Thursday, September 17, 2009

അനോണിമാഷിനെ അനുരഞ്ജവര്‍മ്മ അഭിമുഖിക്കുന്നു


അ.വ: അനോണിമാഷേ നമസ്കാരം. ബ്ലോഗ് ജീവിതത്തിലേക്ക് ചവിട്ടുന്നതിനു മുന്നായി താങ്കളുടെ വീട്ടില്‍ എത്ര പട്ടികളുണ്ട്, പൂച്ചകളുണ്ട്, പൂച്ചയുടെ കളറെന്താ, ഏതു സ്കൂളിലാ പഠിച്ചെ, ഏതാ ഫേവരിറ്റ് കളര്‍, ബോബനും മോളിയും വായിക്കാറുണ്ടോ എന്നൊക്കെ അറിയാന്‍ ഞങ്ങളുടെ വായനക്കാര്‍ ആകാംഷപൂര്‍വ്വം കാത്തിരിക്കുകയാണ്. അതിനെക്കുറിച്ചെല്ലാം ഒന്നു വിശദീകരിക്കാമോ?

അ.മാ: ഒരു അസാധാരണ കുടുംബമാണ് എന്റേത്. വായില്‍ വെള്ളിക്കരണ്ടിയുമായാണ് ഞാന്‍ ജനിച്ചത്. മഹാപണ്ഡിതനും ദാര്‍ശനികനും സൈദ്ധാന്തികവേദാന്തിയും ആയിരുന്ന അച്ഛനാണ് മര്‍മ്മാണി വൈദ്യത്തിന്റെ ആദ്യപാഠങ്ങള്‍ പറഞ്ഞു തന്നത് . യൂനാനി പഠിക്കാനുള്ള ത്വര നിമിത്തം ഞാന്‍ നാട് വിട്ടു. യാദൃച്ഛികമായി നാട്ടില്‍ തിരിച്ചെത്തി മയിലെണ്ണ വില്‍ക്കുന്ന തൊഴില്‍ സ്വയം കണ്ടെത്തി. അങ്ങനെയാണ് കമ്പ്യൂട്ടര്‍ വാങ്ങുന്നതും ബ്ലോഗിങ് തുടങ്ങുന്നതും.














അ.വ:
നിങ്ങൾ ഒരധ്യാപകനായിരുന്നുവൊ ? മാഷ് എന്ന പേര് അച്ഛൻ, അമ്മ, അയലത്തെ അദ്ദേഹം ഇത്യാതി ആരെങ്കിലും ഇട്ടതാണൊ ?

കൈപ്പള്ളിക്ക് മലയാളവും വിശ്വപ്രഭയെപ്പോലുള്ളവര്‍ക്ക് ബ്ലോഗിങ്ങിന്റെ ബാലപാഠങ്ങളും പറഞ്ഞുകൊടുത്തതു കൊണ്ടായിരിക്കും ഒരു പക്ഷേ ബൂലോകര്‍ എന്നെ മാഷ് എന്ന് വിളിക്കുന്നത്. ചില കര്‍ഷകബ്ലോഗര്‍മാര്‍രെ ഓണ്‍ലൈന്‍ കൃഷി ചെയ്യാന്‍ പഠിപ്പിച്ചതും ഞാനാണ്.

അ.വ: അനോണിയേയും സനോണിയേയും ബന്ധിപ്പിക്കുന്ന ഒരു കണ്ണി എന്നു വേണമെങ്കില്‍ താങ്കളെ വിശേഷിപ്പിക്കാം. അതുകൊണ്ടാണല്ലോ പേരു കേട്ട സനോണികളായ കൈപ്പള്ളിയേയും വിശ്വപ്രഭയെയുമൊക്കെ താങ്കള്‍ ബ്ലോഗാക്ഷരി പഠിപ്പിച്ചു വിട്ടത്? യഥാര്‍ത്ഥത്തില്‍ സനോണികളെക്കുറിച്ച് താങ്കളുടെ സങ്കല്‍പ്പമെന്താണ്? ഈ അനോണികള്‍ എന്നെങ്കിലും നന്നാകുമോ?

അ.മാ: ഏയ്, അങ്ങനെയൊന്നുമില്ല. ഇതൊക്കെ ചരിത്രപരമായ ചില നിയോഗങ്ങള്‍ മാത്രം.
പിന്നെ, അനോണിയാവുന്നതില്‍ തെറ്റൊന്നുമില്ല. അത് ബ്ലോഗര്‍ നല്‍കുന്ന ഒരു സ്വാതന്ത്ര്യമാണ്.
ഞാന്‍ ഇതിനു തൊട്ടുമുമ്പ് പറഞ്ഞ വാക്കുകള്‍ ഡിലീറ്റ് ചെയ്യാമോ പ്ലീസ്? വാര്‍ദ്ധക്യസഹജമായ മുന്‍കോപം കൊണ്ടു പറഞ്ഞു പോയതാണ്. അനോണിമസ് ബ്ലോഗിങ് ശുദ്ധ തോന്ന്യവാസമാണ്. അനോണികള്‍ ഒക്കെ ഏതെങ്കിലും ഒരു ദിവസം നന്നാവും എന്നു തന്നെയാണ് വിശ്വാസം. കഴിഞ്ഞയാഴ്ച ഇഞ്ചിപ്പെണ്ണ് നന്നായതു കണ്ടില്ലേ? മരമാക്രിയും ഡിങ്കനും ഒക്കെ ഒരു ദിവസം ഇതുപോലെ നന്നാവും.

അ.വ:ബൂലോകത്തെ അറിയപ്പെടുന്ന ഒരു ബുദ്ധിജീവിയല്ലേ താങ്കള്‍?

അ.മാ: ഹേയ് അങ്ങനെയൊന്നുമില്ല. വായിക്കും, ചിന്തിച്ചു നോക്കാതെ വിഡ്ഡിത്തങ്ങള്‍ പറഞ്ഞുകൊണ്ടേയിരിക്കും പിന്നെ അതൊക്കെ ഡിലീറ്റും. ചിലപ്പോ ബ്ലോഗു പൂട്ടും, വീണ്ടും തുറക്കും കമന്റു മോഡറേഷന്‍ വെയ്ക്കും. അല്ലാതെ നിങ്ങള്‍ വിചാരിക്കുന്നത്ര ബുദ്ധിയൊന്നും എനിക്കില്ല.

അ.വ:എന്തുകൊണ്ട് നിങ്ങൾ പട്ടാളത്തിൽ ചേർന്ന് വെടിവയ്ക്കാൻ പോയില്ല ?

ഞാന്‍ പറഞ്ഞല്ലോ സ്വതന്ത്രസോഫ്റ്റ് വേയര്‍ ആയിരുന്നു എന്റെ സ്വപ്നം. അതു സാക്ഷാത്കരിക്കാനാണ് ഗാന്ധിജിയുമായിച്ചേര്‍ന്ന് ഉപ്പു സത്യാഗ്രഹത്തിനുപോയത്. ഫ്രഞ്ചു വിപ്ലവത്തില്‍ പങ്കെടുത്തിട്ടുണ്ടെങ്കിലും പാനിപ്പത്ത് യുദ്ധത്തോടെ രാഷ്ട്രീയം ഉപേക്ഷിച്ചു. ഇപ്പോള്‍ കൃഷി, കവിതയെഴുത്ത്, യുക്തിവാദം,യോഗ,അമ്പലക്കമ്മിറ്റി, ബ്ലോഗ് അക്കാദമി ഇതൊക്കെയായി കഴിഞ്ഞുകൂടുന്നു.



അ.വ: ബ്ലോഗിങിനായി ലാപ്ടോപ്പ് വാങ്ങുകയാണെങ്കിൽ, എങ്ങനെ വാങ്ങുകയാണ് നല്ലത് ?
വാങ്ങുന്നതിനു മുൻപ് സിംഗപ്പൂരിലെ കൊച്ചാട്ടൻ, അങ്കമാലിയിലെ അമ്മാവൻ, സൊമാലിയായിലെ പ്രസിഡന്റ് എന്നിവരെ വിളിച്ച് അഭിപ്രായം ചോദിക്കണോ ?

അ.മാ: ക്രെഡിറ്റ് കാര്‍ഡില്‍ ലാപ്ടോപ്പ് വാങ്ങുന്നതാണ് എന്തുകൊണ്ടും ലാഭം. പിന്നെ കിടന്നുകൊണ്ട് ഉപയോഗിക്കാന്‍ പറ്റുന്ന ലാപ് ടോപ്പാണോ എന്ന് ഉറപ്പുവരുത്തണം. കക്കൂസില്‍ പോകുമ്പോഴും തെങ്ങില്‍ കേറുമ്പോഴും, പശുവിനെ കറക്കുമ്പോഴും,റബ്ബർ ടാപ്പ് ചെയ്യുമ്പോഴും ഒക്കെ ബ്ലോഗു ചെയ്യാന്‍ പറ്റും എന്നുള്ളതുകൊണ്ട് പഴയ ഹാര്‍മോണിയത്തിന്റെ വള്ളിയില്‍ തൂക്കിയിട്ടാണ് ഞാനിപ്പോള്‍ എന്റെ ലാപ്ടോപ് കൊണ്ടുനടക്കുന്നത്.

അ.വ:ഹോട്ടലിൽ സാമ്പാർ വിളമ്പിയിട്ടുണ്ടൊ ? എച്ചിലില എടുത്തിട്ടുണ്ടൊ ? ഓണത്തിന്റന്ന് പട്ടിണി കിടന്നിട്ടുണ്ടോ?

അ.മാ: ഞാന്‍ ഒരു ബ്ലോഗുതൊഴിലാളി ആണെന്നറിയാമല്ലോ? അതിന്റെ പേരില്‍ പലരും എന്നെ ഫോണ്‍ വിളിച്ചു ശല്യപ്പെടുത്തുന്നുണ്ട്. ഞാനൊരു പാവമായതുകൊണ്ടല്ലേ എല്ലാവരും എന്റെ തന്തക്കു വിളിക്കുന്നത്? ഒന്നു രണ്ടു മഹത്തായ പോസ്റ്റുകള്‍ എഴുതി എന്നല്ലാതെ എന്തു തെറ്റാണ് ഞാന്‍ ഇവരോടൊക്കെ ചെയ്തത്? ഇന്നലെ തന്നെ നൂറ്റിപ്പത്ത് ഭീഷണി,പരിഹാസ കോളുകള്‍ എനിക്കു കിട്ടി എല്ലാവരോടും റോങ് നമ്പര്‍ എന്നു പറഞ്ഞ് ഒഴിവായി. എന്തിനാണ് ഈ കോളുകള്‍ അറ്റെന്റു ചെയ്യുന്നത് എന്ന് ചിലരൊക്കെ ചോദിക്കുമ്പോള്‍ ചിരിയാണു വരിക. ഇന്‍കമിങ് കോള്‍ ഫ്രീയാണ് എന്ന സാമാന്യവിവരം വരെ ഇവനൊന്നും ഇല്ലേ?

പട്ടിണി കിടന്നിട്ടില്ല എങ്കിലും പട്ടിണിയെക്കുറിച്ചും ദാരിദ്ര്യത്തെക്കുറിച്ചും ഒക്കെ ഒരുപാട് സിനിമകള്‍ കാണുകയും കവിതയെഴുതുകയും ചെയ്തിട്ടുണ്ട്. ഒറ്റ പെഗ്ഗുപോലും അടിക്കാതെ അനേകം ഓണവും റിപ്പബ്ളിക് ദിനവും ആഘോഷിച്ചിട്ടുണ്ട്.


അ.വ:യുജിസി ഉണ്ടായിരുന്നെങ്കിൽ പീച്ഛ്ഡി എടുക്കുമായിരുന്നോ?

അ.മാ: ലുക്ക്, യൂജീസി, പീഎച് ഡി എന്നൊക്കെയുള്ളത് വരേണ്യന്മാരായ ചിലര്‍ കയ്യടക്കിവെച്ചിരിക്കുന്ന ചില സ്ഥാനമാനങ്ങളാണ്. കോളേജ് അധ്യാപകനാവാന്‍ അപേക്ഷ കൊടുത്തപ്പോള്‍ മിനിമം പ്രീഡിഗ്രിയെങ്കിലും പാസ്സാവണമെന്ന് പറഞ്ഞ് എനിക്കു ജോലി നിഷേധിച്ചിട്ടുണ്ട്. അഭിനയത്തിലൂടെ മോഹന്‍ലാലിന് ലെഫ്റ്റ്നന്റ് പദവി കിട്ടിയത് ഇവരൊന്നും അറിഞ്ഞില്ല എന്നു തോന്നുന്നു. സീരിയല്‍ അഭിനയത്തിലൂടെ ഒരു ബ്രിഗേഡിയര്‍ എങ്കിലും ആയിത്തീരണമെന്നുണ്ട്.

അ.വ:റിച്ചാഡ് സ്റ്റാള്‍മാനെ ഉബുണ്ടു പഠിപ്പിച്ചത് അങ്ങാണെന്ന് ഒരു ശ്രുതിയുണ്ടല്ലോ? അതേക്കുറിച്ച്?

അ.മാ: ഉണ്ട! സ്റ്റാള്‍മാനെ സ്റ്റണ്ടു പടിപ്പിച്ചത് ഞാനാണെന്നും ശ്രുതിയുണ്ട്. ഇതൊക്കെ വല്ല ചിത്രകാരന്മാരുടേയും ഭാവനയായിരിക്കും. പക്ഷേ ശശി തരൂരിനെ ട്വിറ്റര്‍ ഉപയോഗിക്കാന്‍ പഠിപ്പിച്ചത് ഞാനാണ്.
















അ.വ:
ഒരുപാട് കാലം മുൻപ് നാടുവിട്ട മലയാളികൾക്കും പിന്നെ താല്പര്യമുള്ള സായിപ്പ് മദാമ്മമാർക്കും കഞ്ഞി അനത്തുന്ന അതിസങ്കീർണ്ണമായ വിദ്യ പഠിപ്പിച്ചുകൊടുത്തത് മാഷാണെന്ന് കേൾക്കുന്നത് ശരിയാണൊ ? ദേഹണ്ണം പണ്ടുതൊട്ടെ താല്പര്യമുള്ള വിഷയമാണോ ?




അ.മാ:
കഠിനാദ്ധ്വാനം കൊണ്ട് പഠിച്ചെടുത്ത വിദ്യയാണിത്. ഇപ്പോള്‍ ഞാന്‍ കഞ്ഞി പ്രൊഫഷണല്‍ അല്ല എന്ന് അപരിചിതരെ വിശ്വസിപ്പിക്കാന്‍ പ്രയാസം.

15 comments:

അനുരഞ്ജ വര്‍മ്മ said...

അനോണിമാഷിനെ അനുരഞ്ജവര്‍മ്മ അഭിമുഖിക്കുന്നു

സസി തരൂ said...

ഇക്കണോമി ക്ലാസ്സിൽ കയറിയ പോലെയാണ് ഈ വർമ്മാലയം . കന്നുകാലി തൊഴുത്ത്.മാസം 12 ലക്ഷം രൂപ വാടക ഉള്ള മുറിയിൽ ഞാൻ താമസിച്ചാൽ അഴിക്കോടിനെന്താ? അയാൾ ഒരു S ആകൃതിയാണെന്ന് നപുംസക പുത്തിജീവി കറുത്തെഴുത്ത് അഭിപ്രായപ്പെട്ടത് വർമ്മമാർ കണ്ടില്ലെന്നുണ്ടോ? അനോണി മാഷും ഞാനും ഒരേ നാണയത്തിന്റെ രണ്ട് സൈഡസ് ആണെന്ന് നിങ്ങൾക്കറിയാത്തത് എന്റെ പ്രശ്നമല്ല. എന്നെ ഒരു ജോസ് ചെറിയ ആക്കരുത്.. എല്ലാറ്റിന്റേയും പണി തെറിപ്പിക്കും ഞാൻ

യാരിദ്‌|~|Yarid said...

ഈശ്വരാ..:):):)

ചിരിച്ച് ചിരിച്ച് ഒരു വഴിക്കാ‍ായി....=))

മുട്ടനാടന്‍ വര്‍മ്മ said...

എന്റെ ഇഷ്ടങ്ങള്‍ അനിഷ്ടങ്ങള്‍ എന്ന പരിപാടി ഇടാമോ പത്രാധിപരേ?

പത്തു കൊല്ലമായി പനച്ചും‌മൂട്ട് ഭൈരവി റ്റാക്കീസില്‍ റ്റിക്കറ്റ് കീറുന്ന വലിയ നടനാണു ഞാന്‍.
ശ്രീനിവാസന്‍, മോഹന്‍‌ലാല്‍, മമ്മുട്ടി എല്ലാവരേയും അടുത്തറിയാം (എന്നെ അവര്‍ക്കറിയുമോ എന്നറിയില്ല) .
മണല്‍ചാക്ക് എന്ന ഗള്‍ഫ് സീരിയലില്‍ ചായ കോണ്ട്രിബ്യൂട്ടര്‍ , അയ്യോ റ്റംഗ് സ്ലീപ്പായി, ക്രിയേറ്റീവ് കോണ്ട്രിബ്യൂട്ടര്‍ ആയിരുന്നു ഞാന്‍.

ഓലത്തിരിപിരി വര്‍മ്മ said...

ഹും! അനോണിച്ചെക്കന്‌ ലാപ്ടോപ്പ് വാങ്ങാനും ബോംബായില്‍ പോയി ധാരാവി ഒഴുക്കാനും ഞാന്‍ കൊടുത്ത പൈസ അവന്‍ മറന്നു. ഈ വര്‍മ്മ മാമനെ കുറിച്ച് ഒരു വാക്ക് അവന്‍ അഭിമുഖത്തില്‍ പറഞ്ഞില്ല. അവന്‍ ഇനി വരട്ടെ, ഞാന്‍ അനോണീടെ കൊരവള്ളി പൊട്ടിക്കും

Jayesh/ജയേഷ് said...

ചിരിപ്പടക്കം പൊട്ടിത്തീര്‍ന്നില്ലാ

കോലത്തിരി പഞ്ചായത്ത് അംശം കോല്പ്പുളി വര്‍മ്മ ഒന്നാമന്‍. said...

ചോ:താങ്കളയും ക്ടാങ്ങളേയും അവ്ദാബി കവിതാ എസ്റ്റേറ്റിലെ തൊഴിലാളികള്‍ ഫോണില്‍ വിളിച്ച് ഫീഷണിപ്പെടുത്തീന്ന് കേട്ടിരിക്ക്...ണൂ, ഇത് ല് വല്ല സ്ത്യോം ണ്ടോ? നോം എടപെടണോ? നമ്മുടെ കയ്യില്‍ വേണ്ടത്ര ഓമ്പ്രകാശോം,എസ് ആകൃതീലുള്ള കത്തീം,ഡീജീപീം മറ്റു സൗകര്യങ്ങളൂം ണ്ടെന്ന് നെനച്ചോളൂ.

മരമാക്രി said...

ha ha

namath said...

ഹഹ. സര്‍ ഒരു അഭിമഖം തന്നാല്‍ കൊള്ളാമെന്നൊരാഗ്രഹം തോന്നുന്നതു തെറ്റാണോ സര്‍? വര്‍മാലയത്തിനോ അ.മായ്ക്കോ ഒരഭിമുഖം ജീവിതസാഫല്യമാണ്. ചിയേഴ്സ്

റം ഗോപാല്‍ വര്‍മ്മ said...

കലക്കി വര്‍മ്മമാരെ. പോട്ടങ്ങള്‍ അടിപൊളി :-)

Cartoonist said...

ഇതാ രസ്സായെ.. :)))
പിന്നെ, കമിങ്ങ് ടു ബിസിനെസ് ആസ് യൂഷ്വല്‍..
ആ മുട്ടനാടന്‍ വര്‍മ്മയെ ഒന്നു നേരില്‍ കണ്ട്
വരയ്ക്കണമെന്നുണ്ട്.

വെള്ളെഴുത്ത് said...

ചരക്കേടില്ല. ഒരുവാട് കാര്യങ്ങള്‍ അറിയാമ്പറ്റി! ഫോട്ടോകളെല്ലാം ഒന്നിനൊന്നു മെച്ചം. ഇങ്ങേപ്പുറങ്ങളില്‍ നില്‍ക്കുന്ന താടി അനോനിസാറ്‌, മറ്റേത് ആര്? അതുംകൂടി എഴുതീരുന്നെങ്കില്‍ നന്നായിരുന്നു. ബാക്കിയെല്ലാം കൊള്ളാം !

Anil cheleri kumaran said...

അഭിമുഖീകരണം കലക്കി..

കക്കൂസ് കഴുകി വര്‍മ്മ said...

കിടിലോല്‍ക്കിടിലന്‍ അഭിമുഖം.... അനോണിമാഷിന്‍റെ ആരായിട്ടുവരും പിഷാരടിമാഷ്?

Kalesh Kumar said...

good one!