Monday, March 9, 2009

ആരാണ് വര്‍മ്മ?

ബൂലോഗത്തിന്റെ തൂണിലും തുരുമ്പിലും നിറഞ്ഞ് നില്‍ക്കുന്ന ചൈതന്യമാണ് വര്‍മ്മ. ടൈപ്പ് 3 ഹറിക്കേന്‍ പോലെ എപ്പോള്‍ വരുമെന്നോ എന്ത് ചെയ്യുമെന്നോ പറയാന്‍ പറ്റാത്ത വര്‍മ്മ. ബൂലോഗത്ത് അധര്‍മ്മത്തിനെതിരെ പടവാളായും ചിലപ്പോള്‍ അലമ്പിന്റെ കൊടുവാളായും മറ്റു ചിലപ്പോള്‍ റോഡ് സൈഡിലെ വെറും വാളായും വര്‍മ്മ പ്രത്യക്ഷപ്പെടാറുണ്ട്. വര്‍മ്മയുടെ ഡീറ്റെയിത്സിനല്ല പ്രാധാന്യം വര്‍മ്മ നിര്‍വഹിക്കാറുള്ള കര്‍മ്മങ്ങള്‍ക്കാണ് പ്രാധാന്യം എന്ന് മനസ്സിലാക്കാന്‍ ഇതിനകം ബൂലോഗര്‍ക്ക് കഴിഞ്ഞിട്ടുണ്ട് എന്ന് ഞാന്‍ അനുമാനിക്കുന്നു. എങ്കിലും വര്‍മ്മകളെ പറ്റി കൂടുതല്‍ അറിയാനും കുശലം ചോദിക്കാനും വേണ്ടി വന്നാല്‍ ഫാന്‍സ് അസോസിയേഷന്‍ തന്നെ പണിയാനും എപ്പോഴും ജനം ഉത്സുകരാണ്. ഫോര്‍ എക്സാമ്പിള്‍ ബൂലോഗത്തെ പലരും ഞങ്ങളോട് പലവട്ടം ചോദിച്ചിട്ടുണ്ട് ‘നിനക്കൊക്കെ അമ്മയും പെങ്ങളും ഇല്ലേടാ?’ എന്ന്.

ഈ സ്നേഹത്തിന് മുന്നില്‍ സാഹോദര്യത്തിന് മുന്നില്‍ ഞങ്ങള്‍ വര്‍മ്മമാര്‍ക്ക് ഏഐജിയുടെ ഷെയറ് വാങ്ങിയവരെ പോലെ അന്ധാളിച്ച് നില്‍ക്കാനെ കഴിയുന്നുള്ളൂ. അധികം സംസാരിച്ച് നിന്നാല്‍ വര്‍മ്മാലയം ഞങ്ങള്‍ കരുതിയതിലും വലിയ സംഭവമാണല്ലോ എന്ന് നിങ്ങള്‍ക്ക് തോന്നും എന്നുള്ളത് കൊണ്ടും സദാചാരക്കമ്മറ്റിക്കാര് ശീമക്കൊന്നയുടെ കൊമ്പ് വെട്ടി വനനശീകരണം വരുത്തി വെയ്ക്കും എന്നുള്ളത് കൊണ്ടും സര്‍വ്വോപരി ബീവറേജസ് അടയ്ക്കും എന്നുള്ളത് കൊണ്ടും ഞാന്‍ എന്റെ വാക്കുകള്‍ ഉപസംഹരിക്കുന്നു.

2009ലെ മെമ്പര്‍ഷിപ്പ് പുതുക്കാന്‍ ഈ വേള ഉപയോഗിക്കാന്‍ എല്ലാ വര്‍മ്മകളേയും സാദരം ക്ഷണിച്ച് കൊള്ളുന്നു. ജയ് ഹിന്ദ്!

അനുരഞ്ജവര്‍മ്മ
പ്രസിഡന്റ്
വര്‍മ്മ അസോസിയേഷന്‍

39 comments:

അനുരഞ്ജ വര്‍മ്മ said...

ആരാണ് വര്‍മ്മ?

ഫീഷണി വര്‍മ്മ said...

മെമ്പര്‍ഷിപ്പ് ഫീ വാങ്ങാനാണോഡോ അനുരഞ്ജാ തന്റെ ഉദ്ദേശം? തന്റെ വര്‍മ്മാലയത്തില്‍ ഞങ്ങള്‍ വര്‍മ്മകളെ ഇറക്കും മനസ്സിലായാ? നീ വര്‍മ്മാ വര്‍മ്മാ ന്ന് കേട്ടിറ്റ്ണ്ടാ?

കള്ളിയങ്കാട്ട് നീലി വര്‍മ്മ said...

വര്‍മ്മേട്ടാ‍
വന്നുവല്ലേ. എന്തായാലും ഞാനിറങ്ങുന്ന നേരത്ത് തന്നെ വര്‍മ്മേട്ടന്റെ വരവ്.
നമുക്ക് ഒരുമിച്ച് പണി തുടങ്ങാം വരൂന്നേ

പുതുക്കൽ വർമ്മ said...

ഞാൻ പുതുക്കുന്നു

പുതുക്കൽ‌ വർമ്മ said...

എല്ലാവർക്കും‌ പുതുക്കിയ കാർ‌ഡ്‌ ഇവിടെ കിട്ടുന്നതായിരിക്കും‌

ഫോമന്‍ വര്‍മ്മ said...

പുതുക്കാനുള്ള ഫോം ബക്കറ്റില്‍ പതപ്പിച്ചു വെച്ചിട്ടുണ്ട്

ക്യൂ വർ‌മ്മ said...

ക്യൂ പാലിക്കണമെന്ന്‌ ഓർ‌മ്മപ്പെടുത്തുന്നു.

പറ്റി വര്‌മ്മ said...

വര്മ്മക്കെന്ത് പറ്റി..

ഈച്ച വര്‍മ്മ said...

പറ്റിയത് ഞാനാണോ (ഈച്ച)?

ഗോമ്പറ്റീഷ വര്‍മ്മ said...

ഡേയ് പയല് വര്‍മ്മകളെ , വര്‍മ്മയ്ക്ക് പറ്റിയ ഗോമ്പറ്റീഷം ഒന്നുമില്ലെഡെ ചെല്ല?
ഇതേതു വര്‍മ്മ? ഈ പൈന്റ് ഏത് വര്‍മ്മേഡെ അങ്ങനെ എന്തെരെങ്കിലും ഗോമ്പറ്റീഷം നടത്തി കലിപ്പ് തീര്‍ക്കിനെഡേയ്

suraj::സൂരജ് said...

എന്നിട്ടിപ്പം ഏഐജീന്റെ ഷെയറ് എത്രയായി ? $0.34 ? ഹ ഹ ഹ!

ഏതായാലും സ്നേഹം ഈ ഷെയറ്പോലെ എന്ന് പറഞ്ഞത് കടുത്തുപോയി ;)

ങാ എട് എട്... മെംബര്‍ഷിപ്പെട്..വര്‍മ്മയൊന്നുവല്ല. വേറേതാണ്ടാ...തല്കാലം സര്‍ട്ടീറ്റൊന്നൂല്ല. (കൈയ്യില്‍ കത്തിയുണ്ട്; ഫീഷണി !)

ശ്രീഹരി::Sreehari said...

ശ്ശെഡാ ഒരു വര്‍മ കമന്റിടാന്‍ നോക്കിയീട്ട് ഗൂഗിള്‍ സമ്മതിക്കുന്നില്ല...

ഏതായാലും വന്ന സ്ഥിതിക്ക് ഒരു ഡൗട്ട്...

ഈ വര്‍മ എന്ന് നാമം രൂപീകൃതമായതിന്റെ ചരിത്രം എന്താണ്? വര്‍ം എന്നത് കൊണ്ട് എന്താണ് അര്‍ഥമാക്കുന്നത്?

അറിവില്ലായ്മയില്‍ വര്‍മകളേ നിങ്ങള്‍ ക്ഷമിക്കുവിന്‍

::: VM ::: said...

/ഫോര്‍ എക്സാമ്പിള്‍ ബൂലോഗത്തെ പലരും ഞങ്ങളോട് പലവട്ടം ചോദിച്ചിട്ടുണ്ട് ‘നിനക്കൊക്കെ അമ്മയും പെങ്ങളും ഇല്ലേടാ?’ എന്ന്./

ഹഹഹ!
ബീവറേജസീന്നു വാങ്ങീ ഇന്നലെ എത്രണ്ണം വിട്ടു?-

എട് ഇരു മെമ്പ്ര ഇവടേം!

::സിയ↔Ziya said...

വര്‍മ്മമാര്‍ക്ക് വരീം ലെവീം ഒക്കെ ഉണ്ടോ?
ഫാമിലി മെമ്പര്‍ഷിപ്പ് സ്കീം വല്ലതും?
ബാച്ചികള്‍ക്ക് ഡിസ്‌കൌണ്ടുണ്ടോ?
നിയമാവലി കൂടി പറ വര്‍മ്മേ...

ജോര്‍ജ്ജ് ബുഷ് വര്‍മ്മ said...

കര്‍മ്മം കൊണ്ട് വര്‍മ്മയായ എനിക്കും അരി വര്‍മ്മയ്ക്കും വാര്‍ദ്ധക്യകാല വര്‍മ്മപെന്‍ഷന്‍ നല്‍കാന്‍ വല്ല വകുപ്പുമുണ്ടോ...

ജോര്‍ജ്ജ് ബുഷ് വര്‍മ്മ.

ചിത്രഘോരവര്‍മ്മ said...

ബ്രാഹ്മണവര്‍മ്മമാരുടെ മെമ്പര്‍ഷിപ്പ് പുതുക്കരുത്.
നായര്‍ സ്ത്രീ വര്‍മ്മിണികള്‍ക്ക് പുതുക്കിക്കൊടുക്കുന്നതില്‍ വിരോധമില്ല

Anonymous said...

ബ്രാഹ്മണവര്‍മ്മമാരെ പുതുക്കീ കൊടുത്തില്ലങ്കില്‍ അതിനെതിരെ മങ്ക്ലൂര്‍ മോഡല്‍ അറ്റാക്ക് ചെയ്യുന്നതായിരിക്കും.

അഹങ്കാരി വര്‍മ്മ said...

ബ്രാഹ്മണവര്‍മ്മമാരെ പുതുക്കീ കൊടുത്തില്ലങ്കില്‍ അതിനെതിരെ മങ്ക്ലൂര്‍ മോഡല്‍ അറ്റാക്ക് ചെയ്യുന്നതായിരിക്കും.

നകുലന്‍ വര്‍മ്മ said...

വിശദീകരണ പ്രസ്താവന നകുലവര്‍മ്മ തയ്യാറാക്കുന്നതായിരിക്കും..

ശ്രീരാമസേന വര്‍മ്മ said...

പുതൂക്കാനുള്ള അവകാശം പുനസ്ഥാപിക്കുക.

കര്‍ഷകവര്‍മ്മ said...

പട്ടമരപ്പ് ബാധിച്ച വര്‍മ്മമാരുടെ മെമ്പര്‍ഷിപ്പ് പുതുക്കരുത്. പുതുക്കാന്‍ വെക്കുന്ന അപേക്ഷകള്‍ അമോണിയം തളിച്ച് 2 മണിക്കൂര്‍ വെയിലത്തിട്ട് ഫാന്റംബോസ് 100:100:0:65, ഉണക്കിപ്പൊടിച്ച യൂറിയ എന്നിവ ചേര്‍ത്ത് ലിനക്സില്‍ ഇന്‍സ്റ്റാള്‍ ചെയ്യേണ്ടതാണ്.കൂടുതല്‍ വിവരങ്ങള്‍ക്ക് സംസ്ഥാന ഇലകൊഴിച്ചില്‍ കോര്‍പ്പറേഷന്റെ സ്ഥിതി വിവരക്കണക്കുകള്‍ നോക്കുക.

പൊടിവാള്‍വര്‍മ്മ said...

ചരക്കുകളുടെ പരിപാലനത്തില്‍ എന്നത്തേക്കാലത്തും മുന്നില്‍ നില്‍ക്കുന്ന ഒരു വര്‍മ്മയാണ് ഞാന്‍.
നല്ലപ്രായത്തില്‍ ഫാവി മീരാ ജാസ്മിന്‍മാരേയും നയന്‍താരമാരേയും കാവ്യമാധവന്മാരേയും തിരിച്ചറിയാന്‍ കഴിയാതെ പോയ ഒരതഫാഗ്യ വര്‍മ്മ :(
ആയതിനാല്‍ എന്റെ ഫാറം കൂടി പുതുക്കി നല്ല ചെല്ലക്കിളി വര്‍മ്മിണിമാര്‍ക്കൊപ്പം ആര്‍മ്മാദിക്കാന്‍ അവസരമുണ്ടാക്കിത്തരണമെന്ന് അഫ്യേത്തിക്കുന്നു.

വിക്കി വര്‍മ്മ said...

ഇലകൊഴിച്ചില്‍ കോര്‍പ്പറേഷന്റെ സ്ഥിതി വിവരകണക്കുകള്‍ ഉള്‍പ്പെടുത്താന്‍ സാധ്യമല്ല എന്ന് അറിയിച്ച് കൊള്ളുന്നു.

സഗീര്‍ വര്‍മ്മ said...

ഈ പണ്ടാറത്തിനെയും പരിഗണിക്കണമെന്ന്‌ അപേക്ഷിക്കുന്നു.

സുപ്രിയ said...

അല്ല ദെന്താ സംഭവം.. ഒന്നും മനസിലാകുന്നില്ലല്ലോ..?

ഐ.പി.വര്‍മ്മ said...

എല്ലാവര്‍മ്മമാരെയും കസ്റ്റടിയില്‍ എടുത്തിരിക്കുന്നു.

ഐ പി എല്‍ വര്‍മ്മ said...

എനിക്ക് ഷാരൂഖാന്റെ ടീമില്‍ മെമ്പര്‍ഷിപ്പെടുക്കാന്‍ പോണം ഇത് കഴിഞ്ഞ്. മെമ്പര്‍ഷിപ്പ് ഒരെണ്ണം തരീന്‍...

മെമ്പർഷിപ്പ് വര്‍മ്മ said...

മെമ്പര്ഷിപ്പ് കൊടുക്കുന്നത് നാളെ XYZ 6:00am ആയിരിക്കും, സമയത്ത് എല്ലാവരും വന്ന് മെമ്പര്‍ഷിപ്പ് കാർഡ് കൈപ്പറ്റിക്കൊളളണം.

എന്ന്
മെമ്പര്ഷിപ്പ് വര്‍മ്മ

ദ കിംഗ് വര്‍മ്മ said...

സുപ്രിയ വര്‍മ്മേ,
വര്‍മ്മാലയം എന്താണെന്നറിയണമെങ്കില്‍ ആദ്യം വര്‍മ്മ എന്താണെന്നറിയണം!
അനോണിക്കമന്റുകളുടെയും അലമ്പന്‍ പോസ്റ്റുകളുടെയും ഉസ്താദായ വര്‍മ്മ!
അരക്കമന്റ് തെകച്ചിടാന്‍ ആശയമില്ലാതെ വലയുന്ന ബ്ലോഗര്‍മാരുള്ള ബൂലോഗത്തെ മന്നനായ വര്‍മ്മ!
ബിവറേജസിന്റെ ഉന്തിലും തള്ളിലും ക്ഷമയോടെ നിലകൊണ്ട് ത്യാഗങ്ങളും നൊമ്പരങ്ങളും ഏറ്റുവാങ്ങുന്ന വര്‍മ്മയെ മനസ്സിലാക്കാന്‍ വര്‍മ്മയുടെ ആത്മാവ്‌ തൊട്ടറിയാനുള്ള സെന്‍സ്‌ ഉണ്ടാവണം. സെന്‍സിബിലിറ്റി ഉണ്ടാവണം. സെന്‍സിറ്റിവിറ്റി ഉണ്ടാവണം പോരാ സെന്‍‌സ് വര്‍മ്മിറ്റി കൂടി വേണം!

നയന്‍താര വര്‍മ്മ said...

മെമ്പര്‍ഷിപ്പ് വാങ്ങാന്‍ വരുമ്പോള്‍ ഡ്രസ്സ് കോഡ് വല്ലതും ഉണ്ടോ? ഡ്രസ്സ് അലര്‍ജിയായ മെമ്പര്‍മാര്‍ക്ക് സ്റ്റൈപ്പന്റോ നിങ്ങള്‍ തരില്ല പോട്ടെ അറ്റ്ലീസ്റ്റ് ഡ്രസ്സിന്റെ കാര്യത്തിലെങ്കിലും വിട്ട് വീഴ്ച്ച ചെയ്യണം പ്ലീസ്.

കര്‍ച്ചീഫ് വര്‍മ്മ said...

മുകളിലെ ടൈപ്പ് മെമ്പര്‍മാര്‍ക്ക് വേണ്ടി എല്ലാ തരം മുന്തിയ കര്‍ച്ചീഫുകളും ഞങ്ങള്‍ വിപണിയില്‍ എത്തിക്കുന്നു. വര്‍മ്മ&വര്‍മ്മ ടെക്സ്റ്റയിത്സ്, വര്‍മ്മാലയത്തിന് സമീപം. ഒന്നെടുത്താല്‍ ഒന്ന് ഫ്രീ.

യൂസുഫ്പ said...

ഇങ്ങനെയും ചില വര്‍മ്മമാര്‍.....

മിന്നല്‍ പിണറായി വര്‍‌മ്മ said...

ഒരു ചുവന്ന അമ്പും വില്ലും തന്നാല്‍ പുതുക്കല്‍ ഫീസില്‍ കുറച്ച് ഇളവുതരുമോ?

നരസിംഹവര്‍മ്മ said...

ദ കിംഗ് വര്‍മ്മേ, നല്ല ഒന്നാം തരം വര്‍മ്മ അക്കാദമിയില്‍ പഠിച്ചും കളിച്ചും കളിപഠിപ്പിച്ചിട്ടുമാണ് വര്‍മ്മ ഇറങ്ങിയിരിക്കുന്നത്. അനൊണിക്കമന്റായാലും ശരി അലമ്പ് പോസ്റ്റായാലും ശരി കളിക്കേണ്ടിടത്ത് കളിച്ചിട്ടേ വര്‍മ്മ പോകൂ മോനേ ദിനേശാ...ചുമ്മാ സെന്‍സ്,സെന്‍സര്‍ബോര്‍ഡ് എന്നൊക്കെപ്പറഞ്ഞ് വിരട്ടല്ലേ മോനേ ദിനേശക്കിംഗ് വര്‍മ്മേ...ഈ വര്‍മ്മാലയത്തിക്കേറി അങ്ങ് നെരങ്ങാമെന്നത് അതിമോഹമാണ് കിംഗ് വര്‍മ്മേ അതിമോഹം...വര്‍മ്മക്കളരിയിലിറങ്ങി നെരങ്ങണമെന്ന് മോഹമുദിക്കുമ്പോ നീ വാ...വര്‍മ്മേടെ കാലീന്ന് ഒരു നഖം വെട്ടിത്തരാം. അതുകൊണ്ടുപോയി ചന്ദനമുട്ടിയില്‍ വെച്ചു കത്തിച്ച് ആശ തീര്‍ക്ക് മോനേ കിംഗ് ദിനേശാ ആശ തീര്‍ക്കാന്‍ നിനക്ക്

മദനമോഹനൻ വർമ്മ പടിഞ്ഞാറേ കോവിലകം said...

വർമ്മാ‍ ചരിത്രത്തിന് ബ്ലോഗിനോളം പഴക്കമുണ്ട്. വർമ്മമാർ ഇറങ്ങിയാൽ മുണ്ട് പൊക്കി ഓടാത്ത ദുരാത്മാക്കളില്ല. ചിത്രകാരനും അഞ്ചരയും ഒക്കെ വർമ്മകളുടെ കോപതാഡനം ഏൽക്കേണ്ടി വന്നവരാണ്.

ബ്ലോഗ്ഗിൽ തന്തയില്ലായ്ക പെരുകുമ്പോൾ ഞാൻ വർമ്മയായി അവതരിക്കും എന്ന് ഭഗവാൻ കൃഷ്ണനും,ചുങ്കക്കാരും പാപികളും നാടുവാഴുംനാൾ ഞാൻ വർമ്മയായി വരും എന്ന് യേശുനാഥനും,ബദർ യുദ്ധത്തിൽ വർമ്മയായി ഞാൻ ഇബിലീസുകളെ തുരത്തും എന്ന് നബി തിരുമേനിയും പറഞ്ഞിട്ടുണ്ട്.

ബോധിവൃക്ഷത്തണലിൽ ബോധോദയം ഉണ്ടായ വർമ്മ പിന്നീട് തീർഥങ്കരന്മാരുടെ രൂപത്തിൽ വർദ്ധ്മാന മഹാവീരനായ് ജന്മം കൊള്ളുകയുണ്ടായി.

എന്തിനേറെ ..അനോണി ആന്റണിയും അനോണി മാഷും ഡക്കിട്ടർ സൂരജും മാരീചനും മന്മദനും ഇടിവാളും കൊടുവാളും കുറുമാനും കുറുക്കനും കൈപ്പള്ളിയും കൈപ്പവള്ളിയും പണ്ടാര്ത്തിലും പാണ്ടൻ‌നായയും,പാലിയത്തും ഹിബ്രുവത്തും നീട്ടിയ രാജപ്പനും നീറ്റുകക്കയും ഇത്തിളും മഞ്ഞളും ചുക്കും ഇഞ്ചിയും ബെർളിയും ബാർളിയും അഞ്ചലും അച്ചിക്കോന്തനും,അഗ്രജനും അഗ്രമുള്ളവനും ഡിങ്കനും ഡാങ്കെയും ഒബാമയും നാട്ടാമയും ഉമേഷും സുമേഷും നാരങയിലയും തുളസിയും കുമാരനും പച്ചാളവും ഇക്കാസും ഇണ്ടാസും പാഞ്ചാലിയും പാണ്ഡവരും എല്ലാം ഈഎ വർമ്മയാകുന്നു..

മർമ്മം അറിഞ്ഞവൻ വർമ്മ..

വർമ്മാകുലം അനാകുലം വാഴട്ടെ

അഞ്ചൽ‌വർമ്മ said...

എവിടെ എന്ത് കണ്ടാലും ഞാൻ കയറി ഹെഡ്ഡ് ചെയ്യും.ചോദിച്ചാലും ഇല്ലെങ്കിലും അഭിപ്രായം പറയും,തന്നാലും ഇല്ലെങ്കിലും എന്തെങ്കിലുമൊക്കെ ഏറ്റെടുത്ത് ആളാകാൻ നോക്കും. എനിക്കൊരു ചുക്കും അറിയില്ലെങ്ക്കിലും ഞാൻ അഴിക്കോടിനേ പോ‍ാലെ സംസാരിക്കും.

ഇതൊക്കെ എന്റെ സൌകര്യം.. എന്താ പ്രശ്നം?

പാമരന്‍ said...

എന്തുകൊണ്ട് 'വര്‍മ്മ'?

എന്തുകൊണ്ടിത് നമ്പൂരിയോ മേനോനോ മാപ്പിളയോ ആയില്ല? അതിന്റെ കാരണം എന്തെങ്കിലുമുണ്ടോ?

ഒരു ആകാംക്ഷ കൊണ്ട് ചോദിക്കുന്നതാണ്.

പ്രഭോവര്‍മ്മ said...

ശ്രീഹരിയേ പാമരാ. ബൂലോകം അടക്കിവാണ അരൂപിയായ ഒരു ഉഗ്ര വര്‍മ്മിണിയെ പഴയ ഒരു ബ്ലോഗര്‍ പിടിച്ചു കെട്ടി ആലില്‍ തറച്ചു. അതിന് ശേഷമാണ് രാത്രിയില്‍ പ്രതികാരരുദ്രരായ വര്‍മ്മകള്‍ ഇറങ്ങാന്‍ തുടങ്ങിയത്.

വ്യാഴാഴ്ച്ച രാത്രികളില്‍ ബൂലോഗത്ത് ഒറ്റക്കിറങ്ങുമ്പോള്‍ സൂക്ഷിക്കണം. വര്‍മ്മകളുടെ ആക്രമത്തിനിരയാവാന്‍ സാധ്യതയുണ്ട്. അമാവാസി നാളാണെങ്കില്‍ ആക്രമണം ഉറപ്പ്. പാലപ്പൂ മണം വരുന്നുണ്ടോ എന്ന് നോക്കണം.

റാന്‍മൂളി said...

റാന്‍.