Sunday, April 27, 2008

പാരിസ്ഥിതികം

സൈബര്‍ പാതകളില്‍

ചിന്തകള്‍ക്ക് ഗതിവേഗം കൂടും

മുലയൂട്ടുന്ന അമ്മമാരും

കമ്പ്യൂട്ടറും

ഇണക്കത്തോടെ വാഴും

പ്രോഗ്രാമുകളുടെ സ്വരച്ചേര്‍ച്ച

തെളിനീരു പോലെ

ആകാശത്തെത്തൊട്ട്...

ഇപ്പൊള്‍ ഞാന്‍ ചിന്തിക്കുന്നത്

ദേവദാരുക്കളും ഇലക്‍ട്രോണുകളും നിറഞ്ഞ

സൈബര്‍ കാടുകളെക്കുറിച്ച്

പൂവായ് വിടരുന്ന പഴയ കമ്പ്യൂട്ടറുകള്‍ക്ക്

ഉമ്മ കൊടുക്കുന്ന കരടികള്‍

ഞാന്‍ ചിന്തിച്ചേ പറ്റൂ

സൈബര്‍ പരിസ്ഥിതിയെക്കുറിച്ച്

സ്വതന്ത്രരായ തൊഴിലാളികളുടെ

മടങ്ങിപ്പോക്കിനെക്കുറിച്ച്

പ്രകൃതിയിലേക്ക്

അമ്മയുടെ ചുരത്തുന്ന

മാറിടത്തിലേക്ക്

സ്നേഹം വില്‍ക്കുന്ന യന്ത്രങ്ങളിലേക്ക്

ഒരു മടങ്ങിപ്പോക്ക്

17 comments:

അനുരഞ്ജ വര്‍മ്മ said...

കവിത - പാരിസ്ഥിതികം

സൈബര്‍ പാതകളില്‍

ചിന്തകള്‍ക്ക് ഗതിവേഗം കൂടും

മുലയൂട്ടുന്ന അമ്മമാരും

കമ്പ്യൂട്ടറും

ഇണക്കത്തോടെ വാഴും

പ്രോഗ്രാമുകളുടെ സ്വരച്ചേര്‍ച്ച

തെളിനീരു പോലെ

ആകാശത്തെത്തൊട്ട്...

siva // ശിവ said...

എന്തു നല്ല വരികള്‍...എന്തു നല്ല ഭാവന....

Anonymous said...

“പൂവായ് വിടരുന്ന പഴയ കമ്പ്യൂട്ടറുകള്‍ക്ക്
ഉമ്മ കൊടുക്കുന്ന കരടികള്‍”
ആഹാ മനോഹരം അനു വര്‍മ്മേ

Anonymous said...

ഹൊ, യെന്ന കവിത അനുവേട്ട.. ഞാന്‍ അങ്ങ് അലിഞ്ഞില്ലാതെയായി പോയി

"ദേവദാരുക്കളും ഇലക്‍ട്രോണുകളും നിറഞ്ഞ
സൈബര്‍ കാടുകളെക്കുറിച്ച്
പൂവായ് വിടരുന്ന പഴയ കമ്പ്യൂട്ടറുകള്‍ക്ക്"..
ഉമ്മ കൊടുക്കുന്ന കരടികള്‍"


കവിത ഞാന്‍ അങ്ങേക്കു സമര്പ്പിക്കുന്നു അനുവേട്ടാ


================= =================
ഈന്തപ്പനയില്‍ ഡയബറ്റിക്കുകള്‍ (കവിത)

പൊട്ടന്‍ഷ്യല്‍ ഡിഫറന്സുകളിലെ മുഷ്ടിമൈധുനങ്ങളില്‍
ശീല്ക്കാരമുയര്ത്തുന്ന അല്ട്രസൌണ്ടുകളില്‍
ഒരു ബോംബിന്റെ ശാന്തതയില്‍ പുലര്‍കാല വേളകളില്‍
തുള്ളിക്കളിക്കുന്ന വികലാംഗന്റെ പട്ടികള്‍

അവരെന്തരിയുന്നു പ്രോട്ടോനുകളിലെ ഭാവന്തരം
മഴ്മെഖജാലങ്ങള്‍ കനിഞ്ഞര്‍ലും ഈ ടാറിട്ട റോട്ടില്‍
ചന്തമേഴും ഈ ചന്തികളുരയുന്ന ഘര്‍ഷണ സുഖങ്ങളില്‍
എരിയുന്ന വെല്‍ഡിങ്ങ് റാഡീന്റെ അതി ശൈത്യത്തില്
പുളഞ്ഞ ഗിയറുപോലെ

തിരിയുന്ന പല്ചക്രങ്ങളില്
അടികിട്ടി കൊഴിഞ്ഞ പല്ലുകള്
ഡെന്റിസ്റ്റിന്റെ മനസ്സില്‍ വിഹല്വതകള്‍ സ്ര്^ഷ്ടിച്ച
തമോബാഷ്പങ്ങളായ്

പാറ്റകള്‍ ചേക്കേറുന്ന വനാന്തരങ്ങളില്‍
പട്ടിണിക്കോലങ്ങളായ പുലികള്‍
മെറ്റല്‍ ഡിറ്റക്റ്ററിന്റെ സത്യം പോലെ
ഇരുണ്ട ഗുഹകളില്‍ ദീന രോദനങ്ങള്

Anonymous said...

വളരെ മനോഹരമായിരിക്കുന്നു അനൂജി പാരിസ്ഥിതികം എന്ന ഈ കവിത.

കവിതയുടെ അന്തരാത്മാവിലൂടെ അലഞ്ഞലഞ്ഞ് ഞാന്‍ ഇല്ലാതായി.

കുഞ്ചുവര്‍മ്മയുടെ കവിത! ഹോ,അതെന്റെ കുറിക്ക് തന്നെ കൊണ്ടു. അതിനാല്‍ ഇനി മുതല്‍ ഞാന്‍ കുറിതൊടില്ല എന്നു തീരുമാനിച്ചു.

:: VM :: said...

ഹോ ഹോ..
എന്തൊരു ഡെപ്തുള്ള കവിത! കുന്ചു.ഡബ്ലിയു വര്മ്മയുടെ കവിതയും തകര്ത്തു. അശ്ളീലം അല്പം കൂടിപ്പോയല്ലോ വര്മ്മേ? നിങ്ങള്‍ രാജരക്തമുള്ലവര്ക്ക് ഇതൊക്കെ പറഞ്ഞിട്ടുള്ളതാണോ???

ചില വരികള്‍ ഭരണിപാട്ടില്‍ നിന്നും കോപ്പിയടിച്ചതാണെന്നു തോന്നി ;) സമ്ഗതികള്‍ കൊള്ളാം

Anonymous said...

അനുരഞ്ജന്‍ കവിതയെഴുത്തും തുടങ്ങിയോ? നന്നായി വരീന്‍ വര്‍മ്മേ.

Anonymous said...

ഷംസുദ്ദെന്‍ വര്‍മ്മേ
കഴിഞ്ഞ പോസ്റ്റൊന്നും കാണാതെ ഇവിട്റ്റെ വന്ന് വളിപ്പ് പറയരുത്

Anonymous said...

ആ ടാറിട്ട റോട്ടിലിട്ട് ഒരയ്ക്കുന്ന ഭാഗം രസിച്ചു. ഇപ്പൊ മലയാളം ബ്ലോഗുകളിലും അത് തന്നെയാണല്ലോ നടക്കുന്നത്.

Anonymous said...

അഴകുള്ള മേനിയില്‍
തളിരിട്ട രോമമേ
ചൊല്ലുകിന്നെന്നോട്
ബ്ലേഡ് വേണോ അതോ വാക്സ് വേണോ?

You mean cutting and shaving?

അതെ അതിന്റെ മോസ്റ്റ് മേഡേണ്‍ - അത്യന്താധുനികന്‍

Anonymous said...

അഴകുള്ള മേനിയില്‍
തളിരിട്ട രോമമേ
ചൊല്ലുകിന്നെന്നോട്
ബ്ലേഡ് വേണോ അതോ വാക്സ് വേണോ?

You mean cutting and shaving?

അതെ അതിന്റെ മോസ്റ്റ് മേഡേണ്‍ - അത്യന്താധുനികന്‍

അനുരഞ്ജ വര്‍മ്മ said...

ആരെടാ എന്റെ പേരില്‍ വെലസുന്നത് ഇവിഡെ?

:: VM :: said...

അയ്യോ എന്റെ അനു. ആര്‍ വര്മ്മെ..
താങ്കളുടെ കവിതയില്‍ അശ്ലീലമുണ്ടെന്നു ഞാന്‍ പറഞ്ഞില്ലല്ലോ? കുന്ചു വര്മ്മയുടെ കവിതയിലെ അശ്ളീലമായിരുന്നു സൂചിപ്പിച്ചത്..

ഇനി വര്മ്മകളെല്ലാം കൂടി എന്റെ നെഞ്ഞത്തോട്ടെടുക്കല്ലേ.. ഞാന്‍ സ്കൂട്ടാവുന്നു..

ബൈ ദ ബൈ.. ഞാന്‍ വി.എമ്. വര്മ്മയല്ല.. വെറും വി.എമ്..
വര്മ്മയേ അല്ല ;)

Unknown said...

മുലയൂട്ടുന്ന അമ്മമാരും

കമ്പ്യൂട്ടറും

ഇണക്കത്തോടെ വാഴും
എന്റമ്മോ ഈ വര്‍മ്മാജിയുടെ ഒരു കാര്യം

Anonymous said...

ആനയും കൊതുകും
ഹ ഹ്ഹ് കല്പില
ദെ നോക്കു
എന്റെ ചിരി
ഹ്ഹ്ഹ്ഹ്

Anonymous said...

ആശംസകള്‍
കവിത അസലായി
നല്ലോരു പ്രഥമന്‍ കൂട്ടി ഊണൂകഴിച്ച
സുഖം
ഹാവു

Kunjipenne - കുഞ്ഞിപെണ്ണ് said...

ചേട്ടന്റെ ഫോട്ടേമാറ്റിയാല് നന്നായിരുന്നു.
അത് ബുഷിന്റെ ഫോട്ടോപോലുണ്ട്