Tuesday, March 25, 2008

കവി

ആരാകാനാണ് മോഹമെന്ന് മാഷ് ചോദിച്ചപ്പോള്‍

കുഞ്ഞീഷ്‌ണന്‍ പറഞ്ഞത് കവിയാകണമെന്നായിരുന്നു

എന്തു കൊണ്ട് കവി?

എന്തു കൊണ്ട് കവിത?- മാഷ്‌ക്ക് അങ്ങനെ വിടാനാവുമോ.

പാവം കുഞ്ഞീഷ്‌ണന്

‍അവന്‍ സ്ലേറ്റ് മലത്തിക്കാണിച്ചു

അതില്‍ കവിതയുണ്ടായിരുന്നു

രണ്ടാം ക്ലാസ്സിന്റെ നാലു ചുവരുകള്‍ക്കുള്ളില്‍നിന്ന്

അവന്‍ ചുരത്തിയെടുത്ത കവിത

അതിന്റെ കനിവില്‍

ആ നിറവില്‍ മാഷ് ഒരുനിമിഷംവെറുതേ നിന്നു

പിന്നെ അടിച്ചവന്റെ പുറം പൊളിച്ചു.

പിന്നെയും ഊറിയ കവിതകളെ

അവന്‍ തന്റെ ഉള്ളിലെഴുതി ഒളിപ്പിച്ചു

ഉള്ളുനിറഞ്ഞപ്പോള്‍ അവന്‍ ഭയന്നു

ഉള്ളം കവിഞ്ഞപ്പോള്‍ അവന്‍ മൌസ് കയ്യിലെടുത്തു

അവന്റെ കവിതകള്‍ യുണീകോഡുകളായി

അന്ന് മൂവന്തിക്ക് മാഷിന്റെ

കുഴിമാടത്തിനരികെ ചെന്ന് കുഞ്ഞീഷ്‌ണന്‍ ഉറക്കെ നിലവിളിച്ചു.
"മാഷെ ഞാന്‍ കവിയായി"!

23 comments:

അനുരഞ്ജ വര്‍മ്മ said...

ആരാകാനാണ് മോഹമെന്ന് മാഷ് ചോദിച്ചപ്പോള്‍

കുഞ്ഞീഷ്‌ണന്‍ പറഞ്ഞത് കവിയാകണമെന്നായിരുന്നു

എന്തു കൊണ്ട് കവി?

എന്തു കൊണ്ട് കവിത?- മാഷ്‌ക്ക് അങ്ങനെ വിടാനാവുമോ.

സുഹൃത്ത് said...

യൂണീക്കോഡിനെ ഒന്നമര്‍ത്തി പിരാകി കുഞ്ഞീഷ്ണന്‍ മാഷ് കൂര്‍ക്കം വലി തുടര്‍ന്നു!

Anonymous said...

എനിക്ക് (കവികളുടെ) രക്തം തരൂ ഞാന്‍ നിങ്ങള്‍ക്ക് (ഈ ശല്ല്യത്തില്‍ നിന്നും)സ്വാതന്ത്ര്യം തരാം.

Anonymous said...

രക്‍‌തപാനമോ?
അത് ഹിംസയല്ലേ SC വര്‍മ്മേ?
റാം,റാം..(പാലിയത്തച്ഛനല്ല)

Anonymous said...

പഞ്ചശീല ആണ് നമ്മള്‍ ഇവിടെ പ്രയോഗിയ്ക്കേണ്ടത് സുഭാഷ് ചന്ദ്രാ, മോഹന്‍ ചേട്ടാ.
1)പോളീസ്റ്റര്‍ ശീല
2)കോട്ടണ്‍ ശീല
3)നൈലോണ്‍ ശീല
5)കമ്പിളി ശീല
6)പണ്ട് റേഷന്‍ ഷോപ്പ് വഴി വിതരണം ചെയ്തിരുന്ന ആ വൃത്തികെട്ട ശീല

എന്നാലെ ഇവമ്മാരൊക്കെ ‘ഒരു പാഠം പഠിയ്ക്കൂ‘ എന്ന് ചൌവെന്‍ ലായ് വര്‍മ്മ എന്നോട് മിനിയാന്നും പറഞ്ഞു.

Anonymous said...

വര്‍മ്മാസര്‍ക്കസ് ആരംഭിച്ചോ?
ഇനി കവിത പോലും വേണ്ടെന്നു വക്കുമല്ലോ.
കവിയുടെ കവിതക്ക് മാഷിന്റെ പ്രാക്കേറ്റൊ?

Anonymous said...

കുട്ടി പറഞു
എനിക്ക് കവിയാവണം മാഷേ.

എന്തിനു?
ജാട കാട്ടി പൊട്ടി തെറിയ്ക്കണം

എന്തിനു?
ബ്ലോഗ്ഗ് എഴുതുവാന്‍ നാളേയ്ക്ക്

എന്തിനു
എന്നാലെ എണ്ണം പറഞ ആളുകളുടെ മുമ്പിലു ഞെളിയാന്‍ പറ്റു

അതിനു കവിത വൃത്തം ആശയം ഒക്കെ വേണ്ടേ?
വേണ്ട, ചാറ്റില്‍ പറഞ വാക്കുകള്‍ പേസ്റ്റാക്കിയാല്‍ മതി മാഷേ.. പിന്നെ ഉറങ്ങുമ്പോഴ് തല വഴി പുതപ്പ് വീഴുമ്പോള്‍ ഞാന്‍ ചെയ്യുന്നതൊക്കേനും കവിത ആക്കാം മാഷേ.

അപ്പോ പോസ്റ്റില്‍ ആരു വരും കമന്റിടാന്‍?
അതിനു മാഷെ, ചില ഒന്നും തലേല്‍ കേറാത്ത പൊട്ടന്‍ ബുന്ദ്ധി ജീവികളുണ്ട്, അവരു വന്ന് ഗംഭീരം കലക്കന്‍, നല്ല ക്രാഫ്റ്റ് എന്ന് പറഞോളും. അവരെ മാത്രം ഞാന്‍ ഇടക്ക് ഇടക്ക് വിളിയ്ക്കും. മറുപടീ പറയുമ്പോഴ് കമന്റില്‍ വന്ന് പോയതിനും, കമന്റിനും നമോ വാകം, നിങ്ങളോക്കെ എഴുതാത്തതഅണു ബ്ലോഗിന്റെ നഷ്ടം എന്നും പറയും.

പിന്നെ
മീറ്റ് കൂടുമ്പോഴ് പോവരുത്. അവരു വിളിയ്ക്കും. എന്നാലും പോവരുത്. ബലം പിടിച്ചിരുന്നോളണം.

കേട്ടിരുന്ന മലയാളം മാഷ് ചെരിഞു വീണു. അന്ന് മുതല്‍ കുട്ടി കവിയുമായി.

തറവാടി said...

നല്ല കവിത ഇത് മറ്റു വല്ല പേരിലും പോസ്റ്റായിരുന്നില്ലേ അനുരഞ്ചന വര്‍മ്മേ അങ്ങിനേര്‍ന്നെങ്കി കുറച്ച് 'കവി'കളെങ്കിലും ഇതൊരാഘോഷമക്കുമായിരുന്നു ഇനീപ്പോ! :)

(എന്താ ഇപേരു പിടിച്ചില്ലേന്നൊന്നും ചോതിക്കല്ലെ :) )

Anonymous said...

വര്‍മ്മസാറെ കവിത മാത്രം പോരാ---
ഇനി ഏതെങ്കിലും ഒരു വനിതാ ബ്ലോഗറുടെ അടക്കം പറച്ചില്‍ പോലെ ഇതിനെ ചൊല്ലികേള്‍പ്പിക്കുകയും വേണം. അതാണ് ഈപ്പോഴത്തെ സ്റ്റൈല്‍.

അതിനു പറ്റിയ തൊലിക്കട്ടിഉള്ള ഒരാളെ ആവശ്യമുണ്ട് എന്നും കാണിച്ച് ഒരു പരസ്യം ബൂലോക ക്ലബ്ബില്‍ പതിക്കൂ.

Anonymous said...

തറവാടി
താങ്കള്‍ക്ക് എന്തിന്റെ കേടാണ്? ഇത് വേറെ പേരില്‍ പോസ്റ്റിയാല്‍ ആരു ആഘോഷിക്കുമെന്നാണ് താങ്കള്‍ പറയുന്നത്? ഈയിടെയായി ബ്ലോഗില്‍ മികച്ച കവിതകളെഴുതുന്നവരെ അവഹേളിക്കുന്ന സൂക്കേട് താങ്കള്‍ക്ക് കൂടുന്നുണ്ട്.
താങ്കളുടെ വ്യക്തിവിരോധം കവിതകളോട് വേണ്ട. കവിത മാത്രമാണ്‌ വായിക്കാന്‍ വേണ്ടത്, കവികളുടെ ബയോഡാറ്റയും സ്വഭാവരീതികളും ആരും വിശകലനം ചെയ്യാന്‍ നില്‍ക്കണ്ട.
എടോ അനുരഞ്ജ വര്‍മ്മേ തന്നോടും കൂടിയാണ്‌ പറഞ്ഞത്. നിന്റെയൊക്കെ കോമ്പ്ലക്സ് വേറെ വല്ല മാര്‍ഗ്ഗത്തിലും കൊണ്ട് തീര്‍ക്കെടോ. വിഢ്യാസുരന്മാര്‍

Anonymous said...

ശൂര്‍പ്പണകന്‍ (എന്താ ഒരു പേരു?) ആരായാലും പറഞ്ഞതിനൊട് ഞാന്‍ യോജിക്കുന്നു.
ഈ തറവാടിക്ക് എന്തിന്റെ കേടാണ്. തറവാടി ഉദ്ദേശിച്ച കവി ഏതാണെന്നു മനസിലായി. ആ ബ്ലോഗര്‍ എഴുതിയ “തൊട്ടുകാണിക്കാനാവാത്ത മുറിവുകള്‍“പോലെ ഒരു കവിത എഴുതാന്‍ തറവാടിയുടെ തറവാടുമുഴുവന്‍ ഇറങ്ങിയാല്‍ നടക്കില്ല. ഇഞ്ചിപ്പെണ്ണിന്റെ മധുരമായ ആലാപനം കൂടിയായപ്പോള്‍ ശരിക്കും അതൊരു സുന്ദര സൃഷ്ടിയായി.
തറവാടി അസൂയ നന്നല്ല.

chithrakaran ചിത്രകാരന്‍ said...

“കവി“യിലൊരു അനുഭവ തിളക്കം കണ്ടു.
ആശംസകള്‍!!!

ഫസല്‍ ബിനാലി.. said...

എന്തു കൊണ്ട് കവി?
ippol manassilaayi..........

aashamsakal.

Anonymous said...

എല്ലാ കവിതകള്‍ക്കും അനുഭവതിളക്കമുണ്ട്. സെബാസ്റ്റ്യന്‍ വര്‍മ്മ പറഞ്ഞതു പോലെ ഉറങ്ങുമ്പോഴ് തല വഴി പുതപ്പ് വീഴുമ്പോള്‍ ചെയ്യുന്നതൊക്കെയും കവിത തന്നെ.

ബാജി ഓടംവേലി said...

കവി വര്‍മ്മയുടെ സംസ്ഥാന സമ്മേളനത്തിന് ആശംസകള്‍....

Sharu (Ansha Muneer) said...

“മാഷെ ഞാന്‍ കവിയായി"!..... നന്നായിരിക്കുന്നു... പുതുമയുള്ള പ്രമേയം...

കുറുമാന്‍ said...

വര്‍മ്മയുടെ കവിത നന്നായിരിക്കുന്നു.

കാപ്പിലാന്‍ said...

വര്‍മ്മയുടെ കവിത ഇഷ്ടപ്പെട്ടു , അനുഭവത്തിന്റെ തിളക്കം :)

അപ്പോ പോസ്റ്റില്‍ ആരു വരും കമന്റിടാന്‍?
അതിനു മാഷെ, ചില ഒന്നും തലേല്‍ കേറാത്ത പൊട്ടന്‍ ബുന്ദ്ധി ജീവികളുണ്ട്,

ഇതാണ് ഏറെ ഇഷ്ടം

:)

Unknown said...

വര്‍മ്മാലയത്തിലോട്ടെത്തി നോക്കിയതെന്തായാലും വെറുതെയായില്ല. കവി കൊള്ളാം.. അല്ല കലക്കി..
പിന്നെ സര്‍വ്വരാജ്യ വര്‍മ്മമാരെ സഘറ്റിപ്പിക്കാനുള്ള ഉദ്യമാനെന്നു തൊന്നുണു.. കൊള്ളാം നടക്കട്ടെ.

Anonymous said...

മരമാക്രിക്കു കൊട്ടേഷന്‍ വച്ച ഏഭ്യന്‍ വര്‍മ്മ ആരടാ........???

Anonymous said...

മരമാക്രിക്കു കൊട്ടേഷന്‍ വച്ച വര്‍മ്മാലയത്തില്‍ ആണ്‍ വര്‍മ്മമാരു മില്ലെടേയ്?
എറങ്ങി വാഡ്ഡേയ്.....കൂതറ വര്‍മ്മമാരേയ്....പൂയ് യ് യ്......

ഗീത said...

കവിത ഇഷ്ടപ്പെട്ടു...

Ebony said...

കുട്ടി പറഞു എനിക്ക് കവിയാവണം മാഷേ. എന്തിനു? ജാട കാട്ടി പൊട്ടി തെറിയ്ക്കണം എന്തിനു? ബ്ലോഗ്ഗ് എഴുതുവാന്‍ നാളേയ്ക്ക് എന്തിനു എന്നാലെ എണ്ണം പറഞ ആളുകളുടെ മുമ്പിലു ഞെളിയാന്‍ പറ്റു അതിനു കവിത വൃത്തം ആശയം ഒക്കെ വേണ്ടേ? വേണ്ട, ചാറ്റില്‍ പറഞ വാക്കുകള്‍ പേസ്റ്റാക്കിയാല്‍ മതി മാഷേ.. പിന്നെ ഉറങ്ങുമ്പോഴ് തല വഴി പുതപ്പ് വീഴുമ്പോള്‍ ഞാന്‍ ചെയ്യുന്നതൊക്കേനും കവിത ആക്കാം മാഷേ. അപ്പോ പോസ്റ്റില്‍ ആരു വരും കമന്റിടാന്‍? അതിനു മാഷെ, ചില ഒന്നും തലേല്‍ കേറാത്ത പൊട്ടന്‍ ബുന്ദ്ധി ജീവികളുണ്ട്, അവരു വന്ന് ഗംഭീരം കലക്കന്‍, നല്ല ക്രാഫ്റ്റ് എന്ന് പറഞോളും. അവരെ മാത്രം ഞാന്‍ ഇടക്ക് ഇടക്ക് വിളിയ്ക്കും. മറുപടീ പറയുമ്പോഴ് കമന്റില്‍ വന്ന് പോയതിനും, കമന്റിനും നമോ വാകം, നിങ്ങളോക്കെ എഴുതാത്തതഅണു ബ്ലോഗിന്റെ നഷ്ടം എന്നും പറയും. പിന്നെ മീറ്റ് കൂടുമ്പോഴ് പോവരുത്. അവരു വിളിയ്ക്കും. എന്നാലും പോവരുത്. ബലം പിടിച്ചിരുന്നോളണം. കേട്ടിരുന്ന മലയാളം മാഷ് ചെരിഞു വീണു. അന്ന് മുതല്‍ കുട്ടി കവിയുമായി.