Thursday, February 14, 2008

വര്‍മ്മകള്‍ എന്ത് പിഴച്ചു?

ഞങ്ങ വര്‍മ്മകള്‍ എന്ത് പിഴച്ചു?

എന്തോക്ക്യാര്‍ന്നു...തോക്ക് (ഇല്ല തോക്കുല്ല) മലപ്പുറം കത്തി (എന്ന് കത്തി?), അമ്പ് വില്ല്, ഒലക്കേടേ മൂഡ് അങ്ങനെ പവനായി വര്‍മ്മ ശവര്‍മ്മയായി :(

64 comments:

അനുരഞ്ജ വര്‍മ്മ said...

അനുരഞ്ജ വര്‍മ്മ said...
ഞങ്ങ വര്‍മ്മകള്‍ എന്ത് പിഴച്ചു?

എന്തോക്ക്യാര്‍ന്നു...തോക്ക് (ഇല്ല തോക്കുല്ല) മലപ്പുറം കത്തി (എന്ന് കത്തി?), അമ്പ് വില്ല്, ഒലക്കേടേ മൂഡ് അങ്ങനെ പവനായി വര്‍മ്മ ശവര്‍മ്മയായി :(

പെഴച്ചവര്‍മ്മ said...

അനുരഞ്ചവര്‍മ്മേ.. നിനക്കാണു പെഴച്ചത്. ഞങ്ങളിത്രമാത്രം വര്‍മ്മമാരെ ഒണ്ടാക്കുമ്പം ഓര്‍ക്കണമായിരുന്നു, പെഴയ്ക്കുമെന്ന്.

അവര്‍മ്മ said...

പവനായി വര്‍മ്മ ശവര്‍മ്മയായോ? എപ്പ? എങ്ങനെ? എന്തിന്? എവിടെ? എന്ന്?

പിടികിട്ടാത്ത ചോദ്യങ്ങള്‍ ഒത്തിരി.

ഉത്തരം തരൂ വര്‍മ്മേ

അനുരഞ്ജ വര്‍മ്മ said...

എന്തു വേണേലും പറഞ്ഞോളൂ
ഞാന്‍ പെഴപ്പിച്ചെന്നു മാത്രം പറയരുത്. വര്‍മ്മകുലമുത്തപ്പനാണേ ഈ അനുരഞ്ജന്‍ പെഴപ്പീരുകാരനാണെന്ന് മാത്രം പറയരുത്.

Anonymous said...

പച്ചാളത്തിനു ഈ പണീം ഉണ്ടോ?

സംയുക്താ വര്‍മ്മ said...

ഈ ബ്ലോഗിന്റെ ഉടമ ആരായാലും ശ്രദ്ധിക്കുക, നിങ്ങള്‍ ഈ ചെയ്യുന്നത് ശരിയല്ല. കുറച്ചു സമയം കഴിയുമ്പോള്‍ എന്റെ പേരുവച്ചും കമന്റ് വരും എന്നറിയാം. അതുകൊണ്ട് എനിക്ക് ഏതെങ്കിലും രീതിയിലുള്ള പ്രശ്നങ്ങള്‍ ഉണ്ടായാല്‍ കോടതി കയറേണ്ടിവരും എന്ന് മാത്രം പറയുന്നു.

കപില്‍ദേവ് വര്‍മ്മ said...

വര്‍മ്മമാരെ എല്ലാരേം വീണ്ടും കണ്ടതില്‍ സന്തോഷം.

ഷവര്‍മ്മ said...

ഒരങ്കത്തിന് ബാല്യമുണ്ടോ എന്ന് ചോദിച്ച് കത്ത് കിട്ടി ഈമെയിലില്‍. ഞാന്‍ എത്തി. എന്താ അങ്കം? എവിടെ താളി?

വര്‍മ്മ മാര്‍ ക്രിസോസ്റ്റം വര്‍മ്മ് said...

കുഞ്ഞാടുകളെ വീണ്ടും വന്നുവല്ലേ. ആ വന്നോ. സ്ത്രോത്രം

ഞാന്‍ നന്നാവൂല്ല വര്‍മ്മ said...

ആര്‍ ആരെ എപ്പോള്‍ പിഴപ്പിച്ചു?
സംയുക്തേ നിനക്ക് മാത്രമല്ല സാക്ഷാല്‍ ഗജന്നാഥവര്‍മ്മയ്ക്ക് വരെ ഇറങ്ങീണ്ട് അപരവര്‍മ്മ പിന്നല്ലേ ഒരു കോടതി വര്‍മ്മ, ഒന്ന് പോ എന്റെ വര്‍മ്മേ.

പക്ഷി വര്‍മ്മ said...

വര്‍മ്മകള്‍ക്ക് എവിടെയാണ് പിഴച്ചത്? വര്‍മ്മകള്‍ വിലസിയിരുന്ന ആ ഭൂതകാലം അയവിറക്കുമ്പോള്‍ എനിക്ക് ഇപ്പോള്‍ നോസ്റ്റാള്‍ജിയ ആണ്. നമ്മള്‍ ഉയര്‍ത്തെണീക്കണ്ടേ എന്തോ പക്ഷിയെ പോലെ.ഫി ഫി.... ഫിനോയിലോ അങ്ങനെ എന്തോ പക്ഷിയെ പോലെ.

തലാല്‍പ്പാരന്‍ കം ഉത്സാഹക്കമിറ്റി വര്‍മ്മ said...

എവിടെ താളി?

ഭാഗ്യം അക്ഷരത്തെറ്റില്ലാതെ മെയിലയച്ചത്.
യയ യാ യാ യാദവാ
ശിവശിവാ.
എന്തായാലും ഇണ്ടാസ് കിട്ടിയവരൊക്കെ എത്ത്യാല്‍ മത്യാര്‍ന്നു. ആളനുസരിച്ച് വേണം വല്യപപ്പടം കാച്ചനോ ചെറിയപപ്പടം കാച്ചണോ എന്ന് ദേഹണ്ധന്‍ വര്‍മ്മയ്ക്ക് തീരുമാനിക്കാം.

ദേഹണ്ണവര്‍മ്മ ഇവിടെ ഉണ്ടോ?

അവുക്കാദര്‍ കുട്ടി വര്‍മ്മ said...

അങ്കോം കാണാം താളീമൊടിക്കാം അല്ലേ
യോ വര്‍മ്മേ?

അനുരഞ്ജ വര്‍മ്മ said...

തെരി കുശുമ്പ് കുന്നായ്‌‌മ എന്നിവ എഴുതാന്‍ വല്ല വര്‍മ്മമാര്‍ക്കും ഉദ്ദേശമുണ്ടെങ്കില്‍ ഈ ആലയത്തിന്റെ ഏഴയലത്ത് നിങ്ങളെ അടിപ്പിക്കില്ല.

ശര്‍മ്മ ഖാന്‍ said...

ഞങ്ങള്‍ ശര്‍മ്മമാരെ ഇവീടെ എടുക്കോ വര്‍മ്മമാരേ?
അകായീലേ കേറ്റീല്യാച്ചാലും എറായിലോ ഊട്ട് പന്തലിലോ മതിട്ടോ.

വിരോധല്യാച്ചാല്‍, താങ്കള്‍ക്ക് താല്‍പ്പര്യം ഉണ്ടെങ്കില്‍

അര്‍ജ്ജുന വര്‍മ്മ said...

ഞാന്‍ വീണ്ടും വന്നു. എവിടെ കുരു കുലോത്തമന്മാര്‍?
എവിടെ പാഞ്ചാലി വര്‍മ്മ?

അനുരഞ്ജ വര്‍മ്മ said...

സോറി ഇത് ശര്‍മ്മാലയം അല്ല ജീ.
വടക്കോട്ട് വിട് വണ്ടി

ഒബാമ വര്‍മ്മ said...

അമേരിക്കയില്‍ വര്‍മ്മാലയത്തിന്റെ ഒരു ബ്രാഞ്ച് തുറക്കാന്‍ അനുവദിക്കുമോ അനുരഞ്ജാ?

ബവര്‍മ്മ said...

പെഴപ്പിക്കാനാളുണ്ടെങ്കില്‍ പിഴപ്പിക്കാനുമാളുണ്ടാവും വര്‍മ്മേ. ഓര്‍മ്മ വയ്ക്കൂ

ഫീമ വര്‍മ്മ അളിയന്‍സ് ഭീമവര്‍മ്മ said...

പാഞ്ചാലി ഉഴുന്നരയ്ക്കുകയാണ് അര്‍ജ്ജുനാ, നാളെ ഇഡലി ആണ് പ്രാതലിന് എന്ന് അറിയില്ലാന്നുണ്ടോ. നീ എന്തിനാ ഇപ്പം അവളെ അന്വേഷിക്കുന്നേ? വല്ല കിളിയേയോ പൂച്ചിയേയൊ ഒക്കെ അമ്പെയ്ത് കളി അനിയാ

ഡിക്രൂസ്‌വര്‍മ്മ said...

താളിക്കിടയിലെ ഒരക്ഷരം പോയെന്നോ? ഇനി ഉദ്ദേശിച്ചത് തക്കാളി എന്നായിരിക്കുമോ?
സോറി, ഇണ്ടാസ് കിട്ടാന്‍ വൈകി..നോം മുതലകളുമായി മല്‍‌പ്പിടുത്തതില്‍ ആയിരുന്നു.

ഇന്നാരെയാണ് നോം സ്മാര്‍‌ട്ട് വിചാരം ചെയ്യുന്നത്?

വഴക്കാളി വര്‍മ്മ said...

തല്ലാനുണ്ടോടാ?
എന്നെ അല്ല അനുരഞ്ജനനെ.
വാ തല്ലിയിട്ട് അവന്റെ കയ്യില്‍ നിന്ന് കൂലിയും വാങ്ങാം

Anonymous said...

നിങ്ങളിലാരാ എന്നെ അന്വേഷിച്ചത്? ഭീമേട്ടനാ, അതോ നകുലേട്ടനോ, യുധിയേട്ടന്‍ ഇവിടെ ഇല്ലാല്ലോ?

അര്‍ജ്ജൂ, നകൂ.....

ദാ പഴം പൊരി തയ്യാര്‍....ചൂടുണ്ടേ..നോക്കി കഴിക്കൂ

ഉധിഷ്ഠിര വര്‍മ്മ said...

നാളെ ഇഡലിയോ, ഫീമാ അതങ്ങ് ഭരണങ്ങാനം പള്ളീല് പറഞ്ഞാല്‍ മതി. നാളെ പുട്ട് ഉണ്ടാക്കാന്‍ ഞാനല്ലെ അവള്‍ക്ക് അരി ഇടിച്ച് കൊടുത്തത്. അതെന്ത് ചെയ്തു? പുട്ടില്ലെങ്കില്‍ തട്ടിക്കളയും. അനിയാ നഹുലാ മ്വാനേ സകദേവാ മാന്തിപ്പിച്ചികടിച്ചു കൂട്ടെടാ ഫീമേട്ടനെ.

ഫീകര വര്‍മ്മ said...

ആരാടാ അവിടെ അമ്പ് വിട്ടത്? പിന്നില്‍ കൊതൂ കടിച്ചതാണെന്നാ കരുതിയെ.
എടാ അര്‍ജ്ജുനപ്പയലേ, നിന്റെ അമ്പും വില്ലും കൊണ്ട് വല്ല കരിമത്തിയേയോ ചാളയോ പോയി പിടിച്ചോണ്ട് വാടാ. കുപ്പി പൊട്ടിക്കുമ്പം ടച്ചിം‌ഗ്സിന് വറക്കാം.

ഡോക്ടര്‍ വര്‍മ്മയെ കണ്ടില്ലല്ലോ?
മടിയില്‍ ടെക്സ്റ്റ് ബുക്ക് മലര്‍ത്തി വെച്ച് അടുത്ത പോസ്റ്റെഴുതുവാരിക്കും.

നീറ്റ് വര്‍മ്മ said...

അലമ്പ് വര്‍മ്മമാരെ പുറത്താക്കൂ അനുരഞ്ജാ പ്ലീസ്. ചര്‍ച്ചയിലേക്ക് കടക്കാം.

രാജപ്പന്‍ വര്‍മ്മ said...

ഫീമ വര്‍മ്മയ്ക്ക് എന്നെ പരിചയമുണ്ടോ?

ദേഹണ്ണ വര്‍മ്മ said...

സാമ്പാറ് റെഡി, രസം അടുപ്പത്താണ്. അവിയല്‍ ഫീമവര്‍മ്മ‍ ഇളക്കുന്നുണ്ട് പക്ഷേ നോട്ടം മുഴുക്കേ പാഞ്ചാലി വര്‍മ്മയിലായതിനാല്‍ അവിയല്‍ ആവിയാകതെ ശ്രദ്ധിക്കണം. കാളനിലെ കാളയിറച്ചി വെന്തിട്ടില്ല. ഈ ചൌ വാങ്ങാനെ ലേശം കാശ് മുടക്കിക്കൂടെ ഉധിഷ്ടിരാ. അതെങ്ങനെയാ കൌപീനം വരെ ദുര്യോധനന് പണയമല്ലേ? കൂട്ടുകറി ഉണ്ടാക്കണനെകില്‍ കൂട്ടുകാരെല്ലം വേഗം ഇങ്ങട് വരിക. ഇഞ്ചിപ്പുളിയില്‍ ശര്‍ക്കരപ്പാവു ചേര്‍ക്കാന്‍ സഹൂനെ വിട്ടിരുന്നു, എവടെ എഡ്ത്തൂ ഉണ്ണീ?
തോരന്‍ കോരി വേഗം ഓരത്തടുക്കി വെക്കിന്‍. അച്ചാറ് ടച്ചിംഗ്സിന് എരിവ് കൂടീത് വേറേ സദ്യക്ക് എരിവ് കുറഞ്ഞത് വേറെ.
പപ്പടം ഏതാ വേണ്ടത് ഉധീ?

പായസത്തിന് നാളികേരം പിഴിയാന്‍ ആ ദുശാസനന്‍ വലിച്ച സാരീന്റെ ഒരു കഷ്ണം കിട്ട്വോ? തോര്‍ത്തൊന്നും കാണാനില്ലല്ലോ

അനുരാധവര്‍മ്മ said...

തെങ്ങുമ്മൂട്ടില്‍ രാജപ്പന്‍ എന്നാടാ വര്‍മ്മ ആയെ?

കോളമിസ്റ്റ്വര്‍മ്മ said...

പ്ലീസ് ചര്‍ച്ച തുടങ്ങും മുന്‍പ് ഒരു വിമ്പിളരം, സോറി വിളം‌ബരം.

ഇത്തവണത്തെ ബ്ലൂ തേങ്ങാ അവാര്‍ഡ് പ്രശസ്ത കവി പാച്ചാനം പാപ്പിക്കുട്ടിയുടെ "തലയില്‍ നിന്ന് കിളി പറന്ന് പോയ വഴി" എന്ന കവിതാ സമാഹാരത്തിന് ഓടിച്ചിട്ട് പിടിച്ചേല്‍‌പ്പിച്ചിരിക്കുന്ന വിവരം പറഞ്ഞു കൊള്ളട്ടേ.

ഇനിയെല്ലാരും ഒന്നു കൈയ്യടിച്ചേ.

ആഹ്വാന വര്‍മ്മ said...

ദേഹണ്ണ വര്‍മ്മയെ സഹായിക്കൂ സദ്യ ഒരു വിജയ് മല്യ വര്‍മ്മ ആക്കൂ

ദ്രോണ വര്‍മ്മ said...

ലേശം പായസം ഒരേല് ഇങ്ങട് എടുത്തോളൂ കുട്ട്യോളേ. ഈ ഷവര്‍മ്മ എന്ന് പറയണ വര്‍മ്മ കൌരവര്‍മ്മയോ പാണ്ടവര്‍മ്മയോ? എന്റെ ക്ലാസിലൊന്നും കണ്ടിട്ടില്ല്യല്ലോ.

പാപ്പിക്കുട്ടി എന്ന നിഷേധി said...

ബ്ലൂ തേങ്ങാ വര്‍മ്മേടേ ഒലക്കമൂട്ടിലെ അവാര്‍ഡ് ഞാന്‍ നിഷേധിച്ചേക്കുണൂ. അലമ്പാണേലും പാപ്പിക്കുട്ടി വര്‍മ്മയല്ല.

പിന്നെ എന്റെ പറന്ന് പോയ കിളി തിര്യേ വന്ന് കൂടണഞ്ഞിരിക്കുന്നു. പക്ഷെ കുയില് തിര്യേ വന്നപ്പോള്‍ കൂട് കത്തി പോയി എന്ന അവസ്ഥ്യായി :(

സ്റ്റേജിന്റെ പുറക് വശത്ത് വെച്ചാല്‍ മതി അവാര്‍ഡ് ഞാന്‍ വന്നെടുത്തോളാം ന്നേ

അയ്യപ്പവര്‍മ്മ ബൈജുവര്‍മ്മ said...

ഊട്ടുപുരയുടെ പുറകില്‍ വച്ചിരുന്ന പൈന്റ് കുപ്പി കാണാനില്ല. അത് അടിച്ച് മാറ്റിയവന്റെ തലയില്‍ ഇടിത്തീ വീഴട്ടെ!!

വയാഗ്ര വര്‍മ്മ said...

ബ്ലൂ എന്ന് പറഞ്ഞപ്പൊഴാ. ഒരു നീല ഗുളിക വീണ് പോയിട്ടുണ്ട്. കണ്ട് കിട്ടുന്നവര്‍ വിഴുങ്ങാതെ തിര്‍ച്ചേല്‍പ്പിയ്ക്കാന്‍ താല്പര്യപ്പെടുന്നു. പ്ലെഷറിന്റെ അസുഖമുണ്ടേയ്.

ഏകവല്യന്‍ എല്യവകന്‍ ഏക..ശോ എന്തോ ഒരു മാരണം said...

ഹെന്റെ തള്ളവിരലെടുത്ത കാര്‍ന്നോരെ ഞാന്‍ ഉണ്ടാക്കിയ തന്റെ പ്രതിമയില്‍ ഇപ്പോള്‍ കാക്കകള്‍ അപ്പിയിട്ട് കളിക്കുന്നു. ഇനിയും തീര്‍ന്നില്ലേ തന്റെ പാണ്ധവ കൌരവ മാമൂല്‍ ജാഡകള്‍?

താനൊന്നും ഒരു കാലത്തും ഗുണം പിടിക്കത്തില്ലെടോ കിളവാ. തള്ളവിരലില്ലാതെ എസ്.എം.എസ് അയക്കാന്‍ ബുദ്ധിമുട്ടുന്ന എന്റെ ഒക്കെ ശാപം താനേത് കോത്താഴത്ത് പോയി കൊണ്ട് വെയ്ക്കുമെഡൊ?

യേതോ ഒരു വര്‍മ്മ said...

രായപ്പന്‍ എന്നാ വര്‍മ്മയായതെന്നറിയണമെങ്കില്‍ പണ്ട് സെക്കന്റ് ഷൊ കാണാന്‍ പതിവായി പോയിരുന്ന മൂത്ത വര്‍മ്മയൊട് ചോയീര് കൊച്ചനേ.

രായപ്പനെ തൊട്ടാല്‍ ചോയിക്കാനും പറയാനു ആളൊണ്ട്.
അയ്യോ ഞാനല്ല, രായപ്പന്റെ ഫാര്യ അമ്മിണി.

കടപ്പുറം അമ്മിണി said...

ആര്‍ക്കാണ്ടാ യായപപ്ണ്ണന്‍ വര്‍മ്മയാണൊ ശര്‍മ്മയാണൊ എന്ന് അറിയേണ്ടത്? ഇങ്ങ് വാടാ ഞാന്‍ കാണിച്ച് തരാം. രായപ്പണ്ണന്‍ എന്റെ ദൈവമാഡാ ദൈവം

ജടായു വര്‍മ്മ said...

നിന്റെ തള്ളവിരലല്ലേ പോയുള്ളൂ ഏകമല്യാ..എന്റെ കൈ രണ്ടും കഷ്ണിച്ചു ആ ദുഷ്ടന്‍ രാവണവര്‍മ്മ‍.
അതിനെന്താ ച്ചാ നോം കല്യാണം പോലും കഴിച്ചിട്ടില്ലേയ്...കൈയ്യും ഇല്ല.

ദ്രോണ വര്‍മ്മ said...

ഏകവല്യ.. ഏലകവ്യ.. ശ്ശെ ഡാ മോനേ,
തള്ളവിരല്‍ പോയത് കൊണ്ട് എസ് എം എസ് അയയ്ക്കാന്‍ പറ്റിയില്ല എന്ന് പറയുന്ന ഇതോ അങ്കം? ടച്ച് പാഡ് ഉള്ള ഫോണ്‍ വാങ്ങീരെഡാ ഹസ്തിനപുരി മാള്‍ (ഫുള്ളി ഏസി) അവിടെ കിട്ടും. ഞാനിപ്പൊ അതാ യൂസ് ചെയ്യുന്നേ.

നമ്പൂതിരി said...

ഇങ്കേ എന്ന ഒരേ ഗലാട്ടാ ... വര്‍മ്മാവിളയാട്ടമാ ... നാന്‍ വര്‌റേ :)

നമ്പൂതിരി said...

അനുരഞ്ജോ .. കലക്കി കെട്ടാ ..

ഗോവിന്ദ് നേരേയണ്‍ വര്‍മ്മ said...

ഹായ് വര്‍മ്മാ അങ്കിള്‍സ്....ഞാനിപ്പോ സ്റ്റേറ്റ്‌സീന്ന് വന്നേയുല്ലൂ..ഇവിറ്റെ എന്റാ ആകെ സ്മോക്കും ബഹളവും? സൂയിസൈഡ് ബോംബ് അറ്റാക്കാണോ? ഓ മൈ ഗോഡ്..ദീസ് പുവര് പീപ്പിള്‍സ്...
സദ്യയാണേന്നോ? വാട്ടീസ് സഡ്യാ? ഷഡ്ഡി എന്നാണോ മീന്‍ ചെയ്തേ? നോട്ടി നോട്ടി....ഹൂം.

Anonymous said...

.

ഏകവല്യ.. ഏലകവ്യ.. ശ്ശെ ബാബു said...

ഈ മുത്തങ്ങാ കാട്ടില് പോലീസിനെ അമ്പെയ്ത് പേടിപ്പിച്ച് കാച്ചില് പുഴുങ്ങി തിന്നണ ഞാനൊക്കെ ടച്ച് പാഡ് പോയിട്ട് ടച്ചിംഗ്സില്ലാതെയാണ് പട്ട പോലും അടിക്കുന്നതെന്ന് തിരിയാനുള്ള പഠിപ്പെങ്കിലും തികഞ്ഞില്ലേ കള്ള ദ്രോണൂ.

പിന്നെ തന്റെ മകന്‍ മൊത്തം മാളിലേയും മൊബൈലില്‍ അന്തപ്പുരസ്ത്രീകളുടെ ത3ജീപ്പോ
4ലോറിയോ ഒക്കെ കയറ്റിയാണ് നടപ്പെന്ന് കേട്ടു. അതോ ചുമ്മാ പാണന്മാര് പാടണതാണാ കുരോ‍ാ‍ാ‍ാ‍ാ‍ാ‍ാ‍ാ‍ാ ?

വര്‍മ്മാലയം വര്‍മ്മ said...

ഗോവിന്ദ് നേരേയണ്‍ വര്‍മ്മ അനിയാ,
നീ നേരെ ആവണേല്‍ സമയം പിടിക്കും.

Anonymous said...

,

സ്വല്‍പ്പംചെറ്റ വര്‍മ്മ said...

മോനേ ഗോവിന്തങ്കുട്ടീ,
നീ ആസാമില്‍ കൂലിപ്പണി ആയിരുന്നില്ലേ? അസാം ഒരു സ്റ്റേറ്റാണല്ലോ അല്ലേ ഇപ്പഴും? നീ എന്നാടാ തമിഴൊക്കെ പഠിച്ചത്. മടമടാന്ന് പറയണുണ്ടല്ലാ.

അശു ഏലിയാസ് അശ്വഥാമാ വര്‍മ്മ said...

ഹാരാഡാ ഹച്ചനെ തെറി വിളിച്ചേ?
അച്ചേ ഞാന്‍ അവനെ സ്റ്റാച്ച്യൂ പറയട്ടെ?
അല്ലെങ്കില്‍ സൂചി കുടുക്കോണ്ട് അവന്റെ കവിളത്ത് കുത്തട്ടെ? അല്ലെങ്കില്‍ ഹച്ചന്‍ പടിപ്പിച്ച ഫ്രമ്മാസ്ത്രം പ്രഗോയിക്കട്ടെ?

50 വര്‍മ്മ said...

50 നമ്മഡെ സ്വന്തം വിട്ട് കൊടുക്കില്ലാ വര്‍മ്മകളേ

അനദര്‍ രഞ്ചന്‍ വര്‍മ്മ said...

അശുമോനേ കിന്റഗാര്‍ട്ടന്‍ വിട്ടോ? അതോ നീ സ്കൂളില്‍ പോക്ക് നിര്‍ത്തിയോ? വീട്ടീപ്പോഡ ചെറുക്കാ.

വെള്ളം കോരാന്‍ പോയ വര്‍മ്മ said...

ഒരു കുടം വെള്ളവുമായി തിരികെ എത്തിയപ്പോഴേക്കും ഇവിടെ എന്താ കഥ എന്റെ ചന്തക്ക് പോയ ഉണ്ണീരി മുത്തപ്പാ?

രേഷ്മ വര്‍മ്മ said...

എനിക്ക് ജാമ്യം കിട്ടീ വര്‍മ്മമാരേ.
ജാമ്യം നിന്ന വക്കീല്‍ വര്‍മ്മക്ക് നന്ദി.
പറയൂ ഞാനെന്താ പ്രത്യുപകാരം ചെയ്യണ്ടേ?

ഗോവിന്ദ് നേരേയണ്‍ വര്‍മ്മ said...

കോവിന്തന്‍ കുട്ടി ഒക്കെ അങ്ങ് പണ്ട് മനുഷാ..
ആസാമീന്ന് ആസനത്തില്‍ ആനമയക്കിമരുന്ന് കേറ്റി ആല്‍‌ബാമേല്‍ പോയി അദ്ധ്വാനിച്ചുണ്ടാക്കിയതാ ഈ ഗോവിന്ദ് നേരേയണ്‍ പേര്. എന്റെ ബോസ് മാഫിയാ പെരേര ഇട്ട പേരാ പേരപ്പാ.
എന്നെ കോവിന്തങ്കുട്ടീന്നൊക്കെ വിളിച്ച് യുവവര്‍മ്മിണികളുടെ മുന്നിലിട്ട് നാറ്റിച്ചാ പള്ളക്ക് ഞാന്‍ മുട്ട് കാല് കേറ്റും..സദ്യ കഴിക്കേണ്ട വയറാന്നൊന്നും നോക്കൂലാ കെളവാ.

കുഞ്ഞുണ്ണി വര്‍മ്മ said...

ഒരു വര്‍മ്മയെ കിട്ടിയിരുന്നേല്‍ പാടത്ത് പണിയെടുപ്പിച്ച് കൂലി വാങ്ങി ആ കാശ് ഏതെങ്കിലും പാവപ്പെട്ട വര്‍മ്മകള്‍ക്ക് കഞ്ഞികുടിക്കാന്‍ കൊടുക്കാമായിരുന്നു :(

അനുരഞ്ജ വര്‍മ്മ said...

ഒരു പ്രത്യേക അറിയിപ്പ്:
ഊണു കാലമാകുന്നതായി അടുക്കളയില്‍ നിന്നും ദേഹണ്ഡക്കാരന്‍ ബ്രഹ്മശ്രീ അയിത്തം നമ്പൂരി വര്‍മ്മ അറിയിക്കുന്നു.

സൊറപറഞ്ഞിരിക്കുന്ന വര്‍മ്മമാര്‍ ഊട്ടുപുരയിലേക്ക് നീങ്ങേണ്ടതാണ്. ലേറ്റായാല്‍ അടുക്കള അടക്കുന്നതാണ്.

കണ്ട്രോളര്‍ വര്‍മ്മ said...

രേഷ്മ വര്‍മ്മയെ കാണാന്‍ തിരക്കിക്കയറുന്നവര്‍ സദ്യ നടക്കുന്നിടത്തേയ്ക്ക് വരേണ്ടതാണ്. രേഷ്മ വര്‍മ്മ എന്റെ ഓഫീസിലേക്കും വരേണ്ടതാണ്.

രേഷ്മ വര്‍മ്മ said...

എന്റെ കണ്ട്രൂ ഞാനിതാ എത്തീ ഓഫീസില്‍.
എന്താ കാര്യം?

രേഷ്മേടേ അനിയത്തി വര്‍മ്മ said...

ചേച്ചീ ,
സദ്യക്ക് സീറ്റ് പിടിക്കണോ?

കണ്ട്രോളര്‍ വര്‍മ്മ said...

രേഷ്മ വര്‍മ്മേ,
അനിയത്തി വര്‍മ്മ വന്നിട്ടുണ്ടെങ്കില്‍ അനിയത്തി വരട്ടെ ഓഫീസിലേക്ക്. രേഷ്മ സദ്യ ഉണ്ണാന്‍ പൊയ്ക്കോളൂ.

റിസപ്‌പ്ഷനിസ്റ്റ് വര്‍മ്മ said...

ഏതോ ഒരു രാഷ്‌ട്രീയക്കാരന്‍ വര്‍മ്മ ഊട്ടുപുരയില്‍നുഴഞ്ഞു കയറിയതായി റിപ്പോര്‍ട്ടുണ്ട്. രേഷ്‌മ വര്‍മ്മയും അനിയത്തി വര്‍മ്മയും എത്രയും പെട്ടെന്ന് തെക്കിനിയില്‍ (ബിക്കിനി അല്ല ശവി!) റിപ്പോര്‍ട്ട് ചെയ്യേണ്ടതാണ്.

വാച്ച് മാന്‍ വര്‍മ്മ said...

ഈ കള്ളകൂട്ടങ്ങളുടെ തൊന്തരവ് ഒഴിഞ്ഞാല്‍ സുഖായി ഗേറ്റും പൂട്ടി ഉറങ്ങാര്‍ന്നു. ഒക്കെ തീരാറായോ അനുരഞ്ജനാ?

പച്ചാളം : pachalam said...

അനോണീഡെ ഈ പണി കൊള്ളാം! താങ്സ്.

-pachalam

അനാഗതശ്മശ്രു said...

ഒരു വിമ്മിഷ്ടം വര്‍ മ്മ ഇവിടെ കറങ്ങി നടക്കുന്നുണ്ടാരുന്നു..
ആരോ അയാള്‍ ക്കു വിം കലക്കി കൊടുത്തൂ.........