Wednesday, April 22, 2009

ബ്ലോഗ് തുറപ്പാട്ട്

(ദിസ്‌‌കൈമള്‍ : ഈ ഗാനത്തിലെ സംഭവവികാസങ്ങള്‍ക്ക് നിലവില്‍ ബ്ലോഗ് ചെയ്യുന്നവരുമായോ ബ്ലോഗില്‍ നിന്ന് റിട്ടയര്‍ ചെയ്തവരുമായോ യാതൊരു ബന്ധവുമില്ല. അങ്ങനെ തോന്നുന്നെങ്കില്‍ അതിനു നിങ്ങളുടെ കുരുട്ടുബുദ്ധി മാത്രമായിരിക്കും ഉത്തരവാദി)

മട്ട് : എത്രയും ബഹുമാനപ്പെട്ട...

എത്രയും ബഹുമാനപ്പെട്ടയെന്റെ പ്രിയ ബീഡര് വായിക്കുവാന്‍
സ്വന്തം കെട്ട്യോന്‍
ഏറെപ്പിരിശത്തില്‍ പോസ്റ്റുന്നതെന്തെന്നാല്‍ ചൊല്ലീടുന്നു വസ്സലാം
നിര്‍ത്തിയ ബ്ലോഗിംഗ് വീണ്ടും തുടങ്ങീന്ന് തന്നെ എഴുതീടട്ടെ,
ഞമ്മടെവീട്ടില്‍ എല്ലാരും അത് വായിച്ച് രസിക്കുമെന്ന് കരുതി സന്തോഷിയ്ക്കട്ടെ...

എഴുതി അറിയിയ്ക്കാന്‍ കാര്യങ്ങള്‍ നൂറുണ്ട്...
പോസ്റ്റുകയല്ലാതെ വേറെന്തു വഴിയുണ്ട്..
എന്‍ മിഴികള്‍ തൂകും കണ്ണുനീരതുകണ്ട്..
എന്‍ കരള്‍ വേദന കാണുവാനാരുണ്ട്....
എങ്ങിനെ ഞാന്‍ പറയും?
എല്ലാമോര്‍ത്തു എന്നെന്നും ഞാന്‍ കരയും...
ഈ പോസ്റ്റിനു ഉടനടി കമന്റിട്ടു തന്നു സങ്കടം തീര്‍ത്തീടണേ...
ഇടയ്ക്കിടെ എന്നെയും ഓര്‍ത്തീടണേ.....

ബ്ലോഗിംഗ് വീണ്ടും തുടങ്ങിയ കാരിയം
വീട്ടിലെല്ലാരെയും അറിയിക്കീ സ്വകാരിയം
എല്ലാരും വായിച്ച് കമന്റേണം ഭാര്യയും
ഗോമ്പി കളിക്കുവാന്‍ പോരേണം നാരിയും
എങ്ങനേം ഞാനെഴുതാം
അനോണികളെ കേസില്‍കുടുക്കിയിടാം
മല്ലൂസിനെ മരിയാദ പഠിപ്പിച്ചിട്ട് അശ്ശരത്തെറ്റില്ലാതെ എഴുതീടാം
ബ്ലോഗിലേക്ക് ഇന്‍‌വിറ്റേഷന്‍ അയക്കാം...

ബ്ലോഗിംഗു തുടങ്ങിയ കാലത്തെ നമ്മുടെ
ബ്ലോഗ്‌വിധു നാളുകള്‍ മനസ്സില്‍ കഴിയുന്നു
മല്ലുഫോട്ടോ പോസ്റ്റുകള്‍ മാറോടണക്കുന്നു
പോഡ്‌കാസ്റ്റു പോസ്റ്റുകള്‍ മഞ്ഞില്‍ കുളിക്കുന്നു
മറുമൊഴി ഗ്രൂപ്പതാ മാടി വിളിക്കുന്നു
എങ്ങിനെ ഞാന്‍ കിടക്കും
കിടന്നാലും എങ്ങിനെ ഉറക്കം വരും ഉറങ്ങ്യാലും ഭയം പകര്‍ന്നിടും
പുതു മുറികവിതകള്‍ വായിച്ച് ഞെട്ടി ഉണരും
തലയിണ കൊണ്ടെന്റെ തലയിലമര്‍ത്തും!

പോട്ടം പിടിക്കണ കാമറേം പോട്ടം ബ്ലോഗും
പോരെങ്കില്‍ തലനിറയെ ‍മുടിയുള്ള പത്രാസും
നാല് പേര്‍ കാണെ നടിക്കുന്ന നാമൂസും
ദുഫായിലെ വലിയൊരു വീടിന്റെ അന്തസ്സും
ഉണ്ടെനിക്ക് സകലം എല്ലാമെല്ലാം ഉണ്ടായിട്ടെന്തു ഫലം
അനാഥനായ് ഇനി ബ്ലോഗട്ടെ
ഗുണമണമുള്ള മല്ലു ബ്ലോഗ് വിരിയുമ്പോള്‍,
കമന്റിനായ് കണ്ണീരോടെ ഞാന്‍ കേണിടും

ഒന്നോ രണ്ടോ വര്ഷം മുമ്പ് നിങ്ങള്‍ വന്നു...
ബൂലോഗത്ത് ഞാന്‍ വന്നിട്ട് കൊല്ലമിത് പതിനാറ്‌...
എട്ടോ പത്തോ പോസ്റ്റുകള്‍ മാത്രമങ്ങ് പോസ്റ്റീട്ട്
കിട്ടിയ ആകെമൊത്തം ടോട്ടല്‍ 30 കമന്റുകള്‍ കണ്ടിട്ട്
ബ്ലോഗറ് നെഗളിച്ചീടും ഇവിടെക്കിടന്ന്
ബ്ലോഗാകെ ഓടി ചാടി ആര്‍മ്മാദിയ്ക്കും
അനോണികള്‍ മറ്റുള്ളോര്‍ഡെ ബാപ്പാനെ മാടി വിളിക്കും
അത് കാണുമ്പോള്‍ ഉടഞ്ഞിടും ഇട നെഞ്ച് പിടഞ്ഞിടും
എങ്കിലും പടച്ചോനേ.. നുമ്മള് പണ്ട് വന്നോരു ബ്ലോഗറല്ലേ...
ആ അനോണിമുഖം കാണാന്‍ പൂതിയുണ്ടാവില്ലേ

എന്‍ ബീവീ ഞാനെവിടെ മാറാനീ ബൂലോഗത്തില്‍
തേങ്ങിക്കരഞ്ഞു തുടിക്കും ഞാന്‍ ഇക്കരെ
ഇടയിലെന്‍ ഖല്‍‌ബ് പോല്‍ അലറും കടല്‍ത്തിര
ഈ ജീവിതം വെറും നരഗാഗ്നി താഴ്വര
എന്തിനു ബ്ലോഗിക്കുന്നുനിങ്ങളീ തീയില്‍ ഇട്ടെന്നെ വേവിക്കുന്നു
കല്ല് കൊണ്ട് ചിറകൊടിഞ്ഞൊരു ചെറു കുരുവിയായ്
മണ്ണില്‍ വീണു പതിച്ചേ
പാവം ബ്ലോഗര്‍ എന്നെയനോണി ചതിച്ചേ

അന്ന് നാം മധുരം നുകര്‍ന്നോരീ ബ്ലോഗറാ
ഇന്ന് ഞാന്‍ പാര്‍ക്കും തടങ്കല്‍ തടവറ
പുതുബ്ലോഗറായ് വന്നു കയറിയോരീ പുര
മനമോഹങ്ങള്‍ കൊന്നു കുഴിച്ചിട്ട കല്ലറ
കണ്ണീരിന്‍ പൂ വിരിഞ്ഞേ കദന കടലില്‍ ഖല്‍‌ബ് കത്തിക്കരിഞ്ഞേ
കര കാണാതെ കുടുങ്ങിടും നാട് കടലിടുക്കില്‍ ഞാന്‍ നീന്തി നീന്തി തുടിക്കും
അങ്ങിനെ ഞാന്‍ നീറി നീറി മരിക്കും

എലിവിഷം നിറച്ചോരീ മാംസ പൂവന്‍ പഴം
മറ്റാര്‍ക്കും തിന്നാന്‍ കൊടുക്കൂലോരിക്കലും
മരിക്കോളം ഈ നിധി കാക്കും ഞാന്‍ എങ്കിലും,
ആ അനോണിയെ കണ്ടാലന്നവന്റെ തൊള്ളയില്‍ തിരുകികേറ്റും
ബ്ലോഗിയില്ല ഞാന്‍ ഇന്നാളുമെന്നോര്‍ക്കേണം നിങ്ങളും...
ബൂലോഗത്തില്‍ കണ്ടെടുത്ത പൊന്നിങ്കുടം
ഒടുവില്‍ ഞാന്‍ കാഴ്ചപ്പണ്ടം മാത്രമേ
ഉഴിഞ്ഞിട്ട നേര്‍ച്ചക്കോഴി പോലെയേ

അറബിപ്പൊന്‍ വിളയും അറബീടെ നാട്ടില്
അകലെ അബുദാബി ഗള്‍ഫിന്റെ നാട്ടില്
അധ്വാനിക്കും നിങ്ങള്‍ സൂര്യന്റെ ചോട്ടില്
ഇത്തിസാലാത്തിന്റെ പബ്ലിക് ടെലഫോണ്‍ ബൂത്തില്‌...
അന്നുപറഞ്ഞത് കേള്‍ക്കുവാന്‍ ബീവിയും കുട്ടിയുമീ വീട്ടില്
ഞാന്‍ ഒന്ന് ചോദിക്കുന്നു
ഈ കോലത്തിനു എന്തിനു ബ്ലോഗീടുന്നു
ഒന്നുമില്ലെങ്കിലും നമ്മള്‍ രണ്ടും ഒരേ പ്രൊവൈഡറില്‍ ബ്ലോഗിയോരല്ലേ
ഒരേ മറുമൊഴിയില്‍ കമന്റിനെ വിട്ടവരല്ലേ....

കത്ത് വായിച്ചുടന്‍ കണ്ണുനീര്‍ വാര്‍ക്കണ്ട
കഴിഞ്ഞു പോയതിനി ഒന്നുമേ ഓര്‍ക്കേണ്ട
ഖല്‍ബില് കദനപ്പൂമാല്യങ്ങള്‍ കൊര്‍ക്കണ്ട
കഴിവുള്ള കാലം കളഞ്ഞിനി തീര്‍ക്കേണ്ട
ബ്ലോഗു തുറന്നാല്‍ നീ വായിക്കുമല്ലോ
എനിക്കാ കമന്റു കണ്ടു മരിക്കാമല്ലോ
നിങ്ങള്‍ക്കായി തട്ടി കൂട്ടിയ മുറി കവിതയൊരെണ്ണം പോസ്റ്റീടട്ടെ....
തല്‍ക്കാലം ഞാന്‍ കത്ത് ചുരുക്കീടട്ടെ

63 comments:

അനുരഞ്ജ വര്‍മ്മ said...

ബ്ലോഗ് തുറപ്പാട്ട്

(ദിസ്‌‌കൈമള്‍ : ഈ ഗാനത്തിലെ സംഭവവികാസങ്ങള്‍ക്ക് നിലവില്‍ ബ്ലോഗ് ചെയ്യുന്നവരുമായോ ബ്ലോഗില്‍ നിന്ന് റിട്ടയര്‍ ചെയ്തവരുമായോ യാതൊരു ബന്ധവുമില്ല. അങ്ങനെ തോന്നുന്നെങ്കില്‍ അതിനു നിങ്ങളുടെ കുരുട്ടുബുദ്ധി മാത്രമായിരിക്കും ഉത്തരവാദി)

kichu / കിച്ചു said...

ഹ ഹ ഹ ...

അമ്പടാ..:)

ഇതു പുതിയ കത്തുപാട്ടാ....:)

നജൂസ് വര്‍‍മ്മ said...

ഒരു സ്‍മൈലി ഇട്ടു പോട്ടേ

ഗുപ്ത വര്‍‍മ്മ said...

തുറപ്പാട്ട് അസ്സലായിരിക്കുന്നു.

ഒന്ന് എനിക്കുറപ്പാ, ഇത് എന്നെ മാത്രം ഉദ്ദേശിച്ചുള്ളതാണ്.

അല്ലെങ്കിൽ എന്റെ മൂടുതാങ്ങി (അങ്ങോട്ടും ഇങ്ങോട്ടും) ലതീഷ് വര്‍മ്മയെ ബന്ധപ്പെടുത്തിയത്.

എതിരന്‍ കതിരവന്‍ said...

The best parody I have ever read.
Your sense of humor.......namichchu...

(I was looking for a podcast version-is L. R. Easvari going to sing this too?)

അഗ്രജന്‍ said...

ഹഹഹ സൂപ്പറ്...!
എതിരൻ പറഞ്ഞത് തന്നെ... അടിപൊളി പാരഡി!
ആരെങ്കിലും ഇതൊന്ന് പാടൂന്നേയ് :)

ഗോമ്പി വര്‍മ്മ said...

ഹ ഹ ഹ!!

ബ്ലോഗിംഗ് വീണ്ടും തുടങ്ങിയ കാരിയം
വീട്ടിലെല്ലാരെയും അറിയിക്കീ സ്വകാരിയം
എല്ലാരും വായിച്ച് കമന്റേണം ഭാര്യയും
ഗോമ്പി കളിക്കുവാന്‍ പോരേണം നാരിയും
എങ്ങനേം ഞാനെഴുതാം
അനോണികളെ കേസില്‍കുടുക്കിയിടാം
മല്ലൂസിനെ മരിയാദ പഠിപ്പിച്ചിട്ട് അശ്ശരത്തെറ്റില്ലാതെ എഴുതീടാം
ബ്ലോഗിലേക്ക് ഇന്‍‌വിറ്റേഷന്‍ അയക്കാം...
കലക്കി.. കൊട് കൈ..

മുറിവര്‍മ്മന്‍ said...

മിസ്റ്റര്‍ അനുരഞ്ജ വര്‍മ്മ,
What is this nonsense you've posted on your blog? what the hell is this? I can't tolerate this anymore..

I'm going to call the police!

വി.എം. കുട്ടി വര്‍മ്മ said...

മാപ്പിളഗാനശാഖക്ക് ഒരു മുതല്‍ക്കൂട്ട് തന്നെ ഈ തുറപ്പാട്ട്. ഇതും ഇതിന്റെ മറുപടിയായി വരാനുള്ള പാട്ടും എല്ലാം ഇനിമേല്‍ തുറപ്പാട്ട് പ്രസ്ഥാനം എന്നറിയപ്പെടും.

പീര്‍മുഹമ്മദ് വര്‍മ്മ said...

തുറപ്പാട്ട് പ്രസ്ഥാനമല്ല കുട്ടി വര്‍മ്മേ കൂതറപ്പാട്ട് പ്രസ്ഥാനം.

അഞ്ചല്‍ വര്‍മ്മ said...

മൊയലാളീടെ മൊത്തം ചരിതം ഉണ്ടല്ലോ വര്‍മ്മാശാനേ

ഫാദര്‍ പോള്‍ തോട്ടിങ്ങല്‍ വര്‍മ്മ said...

നന്നായി കുഞ്ഞാടേ. ഇതേ രൂപത്തില്‍ അതായത് ഇതേ ഭാവത്തില്‍ അതായത് ഇതേ സ്റ്റൈലില്‍ ഒരു മാര്‍ഗ്ഗംകളിപ്പാട്ട് കൂടി പോരട്ടെ വര്‍മ്മക്കുഞ്ഞേ

വെളിച്ചമില്ലാപ്പാട് വര്‍മ്മ said...

മാര്‍ഗ്ഗം കളിമാത്രമാക്കണ്ട. നല്ലൊന്നാന്തരം ഭരണിപ്പാട്ട് കൂടിയാവാം

അസിന്‍ തോട്ടുങ്ങല്‍ വര്‍മ്മ said...

ചിരിച്ചു ചിരിച്ചു മണ്ണൂകപ്പി!!

കുറുമാന്‍ said...

ബൂ ഹ ഹ,

ആരാദ്യം കരയും,
ആദ്യം ചിരിക്കും
ചിരിക്കാനും വയ്യ
ചിരിക്കാതെ-
യിരിക്കാനും വയ്യ.

വല്യമ്മാവന്‍ said...

ഈ വര്‍മ്മ ഏതു വര്‍മ്മയാണെന്ന് കണ്ടുപിടിക്കാന്‍ ഗോമ്പീലെ പുലികളാരുമില്ലേ ഈ ബ്ലോഗുലകത്തില്‍?

കരുണാമയനായ വര്‍മ്മ said...

വര്‍മ്മാലയം വര്‍മ്മെ പാരഡി കൊള്ളാമെ
പലവിധ കാര്യങ്ങള്‍ പറയാന്‍ ശ്രമിച്ചാലും
അതുവന്നു കൊള്ളുന്നതൊരു പാവം നെഞ്ചത്തില്‍
അതിനാലിത് ആക്ഷേപമായി
എന്നുഞാന്‍ ചൊന്നീടില്‍ എന്നെ തിരഞ്ഞീടല്ലെ
ഇവനൊരു പാവം ബ്ലൊഗുന്ന കുഞ്ഞാണള്ളാ....

ആരുക്കും നോവാത്ത പാരഡിയാണെങ്കില്‍
ആരുമതൊന്നെത്തി വായിച്ചുപോയീടും
വായിച്ചു പോകുമ്പോള്‍ ചുണ്ടില്‍ വിരിഞ്ഞീടും
പതിനാലാം രാവിന്റെ മൊഞ്ചുള്ള പുഞ്ചിരി
അതുതന്നെ പാരഡിതന്‍ ലക്ഷ്യവും അതുതന്നെയായീടണം മോഹവും
അതിനായ് കുറിക്കുന്നോരീ കത്തുനീ
ഡെലിറ്റല്ലേ പൊന്നു വര്‍മ്മേ...
എന്നെപാവം കൊലവിളിച്ചീടൊല്ലേ നീ

Visala Manaskan said...

എന്നെയെങ്ങ് മരി!

മാരകമായിപ്പോയി സര്‍.

ഹൂഷ്! (കുമ്പിട്ടതാ)

--
ഒരു ഹെല്‍മെറ്റ് കിട്ടിയിരുന്നെങ്കില്‍ ഒരു കാര്യമുണ്ടായിരുന്നു..

Kaithamullu said...

നല്ല ആക്ഷേപഗാസ്യ പ്യാരഡി കുത്ത് ഗവിത.....

പാഡന്‍ കഴിയുള്ളോരെ വരൂ, ആപലിക്കൂ, ഉഡന്‍!

കുരുത്തംകെട്ട (KK) വര്‍മ്മ said...

കരുണാമയനായ വര്‍മ്മ,
പതിന്നാലോ? പതിനേഴല്ലെ കുട്ടാ??

കാട്ടിപ്പരുത്തി said...

:)
ള്ളേ

കരുണാമയനായ വര്‍മ്മ said...

കെ.കെ.വര്‍മ്മ.
ശരിയാണ് കേട്ടൊ.. ഇപ്പൊ പതിനേഴായല്ലൊ..
അത് മറന്നുപോയി..

ഇപ്പൊ സംഗതിയെല്ലാം ഓകെയല്ലെ??

ഉമേഷ് വർ‍മ്മ said...

:)

Pills Varmma said...

ha ha ha ha ha

നസീർ‍ കടിക്കാട് വർ‍മ്മ said...

ഇതു ഒരു വല്ലാത്ത പാരഡിയായിപ്പോയല്ലോ.

മൃഗീയവര്‍മ്മ said...

പൈശാചികം

അക്സരപിസാസ് വര്‍മ്മ said...

കുത്തി മലര്‍ത്തി മച്ചൂ.......

പാവപ്പെട്ടവൻ said...

ഇതു പുതിയ ക(‍കു)ത്തുപാട്ടാ ?

ലോനപ്പന്‍ വര്‍മ്മ said...

കടിക്ക് ആടോ?
നമ്മളൊക്കെ ഒരു വട അല്ലെങ്കില്‍ ഒരു പയമ്പൊരി.... നസീറ് വര്‍മ്മേനെ സമ്മയിച്ചേക്കണ്

അബു ദുബായ് തല്ലി കൊല്ല് വര്‍മ്മ said...

കൊല്ല്.. കൊല്ല് കൊല്ല്...
സത്യായിട്ടും ഞാനല്ല..

തമ്മനം ഷാജി വര്‍മ്മ said...

ഇവിടെ കൊച്ചീല് പണി കൊറവണ്. ദുഫായിലും അബുദാഫീലും കൊട്ടേഷം കൊട്‌ക്ക്ണ്‌ണ്ടേ ചീപ്പ് റേറ്റിന് പണി നടത്തിത്തരാന്‍ ന്റെ ശിഷ്യന്‍ ഗുണ്ടബിനൂനെ അങ്ങാട്ടയക്കാം.

വിളയില്‍ ഫസീല ബര്‍മ്മ said...

അള്ളള്ളാ..ന്താ മ്മളീ കേക്കണത്..

ദേ, മിനിഞ്ഞാന്ന് കിട്ടിയ അബാര്‍ട് ഞാനീ കാല്‍ചുവട്ടില്‍ ബെക്കുന്നു.ചിരിച്ചു ചിരിച്ചു എന്റെ പരിപ്പിളകി ആശാനെ.ഈ പാട്ട് എനിക്കൊന്ന് പാടണം.എന്നിട്ടു മരിച്ചാലും ബേണ്ടീലാ

മാപ്പിള കാന സാഘക്ക് നല്ലൊരു മൊതല്‍ക്കൂട്ടാണ് ട്ടാ, ഈ തൊറപ്പാട്ട്.

വെളഞ്ഞ വര്‍മ്മ said...

നിര്‍ത്തി നിര്‍ത്തി പാടൂ ഫസീലാ

Shibu Varmma said...

ഇതിവിടെ പോസ്റ്റിയത് ആരാണെന്നു പറ അനുരഞ്ജ വര്‍മ്മേ

ഇംഗ്ലീഷ് വര്‍മ്മ വിത്ത് ദേശീ ചര്‍മ്മം said...

ദയവായി ആരെങ്കിലും ഇതൊന്നു പാടൂ

കുട്ടിസ്രാങ്ക് വര്‍മ്മ said...

അനുരഞ്ജ വര്‍മ്മയുടെ ബ്ലോഗില്‍ അനുഞ്ജ വര്‍മ്മ ഇട്ട ഒരു പോസ്റ്റിനു താഴെ Posted by അനുരഞ്ജ വര്‍മ്മ at 10:05 AMഎന്ന് വെണ്ടക്കാ അക്ഷരത്തില്‍ എഴുതി വെച്ചത് കാണുന്നില്ലെ ഷിബൂ വര്‍മ്മെ.?

മണ്‍സൂണ്‍ ഇന്‍ ദ വൂഡ്സ് വര്‍മ്മ said...

കുട്ടിസ്രാങ്ക് പറഞ്ഞത് നേരാണല്ലോ

ഷിബു താമരകുളം said...

ഇതൊരു മറ്റെ പരിപാടി ആയിപോയി

സുബൈര്‍വര്‍മ്മ said...

ആ പാവം ചെക്കനെ നിങ്ങള് കരയിപ്പിച്ചേ അട്ങ്ങൂ അല്ലേഡാ?

IKJTTR Varmma said...

ഇതേതാ ഈ വര്‍മ്മ എന്നറിയാന്‍ ഇതിനു മുന്നത്തെ പോസ്റ്റു വായിച്ചാല്‍ മനസ്സിലാകും. വെരി ഈസി..

കൊച്ചുമുതലാളി said...

കിടിലം പാരഡി....:)

ലതീഷ് മോഹന്‍‍‍ വർ‍‍മ്മ said...

വര്‍‍‍മ്മക്ക് ഇതെഴുതാനുള്ള പ്രചോദനം എന്താണ്?

മഞ്ഞ ഒതളങ്ങ വര്‍മ്മ said...

ഇതൊരു കുത്താണല്ലോ.

ഇങ്ങഡെ ബീഡര് said...

ഷാര്‍ജ്ജായിലുള്ളോരെഴുത്തു പെട്ടീ
ഇന്ന് തുറന്നപ്പോള്‍ കത്തു കിട്ടീ
എന്‍ പ്രിയ ഇങ്ങള് ഹൃദയം പൊട്ടീ
എ‌യ്‌തിയ കത്ത് ഞാന്‍ കണ്ട് ഞെട്ടീ...

ബ്ലോഗാനുഭൂതി അയവിറക്കി
പോസ്റ്റില്‍ വീണുടയുന്ന കമന്റ് നോക്കീ
കരളിന്റെ ചുടുരക്തമഷിയില്‍ മുക്കീ
കത്തിന്റെ കതിര്‍മാല കോര്‍ത്തൊരുക്കീ

വാക്കുകള്‍ കൂരമ്പായ് കുത്തിത്തറക്കുന്നു
വാക്യങ്ങളൊരു കൊടുവാളായ് അറുക്കുന്നു
കരളിനെയൊരു നൂറു കഷ്‌ണം നുറുക്കുന്നു

ഞെട്ടിപ്പോയി ഹൃദയം പൊട്ടിപ്പോയി
ഞെട്ടിപ്പോയി ഹൃദയം പൊട്ടിപ്പോയി
കത്തിന്
മറുപടി തരാനൊരു പിടിയില്ല- മുട്ടിപ്പോയി
ഉത്തരം മുട്ടിപ്പോയീ...


വാക്കുകള്‍ കൂരമ്പായ്

ഊഞ്ഞാല്‍ വര്‍മ്മ said...

ആ മേലെക്കിടക്കുന്ന കവിതയ്ക്കെന്താ ഒരു കുഞ്ഞിക്കവിതാ മണം? മുറിക്കവികളല്ലാതെ ആരാ അങനെ ഒരാള്‍?

സദാഗഥന്‍ വര്‍മ്മ said...

വാക്കുകള്‍ കൂരമ്പായ് കുത്തിത്തറക്കുന്നു
വാക്യങ്ങളൊരു കൊടുവാളായ് അറുക്കുന്നു
കരളിനെയൊരു നൂറു കഷ്‌ണം നുറുക്കുന്നു
തലച്ചോറും ഹാര്‍ട്ടുമള്ളോ കുത്തിത്തുറക്കുന്നു

നീട്ടാത്ത രാജപ്പൻ വർമ്മ said...

അനുരജ്ഞൻ വർമ്മ ഇപ്പോഴും ഈ പഴയ ചീള് ദുബായ് പാട്ടും കൊണ്ട് നടപ്പാണൊ..ഛേ വേസ്റ്റായി.

കിടു വര്‍മ്മ said...

കിടു കിടൂ

G.MANU said...

ഹെന്റമ്മോ തകര്‍ത്തു തരിപ്പണംസ്..

ദുഫായി കത്തുപാട്ട് വായിച്ച് വിഷമം ദാ ഇപ്പോ തീര്‍ന്നു വര്‍മ്മേ...

കൊടു കൈ

സ്ലം ഡോസ് മില്ലിയടിയന്‍ വര്‍മ്മ said...

കെടക്കട്ടെ ഒരമ്പത് മില്ലി നുമ്മഡെ വഹ

Anonymous said...

superb. whoevr doing this jst take this applause .

Anonymous said...

അസംബന്ധം ..സംബന്ധം കൂടാന്‍ വന്നേക്കരുതെന്ന്..എന്റെ ലതീഷിനേയും ഗുപ്തനേയും കളിയാക്കാന്‍ നിനക്ക് എങ്ങനെ ധൈര്യം വന്നു? ഇത് വെറും ചവര്‍ ...ഈ ****പാട്ട്...ഉടനെ പിന്‍വലിക്കണം ...

റാം അദ്രുമാന്‍ ഡിസൂസ വര്‍മ്മ said...

ഏതവനാടാ ഈ ലതീഷും ഗുപ്തനുമൊക്കെ ങെ

olakka varmma said...

ayyo avare onnum iniyum ariyille? siva siva!

Anonymous said...

aaredaa ariyillann paranjathu?

ഉസ്മാന്‍ പള്ളിക്കരയില്‍ said...

"അമ്പ് കൊള്ളാത്തവരില്ല കുരുക്കളില്‍"...

സര്‍വ്വ ബ്ളോഗര്‍മാരുടെയും മര്‍മ്മം നോക്കി കാച്ചിയിരിക്കുന്നു.

കലക്കി...

[ nardnahc hsemus ] said...

ഹഹഹാജീ ഓ ജീ വര്‍മ്മാ ജീ കലക്കീ ജീ

ആയിരത്തൊന്ന് വര്‍മ്മ said...

വല്യമ്മാവന്‍..വല്യമ്മായിയുടെ കെട്ട്യോന്‍ വര്‍മ്മ.

മീരാ അനിരുദ്ധൻ said...

കത്തു പാട്ടിനു ഇത്രയും മനോഹരമായ ഒരു പാരഡി.ചിരിച്ചു പോയി.

Anonymous said...

kolll............................enne kolllllllllllll,paradeen paranja enganeyundo oru parady,kidilan

Joy Varghese said...

kalakki..

Vincentcatn said...

aaredaa ariyillann paranjathu?

Vincent said...

കൊല്ല്.. കൊല്ല് കൊല്ല്... സത്യായിട്ടും ഞാനല്ല..