Wednesday, March 28, 2007

സര്‍വ്വരാജ്യ വര്‍മ്മമാരേ

സര്‍വ്വരാജ്യ വര്‍മ്മമാരേ
സംഘടിക്കുവിന്‍
സംഘടിച്ചു സംഘടിച്ചു ശക്തരാകുവിന്‍

117 comments:

അനുരഞ്ജ വര്‍മ്മ said...

സര്‍വ്വരാജ്യ വര്‍മ്മമാരേ
സംഘടിക്കുവിന്‍
സംഘടിച്ചു സംഘടിച്ചു ശക്തരാകുവിന്‍

Anonymous said...

സന്തോഷമായി.
നമ്മളു പോസ്റ്റും കമന്റെല്ലാം നമ്മുടേതാകും ബ്ലോഗിണിയേ

Anonymous said...

അങ്ങനെ വര്‍മ്മമാര്‍ക്കും കയറികിടക്കാന്‍ ഒരു കൂരയായി. മെമ്പര്‍ഷിപ്പിനു ഞാന്‍ പിന്നെ കപ്പലില്‍ വരാം. കടലില്‍ ഇറങ്ങാന്‍ സമയം ഇല്ല ഇപ്പോള്‍.

ദേവന്‍ said...

വര്‍മ്മമാരുടെ ക്ലബ്ബ് ആണോ? എന്നാല്‍ അതിനു “സംയുക്ത വര്‍മ്മ” എന്നല്ലേ ശരിയായ പേര്‍ :)

Anonymous said...

ഹാവൂ. ആശ്വാസമായി.
ചെന്നു കേറിയടത്തൂന്നെല്ലാം ആട്ടിയറക്കപ്പെട്ട ഞമ്മക്ക് കൂര പണിഞ്ഞ അനക്ക് ഒരബാര്‍ഡ് തന്നെ തരും ഞമ്മള്.

അനുരഞ്ജ വര്‍മ്മ said...

മോനൂ ദേവേട്ടാ,
ഈ ദേവന്‍ ദേവനന്നും പറഞ്ഞ് മേലാ ഈ വഴിക്കു വരരുതും. ദേവവര്‍മ്മ.
അങ്ങനെ വന്നാ മതീട്ടാ

അത്തിക്കുര്‍ശി said...

:)

വര്‍മ്മ വര്‍മ്മ സര്‍വത്ര!

-അത്തിക്കുര്‍ശ്ശി വര്‍മ്മ

Anonymous said...

ആനക്കു പിടിപ്പിക്കണ റിഫ്ലക്ടര്‍ ഒരെണ്ണം ഞാന്‍ കണ്ടുപിടിച്ചിട്ടുണ്ട്‌.
പേറ്റന്റ്‌ കിട്ടുമോ ആവോ.

കിട്ടീല്ലെങ്കില്‍ ഞാന്‍ അത്‌ സിലിക്കണ്‍ വര്‍മ്മക്ക്‌ മറിച്ച്‌ കൊടുക്കും.

Unknown said...

ആരാണീവര്‍മ്മ എന്നറിയില്ലെങ്കിലും ഈ ബ്ലോഗില്‍ ചീള് വര്‍മ്മയായ അനോണി വര്‍മ്മയെ ബ്ലോക്കാപ്പീസ് വര്‍മ്മയാക്കിക്കോളൂ വര്‍മ്മവര്‍മ്മേ.

-ദില്‍ബാസുര വര്‍മ്മ

അശോക് കർത്താ said...

ഷവര്‍മ്മ(ഒരു പ്ലേറ്റിനു 65 രൂപ) എന്തു തരം വര്‍മ്മയാണു?

Unknown said...

ഈ സൈസ് മലയാള ബ്ലോഗ് വായിച്ചിട്ടാണെന്ന് തോന്നുന്നു പണ്ട് വിവേകാനന്ദ് എന്നൊരാള്‍ കേരളം ഒരു വര്‍മ്മാലയം എന്ന് പറഞ്ഞത്. ആള് വര്‍മ്മയാണോന്നറിയില്ലാ... :-)

ഏറനാടന്‍ said...

എന്റെ തൈവമേ.. അന്തിയാമത്തില്‍ പിന്നേം എറങ്ങിയല്ലോ എരണംകെട്ട വര്‍മ്മപിസാചുകള്‌! ഞമ്മളെ കജ്ജിലാണെങ്കില്‍ കൊടുക്കാന്‍ ചുണ്ണാമ്പൂംല്ല, താമ്പോലോംല്ല. വെട്ടം തരാനൊരു ചൂട്ടൂംല്ല.

വര്‍മ്മാലയത്തില്‍ വല്ല മുറിയും ഈരാത്രി തങ്ങാന്‍ തരുമോ ആവോ..

sandoz said...

ഹ..ഹ.ഹ....ബെസ്റ്റ്‌....ഇതുതാനടാ ബ്ലോഗ്‌......വര്‍മ്മകളുടെ കേന്ദ്രം....ഇനി അനോണി ശല്യം ഉണ്ടായാല്‍ ഇവിടെ വന്ന് ഒരു പരാതി തന്നാല്‍ കുറച്ച്‌ വര്‍മ്മകളെ അയച്ച്‌ സഹായിക്കോ വര്‍മ്മ സാറേ......

കൈയൊപ്പ്‌ said...

സംയുക്ത വര്‍മ്മ സമര സമിതി!

ഇവിടെ ഒരു കൊട്ടേഷന്‍ നല്‍കാന്‍ ഏതു വര്‍മ്മയെയാ കാണേണ്ടത്?

krish | കൃഷ് said...

അഖില കേരള വര്‍മ്മ യൂനിയന്‍. ഇതു തൊടങ്ങീട്ട് ഇത്രേം ബര്‍മ്മമാരെ ഒള്ളോ..ബാക്കിയൊക്കെ എവിടെപോയി.. വല്ല പോസ്റ്റേലും കേറി അലമ്പുണ്ടാക്കാന്‍ പോയതാണോ..
(ഇവിടെയുള്ളവരെല്ലാം ബാച്ചി വര്‍മ്മമാരാണല്ലോ.. ഒരു സംശയമാ.. അവിടെ ബാച്ചിക്ലബില്‍ ആളില്ലാന്നും പറഞ്ഞ് പൂട്ടാന്‍ പോണൂന്ന് കേട്ടു. അങ്ങോട്ട് വെച്ചു പിടി.. ഒരു അനക്കോക്കെ ഉണ്ടാവട്ടെ.)

Anonymous said...

എന്നെ ഖജാന്‍ജിയാക്കാമോ?

കുതിരവട്ടന്‍ | kuthiravattan said...

എല്ലാ വര്‍മ്മമാരെയും ഒന്നിച്ചു കണ്ടിട്ട്‌ എത്ര കാലമായി. ഞാനും കൂടി കൂടിയേക്കാം.
കുതിരവട്ടന്‍ വര്‍മ്മ.

Anonymous said...

നല്ല കൂട്ടായ്മ. തൊട്ടു കൂട്ടാന്‍ വല്ലതുമുണ്ടോ ബ്ലോഗാകുലവര്‍മ്മേ...

Anonymous said...

കൂട്ടായ്മയോ? ഏതു സാരിയുടുക്കണം?

qw_er_ty

Anonymous said...

അധികമായാല്‍ വര്‍മ്മയും വിഷം

qw_er_ty

മുല്ലപ്പൂ said...
This comment has been removed by the author.
മുല്ലപ്പൂ said...

നല്ല യോജിക്കണ പേര്
വര്‍മ്മാലയം - എതാണ്ടു പ്രേതാലയം എന്നു പറയും പോലെ

വര്‍മ്മവീട്ടിലെ മുല്ലപ്പൂ

Anonymous said...

പ്രണയിക്കാന്‍ പറ്റിയ വര്‍മ്മിണികള്‍ ആരെങ്കിലും ഉണ്ടോ

Anonymous said...

ഹാവൂ, ഇക്ക് സമാദാനായിട്ടോ!

ത്രേം കാലം ല്ലാരും കൂടി മ്മളേയൊക്കെ കരിവാരിത്തേച്ച് തേച്ച് ഞ്ക്കാന്‍ കരിക്കട്ട പോലെയായി!

സാരല്ല്യാ, ശ്ശി വൈക്യാണേലും കേറിക്കെടക്കാനും രണ്ടെണ്ണം പിടിപ്പിക്കാനും ഒരു സ്ഥലം കിട്ടീലോ.. ഹാവൂ..
(പീഢിപ്പിക്കാനെന്നു തെറ്റിദ്ധരിക്കല്ലേ)

Ziya said...

കൊള്ളാം. വര്‍മ്മമാര്‍ക്കൊരിടം ആവശ്യം തന്നെ. മുനിസിപ്പാലിറ്റികള്‍ ശരണാലയം തൊടങ്ങുന്നതു പോലെ (ആര്‍ക്കെന്നു പറയുന്നില്ല. വര്‍മ്മ പൂതമായും വരും)

വിചാരം said...

പൊട്ടന്മാരാരാ വര്‍മ്മാദികളെ ...
നിങ്ങളെ കുടുക്കാനുള്ള ഒരു ട്രാപ്പാണ് ഈ വര്‍മ്മാലയം .. വര്‍മ്മമാരായി അനോണി ശല്യം വിതറുന്നവരെ അവരുടെ ഐ.പി. കണ്ടെത്തി ഉറവിടം നശിപ്പിക്കാനുള്ള ഗൂഢതന്ത്രമാണിത് മക്കളേ...ഏതായാലും ചിലര്‍ വീണു കഴിഞ്ഞു .. വര്‍മ്മയായി വരികയും സ്വന്തപേരില്‍ പിന്നെ അസ്സല്‍ കമന്‍റെഴുതുകയും ചെയ്ത രണ്ടും വിരിതരെ എനിക്കറിയാം ഇതില്‍ ...

Anonymous said...

ഡോ വിജാരം ;)
തനിക്കു പഴയ കലിപ്പുകളു തീര്‍ന്നിട്ടില്ല അല്ലേ ?

ഇനിയിപ്പോ ഇവിടത്തെ സകല വര്‍മ്മമാരുടേയും ഐ.പി കണ്ടു പിടിച്ചൂന്നു തന്നെ വക്ക്യാ...

താനെന്നാ കോപ്പു ചെയ്യും ? തൂക്കിക്കൊല്ലുമോ ?

വര്‍മ്മ കമ്മ്യൂണിറ്റിക്കു വേണ്ടി തൂക്കിലേറാനും ഞങ്ങള്‍ വര്‍മ്മമാരു തയ്യാറാണ്ടോ..

വിചാരം said...

സദ്ദാമേ... ഉം . ഞാന്‍ പറയും.. ഞാന്‍ പറയും ..

ഏറനാടന്‍ said...

വിചാരന്‍ജീ, വീണ്ടുവിചാരമില്ലാതെ ഇത്രേം വര്‍മ്മമാരുടെ പേരുവിവരപട്ടിക നിരത്തണം. അമാന്തിക്കേണ്ട സംഗതിയൊന്നുമല്ലയിത്‌. (അതില്‍ എന്റെ പേരും ഉണ്ടോ എന്നറിയാനൊരു ഉല്‍കണ്‍ഠാകാംക്ഷ ഉണ്ടെയ്‌..)

:)

Anonymous said...

മിഥുനം സിനിമേലൊരു സീനുണ്ട്.. (കുളിസീനല്ല)..

കൂടോത്രം ചെയ്തോന്റെ തല പൊട്ടിത്തെറിക്കാന്‍ ജഗതി നെടുമുടി വേണുവിനെ കൊണ്ടു പൂജ ചെയ്യിക്കുന്നു.. എല്ലാം ഒരു തേണ്‍ഗ്ങയിലേക്കാവാഹിച്ച് ആ തേങ്ങ എറിഞ്ഞുടക്കുമ്പോ, കൂടോത്രം ചെയ്തവന്റെ തലയും പിളരും എന്നaഅണു പുള്ളി പറഞ്ഞു പേടിപ്പിക്കുന്നത്...

‘വേഗം പറഞ്ഞോ..ഇപ്പോ ഉടക്കും.. ഇപ്പോ ഉടക്കും” എന്നും പറഞ്ഞുള്ള വിരട്ടല്‍!

അതുപോലെ തോന്നി ഇതും..
അതിനിടക്ക് “താനതെറിഞ്ഞു തൊലക്കടോ കോപ്പേ “ എന്നും പറഞ്ഞ് ജഗതി തേങ്ങ വാങ്ങി എറിഞ്ഞുടക്കുന്നു..
ഏറനാടന്റെ കമന്റു കണ്ടപ്പോ നല്ല സാദൃശ്യം ;)

Anonymous said...

വിചാരമേ,
വിചാരമേതുമില്ലാതെ വരൂ,
വര്‍മ്മവീരമ്മാരുടെ പേരു നിരത്തൂ,
വീര ശൂര രക്തസാക്ഷിയാകൂ.
(ഇറാഖില്‍ കയറിനു ബലം പോര, അദു ഞാന്‍ അഡ്ജസ്റ്റ് ചെയ്യാം)

Anonymous said...

തല്ലി എല്ലൊടിക്കെടാ എല്ലാറ്റിന്റേം....

Anonymous said...

റാം, റാം അസത്യ ഹേ,
വര്‍മ്മയെല്ലാം സത്യ ഹേ!

ഏറനാടന്‍ said...

വര്‍മ്മകളെല്ലാം മാളത്തിലിരുന്ന്‌ കേട്ടോണ്ടിരിക്കുന്നുണ്ടാവും ഇല്ലേ വിചാരമേ..?
സദ്ദാം വര്‍മ്മേ.. തേങ്ങയിലേക്ക്‌ ആവാഹിച്ചിട്ട്‌ പൊട്ടിതെറിച്ചാതാരാ? ബൂലോഗത്തെ തേങ്ങായുടമ സുല്ലിനെ വെറുതെ പ്രകോപിപ്പിക്കാതെ..
എന്നിട്ട്‌ മിഥുനം സിനിമാകഥയിലെ ബാക്കികൂടിപറ.. ഇവിടെ എത്ര മിസൈല്‍ വേണ്ടിവരും? സ്‌കഡോ അതോ പാട്രിയട്ടോ നല്ലത്‌ എന്നൂടെ ക്വാട്ടേഷനിടാലോ..

:)

Anonymous said...

ധൈര്യമുണ്ടെങ്കില്‍ പറയൂ വിചാരമേ.. ആരുടെയൊക്കെ ‘കൈ’യും ‘കാ’ലും പിടിച്ചായാലും..

Anonymous said...

ജോര്‍ജ് ബുഷ് വര്‍മ said:-
മര്യാദക്ക് അടങ്ങിയൊതുങ്ങി ഇരിക്കാതെ പൊട്ടാസ് ഉണ്ടാക്കി ഞങ്ങളെ ഒക്കെ പേടിപ്പിക്കാന്‍ ആണു വര്‍മ മാരുടെ ശ്രമം എങ്കില്‍ ഞാന്‍ ഉപരോധം പ്രഖ്യാപിക്കും

Anonymous said...

എന്താ ഇവിടെ ഒരു പ്രോബ്ലം മണക്കുന്നത്‌.

എടപെടണോ.

വിചാരം said...

വര്‍മ്മമാരെ ഞാന്‍ പറയും .. പറയുംന്ന് പറഞ്ഞതെന്താണന്നറിയോ ... നിങ്ങളൊക്കെ എത്ര നല്ലവരാണന്നാ .. അല്ലാതെ നിങ്ങള്‍ വിചാരിച്ചത് പോലെ നിങ്ങള്‍ വളരെ മോശപ്പെട്ടവരല്ല
ഞാന്‍ ഓടി ....

Anonymous said...

ഈ വിചാരത്തീനൊരു വിചാരമുണ്ട്...
സകല ബ്ലോഗിലും പോയി വിചാരിക്കാതെ അടി മേടിക്കുന്നതൊരു സുഖമുള്ള വികാരമാ‍ണെന്ന്!..
വിചാരമേ, അങ്ങനെ മര്യാദക്കു വിജാരിച്ചാല്‍ വിജാരത്തിനു കൊള്ളാം, അല്ലെങ്കില്‍ വിചാരം വെറും ചാരമാവും.. ;)

വിചാരം ഒരു വീണ്ടു വിചാരത്തിനു തുനിയുന്നതാവും ഉചിതമായ വികാരം..

Anonymous said...

വികാരിയച്ചോ.. വിചാരത്തെ കുമ്പസാരിപ്പിച്ചത്‌ മതിയാക്കച്ചോ. ഞാന്‍ കൂട്ടമണി അടിച്ചോട്ടെ? എല്ലാ വര്‍മ്മകളും പള്ളിയില്‍ നിക്കാതെ പിരിഞ്ഞുപോവണമെന്ന്‌ ക്രൂശിതനായ സാന്‍ഡോ പുണ്യാളച്ചന്‍ നാമത്തില്‍ അപേക്ഷിക്കുന്നു, ആക്ഞ്ഞാപിക്കുന്നൂ.

Anonymous said...

വര്‍മ്മയെ തളയ്ക്കാന്‍ പറ്റില്ലാന്ന് വാത് വെയ്ക്കാന്‍ ആരെങ്കിലുമുണ്ടോ?

Anonymous said...

ഈ മുടിഞ്ഞവന്മാരേം കൊണ്ടു കപ്പ്‌ തോണ്ടാന്‍ പോണ നേരം കൊണ്ട്‌ വല്ല ചൂണ്ടയിടായിരുന്നു അല്ലേ എന്റെ വൂള്‍മ്മറു വര്‍മേ.

Anonymous said...

പ്രശ്നം സോള്‍വ് ചെയ്യാന്‍ ഞാന്‍ കോണ്ടലിസ വര്‍മയെ അങ്ങോട്ട് അയക്കുന്നു

Rasheed Chalil said...

ഇത്രയധികം വര്‍മ്മമാരുള്ള സ്ഥിതിക്ക് ഒരു ‘വര്‍മ്മ മീറ്റ്’ നടത്തിക്കൂടെ.

ഇത്തിരിവെട്ടം.... വര്‍മ്മ.

Anonymous said...

അച്ചോ, കപ്യാരേ,
വിചാരം ഒരരുക്കായെങ്കില്‍ ഇഞ്ഞാട്ട് തന്നാട്ടെ. ഞാന്‍ കുഴിവെട്ടിത്തീര്‍ന്നു. മണ്ണിട്ട് കുഴീം മൂടിയേച്ച് എനിക്ക് നേരത്തേ ഷാപ്പിപ്പോകണ്ടതാ.

Anonymous said...

വെറുതേ ഒന്ന് പരീക്ഷിച്ചു നോക്കിയതാ.

വര്‍മ്മമാരുടെ മച്ചമ്പിമാരായ പാലക്കാട്ടച്ചന്മാര്‍ക്ക്‌ ഇവിടെ പ്രവേശനമുണ്ടോ?

Anonymous said...

വ്യക്തിഹത്യാ വര്‍മ്മ വേണ്ടാ വര്‍മ്മ സഹോദരങ്ങളേ..

Anonymous said...

അടുത്ത ആഴ്ചമുതല്‍ പ്രതീക്ഷിക്കുക ... വര്‍മ്മക്കുറിപ്പുകള്‍.

അഗ്രജവര്‍മ്മ.

Anonymous said...

അമ്പതടിക്കും വര്‍മ്മ.

അനുരഞ്ജ വര്‍മ്മ said...

വ്യക്തിഹത്യ വര്‍മ്മമാര്‍ ദയവായി സംയമനം പാലിക്കുക. ഇത് നിഷ്‌കളങ്ക തമാശ വര്‍മ്മാലയമാണ്.
ഇവിടെ കുശുമ്പില്ല, കുന്നായ്മയില്ല, പാരയില്ല.
നിര്‍ദ്ദോഷമായ ചിരി വര്‍മ്മമാര്‍ മാത്രം.
വരിന്‍, ആര്‍മ്മാക്കിന്‍.

sandoz said...

അമ്പതിന്റെ കൊട്ടേഷം നമക്ക്‌ തന്നെ.

ഇനി ഞാന്‍ എത്തുമ്പോഴേക്കും ആരെങ്കിലും അടിച്ച്‌ മാറ്റിയാ,പൂച്ചയെ കൊണ്ട്‌ മാന്തിക്കും ഞാന്‍.

Anonymous said...

ഞാന്‍ മാന്താന്‍ വന്നതാ. ഓനെവിടെ സാന്തോ..

Anonymous said...

ദില്‍‌ബ വര്‍മ്മ ബൂലോഗര്‍ക്കല്ലേ തൊടങ്ങീത്?

വര്‍മ്മകള്‍ കമന്റെഴുതി ക്ഷീണിക്കുമ്പോള്‍ ചായയും ബോണ്ടയും തിന്നാന്‍
ബൂലോഗത്തിന്റെ തിലകക്കുറിയായി വര്‍മ്മകള്‍ക്കായി മാത്രം ഒരു വിശ്വസ്ത സ്ഥാപനം ഇപ്പോള്‍ തുറന്ന് പ്രവര്‍ത്തിക്കുന്നു....

വര്‍മ്മവിലാസം‍ തട്ടുകട (കഞ്ഞി കപ്പ റെഡി)
ക്ലബ്ബ് ജംഗ്ഷന്‍,
പിന്മൊഴി പി. ഓ, ബൂലോഗം.


വിലവിവര പട്ടി (ക മാഞ്ഞു പോയി)
ചായ ഈച്ച വീണത് - 2 രൂപാ ഈച്ച വീഴാത്തത് - 3 രൂപാ ഈച്ച വീണിട്ട് എണീറ്റ് പോയത് - 2രൂപാ 50 പൈസാ
കാപ്പി - കമലാക്ഷിയുണ്ടാക്കിയത് - 2 രൂപാ കമലാക്ഷീടെ മോളൊണ്ടാക്കിയത് - 3 രൂപാ ഞാനൊണ്ടാക്കിയത് - പറ്റ്
പൊറോട്ട - പശു തിന്നാഞ്ഞത് - 2 രൂപാ 50 പൈസ. പശുവിന് കൊടുക്കാന്‍ പോണത് - 3 രൂപാ
പരിപ്പ് വട - വലിപ്പത്തിനനുസരിച്ച് പൈസ. (പത്ത് പൈസാ സൈസുള്ളതിന് പത്ത് പൈസ)
ഉഴുന്ന് വട - ആരേലും ഉഴുന്നു കൊണ്ടു വന്നാല്‍ ഉണ്ടാക്കിത്തരാം.

രാത്രി എന്നും കഞ്ഞി. (അതു പിന്നെ നാട്ടാര്‍ക്കെല്ലാം പ്രത്യേകിച്ച് പറയാതെ അറിയാമെന്നോ? ഫ! )

ഏറനാടന്‍ said...

വിചാരം എന്നെ പ്രകോപിപ്പിച്ചതോണ്ട്‌ ഞാനും പൂണൂലിട്ട്‌ ജാതി തല്‍ക്കാലം മാറുന്നു.

എന്ന്‌ ഒപ്പ്‌, ഏറനാടന്‍വര്‍മ്മാ

Anonymous said...

സമൂഹ ഗാനം.

(ആണ്) ബ്ലോഗിനൊന്നു ഭൂഷണമായ്
(പെണ്ണ്) വര്‍മ്മ..വര്‍മ്മാ
(ആണ്)വര്‍മ്മകള്‍ക്കൊരു ആശ്രയമായ്
(പെണ്ണ്) വര്‍മ്മാലയം ല ല ല
(ആണ്) ല ല ല ല വര്‍മ്മാലയം
(പെണ്ണ്) സ്നേഹം നിറയും...
(ആണ്)സരി സരി ഗരി
(പെണ്ണ്)ഫലിതം പകരും...
(ആണ്)പധനി സരിസ ഗാ
(പെണ്ണ്) ബൂ‍ലോഗത്തിന്‍ വര്‍മ്മാലയം
(ആണ്) ഞങ്ങടെ പ്രിയമാം വര്‍മ്മാലയം
(ആണും പെണ്ണും)സ നി സ നി പ നി
മ പ മ ഗ സാ പാ‍ാ‍ാ‍ാ‍ാ‍ാ‍ാ‍ാ
ഞങ്ങടെ പ്രിയമാം വര്‍മ്മാലയം
ഞങ്ങടെ പ്രിയമാം വര്‍മ്മാലയം

Anonymous said...

ഇത്രേം വര്‍മ്മമാര്‍ ഇവിടെ കുടിയേറിപ്പാര്‍ത്ത സ്ഥിതിക്ക് ഇനി ഒട്ടും അമാന്തിക്കാനില്ല.
മ്മക്ക് ഒരു വര്‍മ്മ മീറ്റിങ്ങ് തന്നെ അങ്ങ് നടത്തിക്കളയാ..ന്ത്യേ..?

സ്ഥലം : വര്‍മ്മാലയം
തിയ്യതി : ഫെബ്രു .30
സമയം : നട്ടപ്പാതിര 6 മണി
സ്വാഗതം : സ്വാഗത വര്‍മ്മ
അദ്ധ്യക്ഷ പ്രസംഗം : ചെയര്‍മാന്‍ വര്‍മ്മ
റിപ്പോര്‍ട്ട് : റിപ്പോര്‍ട്ടണി വര്‍മ്മ
ഉല്‍ഫാടനം : ഉല്‍ഫാടന വര്‍മ്മ
സംഭാവന കൈപറ്റല്‍ : സംഘാടക സമിതി സെക്രട്ടറി വര്‍മ്മ
നന്ദിപ്രകാശനം : കൃതഞതാ വര്‍മ്മ

എല്ലാ വര്‍മ്മമാരും കൃത്യ സമയത്ത് തന്നെ മീറ്റിനെത്തി അവരവരുടെ ഇരിപ്പിടം കണ്ടെത്തേണ്ടതാണ്.

എന്ന്,
വര്‍മ്മാഗ്രൂപ്പിനു വേണ്ടി
സംഘാടക സമിതി സെക്രട്ടറി വര്‍മ്മ

Anonymous said...

ഈ വര്‍മ്മായുദ്ധത്തിനിടയില്‍ ആരോരുമറിയാതെ ആരുടേയോ വിരഹത്തില്‍ ദു:ഖിക്കുന്ന ഒരു പെണ്‍കുട്ടിയുടെ വിലാപകാവ്യം ഒന്നു വായിക്കുക.
http://sonuu1211.blogspot.com/2007/03/blog-post.html

"മഞ്ഞിന്റെ ആത്മാവിലൂടെ...


ആര്‍ദ്രമായി എന്നെ അലസോരപ്പെടുത്തുന്ന ഒരു മഞ്ഞുതുള്ളിയായിരുന്നു നീയെന്ന് തിരിച്ചറിയാന്‍ എത്ര ദൂരം എനിക്ക് സഞ്ചരിക്കേണ്ടി വന്നു! ഒരിക്കല്‍ പോലും ചോദിക്കാതെ അരികത്തു വന്ന സൂര്യരശ്മികളില്‍ ഉരുകി ഇല്ലാതാവുമ്പോഴും,നിന്റെ ചുണ്ടിലെ പുഞ്ചിരി എന്നെ തെല്ലൊന്ന് ഭീതിപ്പെടുത്തി."

Anonymous said...

(കോറസ്)
വര്‍മ്മകള്‍ ഞങ്ങള്‍ നാടിന്‍ നന്മകള്‍
വര്‍മ്മകള്‍ ഞങ്ങള്‍ നാടിന്‍ നന്മകള്‍

(ആണ്‍)
വര്‍മ്മകള്‍ പുളകിത വര്‍മ്മകള്‍
പുതിയൊരു ലോകം പണിയും സമയം
(പെണ്‍)
വര്‍മ്മകളതിവമ്പന്മാരവര്‍ ബ്ലോഗിന്‍
അഭിമാനസ്തംഭങ്ങള്‍!

(കോറസ്)
വര്‍മ്മകള്‍ ഞങ്ങള്‍ നാടിന്‍ നന്മകള്‍
വര്‍മ്മകള്‍ ഞങ്ങള്‍ നാടിന്‍ നന്മകള്‍

Anonymous said...

ഞാന്‍ അല്ലാതെ വേറാരാ ഒരു ഞരമ്പന്‍ വര്‍മ്മ ,ലിങ്കും ആയി വന്നേക്കണേ.

Anonymous said...

വാ മക്കളേ വാ ..വന്ന് എല്ലാ വര്‍മ്മമാരും ഒരിടത്തിരിയ്ക്ക്..

ഞമ്മടേ പിതൃകാരണവമ്മാരായ എട്ടുവീട്ടിപ്പിള്ളമാരെ കമ്പ്ലീറ്റ് മുടിച്ചത് നിന്റെയൊക്കെ മുതുമുത്തശ്ശന്‍ മാര്‍ത്താണ്ടവര്‍മ്മയല്ലേ..

അതി പ്പിന്നെ നിന്നെയൊക്കെ നോക്കിനടാക്കുവാരുന്നെടാ..വന്നൊരുമിച്ച് കൂട്..

ഇവിടെ ഞാനൊരു ടൈം പീസ്...ഛെശ്ശെ..ടൈംബോംബ് വച്ചിട്ടുണ്ട്
ഉല്‍ഘാടനന്‍ കഴിഞ്ഞ് എല്ലാരും ...

ബു ഹഹ്ഹഹ്ഹ്ഹാ‍ാ‍ാ‍ാ..


(റീ..സൈക്കിള്‍)ബിന്‍ ലാടന്‍ പിള്ള...
അഥവാ...
എന്തോന്ന് അഥവാ ..

കാളിയംബി നായര്‍

Anonymous said...

ഞരമ്പന്‍ വര്‍മ്മ അവര്‍കളേ, ഭാഗ്യം ഒരക്ഷരം മാറിപോയെങ്കില്‍ തനിക്കീ "ലിങ്ക്‌' കിട്ടില്ലായിരുന്നു. ആ ഏറേട്ടന്‍ വര്‍മ്മ യുദ്ധമൊന്ന് തണുപ്പിക്കാനിട്ടപ്പോളതും വേണ്ടാല്ലേ. എന്നാലേ,

വേണ്ടേങ്കി വേണ്ടെടോ ഇവിടെ കെടന്ന്‌ തമ്മീതല്ലി ചാവടാ ചവീ.. തട്ടുകട വര്‍മ്മാ ഒരിറ്റു വെള്ളമോ വറ്റോ വാറ്റോ കൊടുക്കല്ലേ. ചത്തുമലക്കട്ടെ ചവങ്ങള്‌..

Anonymous said...

പുതിയ വാക്കുകള്‍

വര്‍മ്മത്തം
വര്‍മ്മകളി
വര്‍മ്മബാധ
വര്‍മ്മചൊല്ല്
വര്‍മ്മാലയം
വര്‍മ്മകള്‍

qw_er_ty

Anonymous said...

അഥാ യഥാപി വര്‍മസ്യ
ഗലാനീര്‍ ഭവതി വര്‍മസ്യ
അഭ്യുഥാനമവര്‍മസ്യ
സംഭവാമി വര്‍മെ വര്‍മെ.


മൂങ്ങന്‍ കരണ്ടന്‍
വാചാലന്‍
പങ്ങും ലെങ്ങിങ്‌ ഗിരി ഗിരി
യത്‌ കൃപ തമഹം
വന്ദേ പരമാനദ വര്‍മാഹം

യം ബ്ലോഗ ഗന്ധര്‍വാസുരമരുത
സ്തുന്യന്തി ദിവ്യൈ സ്തൈര്‍
വേദൊ സാങ്ങ്‌ പദക്രമോപനിഷ്ദൈര്‍
ഗായന്തി യം ഭരണ്യാഹ

ധ്യാന്വസ്ഥിത തദ്‌ ഗതേനെ മനസാ
ചാറ്റാന്തി യെം യോഗിന
യസ്യാന്തം ന പിടിപാട്‌
വര്‍മായ വര്‍മ്യായ നമോ നമ

Anonymous said...

ദേ തട്ടുകടയില്‍ മാത്രമല്ല, കടയുടെ മുന്‍പില്‍ നിന്നും..

രാഷ്ട്രീയം പറയരുത്
വ്യക്തിഹത്യ നടത്തരുത്
ഐ പി തപ്പരുത്
അനോണികളെ അടുപ്പിക്കരുത്

ഇത് വര്‍മ്മകളുടെ തറവാടാണ്. ഇവിടെ ഒണ്‍ളി സരസ സംഭാഷണം മാത്രം.
അതിര് ലംഘിച്ചാല്‍ എല്ലാറ്റിനേം ഞാന്‍ സമോവാറിലെ ചൂടുവെള്ളം ഒഴിച്ചോടിക്കും.
വര്‍മ്മയാണോ കിര്‍മ്മയാണോന്നൊന്നും നോക്കൂല.

അനുരന്‍‌ജോ..അനുരന്‍‌ജനോ....ഇവിടെത്തെ റൂളെഴുതി ഒരു പോസ്റ്റിട്.
ഇയാളിതെവിടെ പ്പോയി കിടക്കുവാ? അമൃതാന്‍‌ഞ്ജനം വാങ്ങാന്‍ പോയേക്കുവാന്നോ?


(ഊണ് റെടി. കഞ്ഞി കപ തെയാര്‍. പ്രെപ്പറേറ്റര്‍ : ടി. വര്‍മ്മ)

ഏറനാടന്‍ said...

ബൂലോഗമന്ത്രവാദിയെ, തന്ത്രിയെ ഉടനടി ആവശ്യമുണ്ട്‌. അപേക്ഷിക്കുക. (വെള്ളിയാഴ്‌ചരാവില്‍ വര്‍മ്മാപ്രേതങ്ങളെ കുടിയൊഴിപ്പിക്കാന്‍ പരിക്ഞ്ഞാനം വേണം)

jeej said...

വര്‍മ്മചേട്ടന്മാരേ,
വര്‍മ ക്ലബ്ബില്‍ അംഗമാകാന്‍ എന്താ വേണ്ടേ......
മൈന വര്‍മമ

Anonymous said...

ഹൈ, ഞാനൊന്നൂ വെഞ്ചരിക്കാന്‍ പോയപ്പോഴേക്ക്കും ഇത്രേം മചമ്പിമാരു ഇവിടെ കൂട്യോ ?

കപ്യാരു വര്‍മ്മേ, പൊട്ട്റ്റിക്കടോ ഫുള്ള്..
തട്ടൂകട വര്‍മ്മേ.. ടച്ചിങ്ങ്സ് എട്‌ഡോ..

യാരണ്ടോ അതിനിടക്കു വര്‍മ്മാലയത്തില്‍ ബ്ലോഗു പരസ്യം പതിക്കുന്നേ ? ചോയിക്കാനു പറായാനുമിബടെ ആരുവര്‍മ്മ ഇല്ലെന്നു കരുത്യോ ?

-വികാരിവര്‍മ്മ

Anonymous said...

എന്നെ കണ്ടാ കിണ്ണം കട്ടൊന്നു തോന്ന്വോ അളിയമ്മാരെ ??

ഇല്ല്യാ.. ഞാന്‍ കിണ്ണൊന്നും കട്ടട്ട്റ്റില്ലാ, (ഉരൂളി ഒരെണ്ണം വഴീന്നു കിട്ട്റ്റി,അതു വീട്ടീക്കൊണ്ടോയി വെച്ചു.. ത്രെന്നേ)

Anonymous said...

നിങ്ങള്‍ ഇങ്ങനെ ഞങ്ങളെ കളിയാക്കരുത് കഷ്ടമുണ്ടു കേട്ടൊ..

jeej said...

വര്‍മ്മചേട്ടന്മാരേ,
ഇവിടൊരു മെബര്‍ഷിപ്പ്‌ വര്‍മമയില്ലേ.....,

jeej said...

മെബര്‍ഷിപ്പു വര്‍മ്മേ...
ഒന്നു വേഗം വരൂൂൂ
മെബര്‍ഷിപ്പു തരൂൂൂ
മൈന വര്‍മ്മ

Anonymous said...

മൈന വര്‍മ്മേ, മെമ്പര്‍ ഷിപ്പ്‌വര്‍മ്മ ഒന്നും ആവശ്യവര്‍മ്മ ഇല്ലീന്നു...

ഇവിടെ ബരീന്‍, അര്‍മ്മാദ‌വര്‍മ്മ യാക്കീന്‍..

Anonymous said...

മൈനാ..മനസ്സാലെ ഇങ്ക വരക്കൂടാത്‌.

ഓം വര്‍മ്മസ്യചരസ്സ്യകഞ്ചാവസ്യാഹഃ

(വര്‍മ്മാലയം ഒരു പ്രേതാലയമാണെന്നറിയാമോ) ഇല്ലേല്‍ ഇവിടെയുള്ള ആറ്റുകാല്‍ രാധാകൃഷ്‌ണവര്‍മ്മയോട്‌ ഒരു 500 രൂപ ദക്ഷിണവെച്ച്‌ തരുന്ന ഏലസ്സ്‌ അരയില്‍ കെട്ടിയിട്ട്‌ പോരൂ.

Anonymous said...

ടീ... സംയുക്താവര്‍മ്മേ....വീട്ടില്‍ പോടീ......
എന്റെ കണ്ണൊന്നു തെറ്റിയാല്‍ എറങ്ങിക്കോണം.....

Anonymous said...

സര്‍വ്വരാജ്യ വര്‍മ്മമാരേ

Carry on. I have to go

Anonymous said...

സര്‍വ്വരാജ്യ വര്‍മ്മമാരേ

Carry on. I have to go

jeej said...

ഏലസ്സു ചോദിഛപ്പോ, പാതാളത്തീന്നു വാങ്ങാന്‍ പറയൂന്നു, ആറ്റുകലന്‍ വര്‍മ്മചേട്ടന്‍ വാങ്ങിതരോ... പൈസ ആറ്റുകാല്‍ എക്സ്ചേഞ്ഞില്‍ അയചിട്ടുണ്ട്‌
മൈന വര്‍മ്മ

Anonymous said...

ധൃഷ്‌ടധ്യുമ്‌ന ധൃധരാഷ്‌ട്രോധ്യന ഘടോല്‍ഖച വര്‍മ്മരാജരാജചോള വര്‍മ്മ IIആമന്‍
:

രോമ വര്‍മ്മാ പൊയ്‌വരൂ. ആ, പിന്ന്യേയ്‌ ചുണ്ണാമ്പും താമ്പോലോം എടുക്കാം മറക്കേണ്ട. വര്‍മ്മ മന്ത്രം ആയിരത്തൊന്നു വട്ടം ഉരുവിട്ടങ്ങട്‌ വെച്ചുപിടിച്ചോ.

Anonymous said...

എന്റെ വീട്ടിലെ പിള്ളേരാരെങ്കിലും ഇവിടെ ചുറ്റിക്കറങ്ങി നടക്കുന്നുണ്ടെങ്കില്‍ ഉടന്‍ വീട്ടിലെത്തേണ്ടതാണ്.

Anonymous said...

ആക്ച്വലി എന്തുവാ ഈ വര്‍മ്മ എന്ന് വച്ചാല്‍?

Anonymous said...

മൈന പണമയച്ച ചീട്ടുമായി ആറ്റുകാല്‍ അരയാല്‍തറയില്‍ വന്നാമതി. ഇന്നു വേണ്ട. അസമയത്തു വരുന്നത്‌ കൊച്ചിന്‌ ആപത്താ. നാളെ നേരം വെളുത്ത്‌ രാഹുകാലം നോക്കി വന്നോളൂട്ടോ. (എന്നെ ഏതേലും വര്‍മ്മിപ്രേതം പിടിച്ചില്ലേല്‍ നാളെ പാക്കലാം)

Anonymous said...

റോബറ്‌ട്ട് വറ്‌മ്മേ..
വറ്‌മ്മാ ന്നു വച്ചാ.. ചുമ്മാ ഒരു വര്‍മ്മ ;) ത്രേന്നേ

അനുരഞ്ജ വര്‍മ്മ said...

വര്‍മ്മ എന്നാല്‍ പരിച എന്നാണെന്ന് പണ്ടൊരു വര്‍മ്മ പറഞ്ഞു കേട്ടു.
അതെ ഈ ആലയമൊരു പരിചാലയമാണ്.(സ്പെല്ലിങ് തെറ്റിക്കരുത്)
എന്തിനോടുള്ള പരിച?
സുഹൃത്തുക്കളേ
ഞാന്‍ ചോദിച്ചു പോകുകയാണ്.
അസ്നേഹം, അസൂയ, വൈരാഗ്യം, പാര, വ്യക്ക്‍തി ഹത്തിയ, പരദൂഷണം എല്ലാത്തിനോടുമുള്ള പരിച.

മെമ്പര്‍ഷിപ്പ് വേണ്ടവര്‍ anuranjavarmma അറ്റ് ജീമെയില്‍ ഡോട്ട് കോമില്‍ തപ്പുക

Anonymous said...

റോബര്‍ട്ട്‌ വര്‍മ്മേ
ചുമ്മ...തുമ്മാ....കമ്മാ.....ചമ്മാ...ചെമ്മാ.....അമ്മാ.....അങ്ങനെയൊക്കെയുള്ള ഒരു സാധനമാ ഈ വര്‍മ്മ....

Anonymous said...

ഹും! ആ രോമവര്‍മ്മ പോയോ, അവനെ ഞാന്‍ കൊല്ലും ഇനി ഈ മുറ്റത്തു കയറിയാല്‍!

Anonymous said...

ക്ഷണിച്ചില്ലേലും, പ്രശ്നമുള്ളിടത്തും, പ്രശ്നമുണ്ടാവാന്‍ സാധ്യയുള്ള സ്ഥലത്തും എത്തുക എന്നത് എനിക്കൊരു ശീലമായി പോയി. അതിനാല്‍ ദാ വര്‍മ്മ മഹാ സമമേളന നഗരിയിലും വന്നു. ഇപ്പോ പഴയ പദവിയും, പ്രതാപവും ഒന്നുമില്ലേലും, ഹിലാരിയൊന്ന് പ്രസിഡന്റാവട്ടെ എന്നിട്ട് ഞാന്‍ കാണിച്ചു തരാം, കുറ്റിക്കാടിന് (ഉം ബുഷ്, ബുഷ്, ബുഷ് ബുഷ്)

Anonymous said...

റോബര്‍ട്ടന്‍ വര്‍മ്മേ അതിനുള്ള ഉത്തരം വളരെ ലളിതമായി ലഘുവായി സരളമായിട്ടറിയണേങ്കി ദേ നാലും കൂട്ടി മുറുക്കി താളം പിടിച്ചിരിക്കുന്നു ലളിതമാം നാമത്തിനുടമ ആയിട്ടുള്ള,,,

(ഒരു സെക്കന്റ്‌ ഒന്ന്‌ ശ്വാസം എടുക്കട്ടെ ആ പേര്‌ പറയാന്‍!)

ധൃഷ്‌ടധ്യുമ്‌ന ധൃധരാഷ്‌ട്രോധ്യന ഘടോല്‍ഖച വര്‍മ്മരാജരാജചോള വര്‍മ്മ IIആമന്‍ ആയോളോട്‌..ചോദിക്കൂ.. തട്ടുകടവര്‍മ്മേട്ടോ വെള്ളം താ..

Anonymous said...

ക്ലിന്റണ്ണാ, ഞാന്‍ എവിടെയൊക്കെ തപ്പി. ഹിലാരി ചേച്ചി പ്രസിഡന്റാവുന്ന് കണ്ടപ്പോ, എന്നെയൊന്നും ഒരു മൈന്റുമില്ലാല്ലെ അണ്ണന്. ഞാന്‍ മിണ്ടൂല്ല. പഴയതൊന്നൂം അങ്ങിനെ മറക്കരുതണ്ണാ.

Anonymous said...

ക്ലിന്റന്‍ വര്‍മ്മേട്ടാ.....ചക്കരേ.....

Anonymous said...

എന്തോരം വര്‍മ്മമാര്‍? പിന്നെങ്ങ്നെയാ ഈ ജനാധിപത്യം വന്നതു
സംശയം വര്‍മ്മ

Anonymous said...

എന്റെ ഒരു കണ്ണ് ഇവിടെ വീണ് പോയിരുന്നു. നാളെ മുറ്റമടിക്കുമ്പോള്‍ കിട്ടിയാല്‍ തരണേ അനുരഞ്ജവര്‍മ്മേ.

Anonymous said...

ആരവിടെ? സങ്കരയിനം മിശ്രിതയിനം വര്‍മ്മകളെ തുരത്തിയോടിക്കാന്‍ ഒരു മറ്റേ വര്‍മ്മകളുമില്ലേ ഇവിടെ?

Anonymous said...

ലവളും വര്‍മ്മമാരുടെ കൂടെക്കൂടിയോ? ഞാന്‍ പോണു. വര്‍മ്മമാരു മര്‍മ്മം സൂക്ഷിക്കുന്നതു നന്നു. അനുഭവം കൊണ്ട്‌ പറയുകാ

Anonymous said...

ആരാണ്ടാ ഇന്നു സെഞ്ചുറീ അടിക്കാന്‍ പോണത് ?

ഞാനില്ല്യാ.. ഞാണ്‍ പൂവ്വാട്ടാ ;)

Anonymous said...

ഒപ്പന വര്‍മ്മപ്പാട്ട്

വമ്പുറ്റ മൊഞ്ച് പെരുത്തുള്ള വര്‍മ്മ
വര്‍മ്മാബീ സഖിയെത്താന്‍ കാണുവാന്‍ - അല്ലാ
വമ്പുള്ളോരാശ പെരുത്തിട്ടീ വര്‍മ്മ
വര്‍മ്മാബീ വീട്ടിലണയുന്നേ

വര്‍മ്മാബീ തന്നുടെ കയ്യിലെ മയിലാഞ്ചി
സുന്ദര മാറില്‍ വിളങ്ങുന്ന പൂത്താലി
മുടിയിലു ചൂടിയ മണമുള്ള പൂവള്ളി

കണ്ടാനേ വര്‍മ്മ കൊതിച്ചാനേ
വെള്ളമിറക്യാനേ......

Anonymous said...

കുപ്പി വീണുപോട്ടിയാലും ഇവിടെ നിന്നൊരു നൂറടിച്ചിട്ടേ വീട്ട്യേ പോണുള്ളൂ

Anonymous said...

ഒരു കൊട്ടേഷന്‍ കിട്ടീട്ടാ.നൂറടിക്കണ നൂറാന്‍ വര്‍മ്മ ആരായാലും അവനെ കിണ്ണണം.അതാ കൊട്ടേഷന്‍.

തമനു said...
This comment has been removed by the author.
Anonymous said...

നൂറെനിക്ക് തന്നെ, വര്‍മ്മമാരെ,സഹോദരങ്ങളെ, ഒന്നു മാറി നില്‍ക്കൂ (മോണിക്കയുടെ അടുത്തേക്ക് നിക്കണ്ടാട്ടാ അത്ര പന്തിയല്ല)

തമനു said...
This comment has been removed by the author.
Anonymous said...

101 ഫുള്ളടിച്ചത്‌ വേറേയാരുമല്ല ഈ സെന്‍-ചൊറിയന്‍ വര്‍മ്മയാ

Anonymous said...

ഓള്‍ കേരളാ വറ്മ്മാ അസോസിയേഷന്‍

വിരോധമില്ലെങ്കില്‍ എന്നെ പ്രെസിഡെന്റ് ആക്കമോ...

Anonymous said...

ഓള്‍ കേരളാ വറ്മ്മാ പ്രെസിഡെന്റ് വില്ലാദി വീരന്‍ ഇതാ ഉഴുന്നു തള്ളുന്നു.........ഡെന്ഡെം......ജ്ജുക് ജ്ജുക് ,,,,,,മൂസിക് ആണെ...........

Anonymous said...

ആ ഉച്ചാളി വര്മ്മയെ നമ്മളെ രഹസ്യ സങ്കേതത്തിലെക്കും ആ തച്ചോളി വര്മ്മയെ വറ്മ്മപുരത്തെ ബ്ലംഗ്ലാവിലേക്കും കൊന്ദു ചെന്നാക്കു.. എറനാടനെ മുതലകുളത്തിലേക്ക് ഇടാമല്ലേ

Anonymous said...

കുപ്പികള്‍ തുറക്കട്ടെ,
പാനപാത്രങ്ങള്‍ നിറയട്ടെ!

വര്‍മ്മരാജ്യം നമുക്കുള്ളതാകുന്നു.

qw_er_ty

Anonymous said...

കുഞ്ഞാപ്പുവറ്മ്മ

മ്മ്മ്മ്മ്........ നടകട്ടെ...നടകട്ടെ...

Anonymous said...

ആരാണീവര്‍മ്മ

Anonymous said...

ഇതെന്താ ത് ? എല്ലാ വര്‍മ്മമാരും വഴിയില്‍ നോക്കി നില്ക്കാതെ വീട്ടീ പ്പോടാ..

Anonymous said...

ഇങ്ങനേം ഒരു വര്‍മ്മ ഉള്ളതു പിന്‍മൊഴി വര്‍മ്മക്കു നല്ലതല്ലെ?

Anonymous said...

വര്‍മ്മകളേ
കൈവള ചാര്‍ത്തി
വരൂ വിമൂകമീ വീഥിയില്‍...

qw_er_ty

ആവനാഴി said...

ഒന്നു ചോദിച്ചോട്ടേ. കഴിഞ്ഞ ഒരിടക്ക് കുറെ വര്‍മ്മമാര്‍ ഇറങ്ങി. അതെന്തിനാണെന്നു മനസ്സിലായി.

ഇപ്പോഴെന്തുണ്ടായി ഈ നശൂലങ്ങള്‍ വീണ്ടും ഇറങ്ങാന്‍?

അറിവുള്ളവര്‍ ഒന്നു പറഞ്ഞു തരൂ.

Anonymous said...

വെള്ളിയാഴ്ച്ച രാവാണു ആവനാഴീ,
അമാവാസി ദിവസം.
നാഴി പോയി ആവിയാവേണ്ടെങ്കില്‍ വേഗം വിട്ടോളൂ..
ഭുഹുഹാ....



qw_er_ty

Pramod.KM said...

ഹഹ
ഇവിടെ ഉണ്ട് എല്ലാ വറ്മ്മമാരും.
ഡിങ്കനണ്ണാ..ഇവിടെ വന്ന് നോക്കൂ...

Anonymous said...

അധികാരം നഷ്ടപ്പെട്ടെങ്കിലും ഞങ്ങള്‍ ക്ഷത്രിയര്‍ക്ക് ആഭിജാത്യം നഷ്ടപ്പെട്ടിട്ടില്ല. ഈ “വര്‍മ്മ” മാരുടെ ഭാഷയും മനോഭാവവും ഞങ്ങളുടെ സംസ്ക്കാരത്തിലുള്ളതല്ല. ഈ ‘വര്‍മ്മ’ മാര്‍ ക്ഷത്രിയരാണെന്ന് ആരും തെറ്റിദ്ധരിക്കരുതേ

Anonymous said...

ooooommbiya oru varma's association

Imevbore said...

സര്‍വ്വരാജ്യ വര്‍മ്മമാരേ Carry on. I have to go

Stanley said...

കുപ്പികള്‍ തുറക്കട്ടെ, പാനപാത്രങ്ങള്‍ നിറയട്ടെ! വര്‍മ്മരാജ്യം നമുക്കുള്ളതാകുന്നു. qw_er_ty