാണെന്നു കരുതി എംബസ്സിയില്‍ കയറീയ കുടിയന്‍: ഹൈക്കമ്മിഷണര്‍ ഉണ്ടോ?
റിസപ്ഷനിസ്റ്റ്: ഇല്ല..
കുടിയന്‍: ഡിപ്ലോമാറ്റ്?
റിസപ്ഷനിസ്റ്റ്: ഇന്നു സണ്‍‌ഡേ ആടോ, എംബസ്സി അടവാ
******************
മണിയറ വാതിലാണെന്നു കരുതി കക്കൂസിന്റെ വാതില്‍ തട്ടി മണവാളന്‍: പൊന്നേ എനിക്കിനിയും കാത്തുനില്ലാന്‍ വയ്യ.
അകത്തുനിന്നും പയ്യന്റെ അച്ഛന്‍: ശരിയാ , പായസത്തിനെന്തോ തകരാറുണ്ട് :)
******************
മൊബൈല്‍ കടയാണെന്ന് കരുതി ഫ്രൂട്ട് സ്റ്റാളില്‍ കയറി ചെന്ന ഒരാള്‍: ആപ്പിള്‍ ഉണ്ടോ?
കടക്കാരന്‍ : ഇല്ല, മത്തങ്ങയുണ്ട് എടുക്കട്ടേ?
******************
ആയുര്‍വേദ കടയാണെന്നു കരുതി, കള്ള സിഡി വിക്കുന്ന സ് ഷോപ്പില്‍ കയറിയ ചേട്ടന്‍: ഒരു എണ്ണത്തോണി..
കടക്കാരന്‍: എണ്ണത്തോണി തീര്‍ന്നു, കിന്നാരത്തുമ്പികള്‍ എടുക്കട്ടെ?
******************
ജുവലറി ആണെന്ന് കരുതി മിഠായിക്കടയില്‍ ചെന്ന ഒരാള്‍ : ചേട്ടാ, ഇവിടെ ജെംസ് ഉണ്ടോ?
കടക്കാരന്‍ : ഇല്ല, ഫൈവ് സ്റ്റാറോ കിറ്റ്ക്കാറ്റോ എടുക്കട്ടേ?
******************
കാറുകടയാണെന്ന് കരുതി പച്ചക്കറിക്കടയില്‍ ചെന്ന ആള്‍ : ചേട്ടാ ഇന്‍ഡിക്കാക്ക് എന്നാ വില?
കടക്കാരന്‍ : ഇന്‍ഡിക്കാ ഇല്ല, പാവയ്കാക്ക് കിലോ ഇരുപത്, ഏത്തക്കാ കിലോ അറുപത്.
******************
വര്‍മ്മാലയമാണെന്ന് കരുതി തട്ടുകടയില്‍ ചെന്ന ഒരാള്‍ : ഷവര്‍മ്മ ഉണ്ടോ?
തട്ടുകടക്കാരന്‍ : ഇല്ല, ദോശേം ചമ്മന്തീം എടുക്കട്ടെ?
******************
പോസ്റ്റോഫീസാണെന്നു കരുതി ബ്ലോഗക്കാദമി ആപ്പീ‍സില്‍ കയറിയ വൃദ്ധന്‍‍:
ഇത് പോസ്റ്റ് ചെയ്യാന്‍ എന്തോ ചെലവാണ് സാറേ?
അക്കാദമി റിസപ്‌ഷനിസ്റ്റ്: ചെലവൊന്നുമില്ല. കമ്പോസ് ചെയ്തിട്ട് പബ്ലിഷില്‍ ഞെക്കിയാല്‍ മതി
******************
ഹൈപ്പര്‍ മാര്‍ക്കറ്റിനകത്ത് മൊബൈല്‍ ഷോപ്പാണെന്നു കരുതി, ലേഡീസ് ചെയ്ഞ്ചിങ്ങ്
റൂമിനരികലെത്തിയ ഒരാള്‍ അവിടെ നിന്ന സൂപ്പര്‍വൈസറോട്: നോക്കിയാ കിട്ടുമോ?
സൂപര്‍വൈസര്‍: മിക്കവാറും മോന്തക്കു തന്നെ കിട്ടും.. വണ്ടി വിട്
******************
ഷാപ്പാണെന്നു കരുതി ബ്ലോഗിലെത്തിയ ഒരാള്‍: മാക്രിയുണ്ടോ?
ബ്ലോഗന്‍: ഇല്ല ബെര്‍ളിയുണ്ട് , വിളിക്കണോ?
******************
കൊടകരയാണെന്നു കരുതി നെല്ലായിയിലിറങ്ങിയ ഒരു ബ്ലോഗന്‍ അവിടെക്കണ്ട ഒരാളോട്:
ചേട്ടാ ഈ കൊടകര വിശാലത്തിന്റെ വീട്?
ആള്‍: പ്‌ഭാ, നിനക്കൊന്നും അമ്മേം പെങ്ങളും ഇല്ലേടാ?
******************
ബുക്‌സ്റ്റാളാണെന്ന് കരുതി ഡി വി ഡി സ്റ്റോറിലെത്തിയ ഒരാള്‍ : കൊടകരപുരാണം ഉണ്ടോ?
കടക്കാരന്‍ : അയ്യോ അത് വന്നിട്ടില്ല..ഭക്തകുചേല വേണോ? നല്ല സ്വയമ്പന്‍ സാധനാ.
******************
ആര്‍ട്ട് ഗ്യാലറി ആണെന്ന് കരുതി ഹാര്‍ഡ് വെയര്‍ സ്റ്റോറില്‍ ചെന്ന ആള്‍ : പിക്കാസോ ഉണ്ടോ?
കടക്കാരന്‍ : ഇല്ല, മമ്മട്ടിയോ കൂന്താലിയോ മതിയോ?
******************
മെഡിക്കല്‍ സ്റ്റോറാണെന്ന് കരുതി ബേക്കറിയില്‍ ചെന്ന ഒരാള്‍ :
കഫ് മിക്സ്ചര്‍ ഉണ്ടോ?
അപ്പോള്‍ ബേക്കറിക്കാരന്‍ : മിക്സ്ചര്‍ തീര്‍ന്നു പോയി. ഉണ്ടപ്പൊരിയോ ബോളിയോ എടുക്കട്ടെ?
******************
ബലിപ്പുര ആണെന്ന് കരുതി ഉത്സവക്കമ്മറ്റി ആപ്പീസില്‍ ചെന്ന ഒരാള്‍ : പിണ്ടം ഉണ്ടോ?
ഉത്സവക്കമ്മറ്റിക്കാരന്‍ : പിന്നേ! ആനപിണ്ടം പറമ്പില്‍ ഇഷ്ടം പോലെയുണ്ട്. വാരിക്കോ.
******************
സ്പോര്‍ട്ട്‌സ് ഷോറൂമാണെന്ന് കരുതി കൊട്ടേഷന്‍ ഓഫീസില്‍ എത്തിയ ഒരാള്‍ :
അഡിഡാസ് ഉണ്ടോ?
അപ്പോള്‍ കൊട്ടേഷന്‍ ഗുണ്ട : അടി ദാസ് ഇന്നു ലീവിലാ. പകരം ഇടിയന്‍ രഘുവും വെട്ട് ശശിയും ഉണ്ട്. വിളിക്കട്ടേ?
******************
വീഡിയോ സിഡി ഷോപ്പ് ആണെന്ന് കരുതി റിയല്‍ എസ്റ്റേറ്റ് ഓഫീസില്‍ ചെന്നയാള്‍
"മമ്മൂട്ടിയുടെ അംബേദ്ക്കര്‍ വില്പ്പനയ്ക്കുണ്ടോ?"
"ഇല്ല ആന്റപ്പന്റെ അറുപതേക്കര്‍ കൊടുക്കാനുണ്ട് വേണോ?"
******************
ലൈബ്രറിയാണെന്ന് കരുതി അറവുശാലയിലെത്തിയ ആള്‍
"പാത്തുമ്മാന്റെ ആട് ഉണ്ടോ?"
"ഇല്ല ഇന്നലെത്തന്നെ ബിസ്മി ചൊല്ലി അറുത്തു"
******************
ലൈബ്രറി ആണെന്ന് കരുതി സോഫ്റ്റ്വെയര്‍ കമ്പനിയില്‍ ചെന്ന ആള്‍ :
ലൈബ്രറിയില്‍ നിന്ന് ഒരു ബുക്ക് എടുക്കാന്‍ പറ്റുമോ?
സോഫ്റ്റ്വെയര്‍ എഞ്ചിനീയര്‍ : എ ലൈബ്രറി ഈസ് എ കളക്ഷന്‍ ഓഫ് സബ്‌റൊട്ടീന്‍സ് ഓര്‍ ക്ലാസ്സസ്സ് യൂ ഫൂള്‍!
******************
മെഡിക്കല്‍ സ്റ്റോറാണെന്ന് കരുതി ഗേള്‍സ്‌സ്കൂളില്‍ ചെന്ന യുവതി : മാലാ ഡി ഉണ്ടോ?
അപ്പോള്‍ ടീച്ചര്‍ : മാലാ ഡി വീട്ടില്‍ പോയി. സുധാ എസ്സും, ലളിതാ റ്റിയും ഉണ്ട്..വിളിക്കണോ?
******************
തീവ്രവാദകേന്ദ്രമാണെന്ന് കരുതി ചന്തയില്‍ എത്തിയ ആള്‍ : ലാദന്‍ ഉണ്ടോ?
ചന്തക്കാരന്‍ : അയ്യോ ലാടന്‍ ഇപ്പോള്‍ ചായ കുടിക്കാന്‍ പോയി..പകരം കൊല്ലന്‍ മതിയോ?
******************
സോഫ്റ്റ്‌വെയര്‍ കടയാണെന്ന് കരുതി മരക്കടയില്‍ ചെന്ന ഒരാള്‍ : വിന്‍‌ഡോസ് ഉണ്ടോ?
കടക്കാരന്‍ : ഉണ്ടല്ലോ..ഈട്ടി വേണോ തേക്ക് വേണോ അതോ പ്ലാവോ?
******************
ഫാസ്റ്റ്‌ഫുഡ് റെസ്റ്റോറന്റാണെന്ന് കരുതി കോളേജില്‍ ചെന്ന ആള്‍ : കെ എഫ് സി ഉണ്ടോ?
അപ്പോള്‍ സ്റ്റുഡന്റ് : ഇല്ലല്ലോ..എസ് എഫ് ഐയോ കെ എസ്സ് യു വോ മതിയോ?
******************
കള്ളുഷാപ്പാണെന്ന് കരുതി റബ്ബര്‍ ബോര്‍ഡിലെത്തിയ പാപ്പാന്‍ : പട്ടയുണ്ടോ?
അപ്പോള്‍ റബ്ബര്‍ ബോര്‍ഡ്കാരന്‍ : ഇല്ല എല്ലാം പട്ടമരപ്പ് വന്നു വാടിപ്പോയി.
******************
ലാപ്പ്‌റ്റോപ്പ് കടയാണെന്ന് കരുതി സ്റ്റേഷനറികടയില്‍ ചെന്ന ആള്‍ :
നോട്ട്‌ബുക്ക് ഉണ്ടോ?
കടക്കാരന്‍ : വരയുള്ളതോ വരയില്ലാത്തതോ?
******************
സ്പോര്‍ട്ട്‌സ് സ്റ്റോറാണെന്ന് കരുതി കാലിചന്തയില്‍ എത്തിയ യുവാവ് :
ഇവിടെ ജേഴ്സി കിട്ടുമോ?
കാലിച്ചന്തക്കാരന്‍ : ജേഴ്സി ബുദ്ദിമുട്ടാ..നല്ലയിനം എരുമയുണ്ട്. വേണോ?
******************
മ്യൂസിക് സ്റ്റോറാണെന്ന് കരുതി ഡിസ്‌പന്‍സറിയില്‍ കയറിയ ഒരാള്‍:
എനിമ കിട്ടുമോ?
ഡോക്റ്റര്‍: കമിഴ്ന്ന് കിടന്നോളൂ, ഇപ്പം വെച്ചു തരാം
******************
വീഡിയോഷോപ്പാണെന്ന് കരുതി ലോട്ടറിക്കടയില്‍ കയറിയ ഒരാള്‍:
ഭാഗ്യദേവത ഉണ്ടോ?
കച്ചവടക്കാരന്‍: മാടിവിളിച്ചത് കേട്ടു അല്ലേ? കേരളസംസ്ഥാന ഭാഗ്യദേവത മതിയോ സിക്കിം ഭൂട്ടാന്‍ ഭാഗ്യദേവത വേണോ?
******************
ബൈബിള്‍ ഷോപ്പാണെന്ന് കരുതി കാപ്യാരുടെ വീട്ടില്‍ ചെന്ന ഭക്തന്‍ : കുരിശുണ്ടോ?
കാപ്യാര്‍ : ഇല്ല, അവള് പശൂനെ തീറ്റിക്കാന്‍ പോയി.

Wednesday, June 10, 2009

കോഴിപുരാണം ആട്ടക്കഥ-രണ്ടാം ദിവസം

ശിവ:
Why Did the Chicken Cross the Road
നല്ല വരികള്‍! ആശംസകള്‍.

ശ്രീലാല്‍ :
ഉസ്കൂളടച്ചതുകൊണ്ടാണപ്പാ മാടായിപ്പാറേലേക്ക് കോഴി റോഡ് ക്രോസ് ചെയ്തോടിയത് .

ചന്ത്രക്കാരന്‍ :
കോഴി റോഡുമുറിച്ചുകടക്കുന്നതിനെ പ്രത്യയശാസ്ത്രപരമായി വ്യാഖ്യാനിച്ചാല്‍ അതു കരടി സൈക്കിള്‍ ചവിട്ടുന്നതുപോലെയേ ഉള്ളൂ. കോഴി വിചാരിച്ചിരിക്കുന്നത് കോഴിയുടെ ധിഷണയും ജനാധിപത്യബോധവും കൊണ്ടാണ് അതിനെ വണ്ടി ഇടിക്കാതെ പോയതെന്നാണ്.

രാജീവ് ചേലനാട്ട് :
ഒരു ബൂര്‍ഷ്വാഭരണത്തിനു മാത്രമേ കോഴികളെ കൂടുകളില്‍ അടച്ചുപൂട്ടാന്‍ സാധിക്കൂ. പോളണ്ടില്‍ സംഭവിച്ചതുപോലെ വലതുപക്ഷ നവലിബറല്‍ പരിഷ്കാരങ്ങള്‍ക്കെതിരെ കോഴികള്‍ തങ്ങളുടെ റാഡിക്കലായുള്ള കൂടുകള്‍ തകര്‍ത്തെറിഞ്ഞ് റോഡുകള്‍ മുറിച്ചുകടന്ന് സ്വാന്ത്രന്ത്യപ്രഖ്യാപനം നടത്തുന്ന ഒരു നാളെയേയാണ് നാം സ്വപ്നം കാണേണ്ടത്.
അഭിവാദ്യങ്ങളോടെ

സനാതനന്‍ :
കോഴിയുടെ വൃഷണം (കവിത)
നിങ്ങള്‍ക്കറിയാമോ
അടയിരിക്കാത്ത
ഒരു കോഴി
തന്തയില്ലാത്ത
മുട്ടയിട്ടതെന്തിനെന്ന്?
റോഡിനുകുറുകേ
കാതുകള്‍ കൂര്‍പ്പിച്ചു വച്ചു
കാഴ്ചതന്‍ നീട്ടക്കണ്ണാടി
കണ്ണിലൂന്നിപ്പിടിച്ചു
ആ പക്ഷി പറന്നു
പോയതെന്തെന്തിനെന്ന്
നിങ്ങള്‍ക്കറിയാമോ?
എല്ലാ ജീവിതങ്ങളും
കോഴിക്കാട്ടം മണക്കുന്ന
പൂടപോയ ബന്ധങ്ങളുടെ
മുറിച്ചുകടക്കലുകളാണ്.

തുളസി:

റോഡിലേക്കുള്ള വഴി.
റോഡു മുറിച്ചുകടക്കുന്ന കോഴിയുടെ
ഓടികിതച്ചെത്തുന്ന സ്നേഹം.
മഴ നനഞ്ഞ കോഴി.
തെയ്യം കണ്ട.
കോഴിക്കുഞ്ഞുങ്ങള്‍.
കുറച്ചുകാലംകൂടി ജീവിക്കാമെന്നു തോന്നുന്നു.

സെറീന :

ഉടലില്‍ ചുവന്ന ആണ്‍ നോട്ടങ്ങള്‍
മിണ്ടാതെ മിണ്ടുന്ന തിര
തോരാനിട്ട കുഞ്ഞുടുപ്പുകള്‍
ഓര്‍മ്മകള്‍
കോഴിയ്ക്ക് റോഡ് മുറിച്ചു കടക്കാതെ വയ്യനന്ദകുമാര്‍ :

ഒരവധിയില്‍ നാട്ടില്‍ പോയപ്പോള്‍ പഴയ കൃഷണപ്പന്റെ പീടികേന്ന് ഒരു പാക്കര്‍ സിഗററ്റ് വാങ്ങാനായി വീട്ടീന്നിറങ്ങിയതാ... പെട്ടെന്ന് റോഡിനു കുറുകെ മരണവെപ്രാളത്തോടെ ഒരു കോഴിച്ചാത്തന്‍ പാഞ്ഞുപോയത്... തൊട്ടുപിന്നാലെ കീരിക്കാടന്‍ ജോസിന്റെ പോലെ ഒരു എമണ്ടക്കന്‍... മുഖത്തേക്ക് ഞാന്‍ സൂക്ഷിച്ച് നോക്കി... അയ് ഇത് മ്മടെ ബാബു അല്ലേ? അവന്‍ ഗള്‍ഫില്‍ നിന്നും ലീവിനെത്തിയിരിക്കുന്നു. എന്നെ കണ്ടതും കണ്ണ് വിടര്‍ത്തി അവനെന്റരികില്‍ വന്നു.
“ഓര്‍മ്മണ്ടഡാ ശ്ശവ്യേ ഈ മൊഗം?”
ഞാന്‍ ചിരിച്ചു. ‘പിന്നെഡാ ഓര്‍മ്മല്യേഡാ ബാബൊ?”
“ഉവ്വഡാ ഓര്‍മ്മ കാണില്ല..ബാംഗ്ലൂരില്‍ കൊറേ മൊഗങ്ങള്‍ കാണണതല്ലേ… മ്മളൊന്നും ഓര്‍മ്മണ്ടാവില്യ”
ഞാന്‍ വലിയ വായില്‍ ചിരിച്ചു. സൌഹൃദം തേച്ചു മിനുക്കി സംസാരിച്ചു കഴിഞ്ഞ് പോകാന്‍ നേരം അവന്‍ ചോദിച്ചു :
“ഡാ നന്ദ്വോ… നമുക്ക് പഴേ പോലെ വെളുപ്പിന് എഴുന്നേറ്റ് ഓട്യാല്ലോഡാ..”
“യ്യോ വേണ്ടഡാ.. അന്ന് നിന്റപ്പന്‍ തോമാസേട്ടന്റെ വായീന്ന് കേട്ട തെറിയുടെ പുളി....ദാ…..ദിപ്പളും എന്റെ നാക്കിന്തുമ്പത്തുണ്ട്”
“ഹ ഹ!! ശ്ശവീ, ചുളുവിന് എന്റെ അപ്പനെ വിളിച്ചൂല്ലെഡാ..”
“ഹ ഹ..ഹ”
“വൈകീട്ട് കാണാട്രാ ഗെഡ്യേ... ഇപ്പ കോഴീനെ പിടിച്ചില്ലേ, നിനക്കപ്പന്‍ തന്നേന്റെ പത്തിരട്ടി എനിയ്ക്കിന്ന് കിട്ടും...” അത്രെം പറഞ്ഞ് അവന്‍ കോഴീയുടെ പുറകെ ഓടി...
“ഹ ഹ.. ശ്ശെരീഡാ...”
കാലമെത്ര കഴിഞ്ഞാലും കൊഴിയാത്ത സൌഹൃദപ്പൂക്കള്‍! കണ്ടുമുട്ടലുകളുടെ കാറ്റ് വീശുമ്പോള്‍ അവിടെ സ്നേഹത്തിന്റെ സൌരഭ്യം പരക്കുന്നു!


പി. ശിവപ്രസാദ്‌ / മൈനാഗന്‍
റോഡു മുറിയ്ക്കും വിഹാരമീ ജീവിതം.
റോഡുകള്‍ക്കും തടാകങ്ങള്‍ക്കുമപ്പുറം
പുലരിയുണ്ടോ?
മനസ്സു തുറന്നു കൂവുന്നൊരാളകലെയുണ്ടോ?
അറിയില്ല...
മണ്‍മതില്‍ ചിതല്‍ പിടിച്ചതാണെങ്കിലും
ചിതലിനൊന്നിനെപ്പോലും കൊത്തിനോവിയ്ക്കാതെ
മെല്ലെ നീങ്ങുമെന്‍ ഹൃദയമര്‍മ്മരമിന്നുമനാഥമായ്‌
ചിതറിവീഴുന്നു രാവിന്‍ കയങ്ങളില്‍.
പാഴ്‌നിഴല്‍ പഴിപറഞ്ഞേ പുലമ്പുന്നു
പതിരുപെറ്റുപോം ഞാറ്റടിക്കാലവും
പറയിമുത്തശ്ശിതന്‍ പഴംചോറിന്‍വറ്റും
വകവയ്ക്കാതെ നടന്നു ഞാന്‍ പിന്നെയും ...
മാടനും മറുതയും വാഴുമിത്തിരിക്കാവിലോ
വയണ തിരിവയ്ക്കുമമ്പലക്കുന്നിലോ
ചിറകൊടിഞ്ഞുപോയൊരു കുഞ്ഞുപക്ഷിതന്‍
ചിരപരിചിത ക്ളാന്തനാദങ്ങളില്‍
തിരികെ വന്നു ഞാന്‍ കൂടുതേടുന്നുവോ?
വഴിയരികിലെ കാഴ്ചകള്‍
പൊയ്ക്കാലു പതറിവീഴും പരീക്ഷകള്‍
വീട്ടിലെ വിരുന്നുകാര്‍തന്‍ തിരക്കറിയുമെന്നാല്‍
ഭയന്നലിഞ്ഞതില്‍ ഇമപൂട്ടുവാന്‍
‍കഴിയാത്തതാമെന്‍ ഏകാന്തമാനസം.
ഇള്ളിലൊരു തകില്‌ തെന്‍പാണ്ടിമേളം കൊഴുക്കുന്നു
വിജനമുള്ളിലെ കാഴ്ച്ചപ്പുറങ്ങളില്‍
വിരസജീവിതക്കോലം തിമിര്‍ക്കുന്നു.
വിരഹി ഞാനീ വിമൂകസായന്തനം
വിധിവിഹിതമായിനിയും ചിക്കിച്ചികയുന്നു.

കാര്‍ട്ടൂണിസ്റ്റ് സജ്ജീവ് ബാലകൃഷ്‌ണന്‍ :
കുറേ ദിവസായി, ചിക്കന്‍ തിന്നാഞ്ഞിട്ട് ഒരുത്സാഹോല്യ.
കോഴികള്‍ അങ്ങ്‌ടും ഇങ്ങ്‌ടും തേരാപ്പാര ക്രോസ്സ് ചെയ്യുന്നത് ഞാന്‍ കാണ്‍‌ണ്‍‌ണ്ട്.
ഇന്നലെ ഉച്ചനേരം.
ഒരു ചിന്തമാത്രം. ക്രോസ് ചെയ്യണ കോഴിയെ പിടിക്യ.
കുറേ നേരായി കോഴി അടുക്കളക്ക് പിറകില്‍ കറങ്ങ്‌ണ്‌ണ്ട് കോഴി. ഞാന്‍ അതിനെ അങ്ക്‍ട് നിരീക്ഷിക്കാന്‍ തുടങ്ങി. അല്ല, എത്ര നേരന്ന്വച്ചാ നിരീക്ഷിയ്ക്ക്യാന്നില്ലെ.
ഒടുക്കം ഗതികെട്ട്, ഒരൊറ്റ അലര്‍ച്ച്യാ :
"നിക്കടാടടാ‍ാ‍ാടടാ‍ാ‍ാടടാ‍ാ‍ാ"
എന്താ പറയ്യാ.
കോഴി ജീവനും കൊണ്ടോടി.
ഈ 150 കിലോ പ്ലസും വെച്ച് കൊണ്ട് ഞാനെങ്ങന്യാ പിറകേ ഓട്വാ...
ഖാവിലമ്മേ ശ്ശക്തി തരൂ...
ഹെന്ത് തരില്ലെന്നോ ഹും !

tk സുജിത്ത് :


അനോണി ആന്റണി :
ആന്റപ്പണ്ണാ, വരീ, ഇരീ, ഒഴീ, കഴീ
ചാണ്ടീ, ക്വാഴിക്കറിയ്ക്കെന്താണെടേ ഇന്നു വല്ലാത്ത ഒരു സ്വോദ് ?
കൊള്ളാവോണ്ണാ ?
എപ്പം
നക്കിയേച്ചും പോവാണ്ട് നീയെന്തരിന് ആന്റൊ നീ മസാലക്കൂട്ട് യേതെന്ന് തെരക്കണത്
ഇങ്ങോര് മിണ്ടാതിരീം
നിങ്ങ ചുമ്മാ ചോദിക്കീൻ അണ്ണാ.
അപ്പ ശൊല്ല് ചാണ്ടി, ക്വാഴിക്കറി.
അതണ്ണ, ലോണ്ട് ക്വാവിലിൽ ഇന്നലെ ഉത്സവാർന്ന്
ഓ തന്നെ ?
തന്നെ. വയ്യിട്ട് നാടകോണ്ടാർന്ന്
നാടോത്തിലെ പാട്ട് കൊണവില്ല,
പക്ഷെങ്കില്, ഒരു ക്വാഴിയൊണ്ടാര്ന്ന് കെട്ട.
ഒരു യെമണ്ടൻ ക്വാഴി.
കൂവും ഡാൻസ് വെയ്ക്കും, കൊള്ളാവണ്ണാ.
ലാ ക്വാഴിയാണ ചാണ്ടീ യീക്ക്വാഴി ?
അല്ലണ്ണ, ഇന്ന് കറീ മസാലയിട്ടപ്പം ആ ക്വാഴിയെ നിരീച്ച്.
അപ്പ മസ്സാല സൊൽ‌പ്പം ജാസ്തി വീണ്‌പായി. ലതാ..
പിന്നെ, ഞാ കേക്കണത് അണ്ണൻ ആരോടും പറയൂലല്ല് ?
എന്നാ ?
ഈ ക്വാഴിയില്ലെ, അത് റോഡേൽ കെടന്നതാ.
ഒള്ളതാ ?
തെന്നണ്ണാ. ല്വാറികേറി ചത്തതാ. അതാ രുചിയ്ക്കൊരു കറുമുറു.
തന്നെ തന്നെ, പൊന്നുതമ്പുരാന്റെ മണ്ണല്ല്യോ...സിമി:
രഘുവിന്റെ ഒരു ദുശ്ശീലമായിരുന്നു കോഴികളെ റോഡിലിട്ടോടിക്കുക എന്നത്. കയ്യില്‍ ഊരിപ്പിടിച്ച കത്തിയുമായി രഘു ദുബൈയിലെ തിരക്കുനിറഞ്ഞ സത്‌വ റോഡിലൂടെ കോഴിയുടെ പിറകേ ഓടുകയായിരുന്നു. റോഡുവക്കിലൂടെ ഒരുപാട് സുന്ദരികളായ ഫിലിപ്പീനികളും കുര്‍ത്തയിട്ട പാക്കിസ്ഥാനികളും ജോലിചെയ്തുതളര്‍ന്ന ഇന്ത്യക്കാരും നടക്കുന്നുണ്ടായിരുന്നു. ആള്‍ക്കാര്‍ക്കു മുറിച്ചു കടക്കാനുള്ള ഒരു ട്രാഫിക്ക് ലൈറ്റിനടുത്തു വെച്ച് രഘു കോഴിയെ ചാടി പിടിച്ചു. ഇതു കണ്ട രണ്ട് പോലീസുകാര്‍ രഘുവിനെ തടഞ്ഞു നിര്‍ത്തി. രഘു ഓട്ടം നിര്‍ത്തി. വെപ്രാളം കൊണ്ട് കൈയ്യിലിരുന്ന കോഴികൂവാന്‍ തുടങ്ങി. കോഴിയുടെ കൂവല്‍ റോഡിലേക്കൊഴുകി. ആ കൂജനത്തില്‍ പോലീസുകാരും സുന്ദരികളും പാക്കിസ്ഥാനികളും ഇന്ത്യക്കാരും എല്ലാം നിലയില്ലാതെ ഒഴുകിപ്പോയി. റോഡുകളിലെല്ലാം കൊക്കരക്കോ ശബ്ദം ഒരു നദിപോലെ ഒഴുകി. സത്‌വയിലെ ചേരികളുടെ വാതില്‍പ്പടികള്‍ വരെ അത് ഒരു സംഗീതം പോലെ നിറഞ്ഞു. കടകളില്‍ വില്‍ക്കാന്‍ വെച്ചിരുന്ന പലചരക്കു സാധനങ്ങളും അത്തറും കാര്‍ ടയറുകളുമെല്ലാം അതില്‍ നനഞ്ഞുകുതിര്‍ന്നു. അബദ്ധം മനസ്സിലാക്കി രഘു കോഴിയുടെ കഴുത്തിലെ പിടി മുറുക്കിയെങ്കിലും കോഴി കരഞ്ഞുകൊണ്ടേയിരുന്നു. കോഴിയുടെ കൂവലില്‍ പലചരക്കു സാധനങ്ങളും റോഡും പൊങ്ങിനടന്ന ബസ്സുകളും ഒക്കെ ഉണങ്ങി പഴയ നിലയിലാവാന്‍ മണിക്കൂറുകള്‍ എടുത്തു. എന്നിട്ടും ഫിലിപ്പീനി പെണ്‍കുട്ടികളും പാക്കിസ്ഥാനികളും ഇന്ത്യക്കാരും അറബിപ്പോലീസുകാരും ഒക്കെ താളത്തില്‍ തലയുമാട്ടി റോഡിലിരുന്നും പരസ്പരം ചാരിനിന്നും നൃത്തം ചവിട്ടിയും അവരവരുടെ ഗാനങ്ങള്‍ ഉറക്കെപ്പാടുമ്പോള്‍ രഘു ഓര്‍ക്കുകയായിരുന്നു കോഴി എന്തിനാണ് റോഡിനു കുറുകേ ചാടിയതെന്ന്.
സാന്‍ഡോസ് :

ഉവ്വുവ്വ.....
കോഴി റോഡ് ക്രോസ് ചെയ്താ ഇക്കെന്തൂട്ട് തേങ്ങേണ് ?......
ഇതു കണ്ടപ്പഴാ വേറൊന്നു ഓര്‍ത്തത്.....
വടക്കേലേ പാപ്പച്ചന് പണ്ടേ കോഴിയായിരുന്നു.......
റോഡ് ക്രോസ് ചെയ്ത് മതിലു ചാടി ഡെയ്സിചേച്ചീനെ കാണാന് പോകുമ്പോഴാ ചുള്ളന്റെ തലേല് തേങ്ങ വീണത്- ബെസ്റ്റ് ടൈം! ........
ഒരു ഓടോ പരസ്യം:
മിലിട്ടറി ക്വാട്ട വാങ്ങുന്ന തന്തപ്പിടികളുള്ള ക്ടാങ്ങളില് നിന്നും വിവാഹാലോചനകള് ക്ഷണിക്കുന്നു......

തമനു :

വൈചി ക്കന്‍‌ക്രോ സ്ദറോഡ് - (താമസ വര കുര്‍വണാ കോഴീ)
തലയിലും വാലിലും പൂടയുണ്ടെന്നൊരു അഹങ്കാരവും പേറി, റോഡിനപ്പുറം നില്‍ക്കുന്ന പിടയേയും നോക്കി കൊക്കില്‍നിന്നും ലീക്കടിക്കുന്ന വെള്ളവുമായി, ഈ റോഡങ്ങ് ക്രോസ് ചെയ്തു കിട്ടിയാല്‍ പിന്നെ നിന്റെ കാര്യം ഞാനേറ്റൂന്നു പിടക്കുന്ന ടി.ജി രവിയുടെ മനസ്സുമായി ഡോകറ്റ്ര് ഉസ്മാനെക്കണ്ട അര്‍ശ്ശസ്സുരോഗിയ്പ്പോലെ തിര്‍ക്കേറിയ ആ പാതയിലൂടെ ഓടിക്കടക്കുന്ന ആ കോഴിയെക്കണ്ടപ്പോള്‍, വര്‍ഷങ്ങള്‍ക്കുമുന്‍പ് കഴിച്ച ചിക്കങ്കറിയുടെ മണം മൂക്കിലൂടെ ഓടിയെത്തിയതോടൊപ്പം കര്‍ത്താവേന്നു വിളിച്ചതു കര്‍ത്താവു കേട്ടതാവാം ആ തമിഴന്‍ ലോറി കൃത്യമായി കോഴിയുടെ ദേഹത്തു കയറുകയും താങ്ക്യൂ താങ്ക്യൂ കര്‍ത്താവേന്നും പറഞ്ഞ് ഞാന്‍ കുനിഞ്ഞതും ഒരുമിച്ചായിരുന്നു
വര്‍മ്മ സാറേ ദാ പുതിയൊരുകത്തി.. ഇതുകൊണ്ടു തന്നെ കട്ട് ചെയ്യാം . (കോഴിയെ)

അപ്പു :
ക്രോസാക്ഷരി
റോഡുകളും സീബ്രാലൈനുകളും പരിചയപ്പെട്ട് ക്രോസിംഗിനു വരുന്ന കോഴികളുടെ എണ്ണം ദിവസേന വര്‍ദ്ധിക്കുകയാണല്ലോ. വ്യത്യസ്ത ആവശ്യങ്ങള്‍ക്കായി റോഡ് ക്രോസ് ചെയ്യുവാന്‍ താല്‍പ്പര്യപ്പെടുന്ന കോഴികളെ ഉദ്ദേശിച്ചാണ് ഈ ബ്ലോഗിലെ പോസ്റ്റുകള്‍ തയ്യാറാക്കിയിരിക്കുന്നത്. പ്രത്യേകിച്ച് റോഡ് എന്ന മാധ്യമത്തില്‍ തുടക്കക്കാരായവര്‍ക്ക് വേണ്ടി. എല്ലാ കോഴികള്‍ക്കും മനസ്സിലാകുന്ന തരത്തില്‍ ലളിതമായി ഒരു വിവരണം, കഴിവതും സ്ക്രീന്‍ ഷോട്ടുകളുടെ സഹായത്തോടെ ആരംഭിക്കുകയാണ്.“ക്രോസാക്ഷരി“ എന്ന പേരില്‍ ഈ പുതിയ ബ്ലോഗ് കോഴിലോകത്തിനു സമര്‍പ്പിക്കുന്നതില്‍ എനിക്കു വളരെ സന്തോഷമുണ്ട്. കോഴികളെ സഹായിക്കുന്നതു കൂടാതെ അവരെയൊക്കെ സംഘടിപ്പിച്ച് ഒരു നാട്ടിലൊരു മീറ്റ് സംഘടിപ്പിക്കാനും അതിനായി വേറൊരു ബ്ലോഗും തുടങ്ങാനും ഒരാഗ്രഹം കൂടി ഉണ്ട്.

ലാപുട :

എന്തുകൊണ്ടാണെപ്പോഴും
റോഡുമുറിച്ചു കടക്കുന്നതെന്ന
ചോദ്യത്തിന്
കാലുകൊണ്ട്
എന്നൊരുത്തരം
എപ്പോഴും നിലനില്‍ക്കുന്നു,
എന്തിനുവേണ്ടിയാണ്
ജീവിക്കുന്നതെന്ന ചോദ്യത്തിന്
വിശപ്പകറ്റാന്‍ വേണ്ടി
എന്ന ഉത്തരം
പെട്ടെന്ന് മനസ്സിലാവുന്നിടത്ത്
പ്രത്യേകിച്ചും.

അങ്കിള്‍ :
സമൂഹത്തിലെ ചില സുന്ദരിപ്പിടക്കോഴികളുടെ അനധികൃത ക്രോസിംഗിനു നേരെ സര്‍ക്കാര്‍ കണ്ണടക്കുന്നതു കൊണ്ട് ഖജനാവിനു കോടികണക്കിനു രൂപ നഷ്ടമുണ്ടാകുന്നുവെന്നു സി.ഏ.ജി. നിയമസഭയെ അറിയിച്ചിരിക്കുന്നു. ക്രോസ് ചെയ്യുന്ന പിടകളില്‍ ഭൂരിഭാഗവും സംസ്ഥാനത്ത് പ്രവര്‍ത്തിക്കുന്ന ഹോട്ടല്‍, ചായക്കട, ചാരായ ഷാപ്പ്, ഐസ് ക്രീം പാര്‍ലര്‍, ഗോള്‍ഫ് ക്ലബ് തുടങ്ങിയ ഇടങ്ങളിലേക്ക് ഇറച്ചിയായി എത്തുന്നുണ്ട് താനും. വണ്ടിയിടിച്ച ചിക്കനുകളെ കുറഞ്ഞ വിലയില്‍ സ്വന്തമാക്കുന്ന ധാരാളം മുതലാളിമാര്‍ കാരണം വരുന്ന നഷ്‌ടം വേറെയും. 2002-03 മുതല്‍ 2006-07 വരെയുള്ള കാലയളവില്‍ കേരള കോഴി സംരക്ഷണ സമിതി കേസുകളെ വിശകലനം ചെയ്തപ്പോള്‍ കണ്ടുപിടിച്ചതാണിത്.
1945 ജൂലൈ ഒന്നുമുതല്‍ നിലവില്‍ വന്ന കേരള ചില്ലി ചിക്കന്‍ നികുതി നിയമപ്രകാരം (Kerala Tax on Chilly Chicken Act 1945[ Act 32 of 1945] ) ഇറച്ചിക്കോഴിക്ക് രണ്ടര ശതമാനം ആഡംബര നികുതിയും ക്രോസ് ചെയ്യുന്ന കോഴികള്‍ക്ക് ഒന്നരശതമാനവുമാണുള്ളത്. അന്ന് ഭരണത്തിലിരുന്ന സര്‍ ചിക്കന്‍ പിടിയന്‍ (സി.പി) കോഴിസ്വാമി അയ്യര്‍ പാസ്സാക്കിയ ആക്റ്റില്‍ ക്രോസിംഗ് കോഴികള്‍ക്ക് ഈടാക്കേണ്ട നികുതി [Act 4(2)], പിഴ [Act 17(2)] എന്നിവയുടെ നിരക്കും പറഞ്ഞിട്ടുണ്ട്.

കുരീപ്പുഴ ശ്രീകുമാർ :
കോഴിക്കുരുതി പരമ രഹസ്യമായി നടത്തിയിരുന്നെങ്കിലും കുറുക്കന്മാരുടെ എതിർപ്പു മൂലം അതിന്റെ വ്യാപകത്വം ഇല്ലാതായി.എന്നാൽ പക്ഷിസംരക്ഷണനിയമം മൂലം നിരോധിക്കുന്നതുവരെ ആടു കോഴി ബലി തകൃതിയായി നടന്നു. താരതമ്യേന വിലയും വിളവും കുറഞ്ഞതും ഭക്ഷണ പദാർഥമാക്കി മാറ്റാൻ കഴിയുന്നവയുമാണ്‌ ഈ പാവം ജീവികൾ. തിന്നുന്ന ശീലം ഇല്ലാത്തതിനാൽ ആന,പൂച്ച തുടങ്ങിയ ജീവികളെ ബലി കൊടുത്തിട്ടില്ല.ബലികൊടുത്തു നശിപ്പിക്കുന്നതിനെക്കാൾ വളർത്തുന്നതാണ് ലാഭമെന്ന ബോധ്യത്തിലെത്തിയ കുറുക്കൻ / മനുഷ്യൻ പശുവിനെയോ കാളയെയോ എരുമയെയോ പോത്തിനെയോ ബലി കൊടുത്തില്ല.(പിന്നല്ലാത്, കുറുക്കൻ കാളയെ കൊല്ലുക !). ഗോത്രസംസ്കൃതി ഇന്നും അടയിരിക്കുന്നത് കുന്നിൽചരിവിലായതിനാലാണ് കോഴികൾ റോഡുകൾ മുറിച്ച് കടന്ന് (റോഡുകളെ ഇവിടെ പ്രതിബന്ധങ്ങൾ എന്ന് വായിക്കുക) കുറുക്കനും പോക്കാലനും ഒളിച്ചിരുക്കുന്ന, കുന്നിഞ്ചരിവിലെ മാളങ്ങൾ തേടി പോയത്


എം കെ ഹരികുമാര്‍ :
കോഴി ഒഴുകുന്ന ജലമാണ്
കോഴി ഒരു ഒഴുക്കാണ്.
അത് ഒരു തിരച്ചില്‍ ആണെന്ന് നിങ്ങള്‍ തെറ്റിദ്ധരിക്കും
യഥാര്‍ത്ഥത്തില്‍
കോഴി ഒന്നും തിരയുന്നില്ല.
അത് വേരുകളില്‍ നിന്ന് വേരുകളിലേക്ക് ഒഴുകിപ്പോകുന്ന ജലം പോലെ ആണ്.
അതിന്റെ നഖങ്ങള്‍ ജീവനെ ചികഞ്ഞുണര്‍ത്തുന്നു.
കോഴിയുടെ പൃഷ്ടതുമ്പേറ്റാണ്
മുരിങ്ങയും ചീരയും കുമ്പളവും പുഷ്പിക്കുന്നത്.
അത് ഭക്ഷിക്കുന്നവരാകട്ടെ കോഴിയോട് നന്ദി പറയുന്നില്ല.
കോഴി നിരാസക്തനായി വഴിമുറിച്ച് നടന്നു പോകുന്നു.
-എം കെ ഹരികുമാര്‍

എതിരൻ :
കോഴിയുടെ റോഡ് മുറിച്ച് കടക്കുന്ന ഇതിഹാസ കഥകള്‍ ‍ 24000 ശ്ലോകങ്ങളില്‍ക്കൂടി വാല്‍മീകി പാടിപ്പറഞ്ഞത് ആറു് ശ്ലോകങ്ങളിലൊതുക്കക്കണമെങ്കില്‍ അസാമാന്യ കയ്യടക്കം വേണം. അതൊരു ലോറി ഡ്രൈവർക്കോ കുറുക്കനോ മാത്രമേ കഴിയ്യൂ. മുഴു ഘടനയൊത്ത കഥ പറയാന്‍ ആറു നാൽ വരി ഖണ്ഡങ്ങൾ‍ അപര്യാപ്തം. കഥയിലെ സന്ദര്‍ഭങ്ങൾ‍ ശ്രീക്കുക്കുടപ്രത്യക്ഷം മാത്രം ദൃശ്യങ്ങളാക്കി ഒരു ചിത്രപുസ്തകമാണു ശ്രീറോഡ് തിരുനാള്‍ ‘കുക്കുടാമി’യില്‍ക്കൂടി വരച്ചെടുത്തിട്ടുള്ളത്. കാര്യകാരണയുക്തികള്‍ വിട്ടിട്ട് കോഴിയുടെയും റോഡിന്റെയും നിശ്ചലദൃശ്യങ്ങള്‍ ഒരുക്കിയെടുത്തിരിക്കയാണ് . ഒരു സ്ലൈഡ് ഷോ പോലെ ഓരോരൊ ക്രോസ്സിങ് കഥാസന്ദര്‍ഭചിത്രങ്ങള്‍ മാറിമാറി വരികയാണ്. വേഗതയാര്‍ന്ന വാഹനങ്ങളുടെ നിശ്ചലദൃശ്യപ്രകടനം അനുസ്യൂതക്രിയാപരിണാമമാകുന്ന ചലച്ചിത്ര വിശേഷം തന്നെ ഇവിടെയും. വിവിധജീവിതഘട്ടങ്ങളില്‍ക്കൂടെ പരിണാമഗതിയാര്‍ജ്ജിക്കുന്ന കോഴി അതിഗം‍ഭീരകാര്യങ്ങളാണു ചെയ്യുന്നതെങ്കിലും സ്വച്ഛതയാര്‍ന്ന പുഴയൊഴുകുംവഴിയാണ് അയത്നലളിതമായാണ് ജീവിതസന്ധികളില്‍ക്കൂടി കടന്നുപോകുന്നതെന്ന പ്രതീതിയാണുണര്‍ത്തുന്നതാണ് കോഴിയുടെ ടാറിന്മെലൂള്ള ഓരോ ചുവടുവയ്പ്പും.

രാജു ഇരിങ്ങല്‍ :
ഒറ്റക്കാലില്‍ ഒരു കോഴി
ഒരു റോഡ് ആക്രാന്തം പിടിച്ച്
ഓടിക്കടക്കുകയായിരുന്നു
ഗോഷ്ടി കാണിച്ച കോഴിയുടെ അപ്പോള്‍
പപ്പും പൂടയും ഉലഞ്ഞിരുന്നു
പൂവന്‍ കോഴിയെ കാണും പോലല്ല
പെടക്കോഴിയെ കാണുമ്പോള്‍,
എലിവാണത്തിന് തീപിടിപ്പിക്കും
പോലെ ഓടിക്കളയും

നീ കോഴിയാണെന്നറിഞ്ഞ്
എന്റെ ദൈവേന്ന് നീട്ടി വിളിച്ചത്

നിനക്ക് വേണ്ടി മാത്രമായിരുന്നു.
അപ്പോഴാണ്

വീടിന്‍റെ നാനാവിധങ്ങളിലും
ഉണക്കി വച്ച നെല്ലിന്‍ ചാക്കുകളിലും

മൂത്രമൊഴിച്ചതും
തൂറി വച്ചതും
പൂവന്‍ കോഴിയുടെ
ശ്രദ്ധയില്‍ പെട്ടത്.
എന്‍റെ ദൈവേ...
ഒരു ശവദാഹയാത്ര

ലതാമങ്കേഷ്കറിന്‍റെ ഗാനവുമായി
കടന്നു പോകുന്നു

കാലന്‍ കോഴിയുടെ കൂവലില്‍
ചേന്നന്‍ ചെവി പൊത്തി

കതിരില്‍ ഇര വച്ച്
പൂവന്‍ റോഡിനപ്പുറത്ത് കാത്തിരിന്നു
പൂവന്‍ കോഴി വില്ലുകുലച്ചപ്പോള്‍
പെടക്കോഴി മുറുക്കി തുപ്പി

വെളുത്ത ചുമരില്‍
ചുവന്ന ഭാരതം

എങ്കിലും
വൈറ്റ്ലഗോണ്‍ ആയിരുന്നു
അവളുടെ ഉള്ളില്‍
അപ്പോഴും
തുഞ്ചന്‍റെ കോഴി
മിഷിന്‍ ഗണ്ണിലൂടെ രാമയണം
വായിക്കുകയായിരുന്നു.


കണ്ടകശ്ശനി :
പിടകോഴി വേലിക്കരികില്‍ നില്‍ക്കുകയാണു. അപ്പുറത്ത് പൂവങ്കോഴി നില്പുണ്ടു. ഇതെല്ലാം ഞങ്ങള്‍ കാണുന്നതു ഞങ്ങള്‍ അമേരിക്കയില്‍ നിന്നു അതുവഴി പ്രൈവറ്റ് ബസു പിടിച്ചു പോകുമ്പോഴാണു. ഹോണടിച്ചതും പിടക്കോഴി റോഡിനുകുറുകേ ചാടി. പിന്നെ എന്തു സംഭവിച്ചു? അക്കഥ പറയാന്‍ സേതുരാമയ്യര്‍ സിബി‌ഐ അടുത്ത ദിവസം ബ്ലോഗില്‍ ഹാജരാകുന്നു. കാത്തിരിക്കൂ.


ജി മനു:
കോഴിപ്പെടതന്‍കൂടെ നടക്കാലോ
പുള്ളിയുടുപ്പിട്ടവളങ്ങേ വീട്ടില്‍
പോകുംനേരം കൂടെ പോകാലോ
കൂട്ടരുമൊത്തു കളിച്ചു മദിച്ചൊരു
കൂവലുമായി നടക്കാലോ
അച്ചന്‍ കോവില്‍ പുഴയുടെ കരയില്‍
ചിക്കിചികഞ്ഞു തിന്നാലോ
നെല്ലുണക്കാന്‍ വച്ചതൊരിത്തിരി
കൊത്തിപ്പെറുക്കി രസിയ്യ്ക്കാലോ
ചെല്ലക്കുയിലു വിളിക്കും നേരം
തുള്ളിക്കൂടെയൊത്തു കൂവാലൊ
തത്തിതത്തിച്ചാടും കുഞ്ഞുങ്ങള്‍-
ക്കൊത്തു കളത്തില്‍ കൂടാലോ!!!

തറവാടി :
സ്ഥലം കോഴിക്കോട്ടെ ഒരു ചായക്കട.'
അപ്പം കൊഴീടെ ചാറ് പിന്നെ ഒരു ഗ്ലാസ് പച്ചവെള്ളം ''
“കോഴീടെ ചാറില്ല, വെള്ളം വേണേ പൈപ്പീന്ന് കുടി ''
“എങ്കില്‍ അപ്പത്തിലിച്ചിരി പഞ്ചാര '‘
“പഞ്ചാരക്കൊക്കെ വെലക്കൂടുതലാ’
അല്‍‌പ്പസമയത്തിന്‌ ശേഷം കയ്യില്‍ കാശുള്ള ഒരുവന്‍ വന്നു.
“പൊറോട്ട, ചിക്കന്‍ കറി, ഫന്റാ”
പൊറോട്ടയും ചിക്കന്‍ കറീയും പിന്നെ അടുത്ത കൂള്‍ബാറില്‍ നിന്ന് വാങ്ങിയ ഫന്റായും മേശമേല്‍ നിരന്നു.

സുമേഷ് ചന്ദ്രന്‍ :
ഇന്നലെ എന്റെ വീട്ടിലെ കോഴി-
റോഡ് ക്രോസ് ചെയ്തു പോയല്ലോ..
ഇന്ന് കൂരിരുള്‍ തിങ്ങുന്ന ബാറിന്റെ മൂലക്ക്
ചില്ലിഫ്രൈയായിരിപ്പുണ്ട് , അവന്‍ ചില്ലി ഫ്രൈയായിരിപ്പുണ്ട്

Tuesday, June 9, 2009

കോഴിപുരാണം (ആട്ടക്കഥ)

ആകസ്മികമായാണ്‌ വര്‍മ്മായലത്തിന്റെ തിണ്ണയില്‍ ഇങ്ങനെയൊരു നോട്ടീസ് ആരോ പതിച്ചതായി കാണപ്പെട്ടത്.

Why Did the Chicken Cross the Road?
എന്ന ചോദ്യത്തിന് ലോകപ്രശസ്തരുടെ മറുപടിയാണവിടെ.


ഇതേചോദ്യം, റിസെഷന്‍ കാലമായതിനാല്‍ പണിയൊന്നുമില്ലാതെ വര്‍മ്മാലയത്തില്‍ കഞ്ഞിയും ചുട്ട പപ്പടവും കഴിച്ച് വിശ്രമിക്കുന്ന വര്‍മ്മക്കുഞ്ഞുങ്ങള്‍ക്ക് ഒരു ചിന്ന അസൈന്‍മെന്റായി കൊടുത്തതിന്റെ പരിണാമ ഗുപ്തിയാണ്‌ താഴെ കാണുന്നത്. പ്രശസ്ത ബ്ലോഗര്‍മാര്‍ ടി ചോദ്യത്തിന് മറുപടി പറയുന്നു. മേല്‍ ലിങ്ക് ഞെക്കി ഏകദേശം ഒരു ധാരണ വരുത്തിയ ശേഷം തുടര്‍വായന നടത്തുന്നതാവും എന്തു കൊണ്ടും ഉചിതം.

* മിനിമം ഹൃദയവിശാലതയില്ലെങ്കില്‍ ഇത് വായിക്കരുത്.
വ്യക്തിഹത്യ വര്‍മ്മകളുടെ ലക്ഷ്യമല്ല.
ബൂലോഗശൈലികളെ ഒന്ന് അടുത്തറിയുക എന്നതായിരുന്നു ലക്ഷ്യം
ആര്‍ക്കെങ്കിലും മുറിവേറ്റിട്ടുണ്ടെങ്കില്‍ ക്ഷമിക്കണം
(സത്യത്തില്‍ വര്‍മ്മകള്‍ ടിജി.രവീനേക്കാളും പാവങ്ങളാണ്‌)ചിത്രകാരന്‍ :
റോഡ്, ബ്രാഹ്മണ്യത്തിനു ചന്തികഴുകിക്കൊടുക്കാന്‍ മാത്രം പഠിച്ച $##^%##$#$ നായന്മാരുടെ തന്തേടെ വകയല്ലാത്തതുകൊണ്ട്.

മാരീചന്‍ :
കോഴിയെന്നു കേള്‍ക്കുന്നതേ അച്യുതാനന്ദനു കലിയാണ്. അര്‍ശസ് മൂത്ത് കട്ടച്ചോരവയറ്റീന്നു പോകുമ്പോഴും കോഴിമുട്ടയേ കഴിക്കൂ. അങ്ങനെയുള്ള മൂത്ത കോഴിവിരുദ്ധനെയാണ് അഴീക്കോട് കൂട്ടില്‍ കാഷ്ഠിക്കുന്ന കോഴിയോടുപമിച്ചത്. കോഴിക്കുമില്ലേ കൃമികടി. കോഴി റോഡ് മുറിച്ച് നാടുവിട്ടോടിക്കാണും.

ലതീഷ് മോഹന്‍ :
കടന്നുകൊണ്ടിരുന്ന വഴി
നടുവില്‍ വച്ചു മുറിഞ്ഞ്
റിവേഴ്സ് ഗിയറില്‍ തിരിഞ്ഞ്
കൂട്ടിലേക്കുള്ള വഴിയായെങ്കില്‍...

വക്കാരിമഷ്‌ടാ :
ഈ കോഴി വൈറ്റ് ലഗോണൊ, ബ്രൊയിലറോ? ഇനി വൈറ്റ് ലഗോണാണെങ്കില്‍ ഇത് നാടന്‍ കോഴി ഇടവഴിയിലൂടെ നടക്കുന്നതും, ബ്രോയിലര്‍ ബ്രോഡ്-വേയിലൂടെ നടക്കുന്നതുമായി താരതമ്യം ചെയ്യുമ്പോള്‍ ഉടലെടുക്കുന്ന പ്രശ്നത്തിന്മേല്‍ ഇത്തരമൊരു നിലപാട് ശരിയാണോ?

വെള്ളെഴുത്ത് :
പാത മുറിയ്‌ക്കുക എന്ന സാഹിത്യ ഭാവുകത്വത്തിന്റെ നിയന്ത്രണ നിരാസങ്ങളെ ഇപ്പോഴും പരിരംഭണം ചെയ്യുന്ന സൂക്ഷ്മനിരീക്ഷണങ്ങളെ കോഴികള്‍ അനുശീലിക്കുന്നതിന്റെ രൂപാന്തരീകരണമാണിതെന്ന് ലാറ്റിനമേരിക്കന്‍ സാഹിത്യകാരന്‍ ഗബ്രിയേല്‍ ജിബ്രാള്‍ട്ടര്‍ ഒരിക്കല്‍ പറഞ്ഞിട്ടുണ്ട്.

കൈപ്പള്ളി :
കോഴി cross ചെയ്‌ദദ് ഒരു വാര്‍ത്തയാക്കി കൊടുക്കുന്ന മല്ലു journalistന്റെ Journalistic senseനെയാണു് ഞാന്‍ ചോദ്യം ചെയ്യുന്നത്. ഒരല്പം സാമാന്യ ബുദ്ധി ഉപയോഗിച്ച് search ചെയ്താല്‍ ഇതിന്റെ സദ്യാവസ്ത മനസിലാക്കാവുന്നതേയുള്ളു. ഇത് chicken കുഞ്ഞ് അല്ല, amazon വനാന്തരങ്ങളില്‍ കണ്ടുവരുന്ന Yellow-headed Guns (Lier Udumabusbundus) എന്ന ഭക്ഷിക്കുഞ്ഞാണിത്. പടം പോട്ടത്തിലുണ്ട്.


ശ്രീ:
കോഴി :)

രാം മോഹന്‍ പാലിയത്ത് :
കോഴീ കറുത്തൊരു കോഴീ
കുഴഞ്ഞാടാതെടീ..
(ഇത് മുലയുള്ള കോഴിയാണോ? )

ഉമേഷ് നായര്‍ :
എന്തായാലും കേരളവര്‍മ്മ വലിയ കോഴി തമ്പുരാന്റെ വക ഒരു ശ്ലോകമിതാ
കൂകീ കോഴി വനാന്തരേ വിറകുമായ്‌ നിന്നോരു രാവേ
തഥാകൂകീ കോകിലവാണിമാര്‍ കുചതടേ മേവീടുമാ രാവിലും;
കൂകും കോഴികള്‍ തമ്മിലുള്ള സുകൃതം ചെമ്മേ പറഞ്ഞീടുവാ-
നാകുന്നീല; ചരാചരങ്ങളിലുമുണ്ടത്യന്തഗത്യന്തരം.

നളൻ :
തൂറുന്ന കോഴി.. തിളങ്ങുന്ന റോഡ്
ഫ്യൂഡൽ പാരമ്പര്യം ഉള്ളിൽ സൂക്ഷിക്കുന്നവരാണ് റോഡ് മുറിച്ചുകടക്കാൻ കോഴിയോടാവശ്യപ്പെടുന്നത്. അധ:സ്ഥിതവർഗ്ഗക്കാരനായ കോഴി റോഡ് മുറിച്ചുകടക്കുമ്പോൾ സാമ്രാജത്യത്തിന്റെ ലോറി കേറ്റി കൊല്ലുക എന്നതാണ് ഫ്യൂഡൽ പ്രഭുക്കന്മാരുടെ അജണ്ട.

ബഷീർ വെള്ളറക്കാട് :
കോഴി ഒരു ദൈവശൃഷ്ഠി ആയതുകൊണ്ട്, മനുഷ്യനിർമ്മിതമായ റോഡ് മുറിക്കുക എന്നത് കോഴിയുടെ ദൈവകൽ‌പ്പിതമായ നിയോഗമാണ്. ദൈവം സ്നേഹമാണെന്ന് ഇനിയും മൻസ്സിലാക്കാതെ വിദ്വേഷവും ദൈവനിഷെധവും പടർത്തുന്ന സഹോദർന്മാർക്ക് വിശുദ്ധഗ്രന്ധത്തിലെ ആയത്തുകൾ പരിശോധിക്കാവുന്നതാണ്.

ഇഞ്ചിപ്പെണ്ണ്:
വല്ല്യ കഷ്ടാണ് കോഴീന്റെ കാര്യം. കോഴിക്ക് സ്വന്തായി എക്സ്ക്ലൂസീവ് ആയൊരു കൂടില്ല. അപ്പന്റേം അമ്മേടേം കൂടാണോ അതോ മുട്ടയിടുന്ന കൂടാണോ ഹസ്ബന്‍ഡ് കൂവാന്‍ കേറണ റബറിന്‍ കൊമ്പാണോ സ്വന്തമെന്ന് പറയേണ്ടതെന്നറിയാതെ ആകെയൊരു കണ്‍ഫ്യൂഷനിലാണ് കോഴി. കാണുന്ന റോഡൊക്കെ കുറുകെ ചാടാതെ എന്തു ചെയ്യും!

സഗീര്‍ പണ്ടാരത്തില്‍:
ഇനിയും മുറിക്കാത്ത കോഴീക്കുമീ
യിനിയും മുറിയാത്ത റൊഡിനുമീ
യന്തരാത്മാവിന്റെ കൊമ്പിലെ ത
ളിരിലകളാലൊരു മീചരമഗീതം.

വിശാലമനസ്ക്കന്‍:
പെട കോഴിയാര്‍ന്നൂ. നല്ല ചെമന്ന പൂവൊക്കെ ഉള്ള ചുള്ളന്‍. അപ്രത്തെ ചേട്ത്ത്യാര്‍ടെ സുന്ദരി പെടേനെ ലൈനടിക്കാന്‍ വേണ്ടി വെപ്രാളത്തില്‌ റോഡ് ക്രോസ് ചെയ്തതാ. ആമ്പലൂര്‍ക്ക് മണ്ണ് കേറ്റിവരണ പാണ്ടി ലോറിക്കെന്ത് കോഴീം, കര്‍ക്കടസങ്ക്രാന്തീം. കോളേജ് പെമ്പിള്ളേരൂടെ കൈലേസില്‌ തുന്നികൂട്ട്യ പടം പോലായി

രാജ് നീട്ടിയത്ത് :
ക്രോസ് ചെയ്യുമ്പോള്‍കോഴിക്കുഞ്ഞ്
ഓര്‍മ്മകളിലായിരുന്നിരിക്കണം
അമ്മപ്പിട പുതിയമുട്ടക്കടയിരിക്കുമ്പോള്‍
മുത്തശ്ശിക്കോഴി കൂട്ട്
കൊഴിഞ്ഞതൂവല്‍ച്ചിറകില്‍
ഇരുട്ടിലെക്കുളിരില്‍
ഒര്‍രു മുഷ്‌‌ടി മൈഥുനത്തിന്റെ
സാധ്യത തിരയുന്ന കോഴി
പൊട്ടിയ മുട്ടകള്‍...

സൂ (കറിവേപ്പില):
കോഴി ഫ്രൈ
റോഡ് മുറിച്ച് കടക്കുന്ന കോഴി - ഒന്ന്
സവാള നീളത്തില്‍ അരിഞ്ഞത് - അരക്കപ്പ്
വെള്ളുള്ളി അരച്ചത് - കാല്‍ കപ്പ്
മസാല = ആവശ്യത്തിന്
റോഡു മുറിച്ച് കടക്കുന്ന കോഴിയെ ഓടിച്ചിട്ടുപിടിച്ച ശേഷം പപ്പും,പൂടയും നീക്കം ചെയ്യുക
(ചിത്രം)
അതിനു ശേഷം കോഴിയെ അഞ്ചാറു പീസാക്കി മുറിയ്ക്കുക
(ചിത്രം)
മസാലക്കൂട്ടു പുരട്ടിയതിനു ശേഷം
(ചിത്രം)
എണ്ണ തിളച്ചു കഴിഞ്ഞാല്‍
(ചിത്രം)
..........

അനോണിമാഷ് (ഒറിജിനല്‍):
റോഡ് കടക്കുന്ന കോഴിയുടെ തലയിൽ വെണ്ണ വയ്ക്കുക,
വെയിലത്ത് വെണ്ണ ഉരുകും, ഒലിക്കും, അപ്പൊ കോഴിക്ക് കണ്ണ് കാണില്ല.
അപ്പൊ ലോറി ഇടിച്ച് കൊല്ലണം.

കെ.പി.സുകുമാരന്‍ അഞ്ചരക്കണ്ടി :
കോഴി പാര്‍ട്ടിയുടെ സമുന്നതനായ ഒരു നേതാവാണ്. എന്നാല്‍ റോഡ് എന്നത് ഒരു തുടര്‍ച്ചയാണ്. അനേകലക്ഷം ആളുകളുടെ ആശയും പ്രതീക്ഷയുമാണ്‌ ആ റോഡ്. കോഴി മുറിച്ച് കടന്ന ശേഷവും റോഡിന്‌ നില നില്‍ക്കേണ്ടതുണ്ട്. സീബ്ര ക്രോസിംഗിനെ പറ്റി കുറുക്കന്മാര്‍ എന്ത് തന്നെ പറഞ്ഞാലും ജനങ്ങള്‍ക്ക് ഇതില്‍ എന്തൊക്കെയോ ചീഞ്ഞ് നാറുന്നുണ്ട് എന്ന ഒരു ധാരണയുണ്ട്. ഈ മുറിച്ചു കടക്കല്‍ തന്നെ അടിസ്ഥാനമില്ലാത്തതാണെന്നും വെറും രാഷ്ട്രീയപ്രേരിതമാണെന്നും കോഴികള്‍ കരുതുന്നുണ്ടെങ്കില്‍ എന്ത്കൊണ്ട് വിചാരണയെ നേരിട്ട് തന്റെ നിരപരാധിത്വം തെളിയിച്ചുകൂട എന്ന സാമാന്യയുക്തിയാണ് കുറുക്കന്മാര്‍ക്കുള്ളത്.

സിബു CJ :
കോഴിക്ക് അനായാസം റോഡ് മുറിച്ച് കടക്കുവാന്‍ സഹായിക്കുന്ന ഒരു GPS സിസ്റ്റം ഗൂഗിള്‍ ഡെവലപ് ചെയ്തിട്ടുണ്ട്. സമീപത്തുള്ള പൂവാലന്മാരുടെ വിവരങ്ങള്‍, പഞ്ഞുവരുന്ന വണ്ടികളെക്കൂറിച്ച് മുന്നറിയിപ്പ് തരുന്ന അലാം, തൊട്ടടുത്ത ബ്രോസ്റ്റഡ് ചിക്കന്‍ സ്റ്റാള്‍ എന്നിവയെല്ലാം ഇതിലുണ്ട്. ഇതിന്റെ പൈപ്പ് ഫീഡുകള്‍ കിട്ടാന്‍ അടുത്തുള്ള ഹാര്‍ഡ് വെയര്‍ കടക്കാരനെ സമീപിക്കുക. നടവഴി വിക്കി, ക്രോസ് ഫോര്‍ജ് സൈറ്റുകളില്‍ കൂടുതല്‍ വിവരങ്ങള്‍ ഉണ്ട്.

ചന്ദ്രശേഖരന്‍ നായര്‍ :
വനിതാസ്പീക്കര്‍ സ്ഥാനമേറ്റതിനെത്തുടര്‍ന്ന് കോഴിവസന്തക്കെതിരായിട്ടുള്ളതായിട്ടുള്ള കുത്തി വെപ്പ് എല്ലാ എം പിമാര്‍ക്കും നിര്‍ബന്ധമാക്കാന്‍ പ്ലാനുള്ളതായി ശ്രീ.ശശി തരൂര്‍ അദ്ദേഹത്തിന്റെ ട്വിറ്ററില്‍ അറിയിച്ചു. കോഴികള്‍ക്കുണ്ടാവുന്ന പട്ടമരപ്പ് രോഗത്തിന് ഒന്നരലിറ്റര്‍ പച്ചറബ്ബര്‍പ്പാല്‍ പശുവിന്‍ ചാണകത്തില്‍ കലക്കിയെടുത്തുണ്ടാക്കുന്ന പ്രത്യേക ഒരു മരുന്നു ഞാന്‍ കണ്ട് പിടിച്ചിട്ടുണ്ടായിരുന്നു. ഞാനങ്ങ് ലഡാക്കിലായിരുന്ന സമയത്ത് റബ്ബര്‍‌ബോര്‍ഡ് ആ ഫോര്‍മുല അടിച്ചു മാറ്റിയ രേഖകള്‍ എന്റെ കയ്യിലുണ്ട്.

വിശ്വപ്രഭ:
കോഴികിടന്നിടത്ത് തൂവല്‍ പോലുമില്ലാത്ത ഒരു കാലുമുണ്ടായിരുന്നീ ബൂലോഗത്തില്‍.അന്ന് പരുന്തിനും പ്രാപ്പിടിയന്മാര്‍ക്കും റാഞ്ചാതെ ഞങ്ങളീ കൈരളീക്കോഴിക്കുഞ്ഞിനെ കാത്തു.
വരമൊഴികൊണ്ട് അടയിരുന്നു, യുനീകോഡ് തൂവലുകൊണ്ട് ചൂടുനല്‍കിആ കോഴിയെയാണ്‌ ഇന്നലെ കാട്ടില്‍ എത്തിയ കുറുക്കന്മാര്‍ കറുമുറെ തിന്നാന്‍ കാത്തിരിക്കുന്നത്എന്തു ചെയ്യാന്‍?
കൊത്തിയാട്ടുക തന്നെ...
നാളെ നീന്നെ കൊത്തിയാട്ടുമ്പോള്‍
നാളെകള്‍ നിന്നെ മാടിവിളിക്കും
പോയി വരൂ കോഴിക്കുരുന്നേ

യാരിദ്:
കോഴി എപ്പോഴും വിരകളെയും പുഴുക്കളേയും, പ്രാണികളേയും ഒക്കെ കൊത്തി തിന്നുന്നതിനാല്‍ വേം1.3, ബഗ്സ് 4.5 എന്നീ മാരക ശേഷിയുള്ള വൈരസുകള്‍ ഉള്ള ഒരു സിസ്റ്റം എന്‍‌വയണ്മെന്റ് ആണ്‌ കോഴിയുടെ ആമാശയം. ഇത് കുടല്‍ എന്ന ഇന്റ്രാനെറ്റ് വഴി കാലുകളിലേക്കും , അവിടെ നിന്ന് റോഡിലേക്കും പടരാന്‍ സാധ്യതയുണ്ട്. 1984ല്‍ രണ്ട് കോഴിക്കമ്പനികള്‍ തമ്മില്‍ തര്‍ക്കമുണ്ടായപ്പോള്‍ "കൊക്കൊക്കോ" എന്നൊരു വേം സൃഷ്‌ടിക്കപ്പെട്ടു. ഇതിന്റെ തുടര്‍ച്ചയായ "കൊക്കരക്കോ" ബാധിച്ച കോഴിയാണ്‌ ഇപ്പോല്‍ റോഡ് മുറിച്ചു കടക്കുന്നതെന്ന് സംശയമുണ്ട്.Ref.
www.kozi-worm.com , www.kokkarako.com, www.kozhikkattam.com


നമത് :
പ്രസ്ഥാനം കുക്കുടാസനത്തിലായിരുന്നു. കോഴിയ്ക്ക് അത് മോൺസ്റ്റർ പ്രായം കഴിഞ്ഞ് പിടകളുടെ അവയവമുഴുപ്പിൽ കയ്യും മെയ്യും അമർത്താൻ പിടയ്ക്കുന്ന തരുണാവസ്ഥ. റോഡിന്റെ അപ്പുറത്തെ ഗേറ്റിനു പുറകിൽ സമപ്രായക്കാർ രണ്ട്. രണ്ടും സ്കൂൾ യൂനിഫോമിന്റെ ആകർഷണീയതിൽ വിളംബിതകാലത്തെ പ്രസരിപ്പുകൾ. സീനിയർ പ്രസ്ഥാനം ചാരുകസേരയിൽ അഞ്ജലീബദ്ധനായി, സമീപത്ത് സ്റ്റൂളിൽ വിദേശി, ജോണി വാക്കർ. ‘വേർ യു ഗോ ?’ എന്ന ചോദ്യത്തിൽ മോൺസ്റ്ററിനെ നിയന്ത്രിച്ചിരുന്ന കാലം കഴിഞ്ഞതിനാ‍ൽ, നിശബ്ദൻ. സുഹൃത്ത് നീചന്റെ പ്രേരണയിലാണ് റോഡിനപ്പുറത്ത് യൂനിഫോമിട്ട് റ്റെന്നിസ് കളിക്കുന്ന സിസ്റ്റേർസിന്റ്റെ അടുത്തേയ്ക്ക് മന്ദം മന്ദം നീങ്ങിയത്. ആകർഷണം യൂനിഫോമിനകത്തെ റ്റെനീസ് ബാളുകൾ.ശേഷം ചിന്ത്യം.

ഹരീ:
ഫെബ്രുവരി 31 തിങ്കളാഴ്‌ചഇടങ്കോലേശ്വേരം ശ്രീ ഇഞ്ചിഭഗവതി കെട്ടിലമ്മ ക്ഷേത്രത്തില്‍ “കുക്കുടചരിതം-മൂന്നാം ദിവസം“ കഥകളി കഴിഞ്ഞ് മടങ്ങി വന്ന് റോഡ് ക്രോസ്സ് ചെയ്യുകയായിരുന്നു കോഴിക്കുഞ്ഞ്.
നടന്നെത്തുന്ന കൊഴിക്കുഞ്ഞിനെ കണ്ണിമയ്കാതെ നോക്കുന്ന കുറുക്കന്റെ ആഗമനമാണ് ആദ്യം. “കുവലയവിലോചനേ! ബാലേ! ഭൈമി!” (കവലയിലിങ്ങനെ കറങ്ങിത്തിരിയുന്നതെന്തിന് ബലേ ഭേഷ്!) എന്നു തുടങ്ങുന്ന കുറുക്കന്റെ പതിഞ്ഞ പതിഞ്ഞ ശൃംഗാരപദത്തോടെ രംഗം ആരംഭിക്കുന്നു. “അരികില്‍ വന്നു നിന്നതാരെന്തഭിമതം.. മിനക്കെട്ടങ്ങുമിങ്ങും നടക്കാതിഗ്ഗളസ്ഥാമാകൂ...”?” എന്ന കുറുക്കന്റെ ചോദ്യത്തോടെ കോഴിക്കുഞ്ഞ് രംഗത്ത് നിന്നും നിഷ്‌ക്രമിക്കുന്നു.

കൈതമുള്ള് :
പടിയ്ക്കല്‍, കാനക്ക്‌ മുകളില്‍ വാര്‍ത്തിട്ട സ്ലാബിന്മേല്‍ മടിയില്‍ മകനെ ‍പിടിച്ചിരുത്തി, ബാലേട്ടന്‍."നാളെ വിഷു. മറ്റന്നാള്‍ ഞായറാഴ്ചയല്ലേ? നമ്മുടെ പൂവന്‍ കോഴിയെ, അന്ന് കൊന്ന് കറി വച്ചാലോ എന്നാലോചിക്യാ ഞാന്‍?'അനുതാപത്തിന്റെ നനവും കുറ്റബോധത്തിന്റെ നീറ്റലും കലര്‍ന്ന വാക്കുകള്‍. 'വേണ്ടച്ഛാ, പാവമല്ലേ നമ്മടെ പൂവന്‍?” ബാലേട്ടന്റെ കഴുത്തിലൂടെ കൈകള്‍ ചുറ്റി കെട്ടിപ്പിടിച്ചൂ, അവന്‍. ഭയത്തിന്റെ ചെന്ന്യായരസമുള്ള കൊഴുത്ത ദ്രവം വായില്‍ തികട്ടിത്തികട്ടി വന്നുകൊണ്ടിരുന്നതിനാല്‍, രാവേറെ ചെന്നിട്ടും അരികിലെത്താന്‍ മടിച്ചൂ, ഉറക്കം. ഭയവിഹ്വലതയോടെ രാത്രി മുഴുവന്‍ ഉറങ്ങാതെ, ആദിത്യാഗമനത്തെ നാട്ടുകാരെയൊക്കേയും വിളിച്ചറിയ്ക്കാതെ വറ്റി വരണ്ട തൊണ്ടയുമായി, റോഡിന്നപ്പുറത്തുള്ള മറിയചേട്‌ത്തീടെ കറുമ്പിപ്പിടയോട് പറയാനിറങ്ങി പുറപ്പെട്ടു,....

ഇനിയും എത്ര ദിവസം കൂടെ?

പ്രമാദം(പ്രമോദ്) :
കോഴികം (കവിത)
ജപ്പാന്‍കാരന്‍ കൊക്കരകോയുടെ
ആദ്യകാമുകിമാര്‍ ബ്രൊയിലറും,
പിന്നൊരെണ്ണം വൈറ്റ് ലഗോണും
ഇപ്പോളത്തെത് നാടന്‍ കൊഴിയുമാണെ
കേട്ടയുടനെഅവനെ ഞാന്‍കൂട്ടിലേക്ക് ക്ഷണിച്ചു.

ഞാന്‍ കൊടുത്ത തീറ്റയുംവെള്ളവുമൊക്കെ കഴിച്ച്
കൊക്കൊക്കൊക്കോ എന്ന് പലവട്ടം പറഞ്ഞു.
ടര്‍ക്കിക്കോഴികളെല്ലാം റേസിസ്റ്റുകളാണെന്ന് പറഞ്ഞു.
ഫാമില്‍ വന്ന് കൊല്ലം രണ്ടായെങ്കിലും
ഇന്നാണൊരു പൂവന്‍ വിളിച്ച്
സല്‍ക്കരിക്കുന്നതെന്ന് ഇംഗ്ലീഷില്‍ കൊക്കി
ജപ്പാനീസില്‍ കൂകി.

അവന്‍ പോയപ്പോള്‍ ‍അവന്റെ പിടകളെപ്പറ്റി
ചോദിക്കാന്‍ മറന്നുപോയതോര്‍ത്ത്
ഞാന്‍നിരാശപ്പെട്ടു.
എങ്കിലുംഅവനിപ്പോള്‍ കൊത്തിക്കൊണ്ടിരിക്കാന്‍
സാദ്ധ്യതയുള്ളകോഴിത്തീറ്റയെ ഓര്‍ത്ത്
ഞാന്‍ ‍റോഡ് ക്രോസ് ചെയ്തു

വിഷ്ണുപ്രസാദ്:
ലിംഗരാജും കോഴിയും
ഇന്ദിരാക്കോഴി കവലയുടെ
പടിഞ്ഞാറേ അറ്റത്തുള്ളമത്തായീടെ
കോഴിക്കൂട്ടിലെ അന്തേവാസിയാണ്.
രാവിലെ പത്തുമണിയോടെ കിഴക്കു നിന്നു പടിഞ്ഞാട്ടും
വൈകിട്ട് നാലുമണിയോടെ പടിഞ്ഞാട്ടു നിന്നു കിഴക്കോട്ടും
അവളീ കവലയിലൂടെ ക്രോസ്സ് ചെയ്യും
.............................................
പത്തുമണിക്ക് പടിഞ്ഞാട്ടും
നാലുമണിക്ക് കിഴക്കോട്ടും ക്രൊസ്സ് ചെയ്യുമ്പൊള്‍
സൃഗാലലിംഗങ്ങള്‍ അവളെ തുറിച്ചു നോക്കും;
പഞ്ചാരയടിക്കുന്ന ലിംഗങ്ങള്‍,
നോട്ടെണ്ണുന്ന ലിംഗങ്ങള്‍,
ജാനുവിനോട് കടം പറയുന്ന ലിംഗങ്ങള്‍,
ഓരിയിടുന്ന ലിംഗങ്ങള്‍...

ചന്ദ്രകാന്തം (മഷിത്തണ്ടില്‍) :-
കോഴിക്കൂടിന്‍ ഗന്ധം ചിറകില്‍
പുരട്ടിയെത്തും ചങ്ങാതീ
വെട്ടം കേറാക്കൂട്ടിന്നുള്ളില്‍
കൂട്ടും വിട്ടു കഴിഞ്ഞപ്പോള്‍
'ചികയും കാലം' മാറിക്കിട്ടാ-
നീശ്വര ഭജനം ചെയ്തോ നീ...
ചിറകുകള്‍ നീര്‍ത്തി വിരിച്ചൂനീ
കൂവിവിളിപ്പതു കാണ്മാനായ് നി-
ന്നരികത്തെത്തിയതല്ലേ ഞാന്‍...
അതിനുംമുന്നേ റോഡിനു കുറുകെ
ഓടിപ്പോകുവതെങ്ങോ നീ ??

സുല്‍:
((((ഠേ!!!)))
റോഡ് ക്രോസ്സ് ചെയ്ത കോഴിക്കുഞ്ഞ് ഞെട്ടിപ്പോയി ഠപ്പേന്നൊരു ശബ്ദം !ഹിഹി... ഞാനാ സൂവിന്റെ പോസ്റ്റില്‍ ഒരു തേങ്ങയുടച്ചതാരുന്നു :)
-സുല്‍


കുറുമാന്‍ :
റോഡ് ക്രോസ്സ് ചെയ്താല്‍ പാലം. പാലത്തിന് കൈ വരിയില്ല.ഉണ്ടായിരുന്നെങ്കില്‍ കൈവരീല്‍ ചാരി നിന്ന് ഒരു ഫുള്ള് തീര്‍ത്തേനെ . പാലത്തിനു താഴെ ഒരു സ്ലാബുണ്ട്. ഒരു കോഴിക്കുഞ്ഞിന് കിടക്കാന്‍ മാത്രം പാകത്തില്‍. മെല്ലെ നൂര്‍ന്ന് സ്ലാബിലേക്കിറങ്ങി. നൂര്‍ന്നിറങ്ങുന്നതിനിടയില്‍ ഒരു ലാര്‍ജ്ജ് ഒറ്റക്കൈ കൊണ്ട് അകത്താക്കി. പാടത്ത് കലങ്ങിയ വെള്ളമാരുന്നു. കലങ്ങിയാല്‍ നമുക്കെന്താ കുഴപ്പം. നമ്മള് വെള്ളം തൊടാതല്ലേ അടിക്കണത്. അടുത്ത ഫുള്ള് പൊട്ടിച്ചു. ചിക്കന്‍ അറുപത്തഞ്ചായി മുറിച്ച ചിക്കന്‍ സിക്സ്റ്റി ഫൈവ് ഉണ്ട് ടച്ചിംഗ്‌സായി. ജട്ടി ഇട്ട് കുളിക്കാന്‍ പാടില്ല എന്നൊരു ബോര്‍ഡ് കണ്ടതിനാല്‍ ഒന്നുമിടാതെ ഞങ്ങള് പാടത്തേക്ക് ചാടി. ഒന്ന് മുങ്ങി വന്നിട്ട് രണ്ട് ലാര്‍ജ്ജ് അടിക്കും.കോഴി പൊരിച്ചത് തീര്‍ന്നു. തോര്‍ത്തു പോലുമുടുക്കാതെ തൃശൂര്‍ക്ക് വണ്ടി വിട്ടു. ഗോപാലേട്ടന്റെ കടേന്ന് നാടന്‍ കോഴിക്കറീം കോഴിമുട്ട പുഴുങ്ങിയതും വാങ്ങി. വണ്ടീല്‍ കേറി ഒരു ലാര്‍ജ്ജും വിട്ട് വീണ്ടും പാടത്തേക്ക്. ഇത്തവണ കോഴി കൂകുന്നതിന്‍ മുമ്പ് പ്രേതത്തെ പിടിക്കും ഉറപ്പ്. ഓസിയാറിന്റെ മണ്ടക്ക് തൊട്ട് സത്യം ചെയ്തു.അപ്പോ ക്രോസ് ചെയ്തത് കോഴിയാരുന്നോ ഞങ്ങളാരുന്നോ അതോ പ്രേതമാരുന്നോ..ആകെ കണ്‍‌ഫൂഷനായല്ലോ ഗഡ്യോളേ...


റോബി:
ചൈനീസ് ചിത്രമായ 'റെഡ് ക്രോസി'ല്‍ ചുവന്നകോഴിയെക്കാണിക്കുന്നുണ്ട്. പക്ഷേവൈറ്റ്ലഗോണ്‍ എന്ന ഹീബ്രൂ സിനിമയിലെ കോഴിയുടേയും റോഡിന്റേയും രാഷ്ട്രീയം കോഴ്സിക്കോവയുടെ കൊക്കരക്കോക്രോ എന്ന അള്‍ജീരിയന്‍ സിനിമയില്‍ഉള്‍ക്കൊള്ളിച്ചിട്ടുണ്ടോ എന്ന് പരിശോധിച്ചാല്‍ മാത്രമേ പാതമുറിച്ചുകടന്ന കോഴിയുടെ മന:ശാസ്ത്രത്തിന്റെ വിപ്ലവം ആസ്വദിക്കാന്‍സാധിക്കൂ.

ഡിങ്കന്‍
ഹന്തൊന്തൊന്ത് ...മനസിലായോ? കോഴി (മുറിച്ച് )കടന്നതെന്തിനാണെന്ന്?അവശേഷിക്കുന്ന (കോഴിയും) റോഡ്-മുറിച്ച് കടക്കുമ്പോള്‍അവസാന കോഴി+ക്കറിയും വളിച്ച് പുളിക്കുമ്പോള്‍
ഒടുക്കത്തെ ചിക്കനും പൂച്ച തിന്നുമ്പോള്‍ -‍കോഴിയെ മാത്രം തിന്ന് - ജീവിക്കാനാകില്ലെന്ന് [നാം] തിരിച്ചറിയും

ഗുപ്തന്‍
‍അയ്യടാ. ആ കോഴിയെ ഇടതനാക്കാനുള്ള സഖാക്കളുടെ അതിപുത്തികൊള്ളാം. വരട്ടുതത്വവാദങ്ങള്‍ ഉപേക്ഷിച്ച് കോഴി മുറിച്ച് കടന്ന റോഡില്‍ ഇനിയും ബാക്കിയായ കോഴിക്കാട്ടത്തിന്റെ ചൂടാറും മുന്നേ പഴികേള്‍ക്കേണ്ടി വരുന്ന വിശുദ്ധ കുറുക്കന്മാരാണ്‌ ഇതിന്‌ പുറകിലെന്ന് ആര്‍ക്കാണറിയാത്തത്? അതുകൊണ്ട് എന്നെ കുറുക്കന്മാരുടെ കൂട്ടത്തില്‍ കൂട്ടിക്കെട്ടണ്ട :)
(വേണമെങ്കില്‍ ഒരു ഇറ്റാലിയന്‍ കോഴീടെ പടോം)

കാണാപ്പുറം നകുലന്‍
റോഡ് ക്രോസ് ചെയ്യുമ്പൊഴേ കോഴിക്ക് തീറ്റയ്ക്കുള്ള പണം നാഗ്പൂരീന്നാണെന്ന് ആരോപണം ഉയര്‍ന്നേക്കാം. പക്ഷേ രാഷ്ട്രീയ ബോധമുള്ള ഒരു കോഴിക്കുഞ്ഞും അതിനെ കാര്യഗൗരവത്തോറ്റെ പരിഗണിക്കില്ല. യഥാര്‍ത്ഥത്തില്‍ ശത്രുതയുള്ളത് കോഴിയും , കുറുക്കനും തമ്മിലല്ല."മതംമാറി താറാവായ കോഴി" ഗോത്രത്തിലെ ചിലരും "മരപ്പട്ടിയുമല്ല കോക്കാനുമല്ല" എന്ന രൂപത്തിലുള്ള ചിലരുമാണ്‌ ആക്രമണങ്ങള്‍ക്ക് തുടക്കമിട്ടത്. പക്ഷേ മനോരമയടക്കമുള്ള മാധ്യമങ്ങള്‍ ആദ്യം കോഴി-കുറുക്കന്‍ വര്‍ഗീയ ലഹളയെന്നാണ്‌ തലക്കെട്ടെഴുതിയത്.
തുടര്‍ന്ന് വരുന്ന പോസ്റ്റുകള്‍
കോഴി - സത്യമോ മിഥ്യയോ?
കോഴിക്കെന്താ കാവിയുടുത്താല്‍?
കോഴികൂകിയാല്‍ സഖാക്കള്‍ക്ക് നേരം വെളുക്കുമോ?


തഥാഗതന്‍:
കോഴിയാണ്‌ പ്രധാനം. കോഴീടെ പേര്‌ സ്വന്തം കൂടെ ചേര്‍ത്ത കോഴിപ്പേനും, കോഴിക്കോടും, കൊഴിക്കാഷ്ഠവുമൊന്നും യഥാര്‍ത്ഥ കോഴിയല്ലെന്ന് കുറുക്കന്മാര്‍ക്കെങ്കിലും നല്ല നിശ്ചയമുണ്ട്. ഈ കോഴിപ്പേനുകള്‍ കൊഴിഞ്ഞ് പോയാലൊന്നും ഞങ്ങളുടെ കോഴി റോഡ് മുറിച്ച് കടക്കുമ്പോല്‍ ലോറി മാറി കേറി ചാകില്ല.


അഗ്രജന്‍ :
എന്റെ കോഴിക്കുറിപ്പുകള്‍ എന്ന പരമ്പരയിലേക്ക് കടന്നുവരാന്‍ ഒരു കോഴി കൂടി. എന്ത് കൊണ്ടാണീ കോഴികള്‍ ക്രോസ് ചെയ്യുന്നത് എന്ന് ശ്രദ്ധിച്ചിട്ടുണ്ടോ? ക്രോസ് എന്ന് വെച്ചാല്‍ അധികം. കോഴിക്ക് ഗുണിച്ചോ ഹരിച്ചോ കടക്കാന്‍ അറിയാത്തത് കൊണ്ട് തന്നെയാണ് അവ അധികരീതിയില്‍ കടക്കുന്നത്.

കൃഷ്:

ചിക്കന്‍...ഹായ്. തൊണ്ട വളരുന്നു. അല്ല വരളുന്നു. ഇവനെ തൊലിയുരിച്ച് ഉപ്പു മുളകും ചേര്‍ത്ത് ഒരു പിടി. അല്ലെങ്കിലും ചിക്കന്‍ കണ്ടാല്‍ മാത്രം മുളച്ചുവരുന്ന ഒരാശയല്ലേ. വെറുതെ നുള്ളിക്കളയണോ. അല്ലാത്ത ദിവസങ്ങളില്‍ തൊടുകപോലുമില്ല. കണ്ടാല്‍ പോലുംഗൗനിക്കില്ല (അത്ര സല്‍സ്വഭാവിയാ! ചുമ്മാ കിടക്കട്ടെന്നേ ഒരു സര്‍ട്ടീക്കറ്റ്‌. ആര്‍ക്കാ ചേതം!)


ഡോ.സൂരജ്
ഗല്ലൂസ് ഡൊമസ്റ്റികസ് എന്നു പറയപ്പെടുന്ന നാടന്‍ കോഴിറോഡുമുറിച്ചുകടന്നതെന്തിനാണ്? നാടന്‍ കോഴി അഥവാ ഡൊമസ്റ്റിക് ചിക്കണ്‍റോഡ് മുറിച്ചുകടന്നപ്പോള്‍ പിടിക്കാന്‍ പുറകേയോടിയവര്‍ക്ക് അതുവഴിപക്ഷിപ്പനി പകര്‍ന്നതിന് ആയുര്‍ വേദമരുന്നുകഴിച്ചാ മതീന്ന് പറഞ്ഞാ പെറ്റതള്ള സഹിക്കൂല കേട്ട. ചരകശാസ്ത്രത്തില്‍ പോലും കോഴിയെ പിടിക്കാന്‍ പുറകേഓടിയവര്‍ക്ക് അസുഖം വന്നതായി പറഞ്ഞിട്ടില്ല. ഈ മൈ@$$%^&*ഗുണാപ്പന്മാര്‍പറയുന്നപോലെ ചില്ലി ചിക്കന്‍ വന്നാ ജല്‍ദോഷപ്പനി വരുമെങ്കില്‍ വരട്ട്.
:)) സ്മൈലി ഇട്ടിട്ടുണ്ട് കേട്ട.Wednesday, April 22, 2009

ബ്ലോഗ് തുറപ്പാട്ട്

(ദിസ്‌‌കൈമള്‍ : ഈ ഗാനത്തിലെ സംഭവവികാസങ്ങള്‍ക്ക് നിലവില്‍ ബ്ലോഗ് ചെയ്യുന്നവരുമായോ ബ്ലോഗില്‍ നിന്ന് റിട്ടയര്‍ ചെയ്തവരുമായോ യാതൊരു ബന്ധവുമില്ല. അങ്ങനെ തോന്നുന്നെങ്കില്‍ അതിനു നിങ്ങളുടെ കുരുട്ടുബുദ്ധി മാത്രമായിരിക്കും ഉത്തരവാദി)

മട്ട് : എത്രയും ബഹുമാനപ്പെട്ട...

എത്രയും ബഹുമാനപ്പെട്ടയെന്റെ പ്രിയ ബീഡര് വായിക്കുവാന്‍
സ്വന്തം കെട്ട്യോന്‍
ഏറെപ്പിരിശത്തില്‍ പോസ്റ്റുന്നതെന്തെന്നാല്‍ ചൊല്ലീടുന്നു വസ്സലാം
നിര്‍ത്തിയ ബ്ലോഗിംഗ് വീണ്ടും തുടങ്ങീന്ന് തന്നെ എഴുതീടട്ടെ,
ഞമ്മടെവീട്ടില്‍ എല്ലാരും അത് വായിച്ച് രസിക്കുമെന്ന് കരുതി സന്തോഷിയ്ക്കട്ടെ...

എഴുതി അറിയിയ്ക്കാന്‍ കാര്യങ്ങള്‍ നൂറുണ്ട്...
പോസ്റ്റുകയല്ലാതെ വേറെന്തു വഴിയുണ്ട്..
എന്‍ മിഴികള്‍ തൂകും കണ്ണുനീരതുകണ്ട്..
എന്‍ കരള്‍ വേദന കാണുവാനാരുണ്ട്....
എങ്ങിനെ ഞാന്‍ പറയും?
എല്ലാമോര്‍ത്തു എന്നെന്നും ഞാന്‍ കരയും...
ഈ പോസ്റ്റിനു ഉടനടി കമന്റിട്ടു തന്നു സങ്കടം തീര്‍ത്തീടണേ...
ഇടയ്ക്കിടെ എന്നെയും ഓര്‍ത്തീടണേ.....

ബ്ലോഗിംഗ് വീണ്ടും തുടങ്ങിയ കാരിയം
വീട്ടിലെല്ലാരെയും അറിയിക്കീ സ്വകാരിയം
എല്ലാരും വായിച്ച് കമന്റേണം ഭാര്യയും
ഗോമ്പി കളിക്കുവാന്‍ പോരേണം നാരിയും
എങ്ങനേം ഞാനെഴുതാം
അനോണികളെ കേസില്‍കുടുക്കിയിടാം
മല്ലൂസിനെ മരിയാദ പഠിപ്പിച്ചിട്ട് അശ്ശരത്തെറ്റില്ലാതെ എഴുതീടാം
ബ്ലോഗിലേക്ക് ഇന്‍‌വിറ്റേഷന്‍ അയക്കാം...

ബ്ലോഗിംഗു തുടങ്ങിയ കാലത്തെ നമ്മുടെ
ബ്ലോഗ്‌വിധു നാളുകള്‍ മനസ്സില്‍ കഴിയുന്നു
മല്ലുഫോട്ടോ പോസ്റ്റുകള്‍ മാറോടണക്കുന്നു
പോഡ്‌കാസ്റ്റു പോസ്റ്റുകള്‍ മഞ്ഞില്‍ കുളിക്കുന്നു
മറുമൊഴി ഗ്രൂപ്പതാ മാടി വിളിക്കുന്നു
എങ്ങിനെ ഞാന്‍ കിടക്കും
കിടന്നാലും എങ്ങിനെ ഉറക്കം വരും ഉറങ്ങ്യാലും ഭയം പകര്‍ന്നിടും
പുതു മുറികവിതകള്‍ വായിച്ച് ഞെട്ടി ഉണരും
തലയിണ കൊണ്ടെന്റെ തലയിലമര്‍ത്തും!

പോട്ടം പിടിക്കണ കാമറേം പോട്ടം ബ്ലോഗും
പോരെങ്കില്‍ തലനിറയെ ‍മുടിയുള്ള പത്രാസും
നാല് പേര്‍ കാണെ നടിക്കുന്ന നാമൂസും
ദുഫായിലെ വലിയൊരു വീടിന്റെ അന്തസ്സും
ഉണ്ടെനിക്ക് സകലം എല്ലാമെല്ലാം ഉണ്ടായിട്ടെന്തു ഫലം
അനാഥനായ് ഇനി ബ്ലോഗട്ടെ
ഗുണമണമുള്ള മല്ലു ബ്ലോഗ് വിരിയുമ്പോള്‍,
കമന്റിനായ് കണ്ണീരോടെ ഞാന്‍ കേണിടും

ഒന്നോ രണ്ടോ വര്ഷം മുമ്പ് നിങ്ങള്‍ വന്നു...
ബൂലോഗത്ത് ഞാന്‍ വന്നിട്ട് കൊല്ലമിത് പതിനാറ്‌...
എട്ടോ പത്തോ പോസ്റ്റുകള്‍ മാത്രമങ്ങ് പോസ്റ്റീട്ട്
കിട്ടിയ ആകെമൊത്തം ടോട്ടല്‍ 30 കമന്റുകള്‍ കണ്ടിട്ട്
ബ്ലോഗറ് നെഗളിച്ചീടും ഇവിടെക്കിടന്ന്
ബ്ലോഗാകെ ഓടി ചാടി ആര്‍മ്മാദിയ്ക്കും
അനോണികള്‍ മറ്റുള്ളോര്‍ഡെ ബാപ്പാനെ മാടി വിളിക്കും
അത് കാണുമ്പോള്‍ ഉടഞ്ഞിടും ഇട നെഞ്ച് പിടഞ്ഞിടും
എങ്കിലും പടച്ചോനേ.. നുമ്മള് പണ്ട് വന്നോരു ബ്ലോഗറല്ലേ...
ആ അനോണിമുഖം കാണാന്‍ പൂതിയുണ്ടാവില്ലേ

എന്‍ ബീവീ ഞാനെവിടെ മാറാനീ ബൂലോഗത്തില്‍
തേങ്ങിക്കരഞ്ഞു തുടിക്കും ഞാന്‍ ഇക്കരെ
ഇടയിലെന്‍ ഖല്‍‌ബ് പോല്‍ അലറും കടല്‍ത്തിര
ഈ ജീവിതം വെറും നരഗാഗ്നി താഴ്വര
എന്തിനു ബ്ലോഗിക്കുന്നുനിങ്ങളീ തീയില്‍ ഇട്ടെന്നെ വേവിക്കുന്നു
കല്ല് കൊണ്ട് ചിറകൊടിഞ്ഞൊരു ചെറു കുരുവിയായ്
മണ്ണില്‍ വീണു പതിച്ചേ
പാവം ബ്ലോഗര്‍ എന്നെയനോണി ചതിച്ചേ

അന്ന് നാം മധുരം നുകര്‍ന്നോരീ ബ്ലോഗറാ
ഇന്ന് ഞാന്‍ പാര്‍ക്കും തടങ്കല്‍ തടവറ
പുതുബ്ലോഗറായ് വന്നു കയറിയോരീ പുര
മനമോഹങ്ങള്‍ കൊന്നു കുഴിച്ചിട്ട കല്ലറ
കണ്ണീരിന്‍ പൂ വിരിഞ്ഞേ കദന കടലില്‍ ഖല്‍‌ബ് കത്തിക്കരിഞ്ഞേ
കര കാണാതെ കുടുങ്ങിടും നാട് കടലിടുക്കില്‍ ഞാന്‍ നീന്തി നീന്തി തുടിക്കും
അങ്ങിനെ ഞാന്‍ നീറി നീറി മരിക്കും

എലിവിഷം നിറച്ചോരീ മാംസ പൂവന്‍ പഴം
മറ്റാര്‍ക്കും തിന്നാന്‍ കൊടുക്കൂലോരിക്കലും
മരിക്കോളം ഈ നിധി കാക്കും ഞാന്‍ എങ്കിലും,
ആ അനോണിയെ കണ്ടാലന്നവന്റെ തൊള്ളയില്‍ തിരുകികേറ്റും
ബ്ലോഗിയില്ല ഞാന്‍ ഇന്നാളുമെന്നോര്‍ക്കേണം നിങ്ങളും...
ബൂലോഗത്തില്‍ കണ്ടെടുത്ത പൊന്നിങ്കുടം
ഒടുവില്‍ ഞാന്‍ കാഴ്ചപ്പണ്ടം മാത്രമേ
ഉഴിഞ്ഞിട്ട നേര്‍ച്ചക്കോഴി പോലെയേ

അറബിപ്പൊന്‍ വിളയും അറബീടെ നാട്ടില്
അകലെ അബുദാബി ഗള്‍ഫിന്റെ നാട്ടില്
അധ്വാനിക്കും നിങ്ങള്‍ സൂര്യന്റെ ചോട്ടില്
ഇത്തിസാലാത്തിന്റെ പബ്ലിക് ടെലഫോണ്‍ ബൂത്തില്‌...
അന്നുപറഞ്ഞത് കേള്‍ക്കുവാന്‍ ബീവിയും കുട്ടിയുമീ വീട്ടില്
ഞാന്‍ ഒന്ന് ചോദിക്കുന്നു
ഈ കോലത്തിനു എന്തിനു ബ്ലോഗീടുന്നു
ഒന്നുമില്ലെങ്കിലും നമ്മള്‍ രണ്ടും ഒരേ പ്രൊവൈഡറില്‍ ബ്ലോഗിയോരല്ലേ
ഒരേ മറുമൊഴിയില്‍ കമന്റിനെ വിട്ടവരല്ലേ....

കത്ത് വായിച്ചുടന്‍ കണ്ണുനീര്‍ വാര്‍ക്കണ്ട
കഴിഞ്ഞു പോയതിനി ഒന്നുമേ ഓര്‍ക്കേണ്ട
ഖല്‍ബില് കദനപ്പൂമാല്യങ്ങള്‍ കൊര്‍ക്കണ്ട
കഴിവുള്ള കാലം കളഞ്ഞിനി തീര്‍ക്കേണ്ട
ബ്ലോഗു തുറന്നാല്‍ നീ വായിക്കുമല്ലോ
എനിക്കാ കമന്റു കണ്ടു മരിക്കാമല്ലോ
നിങ്ങള്‍ക്കായി തട്ടി കൂട്ടിയ മുറി കവിതയൊരെണ്ണം പോസ്റ്റീടട്ടെ....
തല്‍ക്കാലം ഞാന്‍ കത്ത് ചുരുക്കീടട്ടെ

Monday, March 9, 2009

ആരാണ് വര്‍മ്മ?

ബൂലോഗത്തിന്റെ തൂണിലും തുരുമ്പിലും നിറഞ്ഞ് നില്‍ക്കുന്ന ചൈതന്യമാണ് വര്‍മ്മ. ടൈപ്പ് 3 ഹറിക്കേന്‍ പോലെ എപ്പോള്‍ വരുമെന്നോ എന്ത് ചെയ്യുമെന്നോ പറയാന്‍ പറ്റാത്ത വര്‍മ്മ. ബൂലോഗത്ത് അധര്‍മ്മത്തിനെതിരെ പടവാളായും ചിലപ്പോള്‍ അലമ്പിന്റെ കൊടുവാളായും മറ്റു ചിലപ്പോള്‍ റോഡ് സൈഡിലെ വെറും വാളായും വര്‍മ്മ പ്രത്യക്ഷപ്പെടാറുണ്ട്. വര്‍മ്മയുടെ ഡീറ്റെയിത്സിനല്ല പ്രാധാന്യം വര്‍മ്മ നിര്‍വഹിക്കാറുള്ള കര്‍മ്മങ്ങള്‍ക്കാണ് പ്രാധാന്യം എന്ന് മനസ്സിലാക്കാന്‍ ഇതിനകം ബൂലോഗര്‍ക്ക് കഴിഞ്ഞിട്ടുണ്ട് എന്ന് ഞാന്‍ അനുമാനിക്കുന്നു. എങ്കിലും വര്‍മ്മകളെ പറ്റി കൂടുതല്‍ അറിയാനും കുശലം ചോദിക്കാനും വേണ്ടി വന്നാല്‍ ഫാന്‍സ് അസോസിയേഷന്‍ തന്നെ പണിയാനും എപ്പോഴും ജനം ഉത്സുകരാണ്. ഫോര്‍ എക്സാമ്പിള്‍ ബൂലോഗത്തെ പലരും ഞങ്ങളോട് പലവട്ടം ചോദിച്ചിട്ടുണ്ട് ‘നിനക്കൊക്കെ അമ്മയും പെങ്ങളും ഇല്ലേടാ?’ എന്ന്.

ഈ സ്നേഹത്തിന് മുന്നില്‍ സാഹോദര്യത്തിന് മുന്നില്‍ ഞങ്ങള്‍ വര്‍മ്മമാര്‍ക്ക് ഏഐജിയുടെ ഷെയറ് വാങ്ങിയവരെ പോലെ അന്ധാളിച്ച് നില്‍ക്കാനെ കഴിയുന്നുള്ളൂ. അധികം സംസാരിച്ച് നിന്നാല്‍ വര്‍മ്മാലയം ഞങ്ങള്‍ കരുതിയതിലും വലിയ സംഭവമാണല്ലോ എന്ന് നിങ്ങള്‍ക്ക് തോന്നും എന്നുള്ളത് കൊണ്ടും സദാചാരക്കമ്മറ്റിക്കാര് ശീമക്കൊന്നയുടെ കൊമ്പ് വെട്ടി വനനശീകരണം വരുത്തി വെയ്ക്കും എന്നുള്ളത് കൊണ്ടും സര്‍വ്വോപരി ബീവറേജസ് അടയ്ക്കും എന്നുള്ളത് കൊണ്ടും ഞാന്‍ എന്റെ വാക്കുകള്‍ ഉപസംഹരിക്കുന്നു.

2009ലെ മെമ്പര്‍ഷിപ്പ് പുതുക്കാന്‍ ഈ വേള ഉപയോഗിക്കാന്‍ എല്ലാ വര്‍മ്മകളേയും സാദരം ക്ഷണിച്ച് കൊള്ളുന്നു. ജയ് ഹിന്ദ്!

അനുരഞ്ജവര്‍മ്മ
പ്രസിഡന്റ്
വര്‍മ്മ അസോസിയേഷന്‍