Wednesday, September 16, 2009

ഇപ്പോ തോന്നിയ തമാശകള്‍

റംസാന്‍ ഒഴിവിന് വര്‍മ്മാലയത്തറവാട്ടില്‍ ആര്‍മ്മാദത്തിനൊത്തു കൂടിയതാണ് വര്‍മ്മക്കുഞ്ഞുങ്ങള്‍. അന്നേരം മൂത്തവര്‍മ്മ ഒരു കോമഡി പറഞ്ഞു:
“ഹോട്ടലാണെന്ന് കരുതി ബാര്ബര് ഷോപ്പില് കയറിയ വൃദ്ധന്... എന്തുണ്ട് കഴിക്കാന്. അപ്പോള് ബാര്ബര്: കട്ടിംങ്ങും ഷേവിംങ്ങും. വൃദ്ധന്: രണ്ടും ഓരോ പ്ലേറ്റ് പോരട്ടെ”
കരഞ്ഞുപോയ വര്‍മ്മക്കുഞ്ഞുങ്ങള്‍ വളരെപരിഷ്‌കൃതവുംവിറ്റ്രസ പ്രദാനവുമായ കോമഡികള്‍തിരിച്ചു പറഞ്ഞു കൊണ്ട് മൂത്തവര്‍മ്മയെ കമ്പിയില്‍ കോര്‍ത്തു.

കട്ടിംഗ് ഷേവിംഗ് മോഡല്‍ വിറ്റുകളില്‍ നിന്ന് തെരഞ്ഞെടുത്ത ഏതാനും മൊഴിമുത്തുകള്‍ നിങ്ങള്‍ക്ക് സമര്‍പ്പിച്ചു കൊണ്ട് ഞങ്ങള്‍ ഒരു മുന്‍‌കൂര്‍ ജാമ്യപേക്ഷക്കായി ശ്രീ ഓമ്പ്രകാശിനെ സമീപിക്കുന്നു.
******************************************************
എറണാകുളം റൂട്ടിലോടുന്ന ബസ്സാണെന്നു കരുതി ഒരു പെണ്‍‌വാണിഭ കേന്ദ്രത്തിലേക്കു കയറിയ വൃദ്ധന്‍: ഒരു “മേനക"
പീഡനശാലയിലെ ആള്‍: മേനക ഇന്നു ലീവാണു സാര്‍, രേവതിയെ വിളിക്കട്ടെ?
******************
റെയില്‍‌വേ സ്റ്റേഷനാണെന്ന് വിചാരിച്ച് ഐ റ്റി കമ്പനിയില്‍ കയറിയ ഒരാള്‍ ഒരു എഞ്ചിനീയറോട്: ജയന്തി ഏത് പ്ലാറ്റ്ഫോമിലാ? അപ്പോള്‍ എഞ്ചിനീയര്‍ : ഇപ്പോള്‍ അവള്‍ ജാവയിലാ.
******************
ബാറാണെന്നു കരുതി എംബസ്സിയില്‍ കയറീയ കുടിയന്‍: ഹൈക്കമ്മിഷണര്‍ ഉണ്ടോ?
റിസപ്ഷനിസ്റ്റ്: ഇല്ല..
കുടിയന്‍: ഡിപ്ലോമാറ്റ്?
റിസപ്ഷനിസ്റ്റ്: ഇന്നു സണ്‍‌ഡേ ആടോ, എംബസ്സി അടവാ
******************
മണിയറ വാതിലാണെന്നു കരുതി കക്കൂസിന്റെ വാതില്‍ തട്ടി മണവാളന്‍: പൊന്നേ എനിക്കിനിയും കാത്തുനില്ലാന്‍ വയ്യ.
അകത്തുനിന്നും പയ്യന്റെ അച്ഛന്‍: ശരിയാ , പായസത്തിനെന്തോ തകരാറുണ്ട് :)
******************
മൊബൈല്‍ കടയാണെന്ന് കരുതി ഫ്രൂട്ട് സ്റ്റാളില്‍ കയറി ചെന്ന ഒരാള്‍: ആപ്പിള്‍ ഉണ്ടോ?
കടക്കാരന്‍ : ഇല്ല, മത്തങ്ങയുണ്ട് എടുക്കട്ടേ?
******************
ആയുര്‍വേദ കടയാണെന്നു കരുതി, കള്ള സിഡി വിക്കുന്ന സ് ഷോപ്പില്‍ കയറിയ ചേട്ടന്‍: ഒരു എണ്ണത്തോണി..
കടക്കാരന്‍: എണ്ണത്തോണി തീര്‍ന്നു, കിന്നാരത്തുമ്പികള്‍ എടുക്കട്ടെ?
******************
ജുവലറി ആണെന്ന് കരുതി മിഠായിക്കടയില്‍ ചെന്ന ഒരാള്‍ : ചേട്ടാ, ഇവിടെ ജെംസ് ഉണ്ടോ?
കടക്കാരന്‍ : ഇല്ല, ഫൈവ് സ്റ്റാറോ കിറ്റ്ക്കാറ്റോ എടുക്കട്ടേ?
******************
കാറുകടയാണെന്ന് കരുതി പച്ചക്കറിക്കടയില്‍ ചെന്ന ആള്‍ : ചേട്ടാ ഇന്‍ഡിക്കാക്ക് എന്നാ വില?
കടക്കാരന്‍ : ഇന്‍ഡിക്കാ ഇല്ല, പാവയ്കാക്ക് കിലോ ഇരുപത്, ഏത്തക്കാ കിലോ അറുപത്.
******************
വര്‍മ്മാലയമാണെന്ന് കരുതി തട്ടുകടയില്‍ ചെന്ന ഒരാള്‍ : ഷവര്‍മ്മ ഉണ്ടോ?
തട്ടുകടക്കാരന്‍ : ഇല്ല, ദോശേം ചമ്മന്തീം എടുക്കട്ടെ?
******************
പോസ്റ്റോഫീസാണെന്നു കരുതി ബ്ലോഗക്കാദമി ആപ്പീ‍സില്‍ കയറിയ വൃദ്ധന്‍‍:
ഇത് പോസ്റ്റ് ചെയ്യാന്‍ എന്തോ ചെലവാണ് സാറേ?
അക്കാദമി റിസപ്‌ഷനിസ്റ്റ്: ചെലവൊന്നുമില്ല. കമ്പോസ് ചെയ്തിട്ട് പബ്ലിഷില്‍ ഞെക്കിയാല്‍ മതി
******************
ഹൈപ്പര്‍ മാര്‍ക്കറ്റിനകത്ത് മൊബൈല്‍ ഷോപ്പാണെന്നു കരുതി, ലേഡീസ് ചെയ്ഞ്ചിങ്ങ്
റൂമിനരികലെത്തിയ ഒരാള്‍ അവിടെ നിന്ന സൂപ്പര്‍വൈസറോട്: നോക്കിയാ കിട്ടുമോ?
സൂപര്‍വൈസര്‍: മിക്കവാറും മോന്തക്കു തന്നെ കിട്ടും.. വണ്ടി വിട്
******************
ഷാപ്പാണെന്നു കരുതി ബ്ലോഗിലെത്തിയ ഒരാള്‍: മാക്രിയുണ്ടോ?
ബ്ലോഗന്‍: ഇല്ല ബെര്‍ളിയുണ്ട് , വിളിക്കണോ?
******************
കൊടകരയാണെന്നു കരുതി നെല്ലായിയിലിറങ്ങിയ ഒരു ബ്ലോഗന്‍ അവിടെക്കണ്ട ഒരാളോട്:
ചേട്ടാ ഈ കൊടകര വിശാലത്തിന്റെ വീട്?
ആള്‍: പ്‌ഭാ, നിനക്കൊന്നും അമ്മേം പെങ്ങളും ഇല്ലേടാ?
******************
ബുക്‌സ്റ്റാളാണെന്ന് കരുതി ഡി വി ഡി സ്റ്റോറിലെത്തിയ ഒരാള്‍ : കൊടകരപുരാണം ഉണ്ടോ?
കടക്കാരന്‍ : അയ്യോ അത് വന്നിട്ടില്ല..ഭക്തകുചേല വേണോ? നല്ല സ്വയമ്പന്‍ സാധനാ.
******************
ആര്‍ട്ട് ഗ്യാലറി ആണെന്ന് കരുതി ഹാര്‍ഡ് വെയര്‍ സ്റ്റോറില്‍ ചെന്ന ആള്‍ : പിക്കാസോ ഉണ്ടോ?
കടക്കാരന്‍ : ഇല്ല, മമ്മട്ടിയോ കൂന്താലിയോ മതിയോ?
******************
മെഡിക്കല്‍ സ്റ്റോറാണെന്ന് കരുതി ബേക്കറിയില്‍ ചെന്ന ഒരാള്‍ :
കഫ് മിക്സ്ചര്‍ ഉണ്ടോ?
അപ്പോള്‍ ബേക്കറിക്കാരന്‍ : മിക്സ്ചര്‍ തീര്‍ന്നു പോയി. ഉണ്ടപ്പൊരിയോ ബോളിയോ എടുക്കട്ടെ?
******************
ബലിപ്പുര ആണെന്ന് കരുതി ഉത്സവക്കമ്മറ്റി ആപ്പീസില്‍ ചെന്ന ഒരാള്‍ : പിണ്ടം ഉണ്ടോ?
ഉത്സവക്കമ്മറ്റിക്കാരന്‍ : പിന്നേ! ആനപിണ്ടം പറമ്പില്‍ ഇഷ്ടം പോലെയുണ്ട്. വാരിക്കോ.
******************
സ്പോര്‍ട്ട്‌സ് ഷോറൂമാണെന്ന് കരുതി കൊട്ടേഷന്‍ ഓഫീസില്‍ എത്തിയ ഒരാള്‍ :
അഡിഡാസ് ഉണ്ടോ?
അപ്പോള്‍ കൊട്ടേഷന്‍ ഗുണ്ട : അടി ദാസ് ഇന്നു ലീവിലാ. പകരം ഇടിയന്‍ രഘുവും വെട്ട് ശശിയും ഉണ്ട്. വിളിക്കട്ടേ?
******************
വീഡിയോ സിഡി ഷോപ്പ് ആണെന്ന് കരുതി റിയല്‍ എസ്റ്റേറ്റ് ഓഫീസില്‍ ചെന്നയാള്‍
"മമ്മൂട്ടിയുടെ അംബേദ്ക്കര്‍ വില്പ്പനയ്ക്കുണ്ടോ?"
"ഇല്ല ആന്റപ്പന്റെ അറുപതേക്കര്‍ കൊടുക്കാനുണ്ട് വേണോ?"
******************
ലൈബ്രറിയാണെന്ന് കരുതി അറവുശാലയിലെത്തിയ ആള്‍
"പാത്തുമ്മാന്റെ ആട് ഉണ്ടോ?"
"ഇല്ല ഇന്നലെത്തന്നെ ബിസ്മി ചൊല്ലി അറുത്തു"
******************
ലൈബ്രറി ആണെന്ന് കരുതി സോഫ്റ്റ്വെയര്‍ കമ്പനിയില്‍ ചെന്ന ആള്‍ :
ലൈബ്രറിയില്‍ നിന്ന് ഒരു ബുക്ക് എടുക്കാന്‍ പറ്റുമോ?
സോഫ്റ്റ്വെയര്‍ എഞ്ചിനീയര്‍ : എ ലൈബ്രറി ഈസ് എ കളക്ഷന്‍ ഓഫ് സബ്‌റൊട്ടീന്‍സ് ഓര്‍ ക്ലാസ്സസ്സ് യൂ ഫൂള്‍!
******************
മെഡിക്കല്‍ സ്റ്റോറാണെന്ന് കരുതി ഗേള്‍സ്‌സ്കൂളില്‍ ചെന്ന യുവതി : മാലാ ഡി ഉണ്ടോ?
അപ്പോള്‍ ടീച്ചര്‍ : മാലാ ഡി വീട്ടില്‍ പോയി. സുധാ എസ്സും, ലളിതാ റ്റിയും ഉണ്ട്..വിളിക്കണോ?
******************
തീവ്രവാദകേന്ദ്രമാണെന്ന് കരുതി ചന്തയില്‍ എത്തിയ ആള്‍ : ലാദന്‍ ഉണ്ടോ?
ചന്തക്കാരന്‍ : അയ്യോ ലാടന്‍ ഇപ്പോള്‍ ചായ കുടിക്കാന്‍ പോയി..പകരം കൊല്ലന്‍ മതിയോ?
******************
സോഫ്റ്റ്‌വെയര്‍ കടയാണെന്ന് കരുതി മരക്കടയില്‍ ചെന്ന ഒരാള്‍ : വിന്‍‌ഡോസ് ഉണ്ടോ?
കടക്കാരന്‍ : ഉണ്ടല്ലോ..ഈട്ടി വേണോ തേക്ക് വേണോ അതോ പ്ലാവോ?
******************
ഫാസ്റ്റ്‌ഫുഡ് റെസ്റ്റോറന്റാണെന്ന് കരുതി കോളേജില്‍ ചെന്ന ആള്‍ : കെ എഫ് സി ഉണ്ടോ?
അപ്പോള്‍ സ്റ്റുഡന്റ് : ഇല്ലല്ലോ..എസ് എഫ് ഐയോ കെ എസ്സ് യു വോ മതിയോ?
******************
കള്ളുഷാപ്പാണെന്ന് കരുതി റബ്ബര്‍ ബോര്‍ഡിലെത്തിയ പാപ്പാന്‍ : പട്ടയുണ്ടോ?
അപ്പോള്‍ റബ്ബര്‍ ബോര്‍ഡ്കാരന്‍ : ഇല്ല എല്ലാം പട്ടമരപ്പ് വന്നു വാടിപ്പോയി.
******************
ലാപ്പ്‌റ്റോപ്പ് കടയാണെന്ന് കരുതി സ്റ്റേഷനറികടയില്‍ ചെന്ന ആള്‍ :
നോട്ട്‌ബുക്ക് ഉണ്ടോ?
കടക്കാരന്‍ : വരയുള്ളതോ വരയില്ലാത്തതോ?
******************
സ്പോര്‍ട്ട്‌സ് സ്റ്റോറാണെന്ന് കരുതി കാലിചന്തയില്‍ എത്തിയ യുവാവ് :
ഇവിടെ ജേഴ്സി കിട്ടുമോ?
കാലിച്ചന്തക്കാരന്‍ : ജേഴ്സി ബുദ്ദിമുട്ടാ..നല്ലയിനം എരുമയുണ്ട്. വേണോ?
******************
മ്യൂസിക് സ്റ്റോറാണെന്ന് കരുതി ഡിസ്‌പന്‍സറിയില്‍ കയറിയ ഒരാള്‍:
എനിമ കിട്ടുമോ?
ഡോക്റ്റര്‍: കമിഴ്ന്ന് കിടന്നോളൂ, ഇപ്പം വെച്ചു തരാം
******************
വീഡിയോഷോപ്പാണെന്ന് കരുതി ലോട്ടറിക്കടയില്‍ കയറിയ ഒരാള്‍:
ഭാഗ്യദേവത ഉണ്ടോ?
കച്ചവടക്കാരന്‍: മാടിവിളിച്ചത് കേട്ടു അല്ലേ? കേരളസംസ്ഥാന ഭാഗ്യദേവത മതിയോ സിക്കിം ഭൂട്ടാന്‍ ഭാഗ്യദേവത വേണോ?
******************
ബൈബിള്‍ ഷോപ്പാണെന്ന് കരുതി കാപ്യാരുടെ വീട്ടില്‍ ചെന്ന ഭക്തന്‍ : കുരിശുണ്ടോ?
കാപ്യാര്‍ : ഇല്ല, അവള് പശൂനെ തീറ്റിക്കാന്‍ പോയി.

82 comments:

അനുരഞ്ഞനം said...

"ഇപ്പോ തോന്നിയ തമാശകള്‍"

വിറ്റടിവര്‍മ്മ said...

ബ്ലോഗാണെന്ന് കരുതി ഹോട്ടലില്‍ ചെന്ന ആള്‍ : കുറുമാന്‍ ഉണ്ടോ?
സപ്ലയര്‍ : കുറുമ തീര്‍ന്നു പോയി, ചില്ലി ചിക്കന്‍ എടുക്കട്ടെ?

വാങ്ങിയടിവര്‍മ്മ said...

സ്റ്റേഷനറികടയാണെന്ന് കരുതി മദ്രസ്സയില്‍ ചെന്ന ആള്‍ : സര്‍‌ഫ് ഉണ്ടോ?
മുക്രീ : ഷറഫു വീട്ടില് പോയീനി. ഓന്റെ ഏട്ടന്‍ മൊയ്തീനെ ബിളിക്കണാ?

വിറ്റടിവര്‍മ്മ said...

ഇന്ത്യന്‍ ക്രിക്കറ്റ് ക്യാമ്പാണെന്ന് കരുതി പെട്ടിക്കടയില്‍ ചെന്ന ഒരുവന്‍ : ദിനേശ് (കാര്‍ത്തിക്) ഉണ്ടോ?
പെട്ടിക്കടക്കാരന്‍ : ഇല്ല, സാധുവോ കാജായോ മതിയോ?

പി. ശിവപ്രസാദ്‌ / മൈനാഗന്‍ said...

ഇപ്പോള്‍ തോന്നിയതായാലും അപ്പോള്‍ തോന്നിയതായാലും...
സംഭവം കിക്കിടിലന്‍ തന്നെ.
ചിലതൊക്കെ നല്ല ചിരിക്കുള്ള വകയായി.
വീണ്ടും ഇങ്ങനൊക്കെ തോന്നട്ടെ എന്ന ആശീര്‍വദിക്കുന്നു.

വാങ്ങിയടിവര്‍മ്മ said...

കളരി ആണെന്ന് കരുതി കള്ളുഷാപ്പില്‍ കയറിയ ഒരാള്‍ : വാളുണ്ടോ?
കുടിയന്‍ : സോറി ഇപ്പോള്‍ തുടങ്ങിയതേയുള്ളൂ..ഒരു നാലു കുപ്പി കഴിയുമ്പോള്‍ വെച്ചു തരാം.

സുല്‍ |Sul said...

കൊടകരയാണെന്നു കരുതി നെല്ലായിയിലിറങ്ങിയ ഒരു ബ്ലോഗന്‍ അവിടെക്കണ്ട ഒരാളോട്:

ചേട്ടാ ഈ കൊടകര വിശാലത്തിന്റെ വീട്?
ആള്‍: പ്‌ഭാ, നിനക്കൊന്നും അമ്മേം പെങ്ങളും ഇല്ലേടാ?

ചൊറിയന്‍ വര്‍മ്മ said...

ഓസ്കാര്‍ അവാര്‍ഡ് ഓഫീസാണെന്നു കരുതി ബ്ലോഗ് അക്കാദമി ഓഫ്ഫിസിലെത്തിയ ഒരാള്‍: ഇത്തവണത്തെ അക്കാദമി അവാര്‍ഡ് ഏതിനാ

റിസപ്ഷനിസ്റ്റ്: ചിത്രകാരന്റെ “നായരു പെണ്ണുങ്ങളുടെ കാമലീലകള്‍” എന്ന പോസ്റ്റിനാ

Anonymous said...

ഹാര്‍ഡ് വെയര്‍ ഷോപ്പാണെന്ന് കരുതി വൈറ്റ് ഹൌസില്‍ കയറിയ ഒരാള്‍..

ബുഷ് ഉണ്ടോ...

സോറി... ബുഷ് പുറത്തായി, ഒബാമ മതിയോ...

വിറ്റടിവര്‍മ്മ said...

സിനിമാഷൂട്ടിംഗ് നടക്കുന്ന സ്ഥലമാണെന്ന് കരുതി ഫുട്ബോള്‍ ക്ലബ്ബില്‍ എത്തിയ ഒരാള്‍ : നയന്‍‌സ് ഉണ്ടോ?
ഫുട്ബോള്‍ ക്ലബ്ബ്‌കാരന്‍ : ഇല്ലല്ലോ, ഞങ്ങള്‍ സെവന്‍സാ കളിക്കുന്നേ.

[ nardnahc hsemus ] said...

പാന്‍ ഷോപ്പാണെന്നു കരുതി ഓട്ടോ സ്പെയര്‍ പാര്‍ട്സ്‌ കടയില്‍ കയറിയ ഒരാള്‍:
“ചേട്ടാ മുറുക്കാനുണ്ടോ?“

“മുറുക്കാനല്ലേ ഉള്ളൂ,“ അയാള്‍ വേഗം 2 സ്പാനറും ഒരു ഡസന്‍ നട്സും എടുത്തു കൊടുത്തു

Joker said...

മൊബൈല്‍ കടയാണെന്ന് കരുതി ഫ്രൂട്ട് സ്റ്റാളില്‍ കയറി ചെന്ന ഒരാള്‍: ആപ്പിള്‍ ഉണ്ടോ?
കടക്കാരന്‍ : ഇല്ല, മത്തങ്ങയുണ്ട് എടുക്കട്ടേ?...

MATHTHANGA ENNANAVO FRUITS AYATH. HA HA HA

ETHAYALUM SAMBAVAM ADIPOLI

ഗുരുജി വര്‍മ്മ said...

പ്രൊമോഷന്‍ കാമ്പയിന്‍ എസ് എം എസ്സില്‍ കൊ. പു. എന്നു കണ്ട്
കൊച്ചുപുസ്തകമാണെന്നു തെറ്റിദ്ധരിച്ച് കൊടകരപുരാണം വാങ്ങിയ യുവാവ് തിരിച്ച് കഥാകൃത്തിനു എസ് എം എസ് അയച്ചു..
“അണ്ണാ ,കോപ്പിലെ പരിപാടി കാണിയ്ക്കരുത്, ഈ പേരു മാത്രെ കിട്ടിയുള്ളൂ?”

അനുരഞ്ജ വര്‍മ്മ said...

തണ്ണി മത്തങ്ങ ആണെടോ ജോക്കറേ ഹും !

ശിവരാമന്‍ വര്‍മ്മ said...

അത് തണ്ണിമത്തങ്ങ എന്നു തിരുത്തൂ ജോക്കറേ

വിഷ്ണു | Vishnu said...

കിടിലന്‍ ..എല്ലാം ഒന്നിനൊന്നു മെച്ചം ..എന്റെ വക ഒരെണ്ണം സംഭാവന

ചെറായി ബീച്ച് റിസോര്‍ട്ട് അന്നെന്നു കരുതി കോള്‍ഡ്‌ സ്റ്റോറേജ് കടയില്‍ കയറിയ ബ്ലോഗ്ഗര്‍ : മീറ്റ് ഉണ്ടോ
സോറി ..മീറ്റ് ഇല്ല....പെടക്കുന്ന രണ്ടു കിലോ മത്തി ഉണ്ട് എടുക്കട്ടെ ;-)

Anonymous said...

ഓള്‍ഡ് ഏജ് ഹോമിനുമുന്നില്‍ വന്ന തമിഴന്‍‍:

“പഴയ ഉരുപ്പിടികള്‍ എടുക്കാനുണ്ടോ?“

അന്തേവാസികളും മാനേജരും മുഖത്തോട് മുഖം നോക്കുന്നു. ശാന്തത!

Anonymous said...

ജോക്കറേ
എന്നാല്‍ മത്തങ്ങക്ക് പകരം അത് ഒതളങ്ങ എന്ന് മാറ്റി വായിക്കാന്‍ അപേക്ഷ.

കറക്ഷന്‍ വര്‍മ്മ said...

അങ്ങനല്ല അനോണീ:)

ആക്രിക്കടയെന്നു കരുതി ഓള്‍ഡേജ്ജ് ഹോമിലെത്തിയ കുപ്പി/പാട്ട തമിഴന്‍ : പഴയ സാധനങ്ങള്‍ കൊടുക്കാനുണ്ടോ..

അന്തേവാസികളെക്കൊണ്ടു പൊറുതിമുട്ടിയ മാനേജര്‍: ഡോ ഇബടെ വാ, താനീ സ്ഥാപനം മൊത്തമായിട്ടെടുത്തോ ..

ഈ ലൈന്‍ വേണം :)

രോമവര്‍മ്മ said...

ഹെല്‍ത് ക്ലിനിക്കാണെന്നു കരുതി റെസ്റ്റോറന്റിലെത്തിയ യുവതി:

കോപ്പര്‍ ടി ഇട്ടു തരാമോ?

ഹോട്ടലുടമ: അയ്യോ കോപ്പറിനൊക്കെ ഇപ്പൊ വല്യ വിലയല്ലേ മാഡം , ബ്ലാക്ക് ടീ മതിയോ?

വാങ്ങിയടിവര്‍മ്മ said...

അമേരിക്കക്ക് പോകാന്‍ വന്ന ഇന്ത്യക്കാരന്‍ എഞ്ചിനീയറോട് എമ്മിഗ്രേഷന്‍ ആപ്പീസര്‍ : എച് വണ്‍ എന്‍ വണ്‍ ഉണ്ടോ?
ഇന്ത്യക്കാരന്‍ : ഇല്ല സാര്‍, എച് വണ്‍ ബി വണ്‍ വിസയേയുള്ളൂ.

വിറ്റടിവര്‍മ്മ said...

മെഡിക്കല്‍ സ്റ്റോറാണെന്ന് കരുതി മില്‍മാ സ്റ്റാളിലെത്തിയ ആള്‍ : ഉറ ഉണ്ടോ?
മില്‍മാ‌ക്കാരന്‍ : ഉറ തീര്‍ന്നു പോയി, തൈര് എടുക്കട്ടെ?

ടിങ്കു വര്‍മ്മ said...

ഡീസന്റാണെന്നു കരുതി ഒരു മഹാ അല്‍മ്പന്‍ ചെക്കനോട് മാഷ്: നോക്കൂ കുഞ്ഞേ നമ്മള്‍ എല്ലാത്തിലും പോസ്റ്റിറ്റീവ് ആയിരിക്കണം

പയ്യന്‍: അതേ മാഷേ., ഞാന്‍ എച്.ഐ.വി വരെ പോസ്റ്റീവാ

വാങ്ങിയടിവര്‍മ്മ said...

തീപിടിച്ച വിമാനത്തില്‍ പൈലറ്റ് എയര്‍‌ഹോസ്റ്റസ്സിനോട് : പാരച്യൂട്ട് എടുത്തോ?
എയര്‍ഹോസ്റ്റസ് : അയ്യോ ഇല്ല, ഞാന്‍ സന്തോഷ് ഹെയര്‍ റ്റോണിക് ആണ് സാര്‍ പുരട്ടുന്നത്..

പോസ്റ്റ്മാസ്റ്റര്‍ വര്‍മ്മ said...

പോസ്റ്റോഫീസാണെന്നു കരുതി ബ്ലോഗക്കാഡമി ആപ്പീ‍സില്‍ കയറിയ വൃദ്ധന്‍‍:
ഇത് പോസ്റ്റ് ചെയ്യാന്‍ എന്തോ ചെലവാണ് സാറേ?
അക്കാഡമി സെക്രട്ടറി: ചെലവൊന്നുമില്ല. കമ്പോസ് ചെയ്തിട്ട് പബ്ലിഷില്‍ ഞെക്കിയാല്‍ മതി

കൊട്ടേഷന്‍ വര്‍മ്മ said...

തയ്യല്‍ക്കടയാണെന്ന് കരുതി കൊട്ടേഷന്‍ ആപ്പീസില്‍ കയറിയ ഒരാള്‍ കയ്യിലൊരു ഷര്‍ട്ട് പിടിച്ച് കൊണ്ട്:
“കഴുത്തൊന്ന് വെട്ടിത്തരണം. കൈയുടെ നീളം കുറക്കണം, എത്രാവും ചാര്‍ജ്ജ്?”
“കഴുത്ത് വെട്ട് രണ്ട് ലക്ഷം, കൈ വെട്ടല്‍ പതിനയ്യായിരം, കാല്‍ വെട്ടാല്‍ ഇരുപത്തയ്യായിരം”

ബ്ലോ.... വര്‍മ്മ said...

ചാറ്റ് റൂമാണെന്നു കരുതി ആയൂര്‍വേദക്കടയില്‍ കയറിയ ഒരാള്‍ (ആളിനെ പറയില്ല) : ഹെലോ ഇഞ്ചിയുണ്ടോ?
കടക്കാരന്‍ : പച്ചയ്ക്കോ, ഉണങ്ങിയതോ, ചതച്ചതോ?

Ashly said...

പോസ്റ്റ്‌ തകര്‍ത്തു !!!!!

ബ്ലോ.... വര്‍മ്മ said...

ആശുപത്രിയാണെന്നു കരുതി “തോന്ന്യാശ്രമം” ബ്ലോഗില്‍ കയറിയ ഒരു ബ്ലോഗര്‍ : വയറിളകാന്‍ പറ്റിയ പില്‍‌സ് ഉണ്ടോ?
ഒരു ആശ്രമ വാസി : ഇതു കഴിച്ചോളു
ബ്ലൊഗര്‍ : ഒരു ഫുള്‍പില്‍‌സ് കഴിക്കണമോ?
ഒരു ആശ്രമ വാസി : വേണമെന്നില്ല, നന്നായിട്ട് ഇളകണമെങ്കില്‍ കാപ്പില്‍‌സ് കഴിച്ചാല്‍ മതി

മുസാഫിര്‍ said...

വീഡിയോ ഷോപ്പാണെന്നു കരുതി ഇടി സെന്ററില്‍ എത്തിയ ആള്‍
" നാലു പെണ്ണുങ്ങള്‍ എടുക്കാനുണ്ടാവുമോ " ?
" അയ്യോ ഇല്ല സാര്‍ ,സദാചാര സംഘടനയുടെ സംസ്ഥാന സമ്മേളനമായ്തു കൊണ്ട് എല്ലാവരും ഓട്ടത്തിലാ,തല്‍ക്കാലം രണ്ടെണ്ണം വിടട്ടോ ?"

കോപ്പില്‍ വര്‍മ്മ said...

കോപ്പിലാന്റെ പോസ്റ്റൊന്നും വേണ്ട വയറിളകാന്‍, പേരു കേട്ടാല്‍ തന്നെ ഇളകും

Anonymous said...

ആല്‍തറയാണെന്ന് കരുതി കോപ്പിലാന്റെ ആപ്പീസില്‍ ചെന്ന ആള്‍: കോപ്പിലാന്‍ ആല്‍ത്തറ ആണോ?
ഒരാള്‍ : പിന്നേ! കോപ്പിലാന്‍ ആള് തറ തന്നെ!

ക്ണാപ്പന്‍ വര്‍മ്മ said...

മുഴുവട്ടനായ അളിയനെയും കൊണ്ട് ഭ്രാന്താശുപത്രിയാണെന്നു കരുതി കോപ്പിലാന്റെ ആല്‍ത്തറ ബ്ലോഗില്‍ എത്തിയ ഒരാള്‍: അളിയനെ ഇവിടെ കൊണ്ടു ചേര്‍ക്കട്ടേ?


കോപ്പിലാന്‍: കൊണ്ടു വരൂ, കൊണ്ടു വരൂ, ഇതാണു ബൂലോഗത്തെ ഏക ആല്‍ത്തറ, അദ്ദേഹത്തിനു ഏറ്റവും അനുയോജ്യമായ സ്ഥലം

വാങ്ങിയടിവര്‍മ്മ said...

വൃദ്ധനോട് യുവാവ് : അപ്പാപ്പന്‍, കൈയ്യില്‍ യു എസ് ബി സ്റ്റിക് ഉണ്ടോ?
വൃദ്ധന്‍ : ഇല്ല മോനേ, ഈ കുത്തി നടക്കുന്ന വടി മതിയോ?

വിരാജിതമന്ദന്‍ said...

മതി മതി. ഇനി കോപ്പിലാന്റെ വള്ളിമ്മേ പിടിത്തം വിട്ട് അനോണികള്‍ അപ്പുറത്ത് മറ്റുള്ളവരെ പിടി. പിടിക്കുമ്പോ സ്വന്തം അപ്പന്റെ വള്ളിയാകാതെ നോക്കണെ!

KP Varmma said...

കോപ്പിലാന്‍ ദേ വേഷം മാറി വന്ന്, അതോ കോപ്പിലാന്റെ കുണ്ടനോ?

തൃച്ചെമ്പകന്‍ said...

മൊബൈല്‍ ഷോപ്പാണെന്നു കരുതി ബ്ലോഗിലെത്തിയ ഒരു പോങ്ങന്‍ : അതേയ് സൂസൂ ഉണ്ടോ?
മല്ലുബ്ലോഗര്‍ : സൂസൂ ഇല്ല. ഒരു സൂ ഉണ്ട്. അത് കവിത എഴുതാനുള്ള കറിവേപ്പില നുള്ളാന്‍ പോയിരിക്കാ.. ഇപ്പം വരും.

വിറ്റടിവര്‍മ്മ said...

മിഠായിക്കടയാണെന്ന് കരുതി മൃഗശാലയിലെത്തിയ കുട്ടി : കിറ്റ്‌‌കാറ്റ് ഉണ്ടോ?
മൃഗശാലയിലെ തൂപ്പ്‌കാരന്‍ : ഇല്ല മോനേ..ഇവിടെ കാട്ടുപൂച്ചയേയുള്ളൂ.

വിറ്റടിവര്‍മ്മ said...

ലോക്കല്‍ കമ്മറ്റി ആണെന്ന് വിചാരിച്ച് സദ്യക്കാരന്റെ അടുത്തെത്തിയ യുവാവ് : കമ്യൂണിസത്തെക്കുറിച്ച് പഠിക്കാന്‍ പറ്റുമോ?
സദ്യക്കാരന്‍ : അതിവിടെ വയ്കാറില്ല. നല്ല പായസം ഉണ്ടാക്കുന്നതെങ്ങനെ ആണെന്ന് പഠിപ്പിച്ചു തന്നാല്‍ മതിയോ?

ദില്‍2 വര്‍മ്മ said...

ബുക്ക് സ്റ്റാ‍ളാണെന്ന് കരുതി സെക്സ് ടോയ്‌സ് കടയില്‍ കയറിയ പെണ്‍കുട്ടി: ചേട്ടാ ഡില്‍ഡോ ഉണ്ടോ?
അമ്പരന്ന കടക്കാരന്‍ കുറേ മോഡല്‍‌സ് കാണിച്ചു.
പെണ്‍‌കുട്ടി നാണത്തോടെ: അയ്യേ ഇതൊന്നുമല്ല, ദേവദാസിന്റെ ഡില്‍ഡോ

ഇണ്ണാമന്‍ വര്‍മ്മ said...

ദില്ലിയില്‍ സ്ഥിരതാമസമാക്കിയ ഒരു കുടുംബം യാത്രയ്ക്കിടെ

തൊട്ടടുത്ത് റോഡരുകില്‍ പാര്‍ക്ക് ചെയ്തു വച്ചിരിയ്ക്കുന്ന ബൈക്ക് കണ്ട് അച്ചനോട് മകന്‍:
“..അച്ചാ ദേ സൂസുകീ...”

അച്ചന്‍: കുരുത്തം കെട്ടവനെ, നിന്നോട് എത്ര തവണ പറഞ്ഞിട്ടുണ്ട് യാത്രയ്ക്കിടെ ചഡ്ഡിയില്‍ മൂത്രമൊഴിയ്ക്കരുതെന്ന്.....

വിമ്മിഷ്ടന്‍ said...

നിങ്ങള്‍കൊക്കെ ഈ കാപ്പിലാനോട് ഇത്ര കലിപ്പെന്താ? എവിടെ കിട്ടിയാലും ആ പാവത്തിന്റെ നെഞ്ചില്‍ തന്നെ തിരുവാതിര. പാവം നിങ്ങള്‍ക്കൊക്കെ വേണ്ടി എത്ര യൂ ആര്‍ എല്‍ തുടങ്ങി ആശ്രമം അന്തേവാസം തോന്ന്യാസം എന്നൊക്കെ വച്ചിട്ട്. പാവം മനുഷ്യന്‍. എല്ലാവരുംചേര്‍ന്ന് അയാളെ എടുത്ത് തമ്പുരാനായി സുഖിപ്പിച്ചിരുന്നു എങ്കില്‍ പാവം അങ്ങു ജീവിച്ചു പോയേനെ. അസുഖം അറിഞ്ഞ് ചികിത്സിക്കണ്ടേ കൂട്ടരെ?

രാജ്യസ്നേഹി വർമ്മ said...

ഏ കെ ജി സെന്റെർ എന്നു കരുതി ഇന്ദിര ഭവനിൽ എത്തിയ വൃദ്ധൻ

ആനത്തലയുണ്ടോ? (ആനത്തലവട്ടം ആനന്ദൻ)
ഇല്ല ചെന്നിത്തലയുണ്ട്

അനുരഞ്ജ വര്‍മ്മ said...

ഏതാണീ കോപ്പിലെ ആന്‍???
അയാളെക്കുറിച്ചുള്ള ചര്‍ച്ച ഇവിടെ വേണ്ടതില്ല. നിര്‍ത്തുക.

ഗ്രഹിണിവര്‍മ്മ said...

ബുക് സ്റ്റോറില്‍ ചെന്ന യുവാവ്:
ചേട്ടാ കൈതമുള്ളിന്റെ പുസ്തകം വന്നോ?
ഇല്ലല്ലോ, മുരിക്കുമുള്ളിന്റെയും മീന്‍ മുള്ളിന്റെയുമുണ്ട് ... മതിയോ?

കൊല്ലൻ പ്രസാദ് വർമ്മ said...

ഇരുമ്പു കടയെന്ന് കരുതി ബ്ലോഗ്‌സ്പോട്ടിലെത്തിയ വൃദ്ധൻ

കൊടുവാളുണ്ടോ?
ഇല്ല ഇടിവാളുണ്ട്

വാങ്ങിയടിവര്‍മ്മ said...

മദ്യശാലയാണെന്ന് കരുതി പെട്ടിക്കടയില്‍ ചെന്ന ആള്‍ : സീസറുണ്ടോ?
പെട്ടിക്കടക്കാരന്‍ : സിസറില്ല, വില്‍‌സോ പനാമയോ മതിയോ?

വിറ്റടിവര്‍മ്മ said...

കാര്‍ ഷോറൂമാണെന്ന കരുതി കോണ്‍‌ഗ്രസ്സ് ആപ്പീസില്‍ ചെന്ന ആള്‍ : ഫെരാരി ഉണ്ടോ?
കോണ്‍‌ഗ്രസ്സ്കാരന്‍ : ഇല്ല, തിവാരിയുണ്ട്, വിളിക്കണോ?

പോളിറ്റ്ബ്യൂറോ ആണെന്ന് കരുതി മ്യൂസിക് സ്റ്റോറീല്‍ ചെന്ന ആള്‍ : കാരാട്ട് ഉണ്ടോ?
കടക്കാരന്‍ : ഇല്ല, നല്ല താരാട്ട് ഉണ്ട്..വേണോ?

കാലാവസ്ഥാ വര്‍മ്മ said...

കാലാവസ്ഥാ കേന്ദ്രമെന്ന് കരുതി ബ്ലോഗ് കേന്ദ്രത്തിലെത്തിയ ആള്‍: ഇന്ന് ഇടിയുണ്ടാകുമോ?
ഇടിയും കുറുമാനും ഓഫ് ആയി ഒരു മൂലക്ക് കിടക്കുവാണ്. ആ ദില്‍ബന്‍ അവിടെങ്ങാനും കാണും.

ഫാര്‍മറു വര്‍മ്മ said...

ബ്ലോക്കാപ്പീസ് ആണെന്ന് കരുതി ബ്ലോഗാപ്പീസില്‍ എത്തിയ ഒരുവന്‍: റബ്ബറിനടിക്കാന്‍ തുരിശുണ്ടോ?
സോറി, തുരിശുമായി ഫാര്‍മര്‍ തരൂരിന്റെ വാള്‍ പോസ്റ്ററൊട്ടിക്കാന്‍ പോയിരിക്കുവാ‍ണല്ലോ

വാങ്ങിയടിവര്‍മ്മ said...

വര്‍മ്മാലയത്തിലെ പോസ്റ്റാണെന്ന് കരുതി ക്രിക്കറ്റ് സ്റ്റേഡിയത്തിലെത്തിയ ഒരുവന്‍ : അമ്പതടിച്ചോ?
ഒരു കാണി : ഓ എവടെ...നാല്പ്പത്തൊമ്പതില്‍ എല്‍ ബി ഡബ്ല്യു ആയിപ്പോയി.

വൈദ്യശാല വര്‍മ്മ said...

വൈദ്യശാലയാണെന്നു കരുതി വര്‍മ്മാലയത്തില്‍ കയറിയ ഒരാള്‍

കൊട്ടഞ്ചുക്കാദിയുണ്ടോ? ഒരവണ്‍സെടുക്കാന്‍?

ഇല്ല! ഒണക്കവര്‍മ്മ ഒരു പാക്കറ്റ് എടുക്കട്ടെ

സ്റ്റാൻഡേർഡ് വർമ്മ said...

മാടായിപ്പാറ എന്നു കരുതി മരുഭൂമിയിൽ എത്തിയ ശ്രീലാൽ

ഒരു ഫോട്ടൊ എടുത്താലൊ

അപ്പോൾ ഒരാൾ :പോട്ട പ്രകാരം അകത്താക്കും

Anonymous said...

ചായക്കട ആണെന്ന് കരുതി പോലീസ് ഒരു വീട്ടിലെത്തിയ ഒരാള്‍ : ചേട്ടാ കഴിക്കാന്‍ എന്തുണ്ട്?
അപ്പോള്‍ അയാള്‍ :



































































(അയാള്‍ക്ക് ചെവി കേള്‍ക്കില്ലായിരുന്നു)

Anonymous said...

ignore the police

പുത്തന്‍ പാലം വര്‍മ്മ said...

ഹോട്ടലാണെന്ന് കരുതി പോലീസ് സ്റ്റേഷനിലെത്തിയ ആള്‍:
“അഞ്ച് ഇടിയപ്പം, രണ്ട് മുട്ട വാട്ടിയത് പാഴ്‌സല്‍“
പോലീസ് ഇടിച്ച് അയാള്‍ടെ രണ്ട് മുട്ടയും വാട്ടി ആശുപത്രിയിലേക്ക് പാഴ്‌സലാക്കി വിട്ടു.

Anonymous said...

എല്ലാം തറയാണല്ലോ :)

വിറ്റടിവര്‍മ്മ said...

ബാറാണെന്ന് കരുതി സ്കൂളിലെത്തിയ ഒരാള്‍ : റ്റീച്ചേര്‍സ് ഉണ്ടോ?
അപ്പോള്‍ പ്യൂണ്‍ : ഇല്ലല്ലോ..ഹെഡ് മാഷ് മാത്രമേയുള്ളൂ..റ്റീച്ചേര്‍സ് ഒരു കല്യാണത്തിന് പോയിരിക്കുവാ.

വാങ്ങിയടിവര്‍മ്മ said...

ഹോട്ടലാണെന്ന് കരുതി ഗള്‍ഫിലെത്തിയ ആള്‍ : ഡിസ്സേര്‍‌ട്ട് ഉണ്ടോ?
അപ്പോള്‍ അറബി : ഉണ്ടോന്നോ..എത്ര വേണം..ഇങ്ങനെ പരന്നു കിടക്കുവല്ലേ.

വിറ്റടിവര്‍മ്മ said...

മെഡിക്കല്‍ സ്റ്റോറാണെന്ന് കരുതി ഫിലിം ഇന്‍‌സ്റ്റിറ്റ്യൂട്ടില്‍ ചെന്ന ആള്‍ : എക്സ് റേ ഫിലിം ഉണ്ടോ?
അപ്പോള്‍ ഫിലിം ഇന്‍‌സ്റ്റിറ്റ്യൂട്ടിലെ ആള്‍ : ഇല്ലല്ലോ..സത്യജിത്ത് റേ ഫിലുമുകളുണ്ട്..വേണോ?

വാങ്ങിയടിവര്‍മ്മ said...

പാമ്പിന്‍ കാവാണെന്ന് കരുതി കള്ളുഷാപ്പില്‍ ചെന്ന ആള്‍ (പേരില്‍ വല്യ വ്യത്യാസം ഇല്ല..ഷാപ്പ് പാമ്പിന്‍ കാവ് തന്നെ, ഒരര്‍ത്ഥത്തില്‍) : നൂറും പാലും കിട്ടുമോ?
അപ്പോള്‍ ഷാപ്പുകാരന്‍ : അയ്യോ അതു വയറ്റില്‍ കിടന്നു പിരിയും. നൂറൂം ബീഫ് ഫ്രൈയ്യും എടുക്കട്ടെ?

വിറ്റടിവര്‍മ്മ said...

ആയുര്‍‌വ്വേദക്കടയാണെന്ന് കരുതി മ്യൂസിക് കടയില്‍ ചെന്ന ആള്‍ : തേനും വയമ്പും ഉണ്ടോ?
കടക്കാരന്‍ : ഇല്ലല്ലോ...തങ്കഭസ്മക്കുറിയിട്ട തമ്പുരാട്ടി മതിയോ?

വാങ്ങിയടിവര്‍മ്മ said...

പത്രക്കട ആണെന്ന് കരുതി റെയില്‍‌വേസ്റ്റേഷനില്‍ ചെന്ന ഒരുത്തന്‍ : ഇന്ത്യന്‍ എക്സ്പ്രസ്സ് വന്നോ?
അപ്പോള്‍ സ്റ്റേഷന്‍ മാസ്റ്റര്‍ : ഇല്ലല്ലോ..കൊല്ലം പാസഞ്ചര്‍ ഇപ്പൊള്‍ വരും.

Anonymous said...

വാങ്ങിയടിവർമ്മയുടെ വീടാണെന്ന് കരുതി ബാറിൽ ചെന്ന ആൾ : “വാങ്ങിയടിയുണ്ടോ ?“
സപ്ലയർ : “ഇല്ല, നിപ്പനടിയുണ്ട്”

വാങ്ങിയടിവര്‍മ്മ said...

വിറ്റടിക്കുന്ന വര്‍മ്മയുടെ വീടാണെന്ന് കരുതി മുടിയനായ പുത്രന്റെ അടുത്ത് ചെന്നയാള്‍ : നീ വിറ്റടിക്കുമോ?
മു. പു : പിന്നേ..ഇന്നലെ അളിയന്റെ ഗള്‍ഫ് അണ്ടര്‍‌വെയര്‍ രണ്ടെണ്ണം വിറ്റിട്ടാ അടിക്കാനുള്ള കാശ് ഒപ്പിച്ചേ.

വിറ്റടിവര്‍മ്മ said...

എയര്‍ലൈന്‍ ബുക്കിംഗ് സെന്ററാണെന്ന് കരുതി ജ്യൂസ് സ്റ്റാളില്‍ ചെന്ന ഗള്‍ഫുകാരന്‍ : ഒരു ഷാര്‍ജ്ജ.
ജ്യൂസുകാരന്‍ : ഷാര്‍ജ്ജക്ക് പാലില്ല. മുസംബി ജ്യൂസോ സോഡാ സര്‍ബ്ബത്തോ എടുക്കട്ടെ?

വാങ്ങിയടിവര്‍മ്മ said...

ഫെരാരി ഫോര്‍മുല വണ്‍ റ്റീം ക്യാമ്പാണെന്ന് കരുതി തട്ടുകടയില്‍ കയറിയ ഒരാള്‍ : മൈക്കല്‍ ഷൂ മാക്കര്‍ ഉണ്ടോ?
അപ്പോള്‍ തട്ടുകടക്കാരന്‍ : മൈക്കള്‍ ഷൂ ഉണ്ടാക്കുന്നത് ഇവിടെയല്ല, തമ്പീടെ ഹവായ് കടയിലാ. ഇവിടെ ബാബു പൊറോട്ടാ മേക്കര്‍ ഉണ്ട്. വിളിക്കണോ?

വാങ്ങിയടിവര്‍മ്മ said...

ബേക്കറി ആണെന്ന് കരുതി ഇരുമ്പ് കടയില്‍ കയറിയ ഒരു അമേരിക്കന്‍ മലയാളി : ഡോനട്ട് ഉണ്ടോ?
അപ്പോള്‍ കടക്കാരന്‍ : ഇല്ലല്ലോ..രണ്ടിഞ്ചിന്റേയോ മൂന്നിഞ്ചിന്റേയോ നട്ട് ഉണ്ട്. വേണോ?

ശ്രീലാല്‍ said...

ഹി.ഹി.. അല്ലാ, ഈ വാങ്ങിയടിവര്‍മ്മ എന്നാല്‍ അടിവാങ്ങിയ വര്‍മ്മ എന്നാണോ അര്‍ത്ഥം ?

ഷിറ്റിടല്‍ വര്‍മ്മ said...

ഹോട്ടലാണെന്ന് കരുതി സിഡി ഷോപ്പില്‍ കയറിയ ഒരാള്‍:
പീസ് മസാല ഉണ്ടോ?
കടക്കാരന്‍: ഇഷ്‌ടം പോലെയുണ്ടല്ലോ, ഷക്കീല പീസ്, രേഷ്‌മ പീസ്, മറിയ പീസ്.ഏതു മസാല വേണം?

വിറ്റടിവര്‍മ്മ said...

സ്റ്റേഷനറി കടയാണെന്ന് കരുതി സുഗന്ധവ്യന്‍‌ജന (ആ ലത് തന്നെ) കടയില്‍ കയറിയ ഗള്‍ഫന്‍ : ഓള്‍ഡ് സ്പൈസ് ഉണ്ടോ?
കടക്കാരന്‍ : പോക്രിത്തരം പറയരുത്..ഇവിടെ പഴയ സ്പൈസുകള്‍ വില്‍ക്കാറില്ല..എല്ലാം പുതിയതാ.

വാങ്ങിയടിവര്‍മ്മ said...

സ്പോര്‍ട്ട്സ് കടയാണെന്ന് കരുതി ഹോട്ടലില്‍ കയറിയ ആള്‍: ഷോട്ട് പുട്ട് ഉണ്ടോ?
ഹോട്ടലുകാരന്‍ : ഇല്ലല്ലോ, അരിപ്പുട്ടും ഗോതമ്പ് പുട്ടും ഉണ്ട്. ഓരോ പ്ലേറ്റ് എടുക്കട്ടെ?

ഡീസന്റ് വര്‍മ്മ said...

ഇന്റര്‍നെറ്റിലെ മ്യൂസിക് ഫയല്‍ ആണെന്ന് കരുതി പെണ്‍കുട്ടിയോട് ഒരുത്തന്‍: എന്റെ laptop ലേക്ക് നിന്നെ download ചെയ്തിട്ട് unzip ചെയ്ത് mouse കൊണ്ട് ക്ലിക്ക് ചെയ്യട്ടേ?
അപ്പോള്‍ പെണ്ണ് : പ്‌ഫാ.......

വിറ്റടിവര്‍മ്മ said...

കണ്ണാശുപത്രി ആണെന്ന് കരുതി ഐസ്‌ഫ്രൂട്ട് വില്പനക്കാരന്റെ അടുത്ത് ചെന്ന അന്ധന്‍ : ഐസ് ഉണ്ടോ രണ്ടെണ്ണം എടുക്കാന്‍?
ഐസുകാരന്‍ : പിന്നേയ്! ഏത് വേണം..പാലൈസ്, കോലൈസ്, മുന്തിരി, സേമിയ, സിപ്പപ്പ്...

വാങ്ങിയടിവര്‍മ്മ said...

സുരേഷ്ഗോപിയാണെന്ന് കരുതി ഒരു പുതുമുഖ നടനോട് തിരക്കഥാകൃത്ത് ഫോണില്‍ : ആ പിന്നെ, ഒരോ ഡയലോഗ് കഴിയുമ്പോഴും ഷിറ്റടിക്കണം..പറ്റുമോ?
നടന്‍ : അയ്യോ സാര്‍...ഒരോ ഡയലോഗ് കഴിയുമ്പോഴും ബുദ്ധിമുട്ടാണ്..എനിക്ക് പൈല്‍‌സിന്റെ അല്പം അസുഖമുണ്ട് സാര്‍.

Anonymous said...

mara uruppadikal vilkkunna kada aanennu karuthi bakeriyil chenna oraal: thekkku undo?

bakery udama: illa breado, puffso mathiyo?

ayaal: randul oro adi veetham

Anonymous said...

തമാശയാണു എന്നു കരുതി കയറി
നോക്കുമ്പോള്‍ കഴുത്തറുപ്പന്‍ സാധനം
വീണ്ടും പ്രതീക്ഷിക്കുന്നു


നീലന്

mjithin said...

വീണ്ടും ഹോട്ടല് എന്ന് കരുതി ബാര്ബര് ഷോപ്പിലെത്തിയ പഴയ ആ വൃദ്ധന്‍: എന്തുണ്ട്


ദേഷ്യം വന്ന ബാര്‍ബര്‍: പരമ തെണ്ടീ.... കണ്ട വര്‍മമാരെ കൊണ്ടു പറയിപ്പിച്ചപ്പോള്‍ തനിക്കു സമാധാനമായില്ലേ?

റാന്‍മൂളി said...

റാന്‍.

Anonymous said...

s

കോത്താഴത്ത് വര്‍മ്മ said...

ഹാര്‍ഡ് വെയര്‍ കടയാണെന്നു കരുതി ബ്ലോഗാപ്പീസില്‍ കയറിയ ആള്‍: "പിക്കാസുണ്ടോ?"
ബ്ലോഗര്‍: ഇക്കാസില്ല. സിയയും ഇടിയും ദില്‍ബനുമുണ്ട്. വിളിക്കണോ?

Unknown said...

pooranennnu karudhi marapothil chenna oraralodu, vekkato, pothilulla aal. venda, njan irangiyitu vekkam