Sunday, December 14, 2008

ചാന്ദ്രയാനും ബോള്‍ പേനയും

നമ്മടെ ചാന്ദ്രയാനത്തിലുള്ള കൌതുകം പത്രക്കാര്‍ക്ക് തീര്‍ന്നിട്ടോ അതോ ഞാന്‍ പത്രോം റ്റീവീം ഒന്നും കാണാഞ്ഞിട്ടോ എന്തരോ എന്തോ...എന്തരായാലും അണ്ണന്റെ വാര്‍ത്തകളൊന്നും ഇപ്പോള്‍ ഞാന്‍ അറിയുന്നില്ല. എത്ര കാലമെന്ന് വെച്ചാ ചുമ്മാ കറങ്ങി നടക്കുക? ആര്‍ക്കായാലും ബോറടിക്കും.
അതെന്തരോ ആകട്ടെ. പണ്ടൊരു അമേരിക്കക്കാരനും റഷ്യക്കാരനും പൊങ്ങച്ചം പറഞ്ഞ കഥയാണ് ഓര്‍ക്കുന്നത്. അമേരിക്കക്കാരന്‍ പറഞ്ഞു : “ഞങ്ങള് ബഹിരാകാശത്ത് വെച്ചും എഴുതാവുന്ന ഒരു പ്രത്യേകതരം ബോള്‍ പേന കണ്ടു പിടിച്ചു. ഗുരുത്വാകര്‍ഷണമില്ലാത്തിടത്തും മഷിയൊഴുകിയിറങ്ങുന്ന ഈ പേന കണ്ടുപിടിക്കാന്‍ വര്‍ഷങ്ങളുടെ ഗവേഷണം തന്നെ വേണ്ടി വന്നു. കോടിക്കണക്കിന് ഡോളറും ചെലവായി. എന്നാലെന്താ ബഹിരാകാശത്ത് പോകുന്നവര്‍ക്ക് ഇനി ബോള്‍ പേന കൊണ്ടെഴുതാം”.

റഷ്യക്കാരന്‍ പൊട്ടിച്ചിരിച്ചു. “ഹഹഹ! ബഹിരാകാശത്ത് എഴുതാന്‍ പേനായൊ? അതിനൊരു പെന്‍സില്‍ പൊരേ? ഞങ്ങളുടെ സഞ്ചാരികളൊക്കെ പെന്‍സിലു കൊണ്ടാ എഴുതുന്നത് ”

അമേരിക്കക്കാരനും റഷ്യക്കാരനും ജപ്പാന്‍‌കാരനുമൊക്കെ പെന്‍സിലു കൊണ്ടെഴുതുന്നിടത്ത് നമ്മടെ ചാന്ദ്രയാന്‍ ബോള്‍ പേന ഒരസാധ്യ സംഭവം തന്നെ!

12 comments:

അനുരഞ്ജ വര്‍മ്മ said...

ചാന്ദ്രയാനും ബോള്‍ പേനയും

നമ്മടെ ചാന്ദ്രയാനത്തിലുള്ള കൌതുകം പത്രക്കാര്‍ക്ക് തീര്‍ന്നിട്ടോ അതോ ഞാന്‍ പത്രോം റ്റീവീം ഒന്നും കാണാഞ്ഞിട്ടോ എന്തരോ എന്തോ...എന്തരായാലും അണ്ണന്റെ വാര്‍ത്തകളൊന്നും ഇപ്പോള്‍ ഞാന്‍ അറിയുന്നില്ല. എത്ര കാലമെന്ന് വെച്ചാ ചുമ്മാ കറങ്ങി നടക്കുക? ആര്‍ക്കായാലും ബോറടിക്കും.

::: VM ::: said...

ചന്ദ്രയാനെ അങ്ങനങ്ങു കൊച്ചാക്കാതെ വര്‍മ്മേ!

പത്രക്കാര്‍ക്ക് വേറേ മസാല കിട്ടിയപ്പോ അവരതിന്റെ പുറകേ പോയി, (തീവ്രവാദം, പട്ടി) , എന്നുകരുതി ച്അന്ദ്രയാന്റെ പ്രാധാന്യം കുറയുമോ?

പുരോഗതിയുടെ പാതയിലെ ഒരു സുപ്രധാന നാഴികക്കല്ലാവട്ടേ ഈ ചന്ദ്രയാനും, ഭാവി സംരംഭങ്ങളും!

അദന്നെ!

പട്ടിവര്‍മ്മ said...

അനുരഞ്ജനവര്‍മ്മേ, ഞങ്ങള്‍ പട്ടികള്‍ ഇത്രയും ഫേമസ് ആവുന്നതില്‍ ഇങ്ങള്‍ക്കെന്താ ഇത്ര അസൂയ?? ചന്ദ്രയാന്‍ അങ്ങനെ കറങ്ങിനടക്കട്ടെ. ഞങ്ങളുടെ പേരൊക്കെ പത്രത്തില്‍ വരുന്നതിനെന്നാ വര്‍മ്മക്കിത്ര കണ്ണുകടി? ങ്ങാ........

മിസ് വര്‍മ്മ said...

എന്നാടാ നീ ഒറങ്ങിയെണീറ്റതാണോ, ഞങ്ങടെ കൊച്ച് മിസ്വേള്‍ഡില്‍ പോയി രണ്ടാം നമ്പറടിച്ചു വന്നിരിക്കുമ്പഴാ മാദ്യമങ്ങടെ ഒരു ചാദ്രയാന്‍, അഫയ, പട്ടീ ഒക്കെ....അതെല്ലാം പോയെടേ..

വികടശിരോമണി said...

ഈ കഥ കേട്ടിരുന്നില്ല.ഗലക്കി.
അതുകൊണ്ടു ചന്ദ്രയാൻ കൊച്ചാവില്ല.

Areekkodan | അരീക്കോടന്‍ said...

പുരോഗതിയുടെ പാതയിലെ ഒരു സുപ്രധാന നാഴികക്കല്ലാവട്ടേ ഈ ചന്ദ്രയാനും, ഭാവി സംരംഭങ്ങളും!

അദന്നെ!

ചാണക്യന്‍ said...

:)

മാധവൻ‌നായർ വർമ്മ said...

എടൈ അനുരഞ്ജാ

എന്തിരെടൈ ഈ പറയണത്
നമ്മടെ അടുത്ത ലക്ഷ്യം സൂര്യനാണെടൈ സൂര്യൻ.

Rickohex said...

എടൈ അനുരഞ്ജാ എന്തിരെടൈ ഈ പറയണത് നമ്മടെ അടുത്ത ലക്ഷ്യം സൂര്യനാണെടൈ സൂര്യൻ.

Anonymous said...

For latest news you have to visit internet and on the web
I found this web page as a finest web site for latest
updates.

Here is my site - gto120dlaocm402mfos02.com

Anonymous said...

You are a mere do it together with substantial refreshing that's going to rinse total set up. Specific stoves can be used in different roasting things for example , roasted, hot and as a consequence preparing your receipee some others. Bagel Toasting Scientific research: This feature will let you heated artichoke dip recipe bagels gradually on teh lateral side and as a result cheers the inner. By being team cooking many of us within the house in contrast doing her , acquire plates pleased to download our smoked regular food outside the digital walls.

Here is my web-site - Marshall Hubin

Anonymous said...

Clearly set the needed discs as well as in
a minute or so you certainly will each constitute that
have exactly what you expect, there is certainly simply no containers to keep clean later on.
In order to indicate to jacob of such. This could
be and thus crafted your sensational fresh runs from
the peripheral piece of an arm towards a primary portion of the accomadation.


Here is my web site Luise Fillpot