Friday, March 30, 2007

സമസ്യാ പൂരണം

പ്രശ്‌നം:
.........................................................
.........................................................
.........................................................
വര്‍മ്മേം കൂടീട്ട് ബ്ലോഗുന്നു.

വൃത്തം : ഓമനക്കുട്ടന്‍

ലക്ഷണം :
മൂന്നും രണ്ടുമായ് മൂന്നും രണ്ടുമായ്
അക്ഷരഗണം ചേര്‍ന്നീടും
രണ്ടാം ഖണ്ഡത്തില്‍ മൂന്നില്‍ നില്‍ക്കു-
മെങ്കിലോമനക്കുട്ടനാം.

ഉദാ:
1. വൈക്കംകാ / യലി / ലോളംതു / ള്ളുമ്പോ
ളോര്‍ക്കും ഞാ / നെന്റെ / മാരനെ
2. അറയ്‌ക്ക / ലയ്യനും /പുളിക്കല്‍ / ചക്കിയും
ഞാനും / കൂടീട്ട് / പോകുന്നു.

കണ്ടീഷന്‍ : ഉമേഷ് വര്‍മ്മയും കുടുംബാംഗങ്ങളും ഈ മത്സരത്തില്‍ പങ്കെടുക്കാന്‍ പാടുള്ളതല്ല.

14 comments:

അനുരഞ്ജ വര്‍മ്മ said...

സമസ്യാ പൂരണം.
ശ്‌നം:
.........................................................
.........................................................
.........................................................
വര്‍മ്മേം കൂടീട്ട് ബ്ലോഗുന്നു.

വൃത്തം : ഓമനക്കുട്ടന്‍

ലക്ഷണം :
മൂന്നും രണ്ടുമായ് മന്നും രണ്ടുമായ്
അക്ഷരഗണം ചേര്‍ന്നീടും
രണ്ടാം ഖണ്ഡത്തില്‍ മൂന്നില്‍ നില്‍ക്കു-
മെങ്കിലൊമനക്കുട്ടനാം.

ഉദാ:
1. വൈക്കംകാ / യലി / ലോളംതു / ള്ളുമ്പോ
ളോര്‍ക്കും ഞാ / നെന്റെ / മാരനെ
2. അറയ്‌ക്ക / ലയ്യനും /പുളിക്കല്‍ / ചക്കിയും
ഞാനും / കൂടീട്ട് / പോകുന്നു.

Anonymous said...

സമസ്യാ വര്‍മ്മ

ആള്‍ക്കാരെ വൃത്തത്തിലാക്കിയ വര്‍മ്മേ
വൃത്തത്തില്‍ നൃത്തം ചവിട്ടിച്ച വര്‍മ്മേ
പൂരണം ഒന്നങ്ങു കാച്ചിയാല്‍ ചേലില്‍
പൂരണവര്‍മ്മയായ് മാറുമോ കാലേ

Anonymous said...

ആള്‍ക്കാരെ വൃത്തത്തിലാക്കിയ വര്‍മ്മേ
വൃത്തത്തില്‍ നൃത്തം ചവിട്ടിച്ച വര്‍മ്മേ
പൂരണം ഒന്നങ്ങു കാച്ചിയാല്‍ ചേലില്‍
പൂരണവര്‍മ്മയായ് മാറുമോ കാലേ

Mubarak Merchant said...

നല്ലോരു വെള്ളിയാഴ്ചയായിട്ട് രാവിലെ അല്‍ കഹഫ് ഓതി ജുമാ നിസ്കാരം കഴിഞ്ഞ് എന്തേലും നല്ലകാര്യം ചെയ്തുകൂടേ എന്റെ അനുരന്‍‌ജവര്‍മ്മേ? അതോ ഇതു തന്നെ തൊഴിലാക്കി ഒള്ളതൊഴിലും കളഞ്ഞ് നാട്ടില്‍ വന്നിതുപോലെ കലുങ്കേക്കേറാനാണോ പരിപാടി? ആണെങ്കില്‍ സ്വാഗതം.

jeej said...

സമസ്യാ പൂരിപ്പിഛാല്‍ ജോലി പോകുമെന്നാണോ പറയുന്നത്‌...
ഇതെന്തൊരു ലോകമാണെന്റെ വര്‍മ്മക്കാവിലമ്മേ..........

jeej said...

എനിക്കു സമസ്യാപൂരണം അറീയില്യാ,, അതുകൊണ്ടാണു പൂരിപ്പിക്കോത്തത്‌. അല്ലാതെ ജോലി പോകുമെന്നു പേടിഛിട്ടല്ലാാാ...

Anonymous said...

യദാ യദാ ഹി വര്‍മ്മസ്യ
ഗ്ലാനിര്‍ ഭവതി ബ്ലോഗിണ
ധര്‍മ്മ സംസ്ഥാപനാര്‍ത്ഥായ
വര്‍മ്മേം കൂടീട്ട് ബ്ലോഗുന്നു

Anonymous said...

വെള്ളിയാഴ്ചയാണമാവാസിയതു
മോര്‍ക്കാതല്ല നിശ്ചയം
വരുന്നിടത്തതു കിടയ്ക്കുമെങ്കിലെ-
ന്നെനിക്കു കാണുവാനാഗ്രഹം
പിടിക്കുമെങ്കിലതു വരട്ടെയെന്നോര്‍ത്തു
വര്‍മ്മേം കൂട്ടീട്ടു ബ്ലോഗുന്നു.

Anonymous said...

വെള്ളിയാഴ്ചയാണമാവാസിയതു
മോര്‍ക്കാതല്ല നിശ്ചയം
വരുന്നിടത്തതു കിടയ്ക്കുമെങ്കിലെ-
ന്നെനിക്കു കാണുവാനാഗ്രഹം
പിടിക്കുമെങ്കിലോ വരട്ടെയെന്നോര്‍ത്തു
വര്‍മ്മേം കൂട്ടീട്ടു ബ്ലോഗുന്നു.

qw_er_ty

Anonymous said...

മൂന്നില്‍ രണ്ടിന്നെഴുത്തുകോല്‍ എന്നല്ലെ കറക്റ്റ്‌.
നടുക്ക്‌ യതി പാദാതി പൊരുത്തമിത്‌
നടുമജ്ഞരി വര്‍മ.

ഇതിന്റെ പ്രത്യേകത ഇത്‌ ഉപമകൂടി ആണെന്നതാണ്‌.

മന്നവേന്ദ്ര വിളങ്ങുന്നു വര്‍മയെപ്പോലെ നിന്‍ പൃഷ്ടം.

ഇശ്ശീലി തന്‍ പേര്‍ നതൊാന്നത

Anonymous said...

ഇന്നു ശനി മുടക്കം,
മുടക്കത്തില്‍ കുടിക്കും,
കുടിച്ചാല്‍ കിടക്കും,
കിടന്നാലുറങ്ങും.

Anonymous said...

ആരോരാളെന്‍ കുപ്പിയെടുക്കുവാന്‍,
ആരൊരാളതിന്‍ സീലു പൊട്ടിക്കുവാന്‍,
എന്നെഴുത്തിന്‍ സര്‍ഗ ശക്തിയെ,
ഈ കുപ്പിയില്‍ ആവാഹിച്ചതാണു ഞാന്‍.

ഇത് കുപ്പി താളത്തില്‍, വാളു രാഗത്തിലുള്ള കവിതയാണ്. ഉമേഷ് വര്‍മ്മയും, രാജേഷ് വര്‍മ്മയും, ഇതിനെ തിരുത്തരുത്!

Anonymous said...

ആന പിണ്ടമിടുന്ന കണ്ടിട്ട-
ണ്ണാനുമപ്പിയിടുന്നപോല്‍
വര്‍മ്മ തന്‍ കൃതി കണ്ടനുരഞ്ജ-
വര്‍മ്മേം കൂടീട്ടു ബ്ലോഗുന്നു.

Anonymous said...

അധികാരം നഷ്ടപ്പെട്ടെങ്കിലും ഞങ്ങള്‍ ക്ഷത്രിയര്‍ക്ക് ആഭിജാത്യം നഷ്ടപ്പെട്ടിട്ടില്ല. ഈ “വര്‍മ്മ” മാരുടെ ഭാഷയും മനോഭാവവും ഞങ്ങളുടെ സംസ്ക്കാരത്തിലുള്ളതല്ല. ഈ ‘വര്‍മ്മ’ മാര്‍ ക്ഷത്രിയരാണെന്ന് ആരും തെറ്റിദ്ധരിക്കരുതേ