Friday, April 6, 2007

കളത്തിനു പുറത്തായ വര്‍മ്മ ‘ആശാന്റെ’ നെഞ്ചത്ത് !

കാത്വം ബാലാ?
കാഷ്ഠം ബാലന്‍
കസ്യാ പുത്ര:?
! ! ! ! !
കിം മേ ഹസ്‌തം ?
ബ്ലോഗ്ഗ്

യാരാണ്ടാ ഇവന്‍? ബഹു ബാലശശാങ്കകാഷ്‌ഠന്‍

ചാകാനായി ബുദ്ധന്‍ തിന്നത് എലിവെഷം ‌വെച്ച ഇറച്ചിക്കഷ്ണം ആയിരുന്നൂത്രേ. ഇനി ഒടുക്കാന്‍ എന്തൊക്കെ വേണാവോ?
പി.കുഞ്ഞിരാമനെ കൊന്ന്, പുലകുളിച്ച്, പിണ്ഡടിയന്തിരം നടത്തി. നിപ്പോള്‍ ആരാ ബാക്കി?
ദേയ് നിക്കണ്, "ആശാന്‍ ആശയഗംഭീരന്‍".യെന്നാലേയ് യെവന്‍ തെന്നെയാവാം ന്ന്

പേന കളഞ്ഞ്, ഇപ്പോള്‍ പിണ്ഡടിയന്തിരത്തിന് ദര്‍ഭമോതിരവുമായി ഇറങ്ങിയിരിക്കുന്നു.
ഫലേ.,. ഫേഷ്.

ഇട്ട കമെന്റൊക്കെ സ്വാഹ :
ചോയ്‌ച്ച ചോദ്യൊക്കെ ആഹ:

ഒഴിവുളളപ്പോള്‍ സ്വന്തം കൃതികള്‍ തന്നെ പഴേത് വായിക്കണത് നല്ലതാണോ?കിം, കിം?

വര്‍മ്മക്കുറി:- കാഷ്‌ഠം എന്നാല്‍ 'വിസര്‍ജ്ജ്യം, ഉണങ്ങിയ ചെറിയ വിറക് കഷ്ണങ്ങള്‍, ചുള്ളിക്കമ്പ് എന്നെല്ലാം താരാവലി വര്‍മ്മ.

35 comments:

അനുരന്‍‌ജവര്‍മ്മ said...

കാഷ്ഠം ബാലന്‍
കസ്യാ പുത്ര:?
! ! ! ! !
കിം മേ ഹസ്‌തം ?
ബ്ലോഗ്ഗ്

യാരാണ്ടാ ഇവന്‍? ബഹു ബാലശശാങ്കകാഷ്‌ഠന്‍

ചാകാനായി ബുദ്ധന്‍ തിന്നത് എലിവെഷം ‌വെച്ച ഇറച്ചിക്കഷ്ണം ആയിരുന്നൂത്രേ. ഇനി ഒടുക്കാന്‍ എന്തൊക്കെ വേണാവോ?

കരുമാടി വര്‍മ്മ said...

ഫാവനേം വറ്റി, സീരിയലിന്റെ ഡേറ്റും തീര്‍ന്നു. ന്നാപ്പിന്നെ ആശാന്റെ നെഞ്ചത്തായിക്കോട്ടെ.

ദുര്‍ബലന്‍ said...

എലിവിഷം തിന്നായിരുന്നോ അപ്പോള്‍ ആ വര്‍മ്മ മരിച്ചേ?

ഈ വര്‍മ്മ വര്‍മ്മം അറിയുന്ന വര്‍മ്മയാണെന്ന് മനസ്സിലായി.

അക്ഷരങ്ങളെ പെറുക്കി മുകളിലേക്കെറിഞ്ഞ് വെടിവച്ച് ഓട്ടകുത്തരുത് വര്‍മ്മേ. അത് പൊട്ടി വീഴുന്ന ആ ചില്ലുകള്‍ തറയില്‍ കിടന്ന് വളര്‍ന്ന് കുപ്പിച്ചില്ലായി മാറും.

ആലയം പൊതു സ്പേയാകയാ‍ല്‍ ഇതുവഴി പലരും വന്ന് പലതും കാഷ്ഠിച്ചും പോകാം.

അപ്പോള്‍ കാഷ്ടത്തിന്റെ കൂമ്പാരത്തിന്റെ മറവിലിരിക്കുന്ന ചില വര്‍മ്മമാരെ പേടിച്ച് ഈ വഴി ജീവനുള്ളതൊന്നും വരാതാവും.

ദുഖവെള്ളി ഒന്ന് മതിയല്ലോ? ആശംസകള്‍.

ബുഷ് ബുഷ് വര്‍മ്മ said...

ആഹ,
ഇങ്ങിനേം ഇവിടേ നടന്നുവോ?

ശ്ലോകമാണെങ്കില്‍ വെറുതെ ചൊല്ലി പോകാമായിരുന്നു.

കാകഹ പികഹ, പികഹ കാകഹ
കോ ഭേദസ്യ പിക കാകയോഹോ?

ഓ പിന്നെ, സംസ്ക്ര്തം ഒലത്തി.

ഞാന്‍ തര്‍ജമ ചെയ്യാം

കാക്കയേ പോലിരിക്കുന്ന സിയ, ദില്‍ബു,
നിങ്ങള്‍ ഇങ്ങനെ ഇരുന്നാല്‍ കൊക്കാകുമോ,
ഇതിലും ഭേദം, വല്ല ഫുള്ളുമടിച്ച്, സാന്റോസിനെ പോലെ വിലസുന്നതാണു നല്ലത്!

Moorthy said...

എലിവിഷം തിന്നാല്‍ കോഴി ചാവുമോ?

qw_er_ty

കാരണവര്‍ വര്‍മ്മ said...

എന്തൂട്ടാണ്ടാ അനുരഞ്ജാ എഴുതി വച്ചേക്കണെ????

ദില്‍ബാസുരന്‍ said...

അനുരഞ്ജാ.. ജീവിച്ച് പൊക്കോട്ടെഡേയ്..

ബ്ലോഗില്‍ പോലീസിങ് പാടില്ല എന്നറിയില്ലേ? സ്വന്തം പോസ്റ്റില്‍ എന്തും എഴുതാം സെല്‍ഫ് ഗോളുമടിയ്ക്കാം അത് ചോദിക്കാന്‍ താനാരുവാ അനുരഞ്ജ വര്‍മ്മേ?

അനുരഞ്ജവര്‍മ്മ said...

ഞാനെന്റെ പോസ്റ്റില്‍ സെല്‍ഫ്ഗോളടിക്കുന്നത് ചോദിക്കാന്‍ താനാരുവാ ദില്‍‌ബവര്‍മ്മച്ചാ??

Moorthy said...

ഒരു കൊരട്ടി കൂടി ഇരിക്കട്ടെ..

‘തേന്മാവിന്‍‌കൊമ്പത്തി‘ലെ പപ്പുവിനെ ഓര്‍മ്മ വരുന്നു...:)

ഞാനാരാണെന്ന്‌ തനിക്കറിയില്ലെങ്കില്‍
താനെന്നോടു ചോദിക്ക് താനാരാണെന്ന്..
അപ്പോ തനിക്ക് ഞാന്‍ പറഞ്ഞുതരാം ഞാനാരാണെന്ന്‌
എന്നിട്ട്
താനാരാണെന്ന്‌ തനിക്കറിയില്ലെങ്കില്‍
താനെന്നോട്‌ ചോദിക്ക് ഞാനാരാണെന്ന്‌
അപ്പോ തനിക്ക് ഞാന്‍ പറഞ്ഞുതരാം താ‍നാരാണെന്ന്‌..

ടാസ്കി വിളിയെടാ‍ാ......

qw_er_ty

ചിദംബര വര്‍മ്മ said...

യെന്തരിവിടെ?
വര്‍മ്മകളെല്ലാരൂടി ലയാടെ നെഞ്ചത്ത് കേറണതെന്തിന്?
പെഴച്ചു പോഹാനും സമ്മദിക്കൂലേ
എന്തരോ എഴുതിയോ അഫിനയിച്ചോ പെഴച്ച് പോട്ടടേ പാവം

ഇമ്മിണി വര്‍മ്മ said...

പ്രപഞ്ച ഭാവങ്ങളുടെ പരാപര കോടികളെ സമന്വയിപ്പിക്കുന്ന, ബ്രഹ്മാണ്ഡ ഭാവനാ ബിന്ദു അലിഞ്ഞു ചേര്‍ന്ന കവിതകളെഴുതി ഞങ്ങളെ കരയിപ്പിച്ച ആളിപ്പം ആശാന്റെ നെഞ്ചത്ത് !
എന്തിനണ്ണ വേണ്ടാത്ത കാര്യങ്ങള്‍ക്കെറങ്ങിത്തിരിക്കുന്നത്?
സില്‍‌മാപ്പാട്ടെങ്കി സില്‍‌മാപ്പാട്ട്.
അദു പോരേ കഞ്ഞികുടിച്ച് കൂടാന്‍.

Anonymous said...

വര്‍മ്മമാരെ,
ബൂലോഗത്തില്‍ വന്നിട്ട്‌ നാളുകളേറെയായില്ല. അതിനുമുന്‍പ് ഇങ്ങനെ തുടങ്ങിയാലോ?. ഇരുന്നൊന്നു കാലു നീട്ടിക്കോട്ടേ. അമേരിക്കയിലൊക്കെ ഒന്ന്‌ പോയ്‌ വരട്ടെ. എന്നിട്ടാവാം ബാക്കി.

കോപവര്‍മ്മ said...

വര്‍മ്മ കളിച്ചു, ചുള്ളിക്കാടിനെയും ആക്ഷേപിച്ചു, എലിവിഷം വെച്ചു ബുദ്ധനെയും കൊന്നു, തീര്‍ന്നില്ല,
‘ആവനാഴി’യില്‍ അമ്പുകളിനിയും ബാക്കി!
ഇതാണോ അനുരന്‍ജാ നിര്‍ദോഷവര്‍മ്മകളി?

Anonymous said...

ചങ്ങല പൊട്ടിച്ച്‌ കുറേയെണ്ണം വന്നുകൂടിയതാണെന്ന്‌ പകല്‍ പോലെ തെളിഞ്ഞു. ഈ വര്‍മ്മാദ്രോഹികളെ കാരാഗൃഹത്തില്‍ അടച്ചുപൂട്ടാനാരുണ്ട്‌? കഴുതപ്പുറത്ത്‌ ചാണകമടിച്ച്‌ ഇവമ്മാരെ മൊട്ടയടിച്ച്‌ പുള്ളികുത്തിച്ച്‌ ഇരുത്തിക്കെട്ടികൊണ്ടുപോകാനും ആളുണ്ടോ?

Manu said...

സംസ്ക്രൃതം എറിഞ്ഞുകളിക്കുകയും ചുള്ളിക്കാടിനെപ്പോലെയൊരാളെ പ്രതിവാദമൊന്നും കൂടാതെ അധിക്ഷേപിക്കുകയും ചെയ്യുന്നവര്‍ കാ ത്വം ബാലേ എന്ന പ്രസിദ്ധ ശ്ലോകമെങ്കിലും പഠിച്ചിരിക്കണം. കിം മേ ഹസ്തം... കഷ്ടം...

ചുള്ളിക്കാട് മാഷ് എഴുതിവച്ചതിനോടൊക്കെ യോജിക്കുന്ന ഒരാളല്ല ഞാന്‍. പക്ഷെ ഉത്തരമറിയില്ലെങ്കില്‍ കൊഞ്ഞനം കുത്തരുത്.

കുതിരവട്ടന്‍ said...

മനൂ, അനുരഞ്ജന്‍ എഴുതിയതില്‍ എവിടെയാ അധിക്ഷേപം? മനുവിനെപ്പോലെ ചുള്ളിക്കാടു മാഷു എഴുതി വച്ചിരിക്കുന്നത് അതുപോലെ യോജിക്കുന്ന ഒരാളല്ല അനുരഞ്ജന്‍ വര്‍മ്മ എന്നു വിചാരിച്ചാല്‍ പോരെ? :-)

Manu said...

ഇത്തരം ശൈലിയിലുള്ള വിമര്‍ശനത്തോട് മാത്രമേയുള്ളൂ മാഷേ വിയോജിപ്പ്. ചുള്ളിക്കാടിന്റെ ആശയങ്ങളോട് പ്രതികരിക്കാതെ അദ്ധേഹത്തിന്റെ അന്വേഷണങ്ങളെ നിസ്സാരവല്‍ക്കരിക്കുന്ന ശൈലി. സാംസ്കാരിക രംഗത്തുള്ളവര്‍ ഏറെയും സാഹിത്യകാരന്മാര്‍ അവരുടെ ജീവിതചര്യയിലും വീക്ഷണങ്ങളിലും വൈചിത്ര്യം കാണിക്കാറുണ്ട്. അറിഞ്ഞോ അറിയാതെയോ. അതു കൂടുതല്‍ ഉറപ്പൂള്ള വഴികളിലേക്ക് അനുവാചകരെ എത്തിക്കാനുള്ള പ്രചോദനങ്ങളായേ നാം കൈക്കൊള്ളാവൂ എന്ന പക്ഷക്കാരനാണു ഞാന്‍. അല്ലെങ്കില്‍ നമുക്ക് ആ വ്യക്തികളെ നഷ്ടമാവും. മാധവിക്കുട്ടിയെപ്പോലെ..

chithrakaranചിത്രകാരന്‍ said...

ബൂലൊകത്തിന്‌ വര്‍മ്മകളും ഒരു അലങ്കാരം തന്നെ. സീരിയസ്സായി എടുക്കാതിരുന്നാല്‍ പോരെ !!!!!! ?

Manu said...

അദ്ദേഹം
അദ്ദേഹം
അദ്ദേഹം
അദ്ദേഹം
അദ്ദേഹം
അദ്ദേഹം
....
....

evuraan said...

ക്ഷീരമുള്ളോരകിടിന്‍ ചുവട്ടിലും... ->

ചാകാനായി ബുദ്ധന്‍ തിന്നത് എലിവെഷം ‌വെച്ച ഇറച്ചിക്കഷ്ണം ആയിരുന്നൂത്രേ.

നേരാണോ അതു്?

അഹിംസാസിദ്ധാന്തകനാ‍യ ബുദ്ധന്‍, ഇറച്ചി തിന്നേക്കാം എന്നു കരുതിയോ? അതോ ആക്കാലങ്ങളില്‍ അഹിംസയെന്നാല്‍ കൊല്ലരുതെന്നതു മാത്രമായിരുന്നോ?

കൊന്നാല്‍ പാപം തിന്നാല്‍ തീരും എന്ന ചൊല്ല് ഓര്‍മ്മ വരുന്നു..

ഇതിനെപറ്റി അറിവുള്ളവര്‍ കൂടുതല്‍ എഴുതിയിരുന്നെങ്കില്‍ നന്നായിരുന്നേനെ..!

വക്കാരിമഷ്‌ടാ said...

ദലൈലാമയും ഇറച്ചി തിന്നുമെന്നും അതിനെതിരെ മേനകാ ഗാന്ധി ഒരിക്കല്‍ പ്രതികരിച്ചിരുന്നുവെന്നും കേട്ടുമാത്രമുള്ള ഒരറിവ്. ഉറപ്പില്ല. അദ്ദേഹം വെജിറ്റേറിയനായിരുന്നുവെന്നും ഹെപ്പാറ്റൈറ്റിസ് വന്നതില്‍ പിന്നെ ഡോക്ടര്‍മാര്‍ പറഞ്ഞത് പ്രകാരം മാംസഭോജിയായെന്നും പിന്നെയും തിരിച്ച് വെജിറ്റേറിയനായെന്നുമൊക്കെ കേള്‍ക്കുന്നു.

ബുദ്ധനും ഇറച്ചിയും തമ്മിലുള്ള ബന്ധത്തെപ്പറ്റി കൂടുതല്‍ അറിയേണ്ടിയിരിക്കുന്നു. വായിച്ച ഒരു വെബ്സൈറ്റില്‍ നിന്നും ഇറച്ചി തിന്നുകയേ അരുത് എന്ന് ബുദ്ധന്‍ പറഞ്ഞിട്ടില്ല എന്നുള്ള അറിവാണ് കിട്ടിയത്. ബുദ്ധന്‍ ഇറച്ചി തിന്നിരുന്നോ എന്നും അറിയില്ല.

വക്കാരിമഷ്‌ടാ said...

ഇവിടെയും

ഇവിടെയും കുറച്ച് കാര്യങ്ങള്‍.

ഒരു വിക്കിലേഖനത്തിന്റെതായ പരിമിതികളും പ്രശ്നങ്ങളും കണക്കിലെടുത്തുകൊണ്ട് വായിക്കണമായിരിക്കണം.

തംബുരുവര്‍മ്മ said...

ഇനി ഓമ്ലെറ്റില്‍ കുരുമുളക് പൊടിയിടുന്ന സമ്പ്രദായം കണ്ട് പിടിച്ചതും കോയിക്കോട്ടുകാരന്‍ ബുദ്ധനാണെന്ന് വരുമോ അനുരഞ്ജാ? ഞമ്മക്കൊരു സംസയണ്ട്.

കോപവര്‍മ്മ said...

‘ആവനാഴി’യില്‍ ഉള്ളതെല്ലാം ഇനിയും പോരട്ടെ!

സങ്കുചിത മനസ്കന്‍ said...

ഏവൂരാനെ
ബുദ്ധന്‍ മരിച്ചത് പഴകിയ പന്നിമാംസം കഴിച്ചിട്ടാണെന്ന് എവിടെയോ വായിച്ചിട്ട് ഞാനും ഒരിക്കല്‍ അന്വേഷണം അഴിച്ചു വിട്ടതായിരുന്നു.
അഹിംസക്കാരന്‍ മാംസം കഴിക്കുകയോ?
പക്ഷേ, ബുദ്ധമതക്കാര്‍ വെജിറ്റേറിയന്‍ അല്ല. അങങനെ ആകണമെന്ന് യാതൊരു നിര്‍ബന്ധവും ഇല്ല എന്ന് ശുദ്ധബുദ്ധനായ ഒരു ശ്രീലങ്കക്കാരന്‍ പറഞ്ഞു. അവര്‍ എല്ലാരും മാംസം കഴിക്കും.

കോമ്പ്രമൈസ് വര്‍മ്മ said...

"ഇട്ട കമെന്റൊക്കെ സ്വാഹ :
ചോയ്‌ച്ച ചോദ്യൊക്കെ ആഹ:"


എവിടെ ഇട്ട കമന്റുകളാണു സ്വാഹ: ആയതു? എന്തൊക്കെയായിരുന്നു ചോദ്യങ്ങള്‍? എല്ലാം നമുക്കു പരിഹാരമുണ്ടാക്കാം. എല്ലാ ചോദ്യങ്ങളും ഇവിടെയാകട്ടെ, അപ്പൊ ആരും ഡിലീറ്റ് ചെയ്യില്ലല്ലോ?

evuraan said...

സങ്കൂ,

ബുദ്ധമതക്കാര്‍ വെജിറ്റേറിയന്‍ അല്ല. അങങനെ ആകണമെന്ന് യാതൊരു നിര്‍ബന്ധവും ഇല്ല

നിര്‍ബന്ധം ഇല്ല എന്നതാവും കറക്റ്റ്.

ഒരു ചീനനോട് ഒരിക്കല്‍ സംസാരിച്ചപ്പോള്‍ ചീനനാട്ടില്‍ മാംസം കഴിക്കാത്ത ബുദ്ധമതക്കാരുമുണ്ടെന്നാണു് അങ്ങേരു പറഞ്ഞതു്.

അഴുകിയ പന്നിമാംസം, എലിവിഷം വെച്ച ഇറച്ചിക്കഷണം - ശ്രീബുദ്ധന്‍ എങ്ങനെ കാലം ചെയ്തുവെന്നാണു് ബുദ്ധമത ഗ്രന്ഥങ്ങള്‍ പറയുന്നതെന്നു് അറിയണമെന്നുണ്ട് -- വെറുതെ ഒന്നറിഞ്ഞിരിക്കാന്‍..!

ഭാര്യയ്ക്കു വേണ്ടി ഭര്‍ത്താവു് കലര്‍ത്തിയ വിഷമുള്ള കഷായം വാങ്ങിച്ചു കുടിച്ച സര്‍ക്കാര്‍ ഡോക്ടറിന്റെ വാര്‍ത്തയോര്‍മ്മ വരുന്നു. അദ്ദേഹം ഇപ്പോഴും അബോധാവസ്ഥയിലാണത്രേ...

കൈയൊപ്പ്‌ said...

‘മജ്ജിമ ശൈലത്തില്‍ ബുദ്ധന്‍ സ്വത്ത് ആര്‍ജ്ജിക്കുന്നതിനുള്ള, ബ്രാഹ്മണരുടെ ആര്‍ത്തിയെക്കുറിച്ച്, അവരുടെ മാംസഭോജനത്തെക്കുറിച്ച്, അവരുടെ മദ്യപാനത്തെക്കുറിച്ച്, പര്യങ്കങ്ങളെക്കുറിച്ച്, സുഗന്ധ ദ്രവ്യങ്ങളെക്കുറിച്ച് ഒക്കെ വിവരിക്കുന്നു. ന്ര്ത്തം, ഗാനം, സദ്യ എനീ ഭൌതിക സുഖങ്ങളോടുള്ള അവരുടെ ആസക്തിയെക്കുറിച്ച് അദ്ദേഹം പറയുന്നു. “അദ്ദേഹം (ബുദ്ധന്‍) ആകട്ടെ, അത്തരം ഏര്‍പ്പാടുകളില്‍ നിന്ന് വിട്ടു നില്‍ക്കുന്നു” *

* തെവ്വിഗ്ഗ സുത്തം, ‘കിഴക്കിന്റെ ദിവ്യ ഗ്രന്ധങ്ങള്‍’ വാല്യം 11,പുറങ്ങള്‍ 192-195

'ദൈവമെന്ന രാഷ്ട്രമീമാംസകന്‍- ബ്രാഹ്മണിസത്തോടുള്ള ബുദ്ധന്റെ വെല്ലുവിളി'
- കാഞ്ച ഐലയ്യ (Page 168)

കുരുതരവര്‍മ്മ said...

തൊണ്ടക്ക് ഓപ്പറേഷന്‍ നടത്തിയത് പരാജയപ്പെട്ടപ്പോഴാണു ബുദ്ധന്‍ മരിച്ചതെന്ന് ബ്ലോഗില്‍ തന്നെ വായിച്ചല്ലോ? അപ്പോ ഈ ആത്മഹത്യ കഥ എന്താ?

അനുരഞ്ജ വര്‍മ്മ said...

ബുദ്ധനെ റീ പൊസ്റ്റ്മോര്‍ട്ടം ചെയ്യാനല്ല വര്‍മ്മ ഈ പോസ്റ്റിട്ടത്. മലയാളികള്‍ ഏറെ നേഹിക്കുന്ന ഒരു ജനപ്രിയകവിക്ക് സ്വാഗതമരുളിയ അനേകം ബൂലോഗര്‍ക്ക് പുല്ലുവില കല്‍പ്പിച്ച കവിയുടെ നിലപാടീനെതിരെയുള്ള ചെറിയ പ്രതിഷേധം.

riz said...

'സ്വാഗതമരുളിയ അനേകം ബൂലോഗര്‍ക്ക് പുല്ലുവില കല്‍പ്പിച്ച കവിയുടെ നിലപാടീനെതിരെയുള്ള ചെറിയ പ്രതിഷേധ'ത്തില്‍ ബുദ്ധനും പി. കുഞ്ഞിരാമന്‍ നായര്‍ക്കും എം.എന്‍.വിജയനുമെന്തായിരുന്നു കാര്യം!

‘ചാകാനായി ബുദ്ധന്‍ തിന്നത് എലിവെഷം ‌വെച്ച ഇറച്ചിക്കഷ്ണം ആയിരുന്നൂത്രേ. ഇനി ഒടുക്കാന്‍ എന്തൊക്കെ വേണാവോ?’ എന്ന പരാമര്‍ശം എന്തിനാണു സുഹ്ര്ത്തേ?

ചുള്ളിക്കാടിനെപ്പോലുള്ള വ്യക്തികളുടെ ബ്ലോഗിലെ സാന്നിദ്ധ്യം പ്രത്യാശയുളവാക്കുന്നു. അവരെ വായിക്കാനുള്ള അവസരം അത് വര്‍ദ്ധിപ്പിക്കുന്നു എന്നതു കൊണ്ടു മാത്രം.

വര്‍ത്തമാനം said...

ഹ ഹ ഹ ഹ ഹ ഹാ‍ാ ഹൂ‍ൂയ്...

Anonymous said...

അതു കൊള്ളാം. ബ്ലോഗിലെ പ്രതിഭാശാലികളുടെ ഏഴയലത്തു വരുമോ ഈ ചുള്ളിക്കാട്? നമ്മള്‍ പൊന്നുരുക്കുന്ന ബൂലോകത്ത് ചുള്ളിക്കാടിനെപ്പോലുള്ള പൂച്ചകള്‍ക്കെന്തു കാര്യം? ഇങ്ങോട്ടു വന്നാല്‍ ഏതു ചുള്ളിക്കാടനേയും നമ്മള്‍ സംഘം ചേര്‍ന്ന് എറിഞ്ഞോടിക്കണം.

Anonymous said...

അധികാരം നഷ്ടപ്പെട്ടെങ്കിലും ഞങ്ങള്‍ ക്ഷത്രിയര്‍ക്ക് ആഭിജാത്യം നഷ്ടപ്പെട്ടിട്ടില്ല. ഈ “വര്‍മ്മ” മാരുടെ ഭാഷയും മനോഭാവവും ഞങ്ങളുടെ സംസ്ക്കാരത്തിലുള്ളതല്ല. ഈ ‘വര്‍മ്മ’ മാര്‍ ക്ഷത്രിയരാണെന്ന് ആരും തെറ്റിദ്ധരിക്കരുതേ.

മുസല്യാര്‍ said...

വര്‍മ്മകുലം മുടിഞ്ഞ് പോയോ?

എവിടെ വര്‍മ്മകള്‍?

വര്‍മ്മകളേ നിങ്ങള്‍ കൈകളുയര്‍ത്തൂ
വരൂ വരൂ ഈ ബ്ലോഗില്‍