Sunday, November 16, 2008

ബ്ലെന്റി20. ബ്ലോഗ് നാടകം.


സഹൃദയരേ, കലാസ്നേഹികളേ...

ബൂലോഗത്തിന്റെ സാമൂഹികപശ്‌ചാത്തലത്തില്‍ നിന്ന് ഇതള്‍വിരിയുന്ന ഒരു നാടകവുമായി വര്‍മ്മാലയ കലാകേന്ദ്രം നിങ്ങളുടെ മുന്നിലെത്തുകയാണ്.........ബ്ലെന്റി20.

നിങ്ങളുടെ പ്രീയപ്പെട്ട ബൂലോഗപുലികള്‍ ഒന്നടങ്കം അണിനിരക്കുന്ന ഈ നാടകത്തെക്കുറിച്ച് രണ്ട് വാക്ക് :-

കാലങ്ങളായി നിങ്ങളുടെ ചിരിയിലും ചിന്തയിലും അടിച്ചമര്‍ത്താനാവാത്ത സാന്നിദ്ധ്യമായി നിലകൊള്ളുന്ന വര്‍മ്മകളുടെ കഥയാണ് ഈ നാടകത്തിന്റെ ഇതിവൃത്തം. ചിരിയുടെയും വരയുടെയും എഴുത്തിന്റെയും ചിന്തയുടെയും തമ്പുരാക്കന്മാരായി ബൂലോഗത്ത് വിലസുന്ന പുപ്പുലികള്‍ മുതല്‍ നവാഗതകര്‍ വരെയും ഐഡിയുള്ളതും ഇല്ലാത്തതുമായ അനോണികളും ഈ നാടകത്തില്‍ വര്‍മ്മക്കഥാപാത്രങ്ങളുടെ വേഷമണിയുന്നു. ബ്ലെന്റി20.


അവശതയനുഭവിക്കുന്ന വര്‍മ്മകളുടെ ക്ഷേമനിധിയിലേക്ക് ഫണ്ട് സ്വരൂപിക്കുന്നതിനായി വര്‍മ്മ അസോസിയേറ്റ്‌സിന്റെ ബാനറില്‍ ദില്‍ബ വര്‍മ്മ നിര്‍മ്മിക്കുന്ന ഈ നാടകം സംവിധാനം ചെയ്യുന്നത് ദോഷിവര്‍മ്മയാണ്.

ഈ നാടകത്തിന്റെ വന്‍‌വിജയത്തിനായി ഇതിന്റെ പരസ്യപ്രചരണങ്ങള്‍ക്ക് ചുക്കാന്‍ പിടിക്കുന്നത് ശ്രീ ബെര്‍ളിവര്‍മ്മയാണെന്ന വിവരവും അറിയിച്ചു കൊള്ളുന്നു.

കാത്തിരിക്കുക, ഉടന്‍ വരുന്നു...
മലയാളബ്ലോഗിലെ പുലികള്‍ ഒന്നടങ്കമഭിനയിക്കുന്ന ബ്ലെന്റി20.


അടുത്ത ബെല്ലിന് നാടകം ആരംഭിക്കുന്നതായിരിക്കും.

28 comments:

അനുരഞ്ജ വര്‍മ്മ said...

ബൂലോഗത്തിന്റെ സാമൂഹികപശ്‌ചാത്തലത്തില്‍ നിന്ന് ഇതള്‍വിരിയുന്ന ഒരു നാടകവുമായി വര്‍മ്മാലയ കലാകേന്ദ്രം നിങ്ങളുടെ മുന്നിലെത്തുകയാണ്.........ബ്ലെന്റി20.

annamma said...

അനു വര്‍മ്മേ, ഈ നാടകത്തിലു സംയുക്തവര്‍മ്മയില്ലെ, ഒരു നായിക ഇല്ലാത്ത ഈ നാടകം എങ്ങനെ ശരിയാവും, അറ്റ്ലീസ്റ്റ് ഒരു നയന്‍ വര്‍മ്മയെങ്കിലും ഇല്ലാതെ..

krish | കൃഷ് said...

നയന താരത്തിനു ആള്‍ എത്തിയല്ലോ..

ഹോ കലക്കന്‍ പോസ്റ്റര്‍.
അ കഷണ്ടി മറക്കാനല്ലെ തൊപ്പി വെച്ച റോള്‍ ആ സൂപ്പര്‍ താരത്തിനു കൊടുത്തത്.
വയറു ചാടിയ താരത്തിനെ എങ്ങിനെ ആ കുപ്പായമിടീച്ചു. ഹോ.

വര്‍മ്മപ്രേതങ്ങള്‍ വരുന്നതിനുമുമ്പേ ഇവിടം കാലിയാക്കട്ടെ. ഇനി നാടകത്തിനു കാണാം.

ഗള്‍ഫ് ഗേറ്റ് വര്‍മ്മ said...

പോലീസ് വേഷത്തില്‍ തമനുവര്‍മ്മയാണോ? ആ ട്രേഡ്മാര്‍ക്ക് മൊട്ടയില്ലാതെ ആ പുലിയെ തിരിച്ചറിയുക അസാദ്ധ്യം :)

krish | കൃഷ് said...

പോസ്റ്റര്‍ ഒന്നുകൂടി ഇപ്പഴാ നോക്കിയത്.
വിശാലവര്‍മ്മ,തമനുവര്‍മ്മ, ഇടിവാള്‍ വര്‍മ്മ,സജീവ് വര്‍മ്മ, കുറുമാന്‍ വര്‍മ്മ എന്നീ സൂപ്പര്‍ താരങ്ങള്‍ കലക്കിയിട്ടുണ്ടല്ലോ.

ദോഷിവര്‍മ്മ, ദില്‍ബവര്‍മ്മ .. ഹഹ..
അയ്യോ.. എനിക്കിട്ടും താങ്ങിയോ.
:)

പ്രയാസി said...

കലക്കന്‍ പോസ്റ്റര്‍

കുറുമാനും വിശാലമനസ്കനും ഗംഭീരമായി..:)

അണ്ണാ..ടിക്കറ്റ് ബ്ലാക്കില്‍ കിട്ടുമൊ!?

കുറുക്കൻ said...

വർമ്മമാരേയ്
ഇത് ഞമ്മടെ തിയേറ്ററിലോടൂലാ... എത്ര അനുരഞ്ജന വർമ്മകൾ വന്നിട്ടും കാര്യല്ല......

ടിക്കറ്റിനൊക്കെ പ്പന്താ ബെലാ....

കള്ളെഴുത്ത് said...

മലയാളഭാഷയുടെ അപാരമായ സാഹിത്യത്തിന്റെ നൂലാമാലകളിലൂടെ അലഞ്ഞു തിരിഞ്ഞു നടന്ന് വായനക്കാരനെ പുളകംകൊള്ളിക്കുന്ന പോസ്റ്റുകളിട്ട് അവരുടെ ജീവിതം കോഞ്ഞാട്ടയാക്കാന്‍ ആഞ്ഞു ശ്രമിക്കുന്ന എനിക്കൊരു ചാന്‍സ് തരില്ലെ? മൌനത്തിന്റെ അര്‍ത്ഥ ഗര്‍ഭമായ വഴികളില്‍ നിന്നും ഉദയം കൊള്ളുന്ന ആ വരികള്‍ വായിച്ചു പുളകംകൊള്ളാത്ത വായനക്കാരാരെങ്കിലുമുണ്ടൊ ഈ ബൂലൊഗത്തില്‍. അതോണ്ട് തീര്‍ച്ചയായും ബ്ലേന്റി 20 ക്കു കഥയെഴുതുന്നത് ഞാന്‍ തന്നെയായിരിക്കും..

കുറുകുറുക്കൻ said...

കുറുക്കന്മർക്ക് ടിക്കറ്റ് ഫ്രീയാണെന്ന് അണ്ണൻ പറഞിരുന്നല്ലോ.

ബ്ലോഗിൽ എന്തോരം വർമ്മകളാ അണ്ണാ

Cartoonist said...

അല്ല, എന്നാ കാച്ചാമ്പോണെ ?എന്റെ ബ്ലോഗ്രാഫിക്ക് നോവലിന്റെ ചന്തിക്കിട്ടാണൊ ചവിട്ട് ? ആണോന്ന് ?
കുറുക്കാഗ്രബുദ്ധിയായ സ്സ്യ, ഇനിയും മടിച്ചുനിന്നാല്‍ എന്റെ നോവലെങ്ങുമെത്തില്ല... ആമുഖം, അവതാരിക, കുരവകള്‍, പെരുമ്പറകള്‍ എന്നീ അനുസാരികളോടെ ഞാനും പുറപ്പെട്വായി..
(ഞാമ്പറയാമ്പോണ കഥ ഏതാന്ന് മറന്നുപോയീലൊ)

ചാണക്യന്‍ said...

അടുത്ത ബെല്ല് ഉടനുണ്ടാവുമോ?

ഡോ. വ്യാജരാജവര്‍മ്മ said...

ശാസ്ത്രീയമായി വൈദ്യശാസ്ത്രപരമായും ഉള്ള വസ്തുകള്‍ പറയാന്‍ ഞമ്മളും കൂടി വേണ്ടേ?

സൂരജ് said...

ചേട്ടായിയേയ്,

ഐറ്റം ഡാന്‍സിന് ആരാ ? അതറിഞ്ഞിട്ടേ പടം കാണണോന്ന് തീരുമാനിക്കാമോയെന്ന് ആലോചിച്ചു തുടങ്ങാനുള്ള തയ്യാറെടുപ്പ് നടത്താന്‍ പറ്റൂ

ദിലീപ് വര്‍മ said...

വര്‍മ മുനിയൊരു കളം വരച്ചു ...............

ആചാര്യന്‍... said...

കുറൂന്‍റെ ഫോട്ടോ വലത്താക്കിയതില്‍ ഞാനടക്കമുള്ള ഫാന്‍സ് പ്രതിഷേധിക്കുന്നുവ്വുവ്വേ..

നീട്ടാത്ത നായർ said...

ആശയപരമായി വർമ്മാലയത്തോട് യോചിക്കാൻ ബുദ്ധിമുട്ടുണ്ടെങ്കിലും അടിസ്ഥാനപരമായി ഞാൻ ഒരു നായർ ആയതു കൊണ്ട് എന്നേക്കാൾ ഉയർന്ന ജാതിക്കാരായ വർമ്മമാരെ കണ്ടാൽ എന്റെ ചന്തി അറിയാതെ ബെഞ്ചിൽമേൽ നിന്നും പൊങ്ങും എന്നതു കൊണ്ടും ഈ സംരഭത്തിനു ആശംസകൾ

അഭിലാഷങ്ങള്‍ said...

ഹലോ മിസ്റ്റര്‍ അമൃതാഞ്ജനവര്‍മ്മ...
ഐ മീന്‍.. അനുരഞ്ജനവര്‍മ്മ....

എനിക്ക് റോള്‍ വേണ്ട..! ബട്ട്.....

ഫീമെയില്‍ ആര്‍ട്ടിസ്റ്റിന്റെ മേക്കപ്പ് റൂമില്‍ മേക്കപ്പ്മാന്റെ ഒഴിവ് വല്ലതും ഉണ്ടേല്‍...

:)

കേരളവര്‍മ്മയുടെ ചേട്ടന്‍ കര്‍ണ്ണാടകവര്‍മ്മ said...

ഇതില്‍ ഇന്ത്യന്‍-ഗള്‍ഫന്‍ (അതാ‍യത് ഏഷ്യന്‍) വര്‍മ്മകള്‍ മാത്രമേയുള്ളോ അതോ അമേരിക്കന്‍ വര്‍മ്മകളും ഉണ്ടോ?

ധന്വന്തിരി വർമ്മ said...

സർവ്വ വ്യാപിയായ ആത്മീയപ്പൊരുളാണ് വർമ്മകളുടെ മൂലമന്ത്രത്തിൽ നിറഞ്ഞു നിൽക്കുന്ന ത്രിലോകമൂർത്തി വർമ്മകൾക്ക് ദേശവ്യത്യാസമൊ കാല വ്യത്യാസമോ ഇല്ല.ഗൾഫിൽ ഉള്ളവരും അമേരിക്കയിൽ ഉള്ളവരും ഒക്കെ വർമ്മമാർക്ക് തുല്യ്യം.വർമ്മാലയം സമത്വത്തിന്റെ കർമ്മഭൂമിയാകുന്നു.ചരകനും ശ്വശ്രുതനും, ധന്വന്തിരി അനുഗ്രഹത്തോടെ വിഭാവനം ചെയ്ത ചികിത്സാരീതികൾ വർമ്മാലയത്തിന്റെ പ്രത്യേകത.കപിലനും കണാദനും മുന്നോട്ട് വെച്ച അണുനിയമങ്ങൾ വർമ്മാലയത്തിന്റെ മാർഗ്ഗ രേഖ.

പോങ്ങുമ്മൂടന്‍ said...

കൂടുതലൊന്നും പറയാനില്ല.
പോങ്ങുമ്മൂട വർമ്മയ്ക്ക് അർഹിക്കുന്ന പ്രാധാന്യം കിട്ടിയില്ലെങ്കിൽ അദ്ദേഹത്തിന്റെ ഫാൻസ് എങ്ങനെ പ്രതികരുക്കുമെന്ന് കണ്ടറിയണം.

എന്ന് പോങ്ങുമ്മൂട ഫാൻസ് അസോസിയേഷനുവേണ്ടി

പോങ്ങുമ്മുടൻ :)

മുസാഫിര്‍ said...

സുന്ദരനായ വിശാല്‍ജിക്ക് ഒരു ശ്രീനിവാസന്‍ ലുക്ക് കൊടുത്തത് മനപ്പൂര്‍വ്വം ആണെന്നാ‍ണ് എന്റെ ബലമായ സംശയം.വിശാല്‍ജി ഫാന്‍സിന് ഇതു അയ്ച്ചു കൊടുക്കുന്നുണ്ട്,പടം ഇറക്കാതിരിക്കാന്‍.

Anonymous said...

vere paniyonnulleda kazhuveri

::: VM ::: said...

ബെസ്റ്റ്! ഇതിന്റെ കുറവേ ഒള്ളൂ ഇനി.

തമനു വര്‍മ്മയുടെ തലയില്‍ ആ തൊപ്പി സൂപ്പര്‍-ഗ്ലൂ വച്ച് ഒട്ടിച്ചിരിക്കുവാണോ? ഊര്‍ന്നുപോകാതെ നോക്കണമല്ലോ?

വിശാലണ്ണനെ നടുവില്‍ നിര്‍ത്താര്‍ന്നൂട്ടാ, ഫാന്‍സ് അസ്സോസിയേഷകാരു കാണണ്ടാ!

സജീവണ്ണന്റെ ബ്ലോഗ്രഫിക്ക് നൊവലില്‍ ഞാനാ മമ്മൂട്ടി, യെന്നു കരുതി ഇതിലും വേണ്ട്യേര്‍ന്നില്ല. കാരണം ടൈപ്പ് വേഷങ്ങളില്‍ താല്പര്യമില്ല ;)

::: VM ::: said...

.. tracking

കുളത്തില്‍ കല്ലിട്ട ഒരു കുരുത്തം കെട്ടവന്‍! said...

ഒരരമണിക്കൂര്‍ നേരത്തെ തുടങ്ങാന്‍ പറ്റോ?

പട്ടമരപ്പ് നായർ said...

ലഡാക്കിലെ മരം കോച്ചും തണുപ്പിൽ,ദാൽ തടാകത്തിൽ നീന്തി തുടിക്കുന്ന വെള്ളത്താറാവുക-
ളുടെ മുട്ട കൊണ്ട് ഓമലെറ്റ് ഉണ്ടാക്കി കൊടുത്ത സായാഹ്നത്തിൽ ബുൾസൈ ഉണ്ടാക്കാൻ അറിയില്ലേടാ എന്നും ചോദിച്ച് ഒരു സിപ്പായി റാങ്ക്കിലുള്ളവൻ എന്നെ തൊഴിച്ചത് ഞാൻ ഇന്നും ഓർക്കുന്നു. അതു കൊണ്ട് കുക്ക് - കുശിനിക്കാരൻ-വിറകു വെട്ടി എന്നീ റോളുകൾ ഉണ്ടെങ്കിൽ അത് എനിക്ക് മാത്രം

രസികന്‍ said...

ഇതാ ഇവിടെയും ഒരു നാടകം നടന്നു

അരസികൻ said...

അന്റെ കോപ്പിലെ എഴുത്തിന്റെ പരസ്യം പതിക്കാനുള്ള സ്ഥലമാണൊടോ ഇത്?