Sunday, May 4, 2008

ആരാടാ തിന്നു മുടിക്കുന്നവര്‍?

ജോര്‍ജ്ജ് ബുഷിന്,

എടാ ആരാടാ തിന്നു മുടിക്കുന്നവര്‍?

ലോകത്തിന്റെ പോലീസും ആയുധ പരിശോധകനും സമാധാനപാലകനും ഒക്കെയായി വെലസിയ നീ റോള്‍ മാറി ലോകത്തിന്റെ ബ്രെഡ് ഇന്‍സ്പക്റ്റര്‍ ആകാന്‍ നോക്കുകയാണ് അല്ലേ?
സാമ്പത്തിക വിദഗ്ധരുടെ സമ്മേളനത്തില്‍ നീ എഴുന്നെള്ളിച്ച വിഡ്ഢിത്തങ്ങളും കല്ലു വെച്ച നുണകളും തൊണ്ട തൊടാതെ വിഴുങ്ങിയ ആ തെണ്ടികളെ ആരാടാ വിദഗ്ധരാക്കിയത്?

എടാ, നിന്റെ സ്ഥിരം കലാപരിപാടി പക്ഷേ ഇത്തവണ ലോകം വിശ്വസിക്കില്ല. കാരണം 2007ല്‍ നിന്റെ രാജ്യത്തെ കൃഷി വകുപ്പ് എറക്കിയ കണക്ക് എല്ലാര്‍ക്കും കിട്ടീട്ടുണ്ട്.
എടാ മരങ്ങോടാ, സമ്പത്തികം പോയിട്ട് വീട്ടുമൂച്ചും പിടിവാശീമല്ലാതെ ഒരു മാങ്ങാത്തൊലിയും നിന്റെ തലേല്‍ ഇല്ലെന്ന് നിന്റെ സ്വന്തം പ്രജകള്‍ തന്നെ പാടി നടക്കുന്നുണ്ടല്ലോടാ.

എടാ, നിന്റെ രാജ്യത്തെ പൊങ്ങന്മാര്‍ തിന്നു മുടിക്കുന്ന കണക്ക് വല്ലതും നിനക്കറിയാമോടാ? നിന്റെ രാജ്യത്ത് പാഴായിപ്പോകുന്ന ഭക്ഷണത്തിന്റെ അളവെത്രയാണെന്ന് വല്ല ബോധോമുണ്ടോടാ നിനക്ക്?
എടാ, കോടിക്കണക്കിനു പട്ടിണിക്കാര്‍ ഒരു നേരം ആഹാരം കഴിച്ച് പോയതാണോടാ തെറ്റ്? നീ എന്താടാ കരുതീത് മ..മ..മത്തങ്ങാത്തലയാ, ഞങ്ങളെന്നും പട്ടിണി കെടന്ന് നിന്റെ ഉണ്ണാക്കന്മാര്‍ക്ക് അണ്ണാക്കില്‍ കേറ്റാന്‍ ആഹാരം കയറ്റി അയക്കണമെന്നോ?

എടാ, നിന്റെ രാജ്യത്തെ കെഴങ്ങന്മാര്‍ തിന്നു മുടിക്കുന്നത് എന്റെ രാജ്യത്തെ ഒരുത്തന്‍ തിന്നുന്നേന്റെ അഞ്ചിരട്ടി ആണെടാ. ആളോഹരി ഒരിന്ത്യാക്കാരന്‍ കൊല്ലത്തില്‍ 178 കിലോ അരി/ഗോതമ്പ് കഴിക്കുമ്പോള്‍ നിന്റെ പൌരന്‍ പള്ളേല്‍ നിറക്കുന്നത് 1046 കിലോ ധാന്യമാണ്.

എടാ പോത്തേ, ലോകത്തേറ്റവും കൂടുതല്‍ മാംസം തിന്നുന്നത് അമേരിക്കക്കാരനാണെന്നത് നീ ശമ്പളം കൊടുക്കുന്ന ഇട്ടിക്കണ്ടപ്പന്മാര്‍ എഴുതിവെച്ച കണക്കാണെടാ. ഒരു അമേരിക്കക്കാരന്‍ ഒരു വര്‍ഷം 42.6 കിലോ പോത്തെറച്ചി ആണെടാ കേറ്റുന്നത്. ഇന്ത്യാക്കാരന്‍ 1.6 കിലോയും ചൈനാക്കാരന്‍ 5.9 കിലോയും. എടാ വര്‍ഗ്ഗസ്നേഹമില്ലാത്ത പന്നീ, പന്നിയെറച്ചീടെ കണക്കറിയാമോടാ നിനക്ക്? 29.7 കിലോ പന്നിയാടാ പന്നീ നിന്റെ രാജ്യക്കാരന്‍ കേറ്റുന്നത്.

എടാ 45.4 കിലോ കോഴി അകത്താക്കിയട്ട് നീ 1.6 കിലോ കോഴി തിന്നുന്ന ഇന്ത്യക്കാരനെ വെറും കോഴിയാക്കാല്ലേ കേട്ടോ.

സസ്യ എണ്ണ 41 കിലോ ഒരമേരിക്കക്കാരന്‍ ഉപയോഗിക്കുമ്പോ ഇന്ത്യാക്കാരന്‍ 11 കിലോ. 78 ലിറ്റര്‍ പാല് അമേരിക്കക്കാരന്‍ കുടിക്കുമ്പോ 36 ലിറ്റര്‍ ഇന്ത്യക്കാരന്. ഇത് പാലിന്റെ മാത്രം കണക്ക്. നിന്റെ ആഹാരരീതിലെ മുഖ്യ ഇനമായ ചീസും ബട്ടറും പാല്‍പ്പൊടിയും ഒരിക്കലും കണ്ടിട്ടു പോലുമില്ലാത്ത ഒത്തിരി ലക്ഷങ്ങളുണ്ടെടാ ഇന്ത്യയില്‍.

എടാ, ദശലക്ഷക്കണക്കിന് ഹെക്റ്റര്‍ കൃഷിയിടങ്ങള്‍ ജൈവ ഇന്ധനകൃഷിക്ക് കൊടുത്തിട്ട്, ഒള്ള എണ്ണയെല്ലാം വണ്ടീലൊഴിച്ച് കത്തിച്ചു തീര്‍ത്തിട്ട്, ക്രൂഡോയിലായ ക്രൂഡോയിലെല്ലാം പൂഴ്‌ത്തിവെച്ചിട്ട് നീ ഞങ്ങടെ നെഞ്ചത്ത് കേറുവാണോടാ?
അരീം തിന്ന് ആശാരിച്ചിയേം കടിച്ചിട്ട് പിന്നേം നിനക്ക് മുറുമുറുപ്പോടാ?

നിന്റെ എല്ലാ കടീം ഇതോടെ തീരും. നീ കാത്തിരുന്നോ, പട്ടിണിക്കോലങ്ങളായ നിന്റെ പ്രജകള്‍ നിന്നേം നിന്റെ തന്ത ബുഷിനേം നിന്റെ കുലത്തെ മുഴുവന്‍ ചുട്ടു തിന്നുന്ന ഒരു നാളിനു വേണ്ടി.

16 comments:

അനു.R.വര്‍മ്മ said...

ജോര്‍ജ്ജ് ബുഷിന്,

എടാ ആരാടാ തിന്നു മുടിക്കുന്നവര്‍?

ലോകത്തിന്റെ പോലീസും ആയുധ പരിശോധകനും സമാധാനപാലകനും ഒക്കെയായി വെലസിയ നീ റോള്‍ മാറി ലോകത്തിന്റെ ബ്രെഡ് ഇന്‍സ്പക്റ്റര്‍ ആകാന്‍ നോക്കുകയാണ് അല്ലേ?

കുഞ്ഞിക്ക said...

എല്ലാം കഴിഞ്ഞു അവന്, ഇനി നമ്മെക്കൂടി അവന്റെ വറുതിയിലാക്കണം. കണ്ണുരുട്ടി പേടിപ്പിക്കാനുള്ള ചെപ്പടി വിദ്യയാണാ കൊശവന്‍ പയറ്റുന്നത്. ഇന്ത്യക്കാരന്‍ വിശപ്പടക്കാനും ഇനി ഇവന്റെ സമ്മതത്തിന്‌ വേണ്ടി കാത്ത് നില്‍ക്കണമെന്നാവും ഇവന്റെയൊക്കെ ആഗ്രഹം

അര്‍മ്മാദാനന്ദ വര്‍മ്മ said...

ഹൊ ആശ്വാസമായി.....

ബൂലോക വര്‍മ്മകളേ അര്‍മ്മാദിപ്പിന്‍
കാലം തികഞ്ഞിരിക്കുന്നു
വര്‍മ്മാലയം തുറന്നിരിക്കുന്നു.

വര്‍മ്മേല്ലുയ്യാ വര്‍മ്മേല്ലുയ്യാ.....

യേതു പന്നനാറിയാടാ ബുഷിനെ പണിത വര്‍മ്മ? അവന്റെ വര്‍മ്മസ്ഥാത്ത് പണ്ടേ കോണ്ട(ലീ)സ കയറ്റേണ്ടതായിരുന്നു.

അനൂപ്‌ എസ്‌.നായര്‍ കോതനല്ലൂര്‍ said...

അനു അമേരിക്കെതിരെ ചെറു വിരലനക്കാന്‍
ഇന്ന് ഒരു ലോക ശക്തിക്കും കഴിയില്ല എന്നുള്ള
അഹഭാവമാണവര്‍ക്ക്
അവര്‍ക്ക് ആരെ വേണെലുംകൊല്ലാം കൊള്ളയടിക്കാം തെറി വിളിക്കാം
ഇന്ത്യയെ പോലുള്ള രാജ്യങ്ങള്‍ ഒന്നു തുമ്മി പോയാല്‍
അതു കുറ്റമാണ്
എന്താ ചെയ്ക്
കലികാലം

കുറ്റ്യാടിക്കാരന്‍ said...
This comment has been removed by the author.
കുറ്റ്യാടിക്കാരന്‍ said...

യ്യോ......
ബുഷേമാന്‍ ഇതെങ്ങാനും കേട്ടാല്‍...

കുറ്റ്യാടി വര്‍മ്മ said...

എന്താടോ ആ മരക്കഴുത മൂക്കേല്‍ വലിച്ച് കേറ്റുമോ കുറ്റ്യാടീ?

തര്‍ജ്ജമാനന്ദ വര്‍മ്മാജി said...

പ്രൌഡഗംബീരമായ ഈ ലേഖനം മൊഴിമാറ്റം നടത്തി ബുഷിന് അയക്കുന്നുണ്ട് ഞാന്‍. അവനു വിവരം വെക്കട്ടെ.

ഇഞ്ച വര്‍മ്മിണി said...

ഹോയ് :) ഈ വര്‍മ്മമാരുടെ ഇടയില്‍ ഒരു വര്‍മ്മിണിയുടെ കുറവേ ഉണ്ടായിരുന്നുള്ളൂ. വര്‍മ്മമാരേ ഇനി നിങ്ങളോട് ഡിബേറ്റാന്‍ ഞാനും പതിവാ‍യി ഇവിടെ കാണും :)

..::വഴിപോക്കന്‍[Vazhipokkan] said...

ഇതു കൂടി കൂട്ടി വായിക്കൂ,..

There is a worldwide conspiracy being orchestrated by an extremely powerful and influential group of genetically-related individuals which include many of the world's wealthiest people, top political leaders, and corporate elite, as well as members of the so-called Black Nobility of Europe (dominated by the British Crown) whose goal is to create a One World (fascist) Government, stripped of nationalistic and regional boundaries, that is obedient to their agenda..

Their intention is to effect complete and total control over every human being on the planet and to dramatically reduce the world's population by 5.5 Billion people. While the name New World Order is a term frequently used today when referring to this group, it's more useful to identify the principal organizations, institutions, and individuals who make up this vast interlocking spiderweb of elite conspirators.


more ..

http://en.wikipedia.org/wiki/New_World_Order_(conspiracy)and
http://educate-yourself.org/nwo/


See the latest documentary on the world elite, New World Order ..

END GAME (2007)
by Alex Jones

Part 1 / 14
http://www.youtube.com/watch?v=25yhygUkecE

Part 2
http://www.youtube.com/watch?v=r9XMu2UrSX0&feature=related

Part 3
http://www.youtube.com/watch?v=F59cMimOmiE

Part 4
http://www.youtube.com/watch?v=OKYWs9sZ36M

Part 5
http://www.youtube.com/watch?v=9VULQziRL80

Part 6
http://www.youtube.com/watch?v=uqN60p7niH4

Part 7
http://www.youtube.com/watch?v=nTRToKbqy00

Part 8
http://www.youtube.com/watch?v=CL-lB_Nk08U

Part 9
http://www.youtube.com/watch?v=G9s_GbRna8M

Part 10
http://www.youtube.com/watch?v=Fj8DmxS1etE

Part 11
http://www.youtube.com/watch?v=co7aIx85rWg

Part 12
http://www.youtube.com/watch?v=x_M16LzbYeY

Part 13
http://www.youtube.com/watch?v=3vrgMyAAj0o

Part 14
http://www.youtube.com/watch?v=8lS30OegdnA

ബാബുരാജ് ഭഗവതി said...

ബുഷുമാമന്‍ ഇന്ത്യന്‍ ഇടത്ത്രക്കാരന്റെ റോള്‍ മോഡലായിരുന്നുവല്ലോ.
ഇതുവരെ ഓശാന പാടിയവരുടെ പള്ളയില്‍ തന്നെ കുത്തി ബുഷ്..
കലക്കി ബുഷേ...
കലക്കി...
ഹഹഹഹഹഹഹഹ

ബാബുരാജ് ഭഗവതി said...

ബുഷുമാമന്‍ ഇന്ത്യന്‍ ഇടത്തരക്കാരന്റെ റോള്‍ മോഡലായിരുന്നുവല്ലോ.
ഇതുവരെ ഓശാന പാടിയവരുടെ പള്ളയില്‍ തന്നെ കുത്തി ബുഷ്..
കലക്കി ബുഷേ...
കലക്കി...
ഹഹഹഹഹഹഹഹ

ഗുരുജി said...

ഹല്ല പിന്നെ..ഇങ്ങനൊന്നും ചീത്ത വിളിച്ചാല്‍ പോര വര്‍മ്മാജീ...ഇതിലും കൂടുതല്‍ വിളിക്കണ്ടതാ..എന്തു ചെയ്യാനാ നമ്മള്‍ ഇന്ത്യാക്കാര്‍ക്ക്‌ അവന്റത്രയും താഴാന്‍ പറ്റില്ലല്ലോ...പന്ന റാസ്കല്‍ അവന്റെ അച്ഛനു സ്ത്രീധനം കിട്ടിയതെടുത്താണോ ഇന്ത്യാക്കാര്‍ കഴിക്കുന്നത്‌..

ബുഷ് ഭഗവതി വര്‍മ്മ. said...

ആരാ മോനേ(ളേ) പറഞ്ഞത് ഇന്ത്യനിടത്തരക്കാരന്റെ റോള്‍ മോഡല്‍ ബുഷാണെന്നു പറഞ്ഞത്???. അരുളപ്പാടു കിട്ടിയതാണോ?.ചിരിക്കല്ലേ പോതീ നിന്റെ പൊതിനെറയ്ക്കാന്‍ കൂടിയുള്ള പുന്നെല്ലു വാറ്റി പെട്രോളുണ്ടാക്കാനിട്ടിട്ടാണ് പന്നക്കഴുവേറി ഇന്ത്യക്കാരന്റെ നേര്‍ക്കു വിരല്‍ ചൂണ്ടുന്നത്.

ഹിലാരി വര്‍മ്മ said...

ഞാന്‍ അധികാരത്തില്‍ വന്നാല്‍ അമേരിക്കന്‍ പെണ്ണുങ്ങളുടെ തൂക്കം കുറയ്ക്കും

കടും തൂക്കവര്‍മ്മ. said...

കളി പറയാതെ ഹിലാരി വര്‍മ്മേ പണ്ട് ക്ലിന്റു വര്‍മ്മേടെ
തൂക്കം കുറച്ചിട്ടെന്തായി? പെമ്പിള്ളാരു കേറിയങ്ങു നെരങ്ങീലേ കണവന്റെ കടും തൂക്കത്തിന്മേല്.